ഒന്നുല്ല ഏട്ടാ.. ഏട്ടന്റെ ഈ തിരക്ക് തന്നെ കാരണം.. എന്നെയും മക്കളെയും പറ്റി ചിന്തിക്കുന്നുണ്ടോ ഏട്ടാ നിങ്ങൾ…

ഒടുവിലൊരുനാൾ

Story written by Unni K Parthan

നിങ്ങളുടെ ഈ നെഞ്ചിൽ കിടക്കുമ്പോ എല്ലാ വേദനയും മറക്കാൻ കഴിയും എനിക്ക്.. സിതാര പറയുന്നത് കേട്ട് സേതുവിന്റെ ഉള്ളിൽ ഒരു പിടച്ചിൽ…

ന്താ ഡീ പെണ്ണേ ഇന്ന് പതിവില്ലാതെ ഒരു പരിഭവം പറച്ചിൽ…

ഒന്നുമില്ല മനുഷ്യാ.. കുറച്ചു ദിവസമായി ന്തോ ഒരു വിഷമം മനസിന്‌….ന്താ കാരാണന്നും അറിയുന്നില്ല.. നെഞ്ചിൽ ഒരു പിടച്ചിലാ…. സേതുവിന്റെ നെഞ്ചിലേ രോമത്തിലൂടെ പതിയെ വിരലോടിച്ചു കൊണ്ട് പറയുമ്പോൾ സിതാരയുടെ ശബ്ദം വല്ലാതെ നേർത്തിരുന്നു…

കാര്യം പറ പെണ്ണേ…

ഒന്നുല്ല ഏട്ടാ.. ഏട്ടന്റെ ഈ തിരക്ക് തന്നെ കാരണം.. എന്നെയും മക്കളെയും പറ്റി ചിന്തിക്കുന്നുണ്ടോ ഏട്ടാ നിങ്ങൾ…

അതെന്തെടീ ഭാര്യേ ഇപ്പോ ഇങ്ങനെ ഒരു ചോദ്യം..

അറിയില്ല മനുഷ്യാ.. ഈ ഇട ആയി നിങ്ങളുടെ സ്വഭാവത്തിന് ഒരു മാറ്റമുണ്ടോ എന്നൊരു സംശയം…

യ്യോ…. എന്റെ സ്വഭാവത്തിന് ന്താ ഡീ പോത്തേ മാറ്റം…

ഇല്ലേ ഇവിടന്ന് പോയാൽ കുറഞ്ഞത് ഒരു പത്തു വട്ടമെങ്കിലും വീട്ടിലേക്ക് വിളിക്കും.. ഇതിപ്പോ വിളിയുമില്ല ഒന്നുമില്ല.. ഒരു പോക്ക് പോയാൽ പിന്നേ വരുന്നത് പാതിരാത്രിയാവും…

കല്യാണി ഇന്നലെ കൂടി ചോദിച്ചേ ഉള്ളു.. ന്താ അമ്മേ അച്ഛന് ഈ ഇടയായി മ്മളെ ഒന്നും ശ്രദ്ധിക്കാൻ നേരമില്ലലോന്ന്…

അങ്ങനെ ചോദിച്ചോ മോള്… മ്മ്.. ചോദിച്ചു…

കവിളിലേക്ക് വിരലോടിച്ചു കൊണ്ട് സിതാര പറഞ്ഞു..

പക്ഷേ അച്ഛന്റെ വേറൊരു മോളുണ്ടല്ലോ ങ്ങടെ കാർത്തു.. അച്ഛന് കട്ട സപ്പോർട് ആണ്.. അവള് പറയാ അച്ഛന് ജോലി സംബന്ധമായ ന്തേലും ഉണ്ടാവും.. ഇല്ലേ അച്ഛൻ ഇങ്ങനെ മാറില്ല ന്ന്..

സത്യം പറ സേതുവേട്ടാ.. ഞാൻ അറിയാതെ വല്ല ചുറ്റികളിയിലും ചെന്ന് ചാടിയോ നിങ്ങൾ….അങ്ങനെ എങ്ങാനും ഉണ്ടായാൽ ദേ മനുഷ്യാ.. നിങ്ങളേം കൊല്ലും ഞാനും ചാവും..

മൂക്കിൽ അമർത്തി പിടിച്ചു കൊണ്ട് സിതാര പറഞ്ഞു….

അമ്മേ.. ഒന്ന് പയ്യേ പിടി പെണ്ണേ നല്ല വേദന ഉണ്ട് ട്ടോ എനിക്ക്…

വേദനിക്കണം.. ഇടക്ക് ഇങ്ങനെ വേദനിപ്പിച്ചില്ലേ നിങ്ങളുടെ തനി കൊണം നിങ്ങൾ പുറത്ത് എടുക്കും…

നിനക്ക് ന്താ പെണ്ണേ.. എത്ര വർഷായി കൂടെ കൂടിട്ടു….സേതു സിതാരയെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു മുടിയിൽ വിരലോടിച്ചു കൊണ്ട് ചോദിച്ചു..

ഓ.. അത് പറഞ്ഞിട്ട് ഇനി എന്താ കാര്യം… പറ്റി പോയില്ലേ.. എനിക്ക് പ്രേമിക്കാൻ കണ്ടൊരു സാധനം… സിതാര നെഞ്ചിലേക്ക് പൂണ്ടു കൊണ്ട് പറഞ്ഞു..

അതെന്താടീ ഭാര്യേ… ഞാൻ അത്രേം മോശമായിരുന്നോ..

നിങ്ങടെ ഈ വാചകമടിയിൽ വീഴാത്ത പെണ്ണുങ്ങൾ ഉണ്ടോ മനുഷ്യാ..

ആഹാ.. ഇപ്പൊ അതായോ കുഴപ്പം… വർഷം പത്തൊമ്പതായി കല്യാണം കഴിഞ്ഞു… അതിനു മുൻപ് ആറു വർഷത്തെ പ്രണയം.. അപ്പൊ മൊത്തം ഇരുപത്തഞ്ചു വർഷം… എന്നിട്ടും കുറ്റം മുഴുവൻ എനിക്ക് ല്ലേ.. ചിരിച്ചു കൊണ്ട് സേതു പറഞ്ഞു… നിന്നേം മക്കളേം വിട്ടു എനിക്കൊരു ലോകമുണ്ടോ പെണ്ണേ.. നിങ്ങളല്ലാതെ വേറെ ആരാടീ കോതേ ന്റെ നെഞ്ചിനുള്ളിലുള്ളത്… ഈ നെഞ്ച് പിടയുമ്പോ അറിയുന്നില്ലേ നീ… എന്നിട്ടും ന്തിനാ ഇങ്ങനെ ഓരോ ചോദ്യങ്ങൾ പെണ്ണേ..

സിതാരയുടെ മൂർദ്ധാവിൽ ചു ണ്ടമർത്തി കൊണ്ട് സേതു ചോദിച്ചു…

ഒന്നുമില്ലേട്ടാ.. പേടിച്ചിട്ടാ… ഇന്നത്തെ കാലത്തെ ഓരോ വാർത്തകൾ കേൾക്കുമ്പോ.. ങ്ങള് പോയ പിന്നേ ഞങ്ങൾക്ക് ആരാന്നു ഓർത്തിട്ട് പേടിയാ…

എന്റെ പെണ്ണേ…. മ്മടെ ബിസിനസ് അറിയാലോ.. കൂടെ ഞാൻ നിന്നില്ലേ ആകെ കൊളമാവും.. പോരാത്തതിന് ഇപ്പൊ കൊറോണയും.. എല്ലാം കൊണ്ടും ടെൻഷനടിച്ചു നടക്കുവാ ന്ന് നിനക്ക് അറിയാലോ…. ഇൻവെസ്റ്റ്‌ ചെയ്ത പല പ്രൊജക്റ്റും പകുതിയിൽ കിടക്കുവാ.. ലക്ഷങ്ങൾ ആണ് പെണ്ണേ… പുറത്തു കിടക്കുന്നത്…. അതൊക്കെ ഓർത്തിട്ട് മനുഷ്യൻ ആകെ കൂടി തീ തിന്നുവാ….

ലോക്ഡൗണിൽ ഇളവ് വന്നത് കൊണ്ട് മുടങ്ങി കിടന്ന വർക്കുകൾ വേഗത്തിൽ തീർക്കാൻ നോക്കുവാ.. അതാണ് ഈ രാവും പകലും ഇല്ലാതെയുള്ള ഈ ഓട്ടം…. ഇനി ഒരു മാസം കൂടി…. അത് കൂടി കഴിഞ്ഞാൽ ഈ ഓട്ടത്തിന്റെ സ്പീഡ് ഒന്ന് കുറയും.. അപ്പൊ മ്മക്ക് പണ്ടത്തെ പോലെ അടിച്ചു പൊളിച്ചു നടക്കാം…

അല്ലാതെ ഒരു പെണ്ണും എന്റെ മനസ്സിൽ കേറീട്ടില്ലഡീ.. സിതാരയെ ചേർത്ത് പിടിച്ചു കൊണ്ട് പറയുമ്പോൾ സേതുവിന്റെ വാക്കുകൾ ഇടറി..

എനിക്ക് അറിയാം ഏട്ടാ… വർഷം ഒരുപാട് ആയില്ലേ കാണുന്നു… എന്നാലെങ്കിലും എന്നേ ഒന്ന് ചീത്ത പറയുംന്ന് കരുതി അല്ലേ മനുഷ്യാ.. ഞാൻ നിങ്ങളുടെ ഈ നെഞ്ചോന്നു കീറാൻ നോക്കിയത്…

എന്നിട്ടും ദേഷ്യം ഇല്ല…. ചിരി മാത്രം… എന്നാലും മനുഷ്യാ… ഇത്രേം ടെൻഷൻ ഉണ്ടായിട്ടും നിങ്ങള് എങ്ങനാ ഇങ്ങനെ ചിരിക്കൂന്നേ… നെഞ്ചിൽ ചുണ്ടമർത്തി കൊണ്ട് സിതാര ചോദിച്ചു..

എത്ര ദേഷ്യം വന്നാലും ഞാൻ നിന്റെ മുഖം അങ്ങ് ഓർക്കും… പിന്നേ എങ്ങനാ പെണ്ണേ എനിക്ക് ദേഷ്യം വരാ… എങ്ങനാ ഞാൻ ചിരിക്കാതിരിക്കാ.. സിതാരയെ മറിച്ചിട്ട് അവളുടെ മുകളിൽ കിടന്നു കൊണ്ട് സേതു ചോദിച്ചു…

ദേ മനുഷ്യാ… പ്രായം ഒരുപാട് ആയിട്ടോ…. എന്നിട്ടും ഇതിനു മാത്രം ഒരു മാറ്റവുമില്ല…

പിന്നേ… പ്രായത്തിനോട് പോയി പണി നോക്കാൻ പറ… അല്ല പിന്നേ സിതാരയുടെ കഴുത്തിലേക്ക് ചുണ്ടമർത്തി കൊണ്ട് സേതു പറയുമ്പോൾ പുളഞ്ഞു പോയി സിതാര…

ശുഭം.

Leave a Reply

Your email address will not be published. Required fields are marked *