ദക്ഷാവാമി ഭാഗം 16~~ എഴുത്ത്:- മഴമിഴി

മുൻ ഭാഗം വായിക്കാൻ ഇവടെ ക്ലിക്ക് ചെയ്യു

എടി…. പാറു…. അവനെ. നെക്സ്റ്റ് വീക്ക്‌ തിരിച്ചു പോകും..അതുവരെ ഈ  സപ്പോർട്ട് കാണു…പിന്നെ  ഈ സപ്പോർട്ടിനു എന്ത് ചെയ്യും…

പാറുന്  അതുകേട്ടപ്പോൾ വിഷമം തോന്നി… അവളത്  പുറത്തു കാണിക്കാതെ പറഞ്ഞു…

ഞാൻ ചിലപ്പോൾ ദക്ഷേട്ടന്റെ കൂടെ പോകും…

പിന്നെ നിന്നെ ഉടനെ ദക്ഷേട്ടൻ കൊണ്ടുപോകും… (വാണി )

എന്നെ കൊണ്ടുപോകില്ലേ… ദക്ഷേട്ടാ.. പാറു കണ്ണും നിറച്ചുകൊണ്ട് ചോദിച്ചു….

ദക്ഷിനു അത് കണ്ടപ്പോൾ സങ്കടം തോന്നി…

ആര് പറഞ്ഞു കൊണ്ടുപോകില്ലെന്നു…. എക്സമിനു നല്ല മാർക്ക് വാങ്ങി പാസ്സ് ആയാൽ….

ചേട്ടൻ വന്നു മോളെ കൊണ്ടുപോകും..

അവിടെ മോൾക്ക് ഇഷ്ടമുള്ളത്.. പഠിക്കാം.

അവന്റെ പറച്ചി൨ൽ കേട്ടു വാണി  പിണങ്ങി തുള്ളിച്ചാടി അകത്തേക്ക് പോയി..

പവി അവനെ നോക്കി ചിരിച്ചു…

വെറുതെ പറ്റിക്കാൻ പറഞ്ഞതാണോ?പാറു പതിയെ ചോദിച്ചു..

അല്ല…. കാര്യമായി പറഞ്ഞതാണ്..

പക്ഷെ..ഞാൻ വരില്ല…. അതെന്താ…. സങ്കടം നടിച്ചു ദക്ഷ് ചോദിച്ചു….

എനിക്ക് വാമിയെയും  മാളുനേം ലിയയെയും ഒന്നും പിരിയാൻ പറ്റില്ല…

മ്മ് അവൻ ചിരിയോടെ ഒന്ന് മൂളി…

ഇതേസമയം വാമിയുടെ വീട്ടിൽ.. അവൾ മാക്സിമം അമ്മയുടെ മുന്നിൽ  നിന്നും ഒഴിഞ്ഞു  നടക്കുകയാണ്…

അമ്മ ജോലി തിരക്കിൽ ആയതുകൊണ്ട് തന്നെ   അവളെ അധികം ശ്രെദ്ധിക്കാൻ പോയില്ല…

ഫുഡ്‌ കഴിക്കാനിരുന്നപ്പോഴും അവൾ കുനിഞ്ഞിരുന്നതല്ലാതെ നിവർന്നു ആരെയും നോക്കിയില്ല…

റൂമിൽ ചെന്നപ്പോഴാണ്  അവൾക്കു ആശ്വാസം ആയത്….

അവൾ കണ്ണാടിയിൽ നോക്കി കൊണ്ട് മുടി വാരി കെട്ടി.. അവൾ ചുണ്ടിനു മുകളിൽ ഉള്ള കറുത്ത  കുത്തിലേക്കു ഒന്ന് നോക്കി… ലിയ പറഞ്ഞതുപോലെ… തനിക്കിത് നന്നായി ചേരുന്നുണ്ട്… പക്ഷെ… അമ്മ കണ്ടാൽ…. എന്റെ കണ്ണാ… ഇന്നത്തെ ദിവസം രക്ഷപെട്ടു.. അവൾ പ്രാർത്ഥിച്ചു… വന്നു കിടന്നു…

ഇന്നെന്തായാലും നല്ല ഒരു ദിവസമാണ്..അതും ആലോചിച്ചവൾ കണ്ണുകൾ…അടച്ചു…

ഇതേ സമയം.. അവൻ   റായ്ലിംഗിൽ പിടിച്ചു ആകാശത്തേക്ക് നോക്കി നിൽക്കുക ആയിരുന്നു….

എന്താടാ… നിനക്ക് ഉറക്കം വരുന്നില്ലേ… പവി   അവന്റെ അടുത്തേക്ക് വന്ന് നിന്നു കൊണ്ട് ചോദിച്ചു..

ഇല്ലെടാ….

എന്തോ ഒരു വീർപ്പുമുട്ടൽ പോലെ….

എന്ത് പറ്റിയെടാ…. അറിയില്ലെടാ…..

എന്തോ.. മനസ്സിന്  വല്ലാത്ത അസ്വസ്ഥത…

നിനക്ക് നാളെ പോണോടാ പവി…

മ്മ് പോണം…ഞാൻ ഉച്ചയ്ക്ക് ഇങ്ങു വരും..

നീ വന്ന കാര്യം നടന്നോ?

അതിനെ  കണ്ടോ?പവി അറിയാനുള്ള വ്യഗ്രതയോടെ  ചോദിച്ചു…

ഇല്ലെടാ….

എന്നാലും അത് ആരാണെന്നു എന്നോട്  നീ പറഞ്ഞില്ല…

ഞാൻ ആദ്യം ഒന്ന് കാണട്ടെ.. അത് കഴിഞ്ഞു പറയാം..

മ്മ്.. നിന്റെ ഇഷ്ടം…

ടാ… ഞാൻ അന്ന് പറഞ്ഞപോലെ നിനക്ക്  വരാൻ താല്പര്യം ഉണ്ടെകിൽ എന്റെ കമ്പനിയിൽ ജോയിൻ ചെയ്യാം…

മ്മ്… ഞാൻ ആലോചിച്ചു പറയടാ….

മ്മ്… എന്നാൽ നീ വന്നു കിടക്കാൻ നോക്ക്… തണുത്ത   കാറ്റ് അടിക്കുന്നുണ്ട്…

മ്മ്….
ഞാൻ വന്നോളാം.. നീ പോയി കിടന്നോ..

പാറക്കെട്ടുകൾക്കു  മുകളിൽ    താഴെകാണുന്ന   നീല കടലിലേക്കു  നോക്കി  അവൾ ഇരുന്നു.. ഇളം കാറ്റിൽ അവളുടെ മുടിയിഴകൾ  പാറി പറന്നു…. അവൾ  കടലിലേക്കും  ഇടയ്ക്ക്  ആകാശത്തേക്കും നോക്കി.. ആകാശവും  നീലിച്ചു  കാണപ്പെട്ടു…അവളുടെ നീല കണ്ണുകളിൽ   കാർമേഘം നിഴലിച്ചു… അത് പെയ്യാൻ വിതുമ്പി നിന്നു.. അവളുടെ കൈ   കഴുത്തിൽ ഒളിപ്പിച്ച താലിയിലേക്ക്  നീണ്ടു.. അവൾ ഉള്ളം കയ്യിലേക്ക് താലി  പിടിച്ചു… അതിലേക്കു ഉറ്റു നോക്കി… അവളുടെ  കണ്ണിൽ നിന്നും  മഴതുള്ളി പോലെ കണ്ണുനീർ പൊഴിഞ്ഞു താലിയിലേക്ക് വീണു നനഞ്ഞു…. പെട്ടന്ന് രണ്ടു കൈകൾ വന്നു പിന്നിൽ നിന്നും അവളെ കടയിലേക്ക്  തള്ളിയിട്ടു….

പെട്ടന്നുള്ള തള്ളലിൽ അവൾ ആ നീല കടലിന്റെ ആഴപരപ്പിലേക്കു മുങ്ങിതാണു ശ്വാസത്തിനായി പിടഞ്ഞു… പിടഞ്ഞു  പിടഞ്ഞു അവളുടെ നീലകണ്ണുകൾ മങ്ങി മങ്ങി   അടഞ്ഞു… അവളുടെ  ശരീരത്തിന്റെ പിടച്ചിൽ നിന്നു…. പതിയെ അവൾ കടലിന്റെ അഴങ്ങളിലേക്ക്  താണ് കൊണ്ടിരുന്നു …

പെട്ടന്നവന്റെ ക്രിസ്റ്റൽ കണ്ണുകൾ   നിറഞ്ഞു  തുളുമ്പി…ഒരു നടുക്കത്തോടെ അവൻ കണ്ണുകൾ വലിച്ചു തുറന്നു.. അവന്റെ ശ്വാസോച്വസം  ഉച്ചത്തിലായി…. അവൻ വിയർത്തു കുളിച്ചു അപ്പോഴും അവന്റെ കണ്ണുകൾ അനുസരണ  ഇല്ലാതെ നിറഞ്ഞു ഒഴുകി  കൊണ്ടിരുന്നു…

ഇതേസമയം തന്നെ  വാമി  ശ്വാസത്തിനായി  പിടഞ്ഞു…. ഒരാശ്രയതിനെന്ന  വണ്ണം  അവളുടെ കൈകൾ ബെഡ് ഷീറ്റിൽ  മുറുക്കി പിടിച്ചു… അവൾ ശ്വാസമെടുക്കാനാവാതെ  പിടഞ്ഞു കൊണ്ട് കണ്ണുകൾ  വെട്ടി തുറന്നു.. അവളുടെ ഹൃദയമിടിപ്പ്  കൂടി, കുറച്ചു സമയമെടുത്തു   അവൾ നോർമൽ ആകാൻ…?അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി… കണ്ടത്  സ്വപ്നമാണെന്ന് വിശ്വസിക്കാൻ അവൾക്കു കഴിയുന്നുണ്ടായിരുന്നില്ല.. ശരിക്കും റിയൽ ആയി അനുഭവിച്ച ഒരു ഫീലിംഗ് ആയിരുന്നു അവൾക്കു…

അവൾ പതിയെ കഴുത്തിലേക്കു നോക്കി.. ഇല്ല.. താലി.. ഇല്ല…

ഏതാണ്.. ആ.. പെണ്ണ്… മുഖം കാണാൻ കഴിഞ്ഞില്ല.. എന്തിനാണ് അവൾ കരഞ്ഞത്….. ആരാണ്.. അവളെ  കടലിലേക്കു തള്ളിയിട്ടത്…. എന്തിനാണ് അവളെ കൊല്ലാൻ ശ്രമിക്കുന്നത്….

ഈ സ്വപ്നവും താനുമായി  എന്താണ് ബന്ധം… എന്റെ കണ്ണാ… വീണ്ടും എന്നെ  പരീക്ഷിക്കുവാണോ?

ഇതുവരെ കണ്ട സ്വപ്നങ്ങളിൽ വെച്ച്  ഇതെനിക്ക് റിയൽ ആയി തോന്നി..
ഞാൻ  കടലിൽ  മുങ്ങി താണത്  പോലെ….

അവൾക്കു പിന്നെ കിടന്നിട്ട് ഉറങ്ങാൻ കഴിഞ്ഞില്ല…

ഇതേ സമയം അവന്റെ ചിന്തയിലും ആ സ്വപ്നം ആയിരുന്നു.. ആരാണവൾ…. അവൾ പിടഞ്ഞപ്പോൾ.. തന്റെ ഹൃദയം പിടഞ്ഞതെന്തിനാണ്…

താൻ  എന്തിനാണ് കരഞ്ഞത്… അവൾ തന്റെ ആരാണ്….ആരാണ് അവളെ വെള്ളത്തിലേക്കു തള്ളിയിട്ടത്…അവളാ  വെള്ളത്തിൽ  മുങ്ങി താണപ്പോൾ  തന്റെ   ജീവൻ  പിടഞ്ഞത്  എന്തിനാണ്..

ഉത്തരം കിട്ടാത്ത അനേകം  ചോദ്യങ്ങളുമായി   അവൻ അടുത്ത് കിടക്കുന്ന പവിയെ നോക്കി.. അവൻ നല്ല ഉറക്കത്തിൽ ആണ്…

അവൻ പതിയെ എഴുനേറ്റു ഫോണുമായി പുറത്തേക്കിറങ്ങി…ടൈം നോക്കി വെളുപ്പിനെ 3 മണി, മഹിയെ വിളിച്ചു..

അവിടെ അപ്പോൾ ടൈം.2:30 pm ആയിരുന്നു…. ഫോൺ  ചെവിയിലേക്ക് ചേർത്ത് പിടിച്ചുകൊണ്ടു മഹി പറഞ്ഞു…. നിന്റെ ഫയൽ ഞാൻ ഈവെനിംഗ് താരാടാ…. ഞാൻ നേരത്തെ  പറഞ്ഞില്ലേ…

അവന്റെ ദേഷ്യം കലർന്ന  ശബ്ദം ഫോണിലൂടെ കേട്ടു..

എന്റെ പൊന്നു മഹി.. നീ ചൂടാവാതെ… ഞാൻ അത് ചോദിക്കാനല്ല  വിളിച്ചേ…. ഹും.. പിന്നെ എന്ത് കോപ്പിനാടാ വിളിച്ചേ.. നിനക്ക് എന്നെ വിളിച്ചു ചൊറിയാൻ  അല്ലെ…ല്ലടാ മഹി. ചൊറിയാൻ ആണെങ്കിൽ നേരം വെളുത്തിട്ട് വിളിച്ചാൽ പോരെ.. ഇത് അതല്ലടാ  മാറ്റർ..

പിന്നെ എന്താടാ…. നീ വല്ല പ്രേശ്നത്തിലും ചെന്നു ചാടി  അത് സോൾവ് ചെയ്യാനാണോ?

അതിനാണെങ്കിൽ എനിക്ക് തീരെ ടൈം ഇല്ല… ഞാൻ സോൾവ് ചെയ്യാനും വരില്ല..മോൻ തനിയെ  സോൾവ് ചെയ്തോ…

നീ എവിടെ  പോയാലും നന്നാവില്ല എന്ന് എനിക്കറിയാം..

മഹി വീണ്ടും കലിപ്പ് മോഡ് ഓൺ ആക്കി ….

ഡാ… തീർന്നോ  നിന്റെ കലിപ്പ്. ഇനി എനിക്ക് പറയാൻ ഒരു അവസരം തരുമോ?

തികച്ചും  ശാന്തമായിട്ടാണ് അവനത്  പറഞ്ഞത്… മഹി അത്ഭുതത്തോടെ   ഫോണിലേക്കു നോക്കി..

ഇത് അവൻ തന്നെയാണോ ശരിക്കും.. സാധാരണ  ഞാൻ എന്തേലും പറഞ്ഞാൽ  എന്റെ തല  ചാടി  പറിക്കുന്നവനാണ്   ഇത്രയും ശാന്തനായി  സംസാരിക്കുന്നത്..

അപ്പുറത്ത് നിന്നും അനക്കം ഇല്ലാതെ വന്നപ്പോൾ  ദക്ഷ് ചോദിച്ചു… ഡാ.. മഹി.. നീ ഫോൺ വെച്ചിട്ട് പോയോ..

ഹേ.. ഹ്.. ഇല്ലെടാ… നീ പറയ്.. എന്ത് പറ്റിയെടാ…

ഞാൻ കുറച്ചു മുൻപ് ഒരു സ്വപ്നം കണ്ടെടാ..

അതിനിപ്പോ എന്താടാ.. നീ എന്നും കാണുന്നതല്ലേ  സ്വപ്നം..

ഇത് അങ്ങനെ അല്ലടാ.. ശരിക്കും ഇതെനിക്ക് റിയൽ ആയി feel ചെയ്തെടാ..

What? നിനക്ക്  എന്താ വട്ടായോ?

നീ എന്ത് സ്വപ്നമാണ് കണ്ടത്.. അവൻ കണ്ട സ്വപ്നം മഹിയോട് വിവരിച്ചു..

ഇതിൽ ഇപ്പോ എന്താടാ ഒരു ആസ്വഭാവികത… ഏതോ  ഒരു പെണ്ണ് അവളെ ആരോ കടയിലേക്ക്  തള്ളിയിടുന്നു…. അതിൽ നീ എന്തിനാ വാറിഡ്  ആകുന്നെ…

അതാ  എനിക്കും അറിയാത്തെ…. എന്റെ ഹൃദയം ആ സ്വപ്നം  ഓർക്കുമ്പോൾ തന്നെ   നോവുന്നെടാ..

ശരിക്കും അവൾ എന്റെ ആരോ ആണെന്ന്  എനിക്ക് തോന്നിപോകുന്നു..

നീ.. ഒരു കാര്യം ചെയ്യ്.. ഏതെങ്കിലും ഒരു സൈക്കോളജിസ്റ്റിനെ ഒന്ന് കാണുന്നത് നന്നായിരിക്കും.

ഇതുപോലെ  ഉള്ള സ്വപ്‌നങ്ങൾ നീ മാത്രമേ  കാണു..

എടാ.. ഞാൻ.. വേണ്ട .. ദക്ഷേ.. ഇനിയും അതും ഇതും പറഞ്ഞു  അവിടെ നിൽക്കാൻ ഉള്ള നിന്റെ തന്ത്രം  എന്റെ അടുത്ത് നടക്കില്ല.. ഉടനെ  മോൻ വരാൻ നോക്ക്..

അങ്കിൾനോട് ഓരോന്ന് പറഞ്ഞു പിടിച്ചു നിൽക്കുന്ന പാട് എനിക്കെ അറിയൂ..
നിനക്ക് അതൊന്നും അറിയണ്ടല്ലോ..

എടാ… ഞാൻ ഒന്ന് പറയട്ടെടാ..

എനിക്ക് ഇപ്പോൾ തീരെ ടൈം ഇല്ല.. ജോലി ഉണ്ട്.. ഞാൻ വൈകിട്ട് വിളിക്കാം.. അതും പറഞ്ഞു മഹി ഫോൺ വെച്ചു…

പിറ്റേന്ന് രാവിലെ തലേന്ന്  ഉറങ്ങാത്തതുകൊണ്ട് തന്നെ  വാമി നേരത്തെ റെഡി ആയി ഒരു വിധത്തിൽ   ബാഗുമായി വീടിനു പുറത്തേക്കിറങ്ങി…

അമ്മേ ഞാൻ പോവാ.. അവൾ വിളിച്ചു പറഞ്ഞു…

എടി  നീ ഒന്നും കഴിക്കാതെ പോവണോ? എന്തെകിലും ഒന്ന് കഴിച്ചിട്ടു പോ വാമി…

വേണ്ട..അമ്മേ.. ടൈം ഇല്ല… അതും പറഞ്ഞവൾ അപ്പോഴേക്കും ഗേറ്റ് അടച്ചു വെളിയിലേക്ക് ഇറങ്ങി കഴിഞ്ഞിരുന്നു..

എന്റെ കണ്ണാ.. നീ എന്നെ കാത്തു..

ബസ്റ്റോപ്പിൽ മാളു അവളേം കാത്തു നിൽപ്പുണ്ടായിരുന്നു..

എന്തുപറ്റി രമണ.. കണ്ടിട്ട് ഇന്നൊരു വശപിശാക്…. എന്താടി മുഖമൊക്കെ  വല്ലാണ്ടിരിക്കുന്നെ..
ഹേയ് ഒന്നുല്ലാടി… ഇവളോട്  സ്വപ്നത്തിന്റെ കാര്യം പറയണോ വേണ്ട… ഇവൾ എന്നെ കളിയാക്കി കൊ ല്ലും..

ഇന്നലെ അപ്പേടെ കൈയിൽ നിന്നും തല്ലുകൊണ്ടോ. ഇല്ല..

മ്മ്…

അപ്പ കണ്ടില്ലേ… ഇല്ല…

എന്നിട്ടും നിന്റെ മുഖതെന്താ  ഒരു വാട്ടം… ഒന്നുല്ലെടി…

ബസ് വന്നു  രണ്ടുപേർക്കും തൊട്ടടുത്തായി സീറ്റ്‌ കിട്ടി. കുറച്ചു കഴിഞ്ഞു ലിയ  വന്നു മൂന്നും കൂടി  ഒരു സീറ്റിൽ അഡ്ജസ്റ്റ് ചെയ്തിരുന്നു..

അടുത്ത് നിന്ന ആന്റി അവരെ മൂന്നുപേരെയും മാറി മാറി നോക്കുന്നുണ്ട്…

എടി… ഇവരെന്താ നമ്മളെ ഇങ്ങനെ നോക്കുന്നെ…. അറിയില്ലെടി…

എനിക്ക് തോന്നുന്നത്  നമ്മുടെ മുഖത്തെ  ബ്ലാക്ക് മാർക്കിൽ ആകുമെന്ന…. വാമി  പതിയെ  പറഞ്ഞു..

ആ… ആയിരിക്കും.. നമ്മൾ ഇപ്പോൾ ട്രിപ്പ്പിൾസ് ആയില്ലേ… ലിയ  പൊട്ടിച്ചിരിയോടെ പറഞ്ഞു…

ബസിയിറങ്ങിയപ്പോഴേ  കണ്ടു… പാറു അവരേം കാത്തു   ബസ്റ്റോപ്പിൽ ഇരിക്കുന്നത്…

അവളെ കണ്ടതും ലിയ കൈകൾ  ഉയർത്തി കാണിച്ചു…

അവളും തിരിച്ചു കൈ  ഉയർത്തി കാണിച്ചു..

എന്നിട്ടവൾ ആരോടോ  നിന്നു സംസാരിക്കുന്നുണ്ട്…

എടി… ഈ  പാറു ആരോടാ നിന്നു കത്തിയടിക്കുന്നെ (മാളു )

ആർക്കറിയാം വാ.. നോക്കാം റോഡ് ക്രോസ്സ് ചെയ്യുന്നതിനിടയിൽ   ലിയ  പറഞ്ഞു..

അവർ  അവൾക്കടുത്തേക്ക് നടക്കുമ്പോൾ വാമി  കുറച്ചു ബാക്കിൽ ആയിട്ടാണ് നടന്നത്..

പാറു… ലിയ  വിളിച്ചതും അവൾ സംസാരം  നിർത്തി അവരെ നോക്കി..

മാളുവിന്റെ കണ്ണുകൾ അപ്പോൾ പാറു സംസാരിച്ച ആളിനെ സ്കാൻ ചെയ്യുന്ന തിരക്കിൽ  ആയിരുന്നു..

ലിയ  പാറുവിന്റെ അടുത്തേക് നീങ്ങി നിന്ന് പതിയെ ചെവിയിൽ ചോദിച്ചു..
നീ സംസാരിച്ചു നിന്നത് ആരോടാ…

പാറു അടുത്ത് നിൽക്കുന്ന ആളെ നോക്കി കൊണ്ട് പറഞ്ഞു  ഇതാണ്  ഞാൻ പറയാറുള്ള ദക്ഷേട്ടൻ എന്റെ ഏട്ടന്റെ ഫ്രണ്ട് ആണ്..

തുടരും

Leave a Reply

Your email address will not be published. Required fields are marked *