ദക്ഷാവാമി ഭാഗം 21~~ എഴുത്ത്:- മഴമിഴി

മുൻ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

പാറു എന്ത് തീരുമാനിച്ചു നിങ്ങൾ  ദക്ഷ് ചോദിച്ചു…

അതിനുള്ള മറുപടി വാമി ആണ് പറഞ്ഞത്ഞാ ൻ സൈൻ  ചെയ്യാം..

എല്ലാവരും അമ്പരപ്പോടെ അവളെ നോക്കി….

എടി… വാമി… വേണ്ട….ടി… നമുക്ക് ഒന്നൂടി ആലോചിച്ചിട്ട് പോരെ.. മാളു പതിയെ അവളോട് പറഞ്ഞു…

ഇത് പുലിവാലാകും വേണ്ടെടി….. പാറുവും പറഞ്ഞു….

എടി.. നീ കേട്ടതല്ലേ അവൻ പറഞ്ഞത്…. അയാൾ ദുബായ്ക്കൂ പോവാണെന്നു,.
അയാൾ പോയ്‌ കഴിഞ്ഞാൽ പിന്നെ ആ റെക്കോർഡ് കിട്ടില്ല.. അതില്ലാതെ അവൾക്കു പ്രാക്ടിക്കലിന് കയറാൻ പറ്റില്ലന്നറിയില്ലേ . അവളുടെ ഭാവി പോകില്ലേ..

അതൊക്കെശരിയാണ്.. എന്നാലും വേണ്ടെടി..

നീ.. പേടിക്കാതെടി…. ഒന്നും ഉണ്ടാവില്ല.

അവൻ പറഞ്ഞിടത്  സൈൻ ചെയ്തിട്ട് റെക്കോർഡും ഫോട്ടോയും വാങ്ങി വാമി തിരിഞ്ഞതും ദക്ഷ്   പറഞ്ഞു…

ഇവൾ മാത്രം സൈൻ ചെയ്താൽ ശരിയാവില്ല.. നീ നാളെ വേറെ എന്തെകിലും നാറിയ പണി  ചെയ്താലോ..

അതുകൊണ്ട് എന്റെ സൈനും  കൂടി കിടക്കട്ടെ… അതും പറഞ്ഞു അവൻ അവൾ സൈൻ ചെയ്തതിനു തൊട്ടപ്പുറത്തായി സൈൻ ചെയ്തു കൊണ്ട് ശരണിനെ നോക്കി..

എന്നാൽ ഞങ്ങളൂടി സൈൻ ചെയ്യാം (പാറു )

വേണ്ട.. വാ.. പോകാം..ദക്ഷ്  പാറുന്റെ കൈയിൽ പിടിച്ചു പുറത്തേക്കു നടന്നു.

വാമി റെക്കോർഡും ഫോട്ടോസും ലിയയുടെ കൈയിൽ കൊടുത്തു.. നീ ഇത്… ഫെബിടെ വീട്ടിൽ കൊണ്ടുപോയി കൊടുക്കണം….

പാറുന്റെ വീട്ടിൽ എത്തുമ്പോൾ അവളുടെ അമ്മ അവരെയും കാത്ത് വഴിയിൽ നിൽക്കുന്നുണ്ടായിരുന്നു.. അവരെ കണ്ടതും അമ്മ സ്നേഹത്തോടെ ചോദിച്ചു..
മക്കളുമാരെന്താ ലേറ്റ് ആയെ…

എല്ലാവരോടും യാത്രയൊക്കെ പറഞ്ഞു വരണ്ടേ….അമ്മേ..(പാറു )

മക്കളുമാര്  മടിച്ചു നിൽക്കാതെ  അകത്തേക്ക് കയറി വാ.. അമ്മ ഫുഡ്‌ എടുക്കാം..

എല്ലാവരും ഫുഡ്‌ കഴിക്കാനിരുന്നു..ദക്ഷിനോട്‌   അമ്മ കഴിക്കാൻ ഇരിക്കാൻ പറഞ്ഞെങ്കിലും അവൻ ഇരിക്കാതെ  ഫുഡ്‌ വിളമ്പാൻ അമ്മയെ സഹായിച്ചു..

ചിക്കനും ബീഫും ഒക്കെ ഉണ്ടായിരുന്നു സദ്യയ്ക്ക്… വാമി ചിക്കനും ബീഫും കഴിക്കില്ല.. ചെറുപ്പം മുതലേ  അവൾക്കു അലർജിയുടെ പ്രോബ്ലം ഉണ്ട്..

അവൾ കഴിക്കുന്നത്   ദക്ഷ്  മാറിനിന്നു നോക്കി.. പാറുവിന്റെ കണ്ണുകൾ    ദക്ഷിന്റെ മുഖത്തേക്ക് വന്നതും അവനു ചിരി വന്നു..

ഫുഡ്‌ കഴിച്ചു ക്ഷീണിച്ചു ഇരുന്നപ്പോഴാണ് പവി വന്നത്.. അവനെ കണ്ടതും പാറുവിന്റെ മുഖം വീർത്തു…

ദക്ഷ്  അവനെ കണ്ടതും ഒന്ന് ആക്കി ചിരിച്ചു..

ലിയയും വാമിയും തൊടിയിലെല്ലാം നടന്നു കാണുകയാണ്.. ലിയക്ക് ചെടികൾ    വേണം… അവൾ പൂകളിൽ നിന്നും വിത്തുകൾ  ശേഖരിക്കുന്നുണ്ട്..
മാളുവും പാറുവും  ദക്ഷിന്റെ കൂടെ വലിയ സംസാരത്തിലാണ്..

പവി ആണെങ്കിൽ  എല്ലാവരെയും നോക്കുന്നുണ്ട്.. സംസാരിക്കുന്നതിനിടയിലും ദക്ഷിന്റെ കണ്ണുകൾ പവിയിൽ ആണ്..അവൻ ആരെ ആണ് നോക്കുന്നത്..
വാമിയെ ആണോ?ഹേയ്അ തോ ലിയയെയോ… അതോ മാളൂനെയോ..
ആരെ ആണെന്നറിയാതെ  ദക്ഷിനു പ്രാന്ത് പിടിക്കുന്ന പോലെ തോന്നി..

കുറച്ചു നേരം കഴിഞ്ഞു അവൻ പതിയെ റൂമിലേക്ക് പോയി.

വാമി.. നിനക്ക് ഇവിടൊക്കെ ഇഷ്ടമായോ? പാറു വിളിച്ചു ചോദിച്ചു.. ആ ഇഷ്ടം ആയെടാ…

ഞങ്ങൾ റൂമിലേക്ക്‌ പോവാ നീങ്ങളും കൂടി വാ… ഞങ്ങൾ വന്നോളാം നിങ്ങൾ പൊയ്ക്കോ..

വാമി  കുളത്തിലെ കളർ മീനുകളെ  കാണുന്ന തിരക്കിലായിരുന്നു.. ലിയ ആണെങ്കിൽ ചെടികളുടെ   വിത്തും തൈയ്യും  തിരയുന്ന  തിരക്കിലും..

ജനലിൽ കൂടി ദക്ഷ് അവളെ വീക്ഷിച്ചു കൊണ്ടിരുന്നു.അപ്പോഴാണ് പവി വന്നത്.

എന്താടാ… നിന്റെ ഇഷ്ടം പറഞ്ഞോ? എവിടെ പറയാനാ… മിണ്ടാൻ പറ്റിയാൽ അല്ലെ പറയാൻ പറ്റു.. ഏത് നേരവും ഉടുമ്പു പിടിച്ചേക്കുന്ന പോലെ  കൂടെ പാറു നടക്കുകയല്ലേ…

അപ്പോൾ നീ സ്നേഹിക്കുന്നത് വാമിയെ അല്ലെ…

വാമിയെയോ?.ഒന്ന് പോടാ അവിടുന്ന്… ഞാൻ സ്നേഹിക്കുന്നത് മാളവികയെ ആണ്…

ബെസ്റ്റ്..അളിയാ…ബെസ്റ്റ്…

എന്താടാ തെ ണ്ടി….

ഒന്നുല്ലടാ…

മ്മ്…

നന്നായി.. നിനക്ക്  പറ്റിയതാ… പാറുന്റെ മറ്റൊരു പതിപ്പാണ് മാളവിക.. നിനക്ക് ഇതിലും വലുതെന്തോ വരാനിരുന്നതാ അതിങ്ങനെ  പോയിന്നു വിചാരിച്ചാൽ മതി..

ദക്ഷ് കള്ള ചിരിയോടെ പറഞ്ഞു ….

എടി  ലിയ കഴിഞ്ഞില്ലേ? ഇല്ലടി…

ദാ.. നീ നോകിയെ  ആ ചാമ്പ  നിറയെ ചാമ്പക്ക.. മരത്തിൽ നിന്നും കയ്യെത്തി ചാമ്പക്ക  പറിച്ചു ചവച്ചു കൊണ്ട്  ലിയ പറഞ്ഞു… എന്റെ അനിയന്  ഒരുപാടിഷ്ടമാ..ചാമ്പക്ക.. എനിക്ക്   അച്ചാർ ഇടാൻ കുറച്ചു വേണം..

നീ പോയി പാറുനെ വിളിച്ചു കൊണ്ടു വരാമോ? ഇതൊന്നു പറിക്കാൻ…

എടി നീ  ശരിക്കും ഇങ്ങോട്ട് വന്നത്  മരം  കേറാനാണോ ?

പോടീ അവിടുന്ന്…. നീ പോയി അവളെ വിളിച്ചോണ്ട് വാ… അപ്പോഴേക്കും ഞാൻ താഴെ ഉള്ളത് പറിക്കാം…

ലിയയെ കടുപ്പിച്ചു നോക്കികൊണ്ട് വാമി പാറുനെ വിളിക്കാൻ പോയി..

അകത്തേക്ക് ചെന്നിട്ട് എങ്ങോട്ട്  പോണമെന്നറിയാതെ… വാമി ശംകിച്ചു നിന്നു..

അപ്പോഴാണ് അവളുടെ അമ്മ കിച്ചണിൽ നിന്നും ഹാളിലേക്കു വന്നത്..
അവളുടെ നിൽപ്പു കണ്ട് അമ്മ ചോദിച്ചു..

മോൾ എന്താ ഇങ്ങനെ നിൽക്കുന്നെ.. അവൾ എന്തെ..

ക… കണ്ടില്ല… റൂമിലേക്ക് പോയി…

എന്നാൽ മോളുടി ചെന്നട്ടെ … അവൾ അവിടെ കാണും

റൂം എവിടെയാ….

മുകളിൽ   വടക്കേ  അറ്റത്തെ മുറിയ.. മോൾ ചെല്ല്..

അമ്മ  ചായ ഉണ്ടാക്കി തരാം…

മ്മ്…

അവൾ മുകളിലെകുള്ള  ഗോവണി    കയറി.. കൊണ്ട് ചിന്തിച്ചു..

ഈ വടക്ക് എന്ന് പറയുമ്പോൾ അത് എവിടെ ആയി വരും..

പണ്ടേ തെക്കും വടക്കും അറിയില്ല.. എന്റെ തെക്ക്  എല്ലാവർക്കും വടക്കാണ്..എന്റെ കണ്ണാ…കാത്തോണേ…

പാവം ഞാൻ… എന്ത് ചെയ്യും.. ഇവളുമാരുടെ അനക്കവും ആവിയും  ഒന്നും കേൾക്കുന്നില്ലല്ലോ…

ഐഡിയ….

ഞാൻ കറക്റ്റ് എന്ന് കരുതുന്നതിനു ഓപ്പോസിറ്റ് ആണ് സംഭവിക്കുന്നത്..
അപ്പോൾ ഞാൻ തെക്ക് എന്ന് പറഞ്ഞാൽ അതാവും വടക്ക് ….  

അപ്പോൾ ഈസി ആയി അവളുടെ റൂം കണ്ടുപിടിക്കാം ..

അവൾ ചിരിയോടെ  നടന്നു മുന്നിൽ കണ്ട റൂം തുറന്നു..

അകത്തേക്ക് കയറി… അവിടെ ആരെയും കണ്ടില്ല…

പക്ഷെ അവളുടെ കണ്ണുകൾ  ചെന്നു നിന്നത്   വാളിൽ ക്രാഫ്റ്റ് ചെയ്തു വെച്ചിരിക്കുന്ന  മനോഹരമായ പീകോക്കിൽ ആയിരുന്നു…അവിടെ   തന്നെ ഒരു  ചെറിയ സ്റ്റാൻഡിൽ  നിറയെ ബോട്ടിൽ ആർട്ട്‌ ചെയ്തു വെച്ചിട്ടുണ്ടായിരുന്നു…
വാമി  അത്ഭുതത്തോടെ  അതെല്ലാം നോക്കി കണ്ടു..

ഭൂമിയേച്ചിയും ഇതുപോലെ   ക്രാഫ്റ്റിംഗ് ചെയ്യുമായിരുന്നു..ഹോ എന്ത് രസമാ ഇതൊക്കെ കാണാൻ…

പെട്ടന്ന് പിന്നിൽ ആരുടെയോ   അനക്കം കേട്ടതും വാമി ചിരിയോടെ പറഞ്ഞു..

എടി..  പാറു ദുഷ്ടേ നീ.. പറഞ്ഞില്ലല്ലോ  നീ ക്രാഫ്റ്റിംഗ് ചെയ്യുമെന്ന്.

പുറകിൽ നിന്നും പ്രതികരണം ഇല്ലാതെ വന്നപ്പോൾ  ബോട്ടിലും കയ്യിൽ പിടിച്ചു അവൾ തിരിഞ്ഞു നോക്കി…

പെട്ടനവൾ ഞെട്ടി കയ്യിലിരുന്ന  ബോട്ടിൽ നിലത്തേക്ക് വീണു…

അത് വീഴുന്നതിനു മുന്നേ ഒരു കൈ വന്നത് പിടിച്ചു.. വീണ്ടും  അത് ആ സ്റ്റാൻഡിലേക്ക് വെച്ചു..

അവൾ പേടിയോടെ തൊട്ടു മുന്നിൽ നിൽക്കുന്ന ആളിനെ നോക്കി…

അവന്റെ ക്രിസ്റ്റൽ കണ്ണുകൾ തിളങ്ങുന്നത് കണ്ട്  അവൾ ഒരടി കൂടി പിന്നിലേക്ക് നീങ്ങി.. അവൾ എന്തിലോ ചവിട്ടി വീഴാൻ പോയതും പെട്ടന്നു അവന്റെ കൈ വന്നു അവളെ   താങ്ങി… അവന്റെ ക്രിസ്റ്റൽ കണ്ണുകൾ കാണും തോറും വാമിക്ക് ഭയം കൂടി…

അവൾ  നേരെ നിന്നു കൊണ്ട്  ഭയത്തോടെ അവന്റെ കൈ  വിടുവിക്കാൻ നോക്കി…

അവളുടെ  കണ്ണിലെ  ചലനവും  കൃഷ്ണമണിയുടെ   പിടപ്പും അവൻ വല്ലാതെ  ആസ്വദിക്കുന്നുണ്ടായിരുന്നു…അവന്റെ ചുണ്ടിൽ ചിരി പടർന്നു.. അവൻ അവളെ ഒന്നുകൂടി ചേർത്ത് പിടിച്ചു… അവളുടെ  ശരീരത്തിലൂടി ഒരു മിന്നൽ പിണർ  കടന്നുപോയി.. അവന്റെ  മുഖം  അവൾക്കടുത്തേക്ക്     വന്നതും… അവന്റെ ആ ക്രിസ്റ്റൽ കണ്ണിലേക്കു ആയിരുന്നു അവളുടെ നോട്ടം…എന്റെ കണ്ണാ  സ്വപ്നത്തിൽ കണ്ട  അതെ  കണ്ണുകൾ…

പെട്ടന്നാണ്.. പാറു   റൂമിലേക്ക്‌ കയറി വന്നത്… വാമിയെ ചേർത്ത് പിടിച്ചു നിൽക്കുന്ന  ദക്ഷിനെ  കണ്ട് അവൾ ഞെട്ടി സപ്തയായി  പോയി…

പാറുനെ കണ്ടതും അവൻ പതിയെ കൈ അയച്ചു..ആശ്വാസത്തോടെ വാമി  അവന്റെ കൈ  വിടുവിച്ചു കൊണ്ട്  അവൾക്കടുത്തേക്ക് ചെന്നു..

 ചിരിയോടെ ചുണ്ടുകൾ കടിച്ചു പിടിച്ചു   ദക്ഷ്  പാറുനെ നോക്കി കുസൃതിയോടെ കണ്ണുകൾഅടച്ചു കാണിച്ചു…

പാറു.. വാമി.. വിളിച്ചതും അവൾ ഒന്നു ഞെട്ടി.

ഹ്.. ഹാ… നീ.. എന്താ ഇവിടെ…

ഞാൻ.. നിന്നെ തിരക്കി വന്നതാ..അപ്പോഴാണ് ക്രാഫ്റ്റിംഗ് കണ്ടതു  ഞാൻ അത് നോക്കി നിന്നു പോയി..ഞാൻ വീഴാൻപോയപ്പോൾ   ആ ചേട്ടൻ പിടിച്ചതാണ്…
അവൾ ശ്വാസം വിടാതെ പറഞ്ഞു..

ഇത്.. നിന്റെ റൂം അല്ലെ… അല്ല…

ഇത് പവിയുടെ  റൂം ആണ്… എന്റെ പ്രിഡേക്ഷൻ  തെറ്റിയല്ലോ കണ്ണാ..

ക്രാഫ്റ്റ് വേണി ചെയ്തതാണ്..

അപ്പോഴേക്കും ലിയയും മാളുവും കൂടി അങ്ങോട്ടേക്ക് വന്നു..

നല്ല ആളിനെയാ ഞാൻ പാറുനെ വിളിക്കാൻ പറഞ്ഞു വിട്ടത്
ലിയ  പിണക്കത്തോടെ പറഞ്ഞു..

അപ്പോഴാണ് കുറച്ചു അപ്പുറത്ത് നിൽക്കുന്ന ദക്ഷിനെ  ഇരുവരും കണ്ടത്..

അവന്റെ മുഖത്തേക്ക് നോക്കിയിട്ട്  അവർ പരസ്പരം നോക്കി..

ചേട്ടാ…. ചേട്ടന്റെ കണ്ണ് ഒർജിനൽ ആണോ അതോ ഡ്യൂപ്ലിക്കേറ്റ് ആണോ  മാളു ഉറക്കെ ചോദിച്ചു..

അവൻ ചിരിയോടെ പറഞ്ഞു ഒർജിനൽ ആണ്..

അത് കേട്ട് വാമി ഒന്നു ഞെട്ടി..

വെറുതെ അല്ല ചേട്ടൻ  കൂളിംഗ് ഗ്ലാസും വെച്ചു  ഐ ഹൈഡ് ചെയ്തു നടക്കുന്നെ..

ഞങ്ങടെ വാമിയുടെ കണ്ണും ഇതു പോലെ അവൾ പറഞ്ഞു തീരുന്നതിനു മുന്നേ … വാമി  മാളുവിന്റെ വായ പൊത്തിപിടിച്ചു കൊണ്ട്  പുറത്തേക്കു നടന്നു..

പാറു….മാളു എന്താ പറയാൻ വന്നേ….

ആ.. ആർക്കറിയാം അത് അവൾക്കല്ലേ അറിയൂ… പാറു  പിണങ്ങി  അവനെ തുറിച്ചു നോക്കി കൊണ്ട് ലിയയുടെ കൂടെ  വാമിയുടെ അടുത്തേക്ക് പോയി..

ദക്ഷ്  ചിരിയോടെ സിറ്റ് ഔട്ടിൽ ഇരിക്കുന്ന പവിയുടെ അടുത്തേക്ക് പോയി..

എടാ.. പവി… ദക്ഷ്  വിളിച്ചു…

ങും….

എന്താടാ.. ഒരു വിഷാദം…നീ അവളോട് പറഞ്ഞോ…ഗിഫ്റ്റൊക്കെ കൊടുത്തോ?

മ്മ്..

..

ങേ… അതെപ്പോ പറഞ്ഞെടാ.. കുറച്ചു മുൻപ്.. എന്നിട്ട്   അവൾ എന്ത് പറഞ്ഞു…

ഗിഫ്റ്റും വാങ്ങി ടേബിൾ വെച്ചെട….എന്നിട്ട്അ വളൊന്നും പറഞ്ഞില്ലെടാ… അവൻ തലയും കുനിച്ചു സങ്കടത്തോടെ പറഞ്ഞു..

പോട്ടെടാ…. നീ പറഞ്ഞല്ലോ?

അതവളും അറിഞ്ഞല്ലോ..

എന്നിട്ടും അവൾ ഒന്നും പറഞ്ഞില്ലല്ലോടാ..

നീ പറഞ്ഞാൽ ഉടനെ  ഉത്തരം കിട്ടാൻ ഇതെന്താ വല്ല മത്സരവും  ആണോ?
അതിനു  കുറച്ചു ടൈം കൊടുക്കടാ ..

എടി 4മണി ആകാറായി നമുക്ക്  പോകാം.. അയാൾ ഇപ്പോൾ വന്നു കാണും വാമി  പോകാനായി തിരക്ക് കൂട്ടികൊണ്ട് പറഞ്ഞു..

നിൽക്കെടി.. നമുക്ക് പോകാന്നെ…. നിനക്കെന്താ ഒരു സങ്കടം.. (മാളു )

നീ വിഷമിക്കാതെടി അയാളുടെ കൂടെ ഒറ്റയ്ക്കു പോകാൻ വയ്യ അതല്ലേ…നീ ഈ വെപ്രാളം കാണിക്കുന്നേ..

നിന്നെ ഞങ്ങൾ ഒറ്റയ്ക്ക് വിടത്തില്ല..(ലിയ )

എല്ലാവരോടും യാത്ര പറഞ്ഞിറങ്ങിയപ്പോൾ   പാറു പറഞ്ഞു ഞങ്ങളും കൂടി വരാം റോഡ് വരെ..

ദക്ഷേട്ട.. എണീറ്റു . വന്നെ   എന്റെ കൂടെ.. ദക്ഷ് പവിയെ നോക്കി..

നീയും കൂടി വാടാ.. ഇല്ലടാ നിങ്ങൾ പോയിട്ട് വാ…അവൻ മാളൂനെ നോക്കികൊണ്ട് പറഞ്ഞു..

മാളു ചിരിയോടെ  കുറച്ചു നടന്നിട്ട് തിരിഞ്ഞു അവനെ നോക്കി…

അവൻ മാളൂനെ നോക്കി.. അവളുടെ  കൈയിൽ അവൻ കൊടുത്ത   കീ ചെയിൻ ഇരിക്കുന്നു..അവന്റെ കണ്ണിൽ 100 വാൾട്ടിന്റെ ബൾബ് മിന്നി തെളിഞ്ഞു…

അവൾ അത് ഉയർത്തി കാണിച്ചു…

അത് കണ്ടതും പവിയുടെ ചുണ്ടിൽ ചിരി പടർന്നു.. വരുന്നില്ലെന്ന് പറഞ്ഞ അവൻ  ചെരുപ്പും എടുത്തിട്ട് ദക്ഷിന്റെ പുറകെ ഓടി…

ദക്ഷിന്റെ തോളിൽ കയ്യിട്ടു നടക്കുന്ന അവനെ കണ്ട് പാറു മുഖം ചുളിച്ചു..

തുടരും

Leave a Reply

Your email address will not be published. Required fields are marked *