ദ്വിതാരകം~ഭാഗം 06~~എഴുത്ത്:-ശ്രീജ ശ്രീജിത്ത്‌

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഗംഗേ…… നീ എന്തിനാ വെറുതെ മൃദുലയുമായി വഴക്കിനു പോയത്. അവൾ അവളുടെ സംസ്കാരം കാണിച്ചു.പക്ഷെ നിനക്ക് നിന്റെതായ ഒരു വിലയുണ്ട്. അത് നീയായിട്ട് കളയരുത്.

ഹരിയേട്ടാ….. അവളെന്നെ എപ്പോൾ കണ്ടാലും വഴക്കിനു വരും.എത്ര നാളെന്നു വച്ചാ കേട്ടുകൊണ്ടിരിക്കുന്നത്?

അല്ലെങ്കിലും അവൾക്ക് ഹരിയേട്ടനോടെന്താ ഇത്ര ആരാധന?

എടി കുശുമ്പി നിന്നോടാരാ പറഞ്ഞത് ഞാൻ നിന്നെ കെട്ടുമെന്ന്? അങ്ങനെ ഒരു കാര്യം ഞാനിന്നുവരെ അറിഞ്ഞിട്ടില്ലല്ലോ.ഗംഗയുടെ ദേഷ്യ ഭാവം കാണാനാണ് ഹരി അത് പറഞ്ഞതെങ്കിലും ഗംഗ ആ വിഷയത്തെ സീരിയസ് ആയി തന്നെ കണ്ടു.

അതേ ശാരദാമ്മയും സുഭദ്രാമ്മയും കൂടി എന്നോട് പറഞ്ഞ കാര്യമാ ഞാൻ ഇപ്പോൾ അവളോട് പറഞ്ഞത്.

അമ്മമാര് രണ്ടുപേരും എന്ത് പറഞ്ഞെന്നാ നീ ഈ പറയുന്നത്? ഹരി നിഷ്കളങ്ക ഭാവത്തിൽ ചോദിച്ചു.

അയ്യടാ…. അങ്ങനെയിപ്പോൾ കേട്ടു സുഖിക്കണ്ട…… അവരെന്നോട് ഒന്നും പറഞ്ഞില്ല.ഗംഗ ഒഴിഞ്ഞു മാറി.

ഹാ…… പറയെടി….. കേൾക്കട്ടെ. എന്താ അമ്മമാരുടെ പ്ലാൻ……?ഹരി ഒരു കള്ള ചിരിയോടെ ഗംഗയെ നോക്കി.

പ്ലാൻ എന്താ…. എന്നെ ഹരിയേട്ടന് തരിക… അത്രേ ഉളളൂ…. പിന്നെ സുഭദ്രമ്മയ്ക്ക് രാവിലെ ഭക്ഷണം കൊണ്ട് എന്റെ വീട്ടിലേക്കുള്ള ഓട്ടം നിർത്താമല്ലോ…..

ഒരു വെടിയ്ക്ക് രണ്ടുപക്ഷി…. സുഭദ്രാമ്മ രക്ഷപ്പെടുമല്ലോ…..ഗംഗ പുരികക്കൊടി ഇളക്കി കൊണ്ട് ഹരിയോട് പറഞ്ഞു.

ഗംഗേ…… ഒരിക്കൽ പോലും ഞാൻ നിന്നോടോ നീ എന്നോടോ നമ്മുടെ ഇഷ്ടം പറഞ്ഞിട്ടില്ല. പക്ഷെ ഒന്നും പറഞ്ഞില്ലെങ്കിലും നമുക്ക് രണ്ടുപേർക്കും നമ്മുടെ ഇഷ്ടം അറിയാമായിരുന്നു. അമ്മമാരും അത് മനസ്സിലാക്കിയല്ലോ. അമ്മ പക്ഷെ എന്നോട് ഇതുവരെ ഇതിനെക്കുറിച്ചൊന്നും ചോദിച്ചിട്ടില്ല…. പക്ഷെ ഇപ്പോൾ ഈ ലോകത്ത് ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന ആൾ ഞാനാ ഗംഗാ…..ഈ ലോകം മുഴുവൻ കീഴടക്കിയ സന്തോഷം എനിക്കുണ്ട്…. പറയുമ്പോൾ അവന്റെ കണ്ഠം ഇടറുന്നത് ഗംഗ തിരിച്ചറിഞ്ഞു.

നീ എന്നും എന്റെ കൂടെ ഉണ്ടാവണം. നമ്മുടെ രണ്ടുപേരുടെയും അച്ചന്മാർ മരിച്ചതിനുശേഷം എത്ര കഷ്ടപ്പെട്ടാ അമ്മമാർ നമ്മളെ നോക്കിയത്?നമ്മുടെ രണ്ടുപേരുടെയും ബന്ധുക്കളുടെ കാര്യം നിനക്കറിയാമല്ലോ.

നമ്മുടെ അമ്മമാർക്ക് ഇനി ഒരു കുറവും വരരുത്. വേറെ ഏതൊരു പെണ്ണ് എന്റെ ജീവിതത്തിൽ വന്നാലും എന്റമ്മയെ നോക്കുമോ എന്ന പേടി എന്റെ ഉള്ളിലുണ്ടായിരുന്നു. പിന്നെ നിന്നോടെനിക്കുള്ള ഇഷ്ടം പറയാത്തത് വേറൊന്നുമല്ല എന്റെ അമ്മയുടെ ആഗ്രഹം മറ്റൊന്നാണെങ്കിൽ എനിക്ക് നിന്നെ
മറക്കേണ്ടി വരും. എല്ലാം അമ്മയോട് സംസാരിച്ചിട്ട് എന്റെ ഇഷ്ടം പറയാമെന്നാ ഞാൻ വിചാരിച്ചത്. ഇതിപ്പോൾ എനിക്ക് കിട്ടിയത് വലിയ ഒരു സർപ്രൈസ് ആണ്.

ഞാനും നീയും നമ്മുടെ മക്കളും നമ്മുടെ രണ്ടുപേരുടെയും അമ്മമാരും…….. ഇനിയാണ് ഗംഗാ നമ്മൾ ജീവിക്കാൻ പോകുന്നത്. ഹരി പിന്നെയും പറഞ്ഞുകൊണ്ടിരുന്നു.

ഒരുകാര്യത്തിൽ നീ എന്നോട് ക്ഷമിക്കണം…… ഞാൻ ചിലപ്പോഴൊക്കെ വിചാരിച്ചിട്ടുണ്ട് നീയും അനന്തുവും ഇഷ്ടത്തിലാണെന്ന്.

അവന് നിന്നോടുള്ള ഇഷ്ടം എനിക്ക് നേരത്തെ അറിയാം.പക്ഷെ ഇപ്പോൾ എനിക്ക് ശരിക്കും കുറ്റബോധമുണ്ട്… നിന്നെ ഞാൻ സംശയിച്ചല്ലോ എന്നോർക്കുമ്പോൾ…….

എന്താ ഹരിയേട്ടാ ഇത്…… ഹരിയേട്ടന്റെ ഭാര്യയായി…… മക്കളുടെ അമ്മയായി….. നമ്മുടെ രണ്ട്അ മ്മമാരെയും നോക്കി ഞാനെന്നും കൂടെയുണ്ടാവും.

നീ എന്റേത് ആകുന്ന ആ ഒരു സമയം…..അതാവും ഗംഗാ എന്റെ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷം…..

ഹരിയേട്ടാ….. ഇത്രയ്ക്കൊക്കെ എന്നെ സ്നേഹിക്കാൻ എന്നിലെന്താ ഉള്ളത്? എനിക്ക് മനസ്സിലാകുന്നില്ല.ഗംഗ കൗതുകത്തോടെ ഹരിയോട് ചോദിച്ചു.

നിനക്കത് മനസ്സിലാകണമെന്നില്ല. പക്ഷെ നിന്റെ മനസ്സ്….. ആ മനസ്സിന്റെ വലിപ്പം…. അതാ ഗംഗാ നിന്നെ മാറ്റാരിൽനിന്നും മാറ്റിനിർത്തുന്നത്.

കഴിഞ്ഞ ജന്മത്തിൽ ഞാൻ ചെയ്ത ഏതോ പുണ്യത്തിന്റെ ഫലമായിട്ടാ ദൈവം ഈ ജന്മത്തിൽ എനിക്കായി നിന്നെപ്പോലെ നല്ലൊരു കുട്ടിയെ നേടി തന്നത്.

ഹരിയേട്ടാ മതീട്ടോ…… ഇനിയും എന്നെ പുകഴ്ത്തിയാൽ ഞാൻ തലയിടിച്ചു വീഴും.ഗംഗ ചെറു ചിരിയോടെ പറഞ്ഞു.

ഹരിയേട്ടാ അനന്തുവിനെ ഞാൻ വേറൊരു രീതിയിൽ കണ്ടിട്ടില്ല.അവനെന്നോട് ഇഷ്ടമാണെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷെ എന്റെ മനസ്സിൽ ഹരിയേട്ട നാണെന്നറിഞ്ഞ ആ നിമിഷം മുതൽ അവൻ വേറൊരു അനന്തുവായിരുന്നു.

അവന്റെ സ്വപ്‌നങ്ങൾ നമ്മൾ കരുതുന്നതിലും അപ്പുറമായിരുന്നു. ഏതൊരു കാര്യത്തിനും മുൻപന്തിയിൽ അല്ലായിരുന്നോ അവൻ. അങ്ങനെ ഓടി നടന്ന അവൻ ഈ ഒരവസ്ഥയെ എങ്ങനെ അതിജീവിക്കും…? നമ്മുടെ എല്ലാവരുടെയും എല്ലാ പിന്തുണയും അവന് കൊടുക്കണം. അവനെ നമ്മുടെ പഴയ അനന്തുവാക്കണം.ഗംഗയുടെ കണ്ണുകൾ ഈറനണിഞ്ഞു.

ഗംഗാ ഇപ്പോൾ നിന്റെ മനസ്സ് എനിക്കറിയാം. എന്റെ എല്ലാ സപ്പോർട്ടും ഉണ്ടാവും. നീ ഒരിക്കലും ഇങ്ങനെ വിഷമിക്കരുത്. നിന്റെ ഏതൊരാഗ്രഹത്തിനും കൂട്ടായി ഞാനുണ്ടാവും. എന്താ പോരെ….? ഹരി സ്നേഹപൂർവ്വം ഗംഗയോട് ചോദിച്ചു.

മതി ഹരിയേട്ടാ…… എനിക്ക് ഹരിയേട്ടന്റെ ഈ ഒരു വാക്ക് മാത്രം മതി.

ഹരിയേട്ടനൊരു കാര്യം ചെയ്യ് വീട്ടിൽപോയി എന്റെ ഡ്രസ്സ്‌ എടുത്തുകൊണ്ടുവാ. ഇവിടെ റൂം റെഡിയായിട്ടുണ്ട്. ഞാൻ തന്നെ ഇവിടെ നിന്നോളാം. ഹരിയേട്ടൻ രാവിലെ വന്നാൽ മതി.

ഏയ്‌ നീ തന്നെ എങ്ങനെയാ….? അതുവേണ്ട അത് ശരിയാവില്ല.ഹരി കട്ടായം പറഞ്ഞു.

ശരിയാകും….. ഞാൻ ഡോർ ലോക്ക് ചെയ്‌തോളാം. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാൻ ഹരിയേട്ടനെ വിളിച്ചോളാം. അതുപോരേ……

ഗംഗ പറയുന്നതിലും കാര്യമുണ്ടെന്നു ഹരിയ്ക്ക് മനസ്സിലായി. മനസ്സില്ലാ മനസ്സോടെ ഹരി സമ്മതം മൂളി.

ഗംഗാ…… അനന്തുവിന് ബോധം വന്നു.
ഗംഗയോട് വന്ന് വന്ന് സംസാരിച്ച് നോക്കാൻ ഡോക്ടർ പറഞ്ഞു.

ഗംഗേ…. ഞാനിവിടെ നിൽക്കാം. നീ പോയിട്ട് വാ….

ഗംഗയെ കണ്ടതും അനന്തുവിന്റെ കണ്ണിൽ നിന്നും കണ്ണുനീർ ധാര ധാരയായി ഒഴുകി…

അനന്തു….. ഗംഗ അവന്റെ കയ്യിൽ മെല്ലെ പിടിച്ചു. വിഷമിക്കല്ലേ…. ഞങ്ങളുണ്ട് നിന്റെ കൂടെ. എന്നും എപ്പോഴും. എല്ലാം ശരിയാകുമെടാ…ഗംഗ അവനെ ആശ്വസിപ്പിക്കാൻ നോക്കി.

ഗംഗാ….. നീ ഒറ്റയ്ക്കാണോ….? സ്നേഹദീപത്തിൽ നിന്ന് ആരും വന്നില്ലേ?അവരെന്റെ കാര്യം അറിഞ്ഞില്ലേ…..? അനന്തു തിരക്കി.

ഞാൻ ഒറ്റക്കല്ല ഹരിയേട്ടൻ എന്റെ കൂടെയുണ്ട്.?സിസ്റ്റർ ലിനെറ്റ്വ?ന്നിരുന്നു. ഞാൻ പറഞ്ഞു വിട്ടതാ….. ഞാനിവിടെ ഉണ്ടാകും അനന്തു…….

ഹരി സാറിനെ കൂടി ഒന്ന് വിളിക്കാമോ? എനിക്ക് സംസാരിക്കണം.

ഗംഗ സിസ്റ്ററിന്റെ അനുവാദത്തോടെ ഹരിയെ അകത്തേയ്ക്ക് വിളിച്ചു.

ഹരിയെ കണ്ടതും അനന്തു ചെറുതായി ഒന്ന് ചിരിച്ചു. ഹരി സാറേ…… ഇനി ഒരു കാര്യത്തിനും ഓടിനടക്കാൻ എനിക്ക് ആവില്ലാട്ടോ…. അനന്തു……. ഹരിയ്ക്കും വിഷമമായി.

അനന്തു എല്ലാം ശരിയാകും…. ഹരി പറഞ്ഞതും തിരിഞ്ഞു നടന്നു.

ഹരി സാറേ പോകല്ലേ….. എനിക്കൊരു കാര്യം പറയാനുണ്ട്.?അനന്തു ഹരിയെ തിരിച്ചു വിളിച്ചു.

ഹരി സാറേ…… അനന്തു കൈകൾ കൂപ്പി…. ഞാൻ ഗംഗയോട് ഇഷ്ടമാണെന്ന് പറഞ്ഞിരുന്നു. പക്ഷെ ഗംഗയ്ക്ക് ഹരിസാറിനെ ഇഷ്ടമാണെന്ന് അറിഞ്ഞതിനു ശേഷം ഞാൻ എന്റെ ഇഷ്ടത്തെ മറന്നിട്ടേ ഉളളൂ. ഹരി സർ അതൊന്നും മനസ്സിൽ സൂക്ഷിക്കല്ലേ….. എന്നെ വെറുക്കല്ലേ…..

ഹരി അനന്തുവിന്റെ കൈകളിൽ മുറുകെ പിടിച്ചു. എന്താടാ ഇത്?…. എനിക്ക് നിന്നോട് ഒരു പിണക്കവുമില്ല….മൂവരുടെയും കണ്ണുകൾ ഈറനണിഞ്ഞു…

തുടരും…….

Leave a Reply

Your email address will not be published. Required fields are marked *