നീയിപ്പോഴും പണ്ടത്തെ അമ്മച്ചിമാരെ പോലെ പാ ഡാണോ യൂസ് ചെയ്യുന്നത്.. കാലം മാറിയതൊന്നും നീയറിഞ്ഞില്ലിയോ……

എഴുത്ത് :- അബ്രാമിൻ്റെ പെണ്ണ്

മെൻസ്‌ ട്രുൽ കപ്പിനെക്കുറിച്ച് നേരത്തെ ഒരു പോസ്റ്റിട്ടപ്പോ “പെണ്ണുങ്ങൾ ഇങ്ങനൊക്കെ പറയാമോ” എന്ന് ചോദിച്ച ആ കു ലസ്ത്രീയും “എന്തൊരു തൊലിക്കട്ടിയാ പെണ്ണുമ്പിള്ളേ നിങ്ങക്ക് “എന്ന് ചോദിച്ച നിവിൻ പോളിയുടെ ഫോട്ടോ വെച്ച് ഇൻബോക്സിൽ വന്ന് പാട്ട് പാടി വെറുപ്പിക്കുന്ന ആ വേട്ടാവളിയനും മൂലയ്ക്കോട്ട് നീങ്ങി നില്ല്..

ബാക്കിയുള്ളവർ വായിച്ചാൽ മതി..

പീരി യ്ഡിന്റെ അസ്വസ്ഥതകൾ അങ്ങേയറ്റം അനുഭവിക്കുന്നൊരാളാണ് ഞാൻ.. വയറ് വേദന സഹിക്കാൻ പറ്റാതെ കല്യാണത്തിനു മുൻപ് തൂങ്ങി മരിക്കാൻ പോലും ഞാനൊരുങ്ങിയിട്ടുണ്ട്.. ആദ്യത്തെ ദിവസം മുതൽ ഏഴ് ദിവസം വരെ യാതൊരു കുറവും വരാത്ത തരത്തിലുള്ള ബ്ലീ ഡിങ് വേറൊരു വഴിക്ക്…നമ്മളെ ക്കാളധികം വീട്ടുകാർ നമ്മളെകൊണ്ട് പൊറുതി മുട്ടുന്ന ഏഴ് ദിവസങ്ങൾ.. ലോകത്തിൽ എന്തിനോടെങ്കിലും എനിക്ക് പേടിയും വെറുപ്പുമുണ്ടെങ്കിൽ അത് പ ട്ടിയോടും പീരി യ്ഡിനോടുമാണെന്നതാ പരമാർത്ഥം..

അങ്ങേർക്ക് ജോലിയില്ലെങ്കിൽ പ്രസ്തുത ദിവസങ്ങളിൽ പുള്ളിക്കാരൻ വീട്ടിലെ ജോലികളൊക്കെ ഏറ്റെടുത്ത് ചെയ്തോളും.. എന്റെ കഷ്ടകാലത്തിന് ജോലിയുണ്ടെങ്കിൽ ആ ദിവസങ്ങൾ ഒരിക്കലും മറക്കാത്ത രീതിയിലായിരിക്കും കടന്ന് പോകുന്നത്..വയ്യാതെ കിടക്കുന്ന അമ്മയെയും ഇച്ചിരിയൊള്ള രണ്ട് പൊടിക്കൊച്ചുങ്ങളെയും വെച്ച് ഞാനെന്തോ ചെയ്യും.. എവിടെയെങ്കിലും സ്വസ്ഥമായി ഒന്ന് കിടക്കാൻ പോലും പറ്റത്തില്ല..

യാതൊരു നിയന്ത്രണവുമില്ലാത്ത ബ്ലീ ഡിങ് കാരണമുണ്ടായിട്ടുള്ള വിഷമങ്ങൾ ചില്ലറയല്ല.. എവിടെങ്കിലും സമാധാനത്തോടെ പോകാനോ പ്രിയപ്പെട്ടവരുടെ കല്യാണങ്ങൾക്ക് പോകാനോ ഒന്നും സമ്മതിക്കാതെ ബ്ലീ ഡിങ് പണി തന്നിട്ടുണ്ട്.. അര മണിക്കൂർ പോലും തികച്ചും ഉപയോഗിക്കാൻ പറ്റാതെ പാ ഡ് മാറ്റേണ്ടി വരുന്ന ദുരിതം ഒരു വഴിക്ക്.. അത് മൂലം വരുന്ന സാമ്പത്തിക നഷ്ടം വേറൊരു വഴിക്ക്.. രാത്രികളിൽ അലാറം വെച്ച് എണീറ്റ് പാ ഡ് മാറ്റേണ്ടി വരുന്നത് സ്ഥിരമായി… കെട്ടിയോൻ എന്നെക്കൊണ്ട് ശരിക്കും പൊറുതി മുട്ടി..

അങ്ങനെയിരിക്കെ സ്കൂളിൽ കൂടെ പഠിച്ച ഒരു കൂട്ടുകാരിയെ എഫ്ബിയിൽ നിന്നും പെട്ടെന്നൊരൂസം കളഞ്ഞു കിട്ടി..കൂട്ടുകാരെ കാണുമ്പോ പണ്ടേ ദുർബലയായിപ്പോകുന്ന ഞാൻ അവളോട് പിറുപിറൂന്ന് വർത്താനം പറയാൻ തുടങ്ങി.. സംസാരത്തിനിടയിൽ എന്റെ ആ ർത്തവവും അതിന്റെ കൂടെ വരുന്ന ദുരിതങ്ങളും കൂടെ ഞാൻ വിസ്തരിച്ചു പറഞ്ഞു.. പാ ഡ് വാങ്ങി മുടിയുന്നതിനെ ക്കുറിച്ച് ഊന്നിയൂന്നി പറഞ്ഞു..

“നീയിപ്പോഴും പണ്ടത്തെ അമ്മച്ചിമാരെ പോലെ പാ ഡാണോ യൂസ് ചെയ്യുന്നത്.. കാലം മാറിയതൊന്നും നീയറിഞ്ഞില്ലിയോ..??

ലോകത്തിലെ സകല പുച്ഛവും വാക്കിൽ നിറച്ച് അവളെന്നോട് ചോദിച്ചു..

“പിന്നെ പാ ഡ് വെക്കാതെ.. അത് വെച്ചിട്ട് പോലും ദുരിതപ്പെടുവാ.. അന്നേരം പിന്നെ വെക്കാതെന്തോ ചെയ്യൂടീ..

ലവള് പറഞ്ഞത് എനിക്ക് മനസിലായില്ല..

“നിന്നോട് പാ ഡ് വെക്കേണ്ടെന്ന് ഞാൻ പറഞ്ഞോ മൈനേ… നീ മെൻ സ്‌ട്രുൽ കപ്പിനെക്കുറിച്ച് കേട്ടിട്ടില്ലേ.. അതൊരെണ്ണം വാങ്ങി വെയ്യ്.. നല്ലയാ..

അവൾ വിശദമാക്കി… അന്നേ ദിവസം വരെ അങ്ങനെയൊരു കപ്പിനെക്കുറിച്ച് ഞാൻ കേട്ടിട്ടില്ല… അവളെന്നോട് മെൻ സ്‌ട്രുൽ കപ്പിനെക്കുറിച്ചും ഉപയോഗിക്കേണ്ട രീതിയെക്കുറിച്ചുമൊക്കെ വിശദമായി പറഞ്ഞു തന്നു.. യൂട്യൂബിൽ നിന്നൊരു വീഡിയോയുടെ ലിങ്കും ഷെയർ ചെയ്തു.. അവള് പറയുന്ന കേട്ടപ്പോ സംഭവം കൊള്ളാവെന്ന് എനിക്കും തോന്നി..

പിറ്റേ ദിവസം രാവിലെ തന്നെ പോയൊരു കപ്പ് വാങ്ങി.. വീട്ടിൽ കൊണ്ട് വന്ന് കെട്ടിയോനെ കാണിച്ചപ്പോ അങ്ങേരെന്നെ പൂരത്തെ റി പറയുന്ന്..യൂട്യൂബിൽ നോക്കി ചിക്കൻ കറിയും ഉപ്പുമാവും കൊഴുക്കട്ടയുമൊക്കെ ഉണ്ടാക്കി കൊടുത്തിട്ടുള്ളത് കൊണ്ട് യൂ ട്യൂബിനെ ഇങ്ങേർക്ക് തീരെ വിശ്വാസമില്ലാതായിട്ടുണ്ട്… ആരെങ്കിലും പറയുന്നത് കേട്ട് ഓരോന്ന് ചെയ്‌താൽ ഞാൻ അനുഭവിച്ചോളും,, അങ്ങേര് തിരിഞ്ഞു നോക്കില്ലെന്നൊരു പീച്ചണിയും.. പറച്ചില് കേട്ടാൽ കപ്പെടുത്ത് ഞാൻ അങ്ങേർക്ക് വെച്ച് കൊടുക്കാൻ ചെന്ന പോലെയാ..ഞാനതൊന്നും മൈൻഡ് ചെയ്യാൻ പോയില്ല..

അങ്ങനെ ഏഴ് ദിവസങ്ങൾക്കു വേണ്ടിയുള്ള കാത്തിരിപ്പ് ആരംഭിച്ചു..ആ മാസത്തെ പീരി യ്ഡാകാനുള്ള ദിവസം കഴിഞ്ഞിട്ടും ആകുന്നില്ലടേ .. എനിക്കാണെങ്കിൽ കപ്പ് വെക്കാൻ മുട്ടീട്ട് വയ്യ..ദൈവത്തോട് കരഞ്ഞു വിളിച്ചു പ്രാർത്ഥിച്ച് ഒടുക്കം ആ ദിവസം വന്നു.. അപ്പനപ്പൂപ്പന്മാരെയൊക്കെ മനസ്സിൽ ധ്യാനിച്ച് ഞാൻ കപ്പ് കയ്യിലോട്ടെടുത്തതും..

“നീയാ സാമാനം അവിടെ വെച്ചിട്ട് പാ ഡെടുത്ത് വെക്ക്.. വെറുതെ വേണ്ടാത്ത നാശം ഒണ്ടാക്കാൻ നിക്കാതെ..

അങ്ങേര് എന്റെ പൊറകെ കെടന്നങ്ങ് ചെലയ്ക്കുവാ.. ഇയാക്കിത് എന്തിന്റെ കുരുവാണെന്നാ. . ഞാനേതാണ്ട് ചാവാൻ പോവുന്ന പോലെ.. എന്തെങ്കിലും പറഞ്ഞാ കൂടിപ്പോവും.. അതുകൊണ്ട് ഞാൻ മിണ്ടീല.. പെണ്ണുമ്പിള്ള പരിഷ്ക്കാരിയാവുന്നത് അയാക്ക് സുഖിക്കുന്നില്ല.. ആ പാ ഡിനകത്ത് എന്റെ ജീവിതം കുരുക്കിയിടാമെന്നാ ദുഷ്ടന്റെ ചിന്ത…

അങ്ങേരെ മൈൻഡ് ചെയ്യാതെ ഞാനോടിപ്പോയി ബാത് റൂമിൽ കേറി.. ഭയങ്കര ടെൻഷൻ.. എങ്ങനൊക്കെ ശ്രമിച്ചിട്ടും കപ്പ് ശരിക്കും വെയ്ക്കാൻ പറ്റുന്നില്ല…..

“നീയെന്തോ ചെയ്യുവാടീ.. കൊറേ നേരമായല്ലോ അകത്തോട്ടു കേറീട്ട്.. വേണ്ടാത്ത വേലയൊന്നും ചെയ്യല്ലേ.. എന്റെ പൊന്നു മക്കള് കതക് തൊറ.. ചേട്ടൻ പറയുന്നത് കേക്ക്…

കെട്ടിയോൻ ബാത് റൂമിന്റെ വെളിയിൽ വന്ന് കതകിൽ തട്ടുവാ.. ഇങ്ങേർക്ക് എന്തോത്തിന്റെ സൂക്കേടാ.. അയലോക്കക്കാരങ്ങാനും കണ്ടാ എന്തോ വിചാരിക്കും.. എന്തൊരു ശല്യവാ ഇത്….

ഒരുപാടു നേരത്തെ ശ്രമ ഫലമായി കപ്പ് നേരെ വെച്ച്.. ഒരു യുദ്ധം കഴിഞ്ഞിറങ്ങിയ സംതൃപ്തിയോടെ കതക് തുറന്നു വെളിയിലേക്കിറങ്ങിയ എന്റെ കയ്യിലേക്ക് അങ്ങേര് നോക്കി..ഞാൻ അങ്ങേരെ തീരെ ശ്രദ്ധിയ്ക്കാതെ അടുക്കളയിലേയ്ക്ക് കേറിപ്പോന്നു..

എന്തൊരു സുഖം.. നേരത്തെ പോലെ വേദനയില്ല.. പീ രിയ്ഡ്‌ ആണെന്ന് പോലും തോന്നുന്നില്ല..പാ ഡ് അങ്ങോട്ടോ ഇങ്ങോട്ടോ നീങ്ങുന്നുണ്ടോ എന്ന് ആധിപിടിക്കണ്ട..ശകുന്തള കാലിൽ കൊണ്ട മറ്റേ മൊന എടുക്കാൻ തിരിയുന്ന പോലെ ഇടക്കിടെ പൊറകോട്ട് തിരിഞ്ഞു നോക്കണ്ട… എന്തൊരാശ്വാസം…

മെൻ സ്‌ട്രുൽ കപ്പിനെക്കുറിച്ച് പറഞ്ഞ ആ കൂട്ടുകാരിയോട് ഒരുപാടു നന്ദിയും സ്നേഹവും തോന്നി…

ഉച്ച കഴിഞ്ഞു കപ്പ് വെളിയിലെടുക്കാൻ നോക്കിയപ്പോ അതിന്റെ വാല് കാണുന്നില്ലെടെ.. ഒന്നൂടെ പരിശോധിച്ച്.. അയ്യോ കാണുന്നില്ല.. ഇതെങ്ങോട്ട് പോയി.. വീണ്ടും വീണ്ടും പരിശോധിച്ചിട്ടും വാല് കയ്യിൽ തടയുന്നില്ല..

ഒറ്റ നിമിഷം കൊണ്ട് വിയർത്തു കുളിച്ചു..അതങ്ങു കേറിപ്പോയിക്കാണുവോ.. അങ്ങനെ പോയെങ്കിൽ ഇനി ആശൂത്രീൽ പോകേണ്ടി വരത്തില്ലേ.. ആ ഡോക്ടറോട് ഞാനെന്തോ പറയും.. അങ്ങേര് എന്നെക്കുറിച്ച് എന്തോ വിചാരിക്കും… ഓപ്പറേഷൻ നടത്താതെ അതെങ്ങനെ വെളിയിലെടുക്കും… ആര് എന്റെ കൂടെ ആശൂത്രീൽ നിക്കും.. ഓപ്പറേഷൻ കഴിഞ്ഞു കിടക്കുമ്പോ എങ്ങനെ ഫേസ്ബുക് നോക്കും… എന്റെ ക്രഷിനോട്‌ ഞാനെങ്ങനെ ഇത് പറയും.. അവനിതെങ്ങനെ സഹിക്കും.. എന്നെ തെറ്റിദ്ധരിക്കുവായിരിക്കുവോ..??

നൂറ് കൂട്ടം ചോദ്യങ്ങൾ തലയ്ക്ക് മോളിൽ കിടന്നു വട്ടം കറങ്ങി.. കക്കൂസിൽ നിന്ന് ഓടിയിറങ്ങി ചെന്ന് ഫോണെടുത്തു കൂട്ടാരിയെ വിളിച്ചു..

“ടീ മറ്റേ സാനം അങ്ങ് കേറിപ്പോയി.. എറങ്ങി വരുന്നില്ല.. ഞാനെന്തോ ചെയ്യും..

കരഞ്ഞോണ്ട് ഞാൻ ചോദിച്ചു..

“ഏത് സാനം,, എവിടെ കേറിപ്പോയെന്ന്…നീയെന്തിനാ കരയുന്നെ..

അവള് തിരിച്ചു ചോയ്ക്കുവാ..കരച്ചിലിനാസ്പദമായ മറ്റേ സംഭവം ഞാൻ പറഞ്ഞു..

“എന്റെ പൊന്ന് പെണ്ണേ,, അതെങ്ങും കേറിപ്പോവത്തില്ല.. നീ നന്നായി പുഷ് ചെയ്‌താൽ മതി.. അതിങ്ങു പോരും.. മനുഷ്യനേ മെനക്കെടുത്താതെ പോടീ..

അവള് ഫോണങ്ങു വെച്ച്..

“എന്തുവാടീ,, നീയെന്തിനാ കരയുന്നെ…

കെട്ടിയോൻ എന്റെ കയ്യിൽ പിടിച്ചു ചോദിച്ചു…

“മറ്റേ സാനം എറങ്ങി വരുന്നില്ലേട്ടാ,, എനിക്ക് പേടിയാവുന്ന്,, എന്നെ ആശൂത്രീൽ കൊണ്ടോ…

ഞാനങ്ങേരെ കെട്ടിപ്പിടിച്ചു കരഞ്ഞു…

“ഞാനന്നേരെ പറഞ്ഞയല്ലിയോടീ വേണ്ടാത്തരം കാണിക്കല്ലെന്ന്.. കേട്ടില്ല.. ആശൂത്രീ ചെല്ലുമ്പോ എന്തോ പറയും… നീ ഒന്ന് കൂടെ നോക്ക്.. അത് എടുക്കാൻ പറ്റുവോന്ന്…

ഞാൻ വീണ്ടും കക്കൂസിലോട്ടോടി.. പുഷ്,, പുൾ,, എന്നീ രണ്ട് വാക്കുകൾ പണ്ടേ ആശയക്കുഴപ്പമുണ്ടാക്കുന്നതാ.. ഒന്നൂടെ പുഷിയപ്പോ വാലിന്റെ അറ്റം കിട്ടി… വലിച്ചൂരിയെടുത്തപ്പോ,, തമ്പുരാനേ,, എന്തോരാശ്വാസം….

അന്ന് കെട്ടിയോനെന്നെ ഒത്തിരി ചീ ത്ത വിളിച്ചു.. എന്നിട്ടും ഞാൻ മെൻ സ്‌ട്രുൽ കപ്പ് ഉപയോഗിക്കുക തന്നെ ചെയ്തു… പീ രിയ്ഡ്‌ ഇപ്പോളും വേദനയാണെങ്കിലും ബ്ലീഡി ങ്ങിന്റെ അസ്വസ്ഥതകളിൽ ൽ നിന്ന് രക്ഷപ്പെട്ടതോളം വലിയൊരു ആശ്വാസം വേറെയില്ല…

ആ കപ്പിന്റെ താഴെയുള്ള വാലിന് ഇച്ചിരി കൂടെ നീളമൊണ്ടാരുന്നെങ്കിൽ സംഗതി ഇച്ചിരിക്കൂടെ നന്നായേനെ എന്നാണ് ഈ എളിയവളുടെ അഭിപ്രായം…..

Leave a Reply

Your email address will not be published. Required fields are marked *