അമ്മ ഞങ്ങളെ നാണം കെടുത്താനാണോ ഉദ്ദേശ്യം ?ഇതൊന്നും എനിയ്ക്ക് അക്സപ്റ്റ് ചെയ്യാൻ കഴിയില്ലമ്മേ,, ഞാനത്രയ്ക്ക് മോഡേൺ ഒന്നുമല്ലnഅല്ല, അമ്മ എപ്പോഴാണ് സ്വiവർഗ്ഗ സ്നേഹി ആയത്…….

_lowlight _upscale

എഴുത്ത്:-സജി തൈപ്പറമ്പ്

അമ്മയ്ക്കൊരു കൂട്ട് വേണമെന്ന ചിന്ത ,തൻ്റെ കല്യാണ ശേഷം അമ്മ തനിച്ചായപ്പോൾ മുതൽ രഞ്ജുവിൻ്റെ മനസ്സിലുണ്ട്

അങ്ങനെയാണവൾ അമ്മയോട് അക്കാര്യം പറയുന്നത്

പക്ഷേ, അമ്മയുടെ മറുപടി കേട്ട് അവൾ പകച്ച് പോയി

നിനക്ക് അത്ര നിർബന്ധമാണെങ്കിൽ എനിയ്ക്കൊരു fb ഫ്രണ്ടുണ്ട്, അത് വേണമെങ്കിൽ ആലോചിയ്ക്കാം

അമ്മ fb യൂസ് ചെയ്യാറുണ്ടെങ്കിലും ഇങ്ങനെയൊരു ചാറ്റിങ്ങുണ്ടായി രുന്നെന്നും അവിടെയൊരു റിലേഷൻഷിപ്പ് ഉടലെടുക്കു മെന്നും അവളൊരിക്കലും കരുതിയില്ല

ശരി ,അമ്മയ്ക്ക് അങ്ങനൊരു ഇഷ്ടമുണ്ടെങ്കിൽ നമുക്ക് ആലോചിയ്ക്കാം ,അതിന് മുമ്പ് ഞാനും ഏട്ടനും അവിടെ വരെ പോയി വീടും ചുറ്റുപാടുകളു മൊക്കെയൊന്ന് കണ്ടിരിക്കാം ,fb യിലൂടെ അറിഞ്ഞ കാര്യങ്ങളൊക്കെ സത്യമണോന്ന് അറിയണമല്ലോ ? പിന്നെ അവരുടെ ബന്ധുക്കളോട് സംസാരിച്ച് ഒരു ഡേറ്റും ഫിക്സ് ചെയ്യാം

രഞ്ജു,തൻ്റെ അഭിപ്രായം അമ്മയോട് പറഞ്ഞു

അങ്ങനെ എടുത്ത് പറയത്തക്ക ബന്ധുകളൊന്നുമില്ല ,എന്നെ പോലെ തന്നെ തനിച്ചാണ് താമസം, ചോദിച്ചിട്ട് വേണമെങ്കിൽ താമസിക്കുന്ന വീടിൻ്റെ ലൊക്കേഷൻ ഞാൻ നിനക്ക് ഷെയറ് ചെയ്യാൻ പറയാം ,അത് നോക്കി പോയാൽ മതി,,

ശരി അങ്ങനെയെങ്കിൽ അമ്മ എൻ്റെ ഫോൺ നമ്പര് കൊടുത്തേയ്ക്ക്

പിറ്റേന്ന് രഞ്ജുവും ഭർത്താവും കൂടി ഗൂഗിൾമാപ്പ് നോക്കി ലൊക്കേഷനിലെത്തി

ടൗണിൽ നിന്നും കുറച്ച് മാറി ,അധികം വീടുകളൊന്നു മില്ലാത്തൊരിടമായിരുന്നത് ,വീട്ട് പേര്, ഗേറ്റിലുണ്ടായിരുന്നത് കൊണ്ട് കൃത്യമായി വീടിൻ്റെ മുന്നിലെത്തി കോളിങ്ങ് ബെല്ലിൽ വിരലമർത്തി.

കതക് തുറന്നത് ഏകദേശം അമ്മയുടെ പ്രായം തന്നെയുള്ള ഒരു സ്ത്രീ ആയിരുന്നു

റെജിയുടെ വീടല്ലേ ,,? ഞങ്ങൾ അദ്ദേഹത്തെ കാണാൻ വന്നതാണ് ,,

അതേ ,, ഞാൻ തന്നെയാണ് റെജി , അകത്തേയ്ക്ക് വരൂ,,

അത് കേട്ട് രഞ്ജുവും ഹസ്ബൻറും അമ്പരന്ന് നിന്നു.

എന്താ അവിടെ നില്ക്കുന്നത് ?വിനീതയുടെ മകളല്ലേ ? നിങ്ങൾ തേടിവന്നത് എന്നെ തന്നെയാണ് എൻ്റെ ശരിക്കുള്ള പേര് റജീന എന്നാണ് ,റജിയെന്നാണ് വിനീത ഉൾപ്പെടെ അടുപ്പമുള്ളവര് എന്നെ വിളിക്കുന്നത് ,ഞാനും വിനിയും തമ്മിൽ ഫ്രണ്ട്സായിട്ട് ഏതാണ്ട് ആറ് മാസങ്ങളായി ,ഒറ്റയ്ക്കുള്ള ജീവിതം മടുത്തപ്പോൾ അവളാണ് ഇങ്ങനൊരു സജഷൻ വച്ചത്, ഒരുമിച്ച് ജീവിക്കാമെന്ന് ,,

ഛെ! സൈജുവേട്ടാ,, വാ ,നമുക്ക് തിരിച്ച് പോകാം,,

അപമാനവും ദേഷ്യവും കൊണ്ട് രഞ്ജു, ഭർത്താവിൻ്റെ കൈക്ക് പിടിച്ച് വലിച്ച് പുറത്തേക്ക് പാഞ്ഞു

അമ്മ ഞങ്ങളെ നാണം കെടുത്താനാണോ ഉദ്ദേശ്യം ?ഇതൊന്നും എനിയ്ക്ക് അക്സപ്റ്റ് ചെയ്യാൻ കഴിയില്ലമ്മേ,, ഞാനത്രയ്ക്ക് മോഡേൺ ഒന്നുമല്ലnഅല്ല, അമ്മ എപ്പോഴാണ് സ്വiവർഗ്ഗ സ്നേഹി ആയത് ? എനിയ്ക്ക് ചിന്തിക്കാൻ പോലും പറ്റുന്നില്ല ,,

മോളേ ,, നീ വെറുതെ എഴുതാപ്പുറം വായിക്കണ്ട, നീയുൾപ്പെടുന്ന സമൂഹം, ഒരുമിച്ച് ജീവിക്കുന്ന പുരുഷമാരെ കുറിച്ചും സ്ത്രീകളെ കുറിച്ചും ലൈംiഗികതയുടെ പ്രയോർറ്റി വച്ചാണ് അളക്കുന്നത് ,എന്നാൽ ഞാനും റെജിയും തമ്മിൽ സംസാരിച്ച ഒരു ഘട്ടത്തിൽ പോലും, സെiക്സ് ഒരിക്കലും കയറി വന്നിട്ടില്ല,

ഒറ്റപ്പെട്ട് പോയപ്പോഴുണ്ടായ നിസ്സഹായതയെക്കുറിച്ചും, ഏകാന്തത വീർപ്പ് മുട്ടിക്കുന്നതിനെക്കുറിച്ചുമായിരുന്നു ഞങ്ങൾ സംസാരിച്ചത് , ചില രാത്രികളിൽ പുറത്ത് എന്തേലും ശബ്ദം കേൾക്കുമ്പോൾ, ഭയന്ന് പോകുന്ന ഞാനും അവളും, ഒരു ധൈര്യത്തിന് വേണ്ടി ,പരസ്പ്പരം വിളിച്ചിട്ടുണ്ട് ,ചില കാര്യങ്ങളിൽ, എനിക്കറിയാത്തത് അവളും, അവൾക്കറിയാത്തത് ഞാനും പറയാറുണ്ട് ,അങ്ങനെ ഓരോ ദിവസം കഴിയുമ്പോഴാ ണറിയുന്നത്, ഞങ്ങളുടെ ഇഷ്ടങ്ങളും ലക്ഷ്യങ്ങളുമൊക്കെ ഒന്ന് തന്നെയാണെന്ന് ,ഒരേ കൺസപ്റ്റും ആറ്റിറ്റ്യൂഡുമുള്ളവർ എന്തിന് രണ്ടിടത്ത് ഏകരായി കഴിയുന്നു എന്ന് ഞാൻ ചോദിച്ചപ്പോഴാണ്, അവള് എന്നോട് പറഞ്ഞത് , എങ്കിൽ നമുക്ക് ഒരു വീട്ടിൽ കഴിഞ്ഞൂടെയെന്ന് ,അവൾക്ക് സ്വന്തം വീടില്ല ,വാടകയ്ക്കാണ് താമസിക്കുന്നത് ,അത് കൊണ്ടാണ് ഞാനവളെ ഇങ്ങോട്ട് ക്ഷണിച്ചത് ,അല്ലാതെ മോള് തെറ്റിദ്ധരിക്കുന്നത് പോലെയൊന്നുമില്ല ,പിന്നെ ഞങ്ങളുടെ തീരുമാനം നിങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുമെങ്കിൽ, ആ തീരുമാനത്തിൽ നിന്ന് പിന്മാറാനും അമ്മയ്ക്ക് സാധിക്കും ,,

സോറി അമ്മാ ,, ഞാനത്രയ്ക്കൊന്നും ചിന്തിച്ചില്ല, പെട്ടെന്ന് പ്രതീക്ഷിക്കാ ത്തൊരാളെ മുന്നിൽ കണ്ടപ്പോൾ, ഞാൻ തെറ്റിദ്ധരിച്ച് പോയതാണ് ,അമ്മ, ഇപ്പോൾ തന്നെ, റെജിയാൻ്റിയെ വിളിച്ച് ,ഇങ്ങോട്ട് വന്നോളാൻ പറഞ്ഞോളു ,എനിയ്ക്ക് സന്തോഷമേയുള്ളു , അമ്മയ്ക്കൊരു കൂട്ട് വേണം ,അതിനിനി ഒരു വിവാഹം തന്നെ വേണമെന്നില്ലല്ലോ?

മകളുടെ പിന്തുണ കിട്ടിയ വിനീതയ്ക്ക് പിന്നെ വേറൊന്നും നോക്കാനില്ലായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *