അവർ പോയതിന് ശേഷമാണ് ലെച്ചുവിൽ മാറ്റങ്ങൾ കണ്ടു തുടങ്ങിയത്. അമ്മയെ കാണുന്നതേ അവൾക്ക് ഇഷ്ടമല്ലാതായി. തൊട്ടതിനും പിടിച്ചതിനുമൊക്കെ വഴക്കായി. അങ്ങനെയൊരു വഴക്കിനിടയിലാണ് ഒരിക്കലവൾ വിളിച്ചു പറഞ്ഞത്….

_upscale
പെയ്തൊഴിയുമ്പോൾ

Story written by Bindhu N P

മോള് കോഴ്സ് കഴിഞ്ഞ് തിരിച്ചു് വരുന്നു എന്നറിഞ്ഞത് മുതൽ അവളുടെ മുറി വൃത്തിയാക്കലും അവൾക്കിഷ്ടപ്പെട്ടതെല്ലാം ഒരുക്കുന്നതിന്റെയും തിരക്കിലായിരുന്നു ഉമ. എങ്കിലും അതിനിടയിലും നേരിയ സങ്കടം അവളുടെ മുഖത്തുണ്ടെന്ന് അയാൾക്ക് മനസ്സിലായി.

അയാൾ ഓർക്കുകയായിരുന്നു. മോൾക്കന്ന് ആറുമാസം പ്രായമേ യുണ്ടായിരുന്നുള്ളൂ. ജനനത്തോടെ അമ്മ നഷ്ടപ്പെട്ട കുട്ടി. തന്റെ ലെച്ചു മോൾ. മറ്റൊരു വിവാഹത്തേക്കുറിച്ച് ഒരിക്കൽപോലും ആലോചിച്ചതല്ല. പക്ഷേ ഒരു കുഞ്ഞിനെ ഒറ്റയ്ക്ക് വളർത്താനുള്ള ബുദ്ധിമുട്ടോർത്തപ്പോൾ മറ്റുള്ളവരുടെ തീരുമാനത്തോടൊപ്പം നിൽക്കുകയായിരുന്നു. ഉറ്റ കൂട്ടുകാരൻ രഘുവിന്റെ സഹോദരിയായിരുന്നു ഉമ.

കല്യാണം കഴിഞ്ഞയന്ന് ലെച്ചു മോളേ അവളുടെ കൈകളിലേക്ക് വെച്ച് കൊടുത്തതാണ്. ഒരു പോറലും ഏൽപ്പിക്കാതെ പൊന്നുപോലെ അവൾ കുഞ്ഞിനെ വളർത്തി. അതിനിടയിൽ സ്വന്തമായൊരു കുഞ്ഞ് വേണ മെന്ന് പോലും അവൾ ആഗ്രഹിച്ചില്ലെന്നതായിരുന്നു സത്യം. “നമുക്കിവള് മതി മധുവേട്ടാ. മറ്റൊരു കുഞ്ഞ് വന്നാൽ നമുക്ക് ഇവളോടുള്ള ഇഷ്ടം കുറഞ്ഞു പോയാലോ.”അവളുടെ തീരുമാനത്തോട് അയാളും യോജിച്ചു. രണ്ടാമതൊരു കുഞ്ഞിനെക്കുറിച്ച് അവർ ആലോചിച്ചതേയില്ലായിരുന്നു. അങ്ങനെ അച്ഛന്റെയും അമ്മയുടെയും ഓമനയായി ലെച്ചുമോൾ വളർന്നു. മകൾ ഋതുമതിയായപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചതും ഉമയായിരുന്നു. മോൾക്ക് പുതിയ ആഭരണങ്ങൾ വാങ്ങാനും പായസ മുണ്ടാക്കി അയല്പക്കത്തൊക്കെ കൊടുക്കാനും അവൾക്കെന്തു ത്സാഹമായിരുന്നുവെന്ന് അയാളോർത്തു.

വകയിലൊരമ്മായി ലെച്ചു മോളേ കാണാനെന്നും പറഞ്ഞ് ഒരു ദിവസം വീട്ടിൽ വന്നിരുന്നു. അവർ രണ്ടു ദിവസം അവിടെ താമസിച്ചിട്ടാണ് തിരിച്ചു് പോയത്. കൂടുതൽ നേരവും ലെച്ചു മോളുടെ കൂടെത്തന്നെ യായിരുന്നു അവർ. അവർ പോയതിന് ശേഷമാണ് ലെച്ചുവിൽ മാറ്റങ്ങൾ കണ്ടു തുടങ്ങിയത്. അമ്മയെ കാണുന്നതേ അവൾക്ക് ഇഷ്ടമല്ലാതായി. തൊട്ടതിനും പിടിച്ചതിനുമൊക്കെ വഴക്കായി. അങ്ങനെയൊരു വഴക്കിനിടയിലാണ് ഒരിക്കലവൾ വിളിച്ചു പറഞ്ഞത്.

“നിങ്ങളെന്റെ അമ്മയല്ല. എനിക്കമ്മയില്ല. ആയിരം പെറ്റമ്മ ചമഞ്ഞാലും പോറ്റമ്മ പെറ്റമ്മയാവില്ല.”

“മോളേ “

അവൾ ദൈന്യതയോടെ വിളിച്ചു. കരഞ്ഞുപോയി അവൾ. ഇത്രകാലവും സ്വന്തമായി കണ്ട് വളർത്തിയ മോളാണ്. മോളെന്താ മധു ഏട്ടാ ഇങ്ങനെയൊക്കെ പറയുന്നത്. അവൾ പൊട്ടിക്കരഞ്ഞു.

“എന്താടീ നീ പറഞ്ഞത് ” എന്ന് ചോദിച്ചു കൊണ്ട് അന്നാദ്യമായി അയാൾ മകളെ തiല്ലാനായി കൈയ്യോങ്ങി. ഉമ അത് തടഞ്ഞുകൊണ്ട് പൊട്ടിക്കരഞ്ഞു. അന്നാണ് ആദ്യമായി തങ്ങളെടുത്ത തീരുമാനം തെറ്റായിപ്പോയെന്ന് അയാൾക്ക് തോന്നിയത്. അതിന്‌ ശേഷം അയാൾ ഒരു തീരുമാനമെടുത്തു. രണ്ടാമതൊരു കുഞ്ഞ് വേണം. നാളെ ഞാനില്ലാതായാലും ഇവൾക്ക് താങ്ങായി ഒരു കുഞ്ഞുകൂടി വേണം. അങ്ങനെയാണ് ഉമ അപ്പുമോന് ജന്മം നൽകുന്നത്. ലെച്ചു അന്ന് പത്താം ക്ലാസ്സിൽ പഠിക്കുന്നു. അവൾ ആ കുഞ്ഞിനെ എടുക്കുകയോ കൊഞ്ചിക്കുകയോ ഒന്നും ചെയ്യാറില്ലായിരുന്നു. അവനെ അവൾ ശത്രുവായി കണ്ടു. പിന്നെ പിന്നെ അവൾ ഉമയോട് ഒട്ടും മിണ്ടാതെയായി.

പ്ലസ് ടു കഴിഞ്ഞപ്പോൾ ടൗണിലുള്ള കോളേജിലാണ് അഡ്മിഷൻ കിട്ടിയത്. പിന്നീടുള്ള പഠിത്തം ഹോസ്റ്റലിൽ നിന്നിട്ടായിരുന്നു. അതില്പിന്നെ വീട്ടിലോട്ടുള്ള വരവ് വല്ലപ്പോഴും മാത്രമായി.അപ്പുവിന് മൂന്നു വയസ്സ് ആവുന്നേയുണ്ടായിരുന്നുള്ളൂ. ചേച്ചി വന്നു കഴിഞ്ഞാൽ അവൻ മെല്ലെ അവളുടെ അടുത്തോട്ടു പോകും. “എന്താടാ “എന്നും പറഞ്ഞവൾ കണ്ണുരുട്ടുമ്പോഴേക്കും അവൻ ഓടി അമ്മയുടെ പിറകിലൊളിക്കും.

എത്ര പെട്ടെന്നാണ് മൂന്നുവർഷം കടന്നുപോയത്. ഹോസ്റ്റലിലുള്ള സമയം അയാൾ ഇടയ്ക്കിടെ മോളെ കാണാൻ പോകുമായിരുന്നു. പോകുമ്പോൾ മോൾക്ക് കൊടുക്കാനായി ഉമ പലതും ഉണ്ടാക്കി കൊടുക്കാറുണ്ട്. എന്നാൽ ഒരിക്കൽപോലും അവൾ അമ്മയെ പറ്റിയോ അനിയനെ പറ്റിയോ തിരക്കാറില്ലായിരുന്നു. അതിൽ അയാൾക്ക് നല്ല സങ്കടവു മുണ്ടായിരുന്നു. നാളെ രാവിലെ പോകണം മോളെ കൊണ്ടു വരാൻ. തിരിച്ചു് വന്നാലെങ്കിലും അവളുടെ സ്വഭാവത്തിൽ മാറ്റ മുണ്ടായാൽ മതിയായിരുന്നുവെന്ന് അയാളോർത്തു.

ഹോസ്റ്റലിലെ അവസാന രാത്രിയായിരുന്നു അത്. അവൾക്ക് കിടന്നിട്ട് ഉറക്കം വന്നതേയില്ല. കൂട്ടുകാരെ പിരിയുന്ന കാര്യം ഓർക്കുമ്പോ സങ്കടമുണ്ട്. വീടിനെക്കുറിച്ചോർക്കുമ്പോ പലതും അവളുടെ മനസ്സിലേക്ക് കടന്നുവന്നു. വീടിനെക്കുറിച്ചോർക്കാൻ കാരണമുണ്ടായിരുന്നു. ആതിര തന്റെ ഏറ്റവും അടുത്ത കൂട്ടുകാരി. അവളോട് മാത്രമാണ് മനസ്സ് തുറന്ന് എല്ലാം പറഞ്ഞിട്ടുള്ളത്. അച്ഛൻ വരുന്ന ദിവസങ്ങളിൽ അമ്മ കൊടുത്തുവിടുന്ന സാധനങ്ങളെല്ലാം വീതിച്ചെടുക്കുന്നത് തന്റെ റൂം മേറ്റ്സ് ആയിരുന്നു. അവൾ കഴിക്കാതിരിക്കുമ്പോ ആതിര നിർബന്ധിച്ച് അവളെ കഴിപ്പിക്കും. അവളാണ് അമ്മയെക്കുറിച്ച് നിറമുള്ള ചിത്രങ്ങൾ തന്റെയുള്ളിൽ വരച്ചിട്ടത്. പോകേപ്പോകെ അമ്മയോടുള്ള വെറുപ്പ് അലിഞ്ഞലിഞ്ഞു വരുന്നത് അവളറിയുന്നുണ്ടായിരുന്നു. അവൾ സ്നേഹത്തോടെ അപ്പുവിന്റെ മുഖം ഓർത്തെടുക്കാൻ ശ്രമിച്ചു. ആതു പറഞ്ഞത് ശരിയാണെന്നവൾക്ക് തോന്നി. ആറു മാസം പ്രായമായ കുഞ്ഞിനെ വളർത്തി വലുതാക്കിയത് ആ അമ്മയാണ്. അന്ന് അമ്മായി വന്ന് തന്റെ തലയിൽ കുറേ വിഷം കു iത്തി വെച്ച് പോയപ്പോൾ ഞാനും അറിയാതെ ആ വാക്കുകളിൽ പെട്ടു പോകുകയായിരുന്നു. അതെ. തന്റെ അമ്മ പാവമാണ്. തന്റെ ഓരോ വളർച്ചയിലും ഏറെ സന്തോഷിച്ച അമ്മയാണ്. ആ അമ്മയെയാണല്ലോ ഞാൻ വേദനിപ്പിച്ചത്. ഓർത്ത പ്പോൾ അവൾക്ക് ഉറക്കെ കരയണമെന്ന്തോ ന്നി. പിന്നീടെപ്പോഴോ അവൾ ഉറക്കത്തിലേക്ക് വഴുതി വീണു.

പിറ്റേന്ന് ഉച്ചയായപ്പോഴാണ് അച്ഛന്റെ കൂടെ അവൾ വീട്ടിലെത്തിയത്. വീടും തൊടിയുമൊക്കെ ഏറെ മാറിയിരിക്കുന്നു. കാറിന്റെ ശബ്ദം കേട്ടപ്പോൾ അമ്മ ഓടിവന്നു. പിന്നാലെ മടിച്ചു മടിച്ചു കൊണ്ട് അപ്പുവും. അപ്പു. തന്റെയനിയൻ. അവൾ അവനെ നോക്കി ചിരിച്ചെങ്കിലും അവൻ പകച്ചു നോക്കുക മാത്രമാണ് ചെയ്തത്. അവൾ ബാഗുമായി അകത്തേക്ക് കയറുമ്പോൾ ബാക്കിയുള്ള ബാഗുമായി അമ്മ പിന്നാലെയുണ്ടായിരുന്നു.
നിങ്ങൾക്ക് ദാഹിക്കുന്നുണ്ടാവില്ലേ ഞാൻ വെള്ളമെടുക്കാം. ഉത്തരത്തിനു കാത്തു നിൽക്കാതെ അമ്മ അകത്തേക്ക് പോയി. രണ്ടു ഗ്ലാസ്സുകളിൽ
നല്ല തണുത്ത നാരങ്ങാ വെള്ളവുമായി വന്നു. രണ്ടുപേർക്കും കൊടുത്തു്. അവൾ ശ്രദ്ധിച്ചു അപ്പോഴും അമ്മ മുഖത്തേക്കൊന്നും നോക്കുന്നതേയില്ല. ഒരുപക്ഷേ താൻ അവഗണിക്കുന്നത് കാണാൻ വയ്യാഞ്ഞിട്ടാവും.

കുറേ ദൂരം യാത്ര ചെയ്തു വന്നതല്ലേ.. ഫ്രഷ് ആയി വന്നോളൂ. ഊണ് റെഡിയാണ്. അതും പറഞ്ഞ് അമ്മ അടുക്കളയിലേക്ക് നടന്നു. അമ്മേ എന്ന് വിളിച്ച് പിന്നാലെ പോകണമെന്നുന്നുണ്ട് അവൾക്ക്. പക്ഷേ എന്തോ… കാലം നൽകിയ അകൽച്ച ഒരു വലിയ മതിൽ സൃഷ്ടി ച്ചിരിക്കുന്നു. അവൾ മെല്ലെ റൂമിലേക്ക് നടന്നു.

എത്ര വൃത്തിയാണ് അമ്മ തന്റെ റൂം ഒതുക്കിവെച്ചിരിക്കുന്നതെന്ന് അവളോർത്തു. തണുത്ത വെള്ളത്തിൽ കുളിച്ച് വന്നപ്പോൾ നല്ല സുഖം തോന്നി. ബാത്‌റൂമിൽ നിന്നും പുറത്തേക്ക് വരുമ്പോഴാണ് കണ്ടത് ആ പടിവാതിൽക്കൽ നിന്നും എത്തി നോക്കുന്ന അപ്പുവിനെ. അവളെ കണ്ടതും അവൻ പോകാൻ തുടങ്ങുകയായിരുന്നു. വാ.. അപ്പു ഇങ്ങോട്ട് വാ. അവൾ വിളിച്ചു. എന്നിട്ടും അവൻ മടിച്ചു നിന്നു. അവൾ ബാഗ് തുറന്ന് മിഠായി കയ്യിലെടുത്തു. അത് കണ്ടപ്പോൾ അവൾ ചിരിച്ചു കൊണ്ട് അടുത്തേക്ക് വന്നു. ആദ്യമായി അവളവനെ ചേർത്ത് പിടിച്ചു. തന്റെ അനിയൻ. അവൾ അവനെ ഉമ്മവെച്ചു. അവൾക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു. അവന്റെ ശ്രദ്ധ മുഴുവൻ മിഠായിയിൽ ആയിരുന്നു. അതും കൊണ്ട് അവൻ ഓടിപ്പോയി. അടുക്കളയിലേക്ക് നടക്കുമ്പോൾ അവൾ കണ്ടു “അമ്മേ ചേച്ചി തന്നതാ” എന്നും പറഞ്ഞ് അമ്മയെ മിഠായി കാണിക്കുന്ന അപ്പുവിനെ. അമ്മയുടെ കണ്ണുകൾ നിറഞ്ഞുവോ.. ഓടിപ്പോയി കെട്ടിപ്പിടിച്ച് ആ കണ്ണ് തുടക്കണമെന്ന് തോന്നി. പക്ഷേ എന്തോ മുന്നിലൊരു തടസ്സം പോലെ. ഇത്ര നാളും അകന്നു നിന്നത് കൊണ്ടാവാം. അമ്മയോട് മിണ്ടണമെന്ന് അതിയായ ആഗ്രഹ മുണ്ടായിരുന്നു.പക്ഷേ..

പിറ്റേന്ന് നേരം വൈകിയിട്ടും എഴുന്നേൽക്കുന്നത് കാണാത്തത് കൊണ്ടാവണം അമ്മ പല വട്ടം വന്നു നോക്കുന്നത് കണ്ടു. വിളിച്ചാൽ ഇഷ്ടപ്പെടില്ലെന്ന് കരുതിയാവണം വിളിച്ചില്ല. പിiരീഡ്സ് ആയതു കാരണം നല്ല വയറുവേദന ഉണ്ടായിരുന്നു. ഹോസ്റ്റലിൽ ആയിരിക്കുമ്പോഴും ഇടയ്ക്ക് ഉണ്ടാവാറുണ്ടായിരുന്നു. അന്നൊക്കെ അച്ഛൻ കൊണ്ടുവരുന്ന സാധനങ്ങളുടെ കൂട്ടത്തിൽ ധന്വന്തരം ഗുളിക ഉണ്ടാവാറുണ്ടായിരുന്നു. അമ്മ കൊടുത്തു് വിടുന്നതുണെന്നറിയാം. അത് നുണച്ചിറക്കിക്കഴിഞ്ഞാൽ വല്ല്യ ആശ്വാസം തോന്നാറുണ്ട്.

മടിച്ചു മടിച്ച് അപ്പു അടുത്തേക്ക് വന്നപ്പോഴാണ് തനിക്ക് വയറു വേദനയാണെന്ന് അവനോട് പറഞ്ഞത്. അത് കേട്ടതും അവനോടി പ്പോയി. അല്പനേരം കഴിഞ്ഞപ്പോഴാണ് ഒരു കാല്പെരുമാറ്റം കേട്ടത്. നോക്കുമ്പോ അമ്മയാണ്. കൈയ്യിൽ ചൂട് പിടിപ്പിക്കുന്ന ബാഗുമുണ്ട്. “മോള് തിരിഞ്ഞു കിടക്ക്.. അമ്മ ചൂട് പിടിച്ചു തരാം. പിന്നെ പല്ല് തേച്ച് എന്തെങ്കിലും ഭക്ഷണം കഴിച്ചിട്ട് ഗുളിക തരാം.”. അമ്മ മെല്ലെ ആ ചൂടുള്ള ബാഗ് വയറിൽ വെച്ച് ചൂട് പിടിപ്പിച്ചു. തിരിച്ചു് പോകാന്നേരം അവളാ കൈയ്യിൽ ചേർത്ത് പിടിച്ചു “അമ്മേ.. എന്നോട് ക്ഷമിക്കൂ “എന്നും പറഞ്ഞ് പൊട്ടിക്കരഞ്ഞു. “അമ്മയ്‌ക്കെന്നോട് ദേഷ്യമുണ്ടോ..?”

“മോളേ..” ഒരു തേങ്ങാലോടെ ഉമ അവളെ ചേർത്ത് പിടിച്ചു. “അമ്മ അല്പനേരം എന്നെ കെട്ടിപ്പിടിച്ച് കിടക്കുമോ.?” ” അതിനെന്താ..” അമ്മ അവളെ ചേർത്ത് പിടിച്ചു. “അപ്പൊ ഞാനോ “എന്നും പറഞ്ഞ് അപ്പു അവർക്കിടയിൽ കയറിക്കിടന്നു. ഈ കാഴ്ചകൾ കണ്ടു കൊണ്ട് ഉമ്മറപ്പടി കടന്നുപോകുന്ന ആ ഈറനറിഞ്ഞ രണ്ടു കണ്ണുകൾ മാത്രം ആരും കണ്ടില്ല..

Leave a Reply

Your email address will not be published. Required fields are marked *