ഉമ്മാക്ക് വരാനായി കുറച്ചു പൈസ വേണമെന്ന് പറഞ്ഞിട്ട് കൊടുക്കാത്ത അനിയന്മാരാണ് ഉമ്മ വന്നെന്ന് അറിഞ്ഞു നേരത്തെ വന്നതെന്ന് ഓർത്തു ഞാൻ റൂമിന്റെ ബെൽ അടിച്ചു…….

എഴുത്ത്:-നൗഫു ചാലിയം

“വീട്ടുകാർ നാട്ടീന്നു വിസിറ്റിങ്ങിനു വന്നിട്ടുണ്ടെന്നു പറഞ്ഞപ്പോളായിരുന്നു അബ്ദു വിളിച്ചപ്പോൾ ഞാൻ അവന്റെ റൂമിലേക്കു പോയത്…”

“ഇറച്ചിയോ പത്തിരിയോ ചക്കയോ മാങ്ങയൊ അങ്ങനെ എന്തേലും കാണും…

നാട്ടിൽ നിന്നും വരുന്നതല്ലേ..

അവർ കോഴിക്കോട്ടുക്കാരാണ്.. അപ്പൊ പിന്നെ ചിപ്സും കുറേ ബേക്കറി സാധനങ്ങളും ഉണ്ടാവും..

ഹലുവ എന്തായാലും കാണും…പറ്റുമെങ്കിൽ ഒന്നോ രണ്ടോ പീസ് റൂമിലേക്കു കൊണ്ടു വരണമെന്നൊക്കോ കരുതിയാണ് ഞാൻ അവിടെ എത്തിയത്…”

“പോരാത്തതിന് എന്റെ വീട്ടീന്നും കുറച്ചു സാധനങ്ങൾ അയച്ചിട്ടുണ്ടായിരുന്നു…

റൂമിന് വെളിയിൽ തന്നെ അവന്റെ രണ്ട് അനിയന്മാരുടെ കാറുകൾ കണ്ടപ്പോൾ തന്നെ ഉറപ്പായി രണ്ടും നേരത്തെ വന്നിട്ടുണ്ടെന്ന്..

ഉമ്മയും വന്നിട്ടുണ്ടായിരുന്നു അബ്ദുവിന്റെ ഭാര്യയുടെ കൂടേ…”

“രണ്ട് അനിയന്മാരുടെയും ഫാമിലി വന്ന അന്നൊക്കോ ഓരോ ഒഴിവ്കേടുകൾ പറഞ്ഞിരുന്ന ഉമ്മ അബ്ദു അവന്റെ പെണ്ണിനെ കൊണ്ടു പോകുന്നു എന്നറിഞ്ഞപ്പോൾ തന്നെ ഡേറ്റ് തീരാനായ പാസ്പോർട്ട് പുതുക്കാനായി തുടങ്ങിയിരുന്നു…

സത്യം പറഞ്ഞാൽ ആ ഉമ്മാടെ വറ്റാത്ത ഒരു കറവ പശു തന്നെ ആയിരുന്നു അബ്ദു…”

“ഉമ്മാക്ക് വരാനായി കുറച്ചു പൈസ വേണമെന്ന് പറഞ്ഞിട്ട് കൊടുക്കാത്ത അനിയന്മാരാണ് ഉമ്മ വന്നെന്ന് അറിഞ്ഞു നേരത്തെ വന്നതെന്ന് ഓർത്തു ഞാൻ റൂമിന്റെ ബെൽ അടിച്ചു..

അബ്ദു വന്നു റൂം തുറന്നു എന്നെ ഉള്ളിലേക്കു ക്ഷണിച്ചു…

ഹാളിൽ തന്നെ എല്ലാവരും ഉണ്ടായിരുന്നു…

അവരുടെ കുടുംബത്തിലെ ഒരംഗത്തെ പോലെ ആയത് കൊണ്ടു തന്നെ എന്നെ എല്ലാവർക്കും അറിയാമായിരുന്

ഉമ്മ തന്നെ ആയിരുന്നു പെട്ടിയിൽ നിന്നും ഓരോരുത്തരുടെയും സാധനങ്ങൾ പുറത്തേക് എടുത്തത്…

രണ്ട് കുട്ടികളുടെയും ഭാര്യയുടെയും ഉമ്മയുടേതുമായി നാല് പെട്ടികൾ ഉണ്ടായിരുന്നു…”

“അതിൽ ഏറിയ പങ്കും അനിയന്മാരുടെ റൂമിലേക്കുള്ള സാധനങ്ങൾ ആയിരുന്നത് കൊണ്ട് തന്നെ അവർക്ക് എടുത്തു കൊടുക്കുന്നത് ഒരു ഓരത്തെന്ന പോലെ നോക്കി കൊണ്ടു അബ്ദു നിന്നു..

വിസ അടിക്കാനുള്ള ചിലവും ടിക്കറ്റ് എടുത്ത പൈസയും എല്ലാം കൂടി അവൻ ഒറ്റക് എടുത്തത് കൊണ്ടു തന്നെ അവന്റെ റൂമിലേക്കു ആവശ്യമായ ഒന്നും വാങ്ങിക്കാനുള്ള പൈസ അവന്റെ കൈയിൽ ഉണ്ടായിരുന്നില്ല…

കുറച്ചു മസാല പൊടികൾ മാത്രം അവൻ നാട്ടിൽ നിന്നും വരുത്തി…രണ്ട് മൂന്നു മാസം നിൽക്കേണ്ടതല്ലേ…

അനിയന്മാരും പൈസ ഒന്നും അഴിച്ചിട്ടില്ലേലും അവർക്ക് ഉള്ളത് ഉമ്മ വാങ്ങിയിട്ടുണ്ടായിരുന്നു..

അവസാനം ആയിരുന്നു പെട്ടിയിൽ നിന്നും രണ്ട് ജോഡി വസ്ത്രങ്ങൾ എടുത്തത്..

ഓരോ പാന്റും കുപ്പായവും…

നോമ്പ് പെരുന്നാളിന് അടുപ്പിച്ചു വന്നത് കൊണ്ടു തന്നെ ഉമ്മാന്റെ മക്കൾക്കുള്ള പെരുന്നാൾ വസ്ത്രങ്ങൾ ആയിരുന്നു അത്.. “

“ഉമ്മ അതിൽ നിന്നും ഒന്ന് മൂത്ത അനിയനും രണ്ടാമത്തേത് അവസാനത്തെവനും കൊടുത്തു…

ഉമ്മാനെ സോപ്പിട്ടെന്ന പോലെ അവർ അടുത്ത് തന്നെ ഉണ്ടായിരുന്നു താനും…

അബ്ദു വിന് ഉള്ളത് കൂടേ ഉണ്ടാവുമെന്ന് കരുതി അവൻ ഉമ്മാന്റെ മുന്നിൽ നിൽക്കുന്നത് കണ്ടപ്പോൾ എനിക്കെന്തോ ഒരു സങ്കടം പോലെ…

ആ പെട്ടിയിൽ നിന്നും ഇനിയൊന്നും പുറത്തേക് എടുക്കാൻ ഇല്ലായിരുന്നു…

ഇല്ല എന്നറിഞ്ഞതും അവൻ നിന്നിടത്തു നിന്നും രണ്ടടി പിറകോട്ടു നിന്ന് നോക്കിയത് നേരെ എന്റെ മുഖത്തേക് ആയിരുന്നു..”

“വർഷങ്ങൾക് മുമ്പ് ആ കുടുംബം മൊത്തം ഒറ്റക് ചുമലിൽ ഏറ്റി അനിയന്മാരെ കടൽ കടത്തി അവനെക്കാൾ വലിയവൻ ആക്കിയത് അവനായിരുന്നു..

പക്ഷെ അവനു ഒരു മൊട്ടു സൂചി പോലും ആരും വാങ്ങി കൊടുക്കുന്നത് ഞാൻ കണ്ടിട്ടില്ല..”

“അവൻ എന്നോട് ഒന്ന് ചിരിച്ചു അടുക്കളയിലേക് കയറി പോയി..

ആ ചിരിയിൽ നിറഞ്ഞതെന്തോ…അവന്റെ കണ്ണ് നീർ തുള്ളികൾ ആയിരിക്കണം…”

അവനറിയാതെ കണ്ണിൽ നിന്നും ഇറ്റിയത് എന്നെ കാണിക്കാതെ ആയിരുന്നു അവൻ പോയത്…”

“എനിക്കും ഒന്നും മിണ്ടാൻ കഴിഞ്ഞില്ല.. അല്ലെങ്കിൽ തന്നെ ഒരു ഉമ്മയിൽ നിന്നും നമ്മൾ ഒരിക്കലും പ്രതീക്ഷിക്കില്ലല്ലോ…”

“കുറച്ചു നിമിഷങ്ങൾക് ശേഷം അവന്റെ ഭാര്യയും…

എന്റെ സാധനങ്ങൾ ഉമ്മ എടുത്തു തന്നതും അവരുടെ പൊങ്ങച്ചം കാണാനുള്ള താല്പര്യം ഇല്ലാതിരുന്ന ഞാൻ അടുക്കളയിൽ ഉണ്ടായിരുന്ന അബ്ദു വിന്റെ അടുത്തേക് നടന്നു..

യാത്ര പറയുവാനായി…

ഒരു കുഞ്ഞു കവർ അബ്ദു വിന് നേരെ നീട്ടി നിൽക്കുകയായിരുന്നു അവന്റെ പെണ്ണ് ആ സമയം..

അതെന്താണെന്നു അറിയാതെ അവൻ ആ കവറിലേക്കും അവളുടെ മുഖത്തെക്കും നോക്കി..

എനിക്കറിയാം അവൾക് വലുതായൊന്നും അവന് വേണ്ടി വാങ്ങിക്കാൻ കഴിയില്ലെന്ന്.. കിട്ടുന്ന ശമ്പളം മുഴുവൻ ഉമ്മാന്റെ പേരിലാണ് അയക്കാറുള്ളത്…

അവൾക് എന്തിനാ പൈസ എന്നാണ് ഉമ്മാന്റെ ചോദ്യം…

അതും അവൻ തന്നെ എന്നോട് പറഞ്ഞതാണ്.. അതിനാൽ തന്നെ അവന്റെ ശമ്പളത്തിൽ നിന്നും പത്തോ നൂറോ പോലും അവൾക് ഇത് വരെ കിട്ടിയിട്ടുണ്ടാവുമോ എന്നെനിക് സംശയമാണ്..

അവൻ അവളുടെ കയ്യിൽ നിന്നും ആ കവർ വാങ്ങി..

അതിൽ പേപ്പർ കവറിൽ പൊതിഞ്ഞു പിൻ ചെയ്ത ഭാഗം തുറന്നു കയ്യിട്ട് കൊണ്ടു പുറത്തേക് എടുത്തു..

ഒരു വെള്ള ഡബിൾ മുണ്ട് ആയിരുന്നു അതിൽ…

അതും വില കുറഞ്ഞത്…

പക്ഷെ അതവന് ഒരുപാട് വില കൂടിയതായിരുന്നു എന്നെനിക് പെട്ടന്ന് തന്നെ മനസിലായി…

ഒരുപാട് സന്തോഷത്തോടെ അവളോട്‌ ചിരിച്ചു കൊണ്ടു… അവളുടെ മുന്നിൽ നിന്നും അരയിൽ ചുറ്റി അവളെ നോക്കി കൊണ്ടു കൈ കൊണ്ട് അടിപൊളി എന്നൊരു ആക്ഷൻ കാണിച്ചു..”

“അവളെടുത്തത് അവന് ഇഷ്ടപെട്ടത് കൊണ്ടോ എന്തോ അവളുടെ മുഖം ആ സമയം നല്ല തിളക്കം ഉണ്ടായിരുന്നു..”

ബൈ

😘

Leave a Reply

Your email address will not be published. Required fields are marked *