എന്ത് പറ്റി പ്രിയ കുറച്ചു ദിവസമായി മുഖo വല്ലാതെ ഇരിക്കുന്നു. വയ്യായ്ക വല്ലത്മുണ്ടോ നിനക്ക് …

തിരിച്ചറിവ്…

Story written by Riya Ajas

ഞാൻ ഓഫീസിൽ നിന്നും വരണ സമയത്ത് പ്രിയയും മോനും എന്നെ കാത്ത് സിറ്റൗട്ടിൽ തന്നെ കാണും.. എന്നാൽ ഇപ്പോൾ കുറച്ചു ദിവസമായി പ്രിയയുടെ മുഖത്ത് എന്തോ ഒരു സന്തോഷകുറവുണ്ട്

കണ്ണന് ഇപ്പോൾ രണ്ടര വയസ്സായി, പ്രിയ ഇപ്പോൾ രണ്ടാമത് ഗർഭിണിയാണ്, ഏഴുമാസമായി.. മോനെ നോക്കുന്നതിന്റെയുഠ വീട്ടിലെ ജോലികളുടെയും ക്ഷീണo അവൾക്ക് ഉണ്ട് ..എന്നാലും എന്നോട് ഒന്നും പരാതിയായി പറയാറില്ല.

എന്നെ കണ്ടതും കണ്ണൻ ഓടി വന്ന് മിഠായി വാങ്ങി മുറ്റത്തേക്ക് ഓടി …

എൻറെ കയ്യിൽ നിന്നും ബാഗ് വാങ്ങി പ്രിയ അകത്തേക്ക് പോയി..

എന്ത് പറ്റി പ്രിയ… കുറച്ചു ദിവസമായി മുഖo വല്ലാതെ ഇരിക്കുന്നു. വയ്യായ്ക വല്ലത്മുണ്ടോ നിനക്ക് …

എയ്..ഒന്നൂല്ല ഏട്ടാ, ഏട്ടന് വെറുതെ തോന്നുന്നത.

ഞാൻ ചോദിച്ചതിനുള്ള ഉത്തരമാണോ അത്.

ഒന്നും ഇല്ല .

കള്ളം പറയരുത്ട്ടോ …അമ്മയുമായി എന്തേലും … സത്യം പറ..

അത് അല്ല ഏട്ടാ … ഞാൻ വന്നപ്പോ ഉള്ളത് പോലെ ഒന്നുമല്ല ഇവിടെ..ഏട്ടനും അമ്മയും എല്ലാവരും മാറിപ്പോയി.

കണ്ണനെ ഗർഭിണിയായിരുന്നപ്പോൾ എല്ലാവർക്കും എന്ത് ഇഷ്ടമായിരുന്നു.

ഇപ്പോ ഞാൻ കഴിക്കുന്നുണ്ടോ, കിടക്കുന്നുണ്ടോ,ഉറങ്ങുന്നുണ്ടോ എന്നൊന്നും ഏട്ടൻ പോലും അന്വേഷിക്കാറില്ല :

അടുക്കളയിൽ ഒരു ജോലിയിലും അമ്മ സഹായിക്കില്ല,എല്ലാ ജോലികളും എനിക്ക് മാറ്റി വെക്കും.

അമ്മയ്ക്ക് എന്നോട് എന്തോ ദേഷ്യം ഉള്ളതുപോലെയ പെരുമാറണെ ….

അതൊക്കെ നിനക്ക് വെറുതെ തോന്നുന്നതാ പ്രിയ.

നീ പോയി ഒരു ഗ്ലാസ് ചായ എടുത്തിട്ട് വാ..

തൽക്കാലം അവളെ ആശ്വസിപ്പിക്കാൻ ഞാൻ അങ്ങനെ പറഞ്ഞെങ്കിലും, അവൾ പറഞ്ഞ ആ വാചകങ്ങളിൽ എൻറെ മനസ്സ് ഉടക്കിനിന്നു .”എല്ലാരും മറിപോയിരിക്കുന്നൂ …ഏട്ടനും മാറിപോയി”

പിജി കഴിഞ്ഞ് പിഎസ്സി കോച്ചിങ്ങിന് പോകുന്ന സമയത്താണ് ഞങ്ങളുടെ വിവാഹം നടക്കുന്നത്. വിവാഹത്തിന്റെ തലേന്നാൾ വരെ സർക്കാർ ജോലി സ്വപ്നം കണ്ടിരുന്നയാൾ വിവാഹം കഴിഞ്ഞതോടെ ആ സ്വപ്നം പാടെ വിട്ടു..

എന്നാൽ അവൾക്ക് ഒരു ജോലി എന്നത് എൻറെ ആഗ്രഹമായിരുന്നു.അതുകൊണ്ട് തന്നെ ഞാൻ ഇടയ്ക്കിടയ്ക്ക് അത് ഓർമിപ്പിച്ച് കൊണ്ടിരുന്നു.

അപ്പോഴൊക്കെ അവൾ പറയും, എനിക്ക്ജോലി ഒന്നും വേണ്ട ഏട്ടാ ….

ഞാൻ വീട്ടിലെകാര്യങ്ങളും, ഏട്ടൻറെയുo മക്കളുടെയും കാര്യങ്ങളും നോക്കി വീട്ടിൽ ഇരുന്ന് കൊള്ളാമെന്ന് .

അത് അത്ര സുഖമുള്ള കാര്യമല്ല എന്ന് ഞാൻ പറയുമ്പോൾ ,

അവൾ പറയും അതാണ് എനിക്കിഷ്ടമെന്ന് .

ആയിക്കോട്ടെയെന്ന് ഞാനും.

പൊതുവേ അടുക്കളപ്പണിയിൽ മടിയുള്ള അമ്മ അവൾ വന്നതിൽ പിന്നെ അടുക്കളയിൽ കയറാതെയായി.

കണ്ണനെ ഗർഭിണിയായിരുന്നപ്പോൾ ഏഴാം മാസത്തിൽ വിളിച്ചോണ്ട് പോയിട്ട് ഒരാഴ്ച അവളുടെ വീട്ടിൽ തികച്ച് നിന്നില്ല …ഇങ്ങോട്ട് പോന്നു. 9 മാസം വരെ എല്ലാ ജോലിയും അവൾ തന്നെയായിരുന്നു ഇവിടെ ചെയ്തിരുന്നത്.

കുഞ്ഞിനേയും കൊണ്ട് വന്നതിനു ശേഷവും അമ്മയെ കുഞ്ഞിനെ ഏൽപ്പിച്ചിട്ട് അവൾ വേഗം ജോലികൾ തീർക്കു മായിരുന്നു.

കണ്ണൻ ഇത്തിരി മുതിർന്നതിൽ പിന്നെ അമ്മയുടെ അടുത്ത് ഇരിക്കാതെയായി.എല്ലാത്തിനും പ്രിയ വേണം.

പ്രിയക്ക് വയ്യാതെ ആയതുകൊണ്ട് …അടുക്കളപ്പണിയിലും മോൻ്റെ കാര്യത്തിലും ഒരുപോലെ ഓടിയെത്താൻ പറ്റതായി …

അതിൻറെ ദേഷ്യം പലപ്പോഴുo അമ്മ അടുക്കളയിലെ പാത്രങ്ങളോടും,വീട്ടിലെ കോഴിയോടും പൂച്ചയോടുo എല്ലാം തീർക്കുന്നത് കേൾക്കാമായിരുന്നു ….

അമ്മയുടെ മാറ്റം അവൾ ഉൾക്കൊള്ളു മായിരിക്കും..പക്ഷേ എന്റെ മറ്റo അവളെ ഒരുപാട് സങ്കടപ്പെടുത്തിയിട്ടുണ്ടാവും.

കണ്ണനെ ഗർഭിണിയായിരുന്നപ്പോൾ അവളുടെ കൂടെ എത്ര സമയം ചെലവഴിക്കുമായിരുന്നു,

അവൾക്ക് ഇഷ്ടമുള്ളത് എല്ലാം വാങ്ങി കൊണ്ട് വന്ന്കൊടുക്കുമായിരുന്നു.

ജനിക്കാൻ പോകുന്ന കുഞ്ഞിനെ കുറിച്ച് ഒരു പാട് സംസരിച്ചിരുന്നു …

അവൾ ഉറങ്ങന്നത് വരെ ഉറങ്ങാതെയിരിക്കുമായിരുന്നു.

എന്നാൽ ഈ ഏഴ് മാസത്തിന് ഇടയ്ക്കൊ …
അടുത്തിരുന്ന് ശരിക്കും സംസാരിച്ചിട്ട് പോലുമില്ല,

അവൾക്ക് ഇഷ്ടപ്പെട്ടത് എന്തേലും വാങ്ങിയാൽ തന്നെ മോൻ കൊടുത്തിട്ട് ബാക്കി അവൾ കഴിച്ചിട്ട് ഉണ്ടോന്ന് തിരക്കാറില്ല,

രാത്രിയിൽ മോനെ ഉറക്കിയിട്ട് അവൾ എപ്പോഴാ ഉറങ്ങുന്നത് എന്ന് പോലും അറിയില്ല…

ഇങ്ങനെ ഓരോന്ന് ഓർത്തിരുന്ന സമയം അവൾ ചായയുമായി വന്നു.

പ്രിയ … കണ്ണൻ വന്നതിൽ പിന്നെ നിന്നെ ഞാൻ ഒട്ടും ശ്രദ്ധിക്കാതെ അയല്ലേ …

ഏയ് ..അങ്ങനെ ഞാൻ പറഞ്ഞോ ….മക്കൾ വന്നാൽ പിന്നെ അങ്ങനെയാണ് …അവരെ സ്നേഹിക്കാൻ മത്സരിക്കുന്നതിനിടയിൽ,പരസ്പരം സ്നേഹിക്കാനും പിണങ്ങാനും ഒക്കെ മറന്നു പോകും.

അത് നമ്മുടെ കാര്യത്തിലല്ല എല്ലാവരുടെയും കാര്യത്തിൽ അങ്ങനെ തന്നെയാ ഏട്ടാ ..

പിന്നെ ….നാളെ എന്നെ വീട്ടിൽ കൊണ്ടുപോയി ആക്കാമോ …

എന്തിനാ റസ്റ്റ് എടുക്കാനാ …

അല്ല

പിന്നെ

പഠിക്കാനാ

എന്ത്

അന്ന് കല്യാണം കഴിഞ്ഞപ്പോൾ എടുത്ത് വെച്ചില്ലേ പിഎസ്സി ടെക്സ്റ്റുകൾ , അത് ….

എന്തിന്

ജോലിക്ക്

ആഹാ … വീട്ടുകാര്യങ്ങളും എന്നെയും മക്കളെയും ഒക്കെ നോക്കി മതിയായോ നിനക്ക് …

അതല്ല ….കല്യാണം കഴിഞ്ഞ് പുതുമോടിയൊക്കെ കഴിയുമ്പോളെ ..വീട്ടിലിരിക്കുന്ന പെണ്ണ് എല്ലാവർക്കും വെറും അടുക്കളക്കാരിയ … മക്കളെ വളർത്താനും അടുക്കള ജോലി ചെയ്യാനുമുള്ള യന്ത്രം….

അത് എനിക്ക് പറ്റില്ല ഏട്ടാ…

ആഹ … നീ ഇപ്പോഴെങ്കിലും അത് മനസ്സിലാക്കിയല്ലോ.എനിക്കും അതാണ് പെണ്ണേ ഇഷ്ടം… അവളെ ചേർത്തു പിടിച്ച് പറഞ്ഞു..

എന്നിട്ട് ദൈവത്തിനൊരു നന്ദിയും പറഞ്ഞു ….പൊതുവേ പെണ്ണുങ്ങൾക്ക് വൈകി വരുന്ന ഈ തിരിച്ചറിവ് എൻറ പെണ്ണിന് കുറച്ചു നേരത്തെ കൊടുത്തതിന് ….

Leave a Reply

Your email address will not be published. Required fields are marked *