കവചം
Story written by Jayachandran NT
”ഡോക്ടർ ഏറ്റവും വലിയ ലiഹരിയെന്താണെന്നറിയോ?
കാiമവും രoതിമൂർച്ഛയിലവസാനിക്കുന്ന ഭോiഗമോ അല്ല. അടിമത്വം. മറ്റൊന്നിലുള്ള അധികാരം. ഭരിക്കാനുള്ള ആഗ്രഹം. രiതിയെക്കാൾ നിർവൃതി, വിധേയത്വം ആത്മരiതിയായി അനുഭവിക്കുന്നതാണ്. ഈ മൃഗങ്ങളെല്ലാം പiരിക്കേറ്റ് അവശനിലയിലായി മരണം മുന്നിൽ കാണുകയായിരുന്നു. ഇവയെ രക്ഷപ്പെടുത്തി ചികിത്സിച്ച് ആഹാരം നൽകി പരിചരിച്ചു രക്ഷപ്പെടുത്തുമ്പോൾ അവയുടെ കണ്ണുകളിൽനിന്നറിയാമത്. നിർവ്വചിക്കാനാകാത്തൊരു അനുഭൂതിയാണപ്പോൾ ലഭ്യമാകുന്നത്.” ദിമിത്രി ഒരിക്കൽ പറഞ്ഞതായിരുന്നത്. അപ്പൊഴൊന്നും അവൾക്കൊരു സംശയവും തോന്നിയിരുന്നില്ല.
‘മിണ്ടാപ്രാണികളായ ഈ മൃഗങ്ങളോടെല്ലാം ആരാണീ ക്രൂiരത ചെയ്യുന്നത്?’ എന്നാണവൾ ചിന്തിച്ചത്. പത്രവാർത്തകളിലെല്ലാം ഇത്തരം ചില വിഷയങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നത് അവളോർത്തു. കുറെയൊക്കെ സത്യമാണെന്നവൾക്കും തോന്നി. അടുത്തായൊരു വളർത്തുനായയുടെ പോസ്റ്റുമോർട്ടം നടത്തിയപ്പോൾ മരണകാരണം വെiടിയേറ്റതായിരുന്നു. ശരീരത്തിനുള്ളിൽ തറച്ചുകയറിയ പെiല്ലറ്റുകൾ ദിവസങ്ങളോളമിരുന്ന് അണുബാധയേറ്റതായിരുന്നു മരണകാരണം..
പുറമേ ചെറിയൊരു മുറിവുണ്ടായിരുന്നു. വെiടിയേറ്റതാണെന്നവർ ചിന്തിച്ചില്ല. നായയെ ആരു വെiടിവയ്ക്കാനാണെന്ന് കരുതി. എന്നാൽ, ‘മനുഷ്യവേiട്ടക്കാർ പരിചയസമ്പത്തിനായി മൃഗങ്ങളിൽ പരീക്ഷണങ്ങൾ നടത്തുന്നു. യഥാർത്ഥ ഇരയെ കണ്ടെത്തുന്നതിനുമുൻപു വേട്ടക്കാരൻ്റെ മനസ്സ് ദയാശൂന്യകേണ്ടതുണ്ട്. മിണ്ടാപ്രാണികളുടെ കൈകാലുകൾ വെiട്ടിമുiറിച്ചു പരിശീലിക്കണം. കണ്ണുകൾ ചൂiഴ്ന്നെടുക്കണം. ആiസിഡൊഴിക്കണം.
വേട്ടക്കാരനു തൻ്റെ ഹൃദയം കരുണയില്ലാത്തതാക്കണം. പരീക്ഷണ ങ്ങളിൽ വിജയിച്ചിട്ടുവേണം ഇരയുടെ മുന്നിലെത്താൻ, ലക്ഷ്യം സാധ്യമാക്കാൻ.’ ഒരിക്കൽ വാർത്തകളിലൂടെ അറിഞ്ഞിരുന്നതെല്ലാം ഒറ്റനിമിഷംകൊണ്ട് മുഹ്സിനയുടെ ഓർമ്മകളിലൂടെ കടന്നു പോയി. കണ്ണുകളില്ലാത്ത നായ്ക്കുട്ടിയുമായവൾ ദിമിത്രിയുടെ ബംഗ്ലാവിൽ തിരിച്ചെത്തി. അയാളുടെ ജീപ്പ് അവിടെയില്ലായിരുന്നു. പുറത്തെവിടെയോ പോയിരിക്കുകയാണെന്ന് മനസ്സിലായി. അവൾ കാത്തിരുന്നു. അൽപ്പസമയം കഴിഞ്ഞു. ജീപ്പിൻ്റെ വെളിച്ചം ഗേറ്റുകടന്നു വന്നു. പോർച്ചിൽ നിന്നു. പുറത്തിറങ്ങിയ ദിമിത്രിയുടെ കൈവശം ഒരു നായ ഉണ്ടായിരുന്നു. അതുമായവൻ പുറകിലെ കൂടുകൾക്കരികിലേക്കു പോയി. വൃത്താകൃതിയിലുള്ളൊരു തടിച്ച പലക കഷണത്തിനരികിൽ അതിനെ കെട്ടിയിട്ടു.
ഒരു ബ്ലൈൻഡ് ഫോൾഡറെടുത്തതിൻ്റെ കണ്ണുകൾ മറച്ചുകെട്ടി. ബലമായി മുൻകാലുകളിലൊന്ന് പലകയിലേക്കെടുത്തു വച്ച് മൂiർച്ചയേറിയൊരു വെiട്ടുകiത്തികൊണ്ട് വെiട്ടി. നായ്ക്കുട്ടി വേദനകൊണ്ട് കരഞ്ഞു. ദിമിത്രിയുടെ മുഖത്ത് വികൃതമായൊരു ചിരി വിടർന്നു. ”കരയല്ലേ നിനക്കൊരു ഗ്രാൻ്റ് നൽകാം. നല്ലോണം മൊണ്ടണം കേട്ടോ എന്നാലെ പൈസ കിട്ടൂ” ചോiരത്തുള്ളികൾ അവൻ്റെ മുഖത്തേക്ക് തെറിച്ചിരുന്നു.
”ഒരു കാലും കൂടെ മുiറിച്ചാലോ?” അടുത്ത കാലും പലകയിലേക്കെടുത്ത് വച്ച് ഒറ്റ വെiട്ടിന് മുoറിച്ചു. നായ്ക്കുട്ടിയുടെ കരച്ചിൽ ദുർബലമായിരുന്നു. കiത്തി പുറകിലേക്കൊളിപ്പിച്ചു വച്ചു. നായയുടെ കണ്ണുകളിൽ നിന്ന് ബ്ലൈൻഡ് ഫോൾഡർ അഴിച്ചുമാറ്റി. വേദന തളം കെട്ടിയ കണ്ണുകളോടെ നായ്ക്കുട്ടി അവനെ നോക്കി. ദിമിത്രിയുടെ മിഴികൾ നിറഞ്ഞു വന്നു. ”ഞാനല്ല. മറ്റാരോ നിന്നെ ഉപദ്രവിച്ചു. നിന്നെ ഞാൻ രക്ഷിക്കാം. ഭക്ഷണം നൽകാം. നീയെന്നോടൊപ്പം ഉണ്ടാകണം. മുറിവൊക്കെ വേഗം ഭേദപ്പെടും. ഡോക്ടറുടെ അടുത്ത് പോയി മരുന്നു വയ്ക്കാം.” അയാൾ ആ മൃഗത്തിനോട് കരുണാർദ്രമായി സംസാരിച്ചു. നായ്ക്കുട്ടിയെ മാiറോട് ചേർത്തു പിടിച്ചു നിലത്തു നിന്നെഴുന്നേറ്റു. മുഹ്സിനയുടെ ആശുപത്രി യായിരുന്നു ലക്ഷ്യം.
മാസങ്ങൾക്കു മുൻപൊരിക്കൽ ഇതുപോലെ മുറിവേറ്റൊരു നായ്ക്കുട്ടിയുമായി മഴയുള്ളൊരു രാത്രിയിലായിരുന്നു മുഹ്സിന, അയാളെ ആദ്യമായി കണ്ടത്. രാത്രിനേരം. മഴ പെയ്യുന്നുണ്ട്. കാളിംങ്ങ്ബെൽ തുടരെത്തുടരെയടിച്ചു. ഈ സമയത്താരാണ് എന്ന സന്ദേഹത്തോടെയാണവൾ വാതിൽ തുറന്നത്. പുറത്തൊരാൾ മഴനനഞ്ഞു നിൽക്കുന്നു. ആറടിയോളം ഉയരവും, ഒറ്റനോട്ടത്തിൽതന്നെ ശരീരംകൊണ്ട് ആരോഗ്യവാനുമായൊരു പുരുഷൻ. പ്രായം നാല്പതു കഴിഞ്ഞിട്ടുണ്ടാകും. മഴത്തുള്ളികളിറ്റുവീഴുന്ന നീളമുള്ള നരച്ചതല മുടിയിഴകൾ അയാളുടെ മുഖം പാതി മറച്ചിരുന്നു. നനഞ്ഞൊട്ടിയ വസ്ത്രങ്ങൾ. ഇടതുകൈയിലൊരു നായ്ക്കുട്ടിയെ മാiറിനോടു ചേർത്തു പിടിച്ചിരിക്കുന്നു. അതിനെന്തോ അപകടം പറ്റിയിട്ടുണ്ട്. അയാളുടെ വെളുത്ത വസ്ത്രത്തിൽ ചോര പടർന്നിരിക്കുന്നു. നായ്ക്കുട്ടി തളർന്നു മയക്കത്തിലാണ്.
”ഡോക്ടർ, ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം. ഇതിൻ്റെ കാലിനെന്തോ അപകടം പറ്റിയിട്ടുണ്ട്.” അയാൾ പറഞ്ഞു. മുഹ്സിന നായ്ക്കുട്ടിയെ പരിശോധിച്ചു. മുൻകാലുകളിലൊന്നിൽ ഏതോ വാഹനത്തിൻ്റെ ടയർ കയറിയതാണ്. എല്ലൊടിഞ്ഞ് മാംസം തുiളച്ചു പുറത്തുവന്നിട്ടുണ്ട്. അവൾ ആ മുറിവുകൾ വൃത്തിയാക്കി. മരുന്നു വച്ചു. ബാൻഡേജ് കെട്ടി. കൈവശമുണ്ടായിരുന്ന മരുന്നുകളും നൽകി.“കുറച്ചു ദിവസം നോക്കുക. മുറിവ് പഴുക്കുകയാണെങ്കിൽ കാൽ മുiറിക്കേണ്ടിവരും.” മുഹ്സിന പറഞ്ഞു. അയാളതു ശ്രദ്ധിച്ചില്ല. നായ്ക്കുട്ടിയെ മാiറോടു ചേർത്തു പിടിച്ചു അയാളിറങ്ങിപ്പോയി. പിന്നെയും പല ദിവസങ്ങളിലും അയാൾ മുഹ്സിനയെ കാണാനെത്തി. വരുമ്പോഴെല്ലാം പരിക്കേറ്റ മൃഗങ്ങൾ അയാളുടെ പക്കലുണ്ടാകും. ചിലപ്പോൾ കാലുകൾ മുറിഞ്ഞുപോയ നായയായിരിക്കും. മറ്റു ചിലപ്പോൾ കണ്ണുകൾ അടർന്നുപോയ പൂച്ചക്കുട്ടികളായിരിക്കും. വേദനയോടെ അവയെ മാiറോടു ചേർത്തുപിടിച്ച് ആശുപത്രിവാതിൽക്കൽ അയാൾ നിൽക്കുന്ന ദൃശ്യങ്ങളിലെ ഓർമ്മകൾ പലപ്പോഴും മുഹ്സിനയുടെ ഉറക്കം കവർന്നിരുന്നു. തുടർച്ചയായുള്ള സന്ദർശനങ്ങൾ അവരുടെ അപരിചിതത്വം കുറച്ചു. മാത്രമല്ല, അവൾക്കയാളോടു പരിചിതയാ കണമെന്നും അയാളുടെ കൂടുതൽ കാര്യങ്ങൾ അറിയണമെന്നും ആഗ്രഹമുണ്ടായിരുന്നു. ഒരു ദിവസം അവളതു തുറന്നു ചോദിച്ചു.
“നിങ്ങൾ ആരാണ്? എവിടെയാണ് താമസം? എന്തു ജോലിചെയ്യുന്നു?”
നിർവ്വികാരതയോടെ അവളുടെ മുഖത്തേക്കു നോക്കിയിരുന്നതല്ലാതെ അയാൾ മറുപടി ഒന്നും പറഞ്ഞില്ല. അന്ന്, അയാളുടെ പക്കലുണ്ടായി രുന്നതൊരു പൂച്ചക്കുഞ്ഞായായിരുന്നു. അതിൻ്റെ മുൻകാലുകൾ രണ്ടും ആരോ മൂർച്ചയുള്ളതെന്തോകൊണ്ട് വെട്ടിമുറിച്ചുകളഞ്ഞിരുന്നു.
പൂച്ചക്കുഞ്ഞിനെ ചേർത്തുപിടിക്കുമ്പോൾ വച്ചുകെട്ടിയ മുറിവിൽ സ്പർശിച്ച് അതിനു വേദന ഉണ്ടാകാതിരിക്കാനുള്ള ശ്രദ്ധയിലായിരുന്നയാൾ.
അടുത്ത പ്രാവശ്യം അയാൾ വന്നപ്പോൾ അവളൊന്നും ചോദിക്കാതെ തന്നെ അയാൾ സ്വയം പരിചയപ്പെടുത്തി. അന്നയാളുടെ പക്കലുണ്ടായിരുന്നതു തീപ്പൊള്ളലേറ്റൊരു നായായിരുന്നു. പെiട്രോളൊ ഴിച്ചാരോ കiത്തിച്ചതാണ്. പൊള്ളലുകൾ വ്രiണമായിരിക്കുന്നു. ദിവസങ്ങളുടെ പഴക്കവുമുണ്ട്; ദുർഗന്ധവും. പുഴുക്കളും നുരയ്ക്കുന്നു ണ്ടായിരുന്നു. അന്നാദ്യമായി അയാൾ ആവശ്യപ്പെട്ടു.
“ഡോക്ടർ, ഇതിനെ രക്ഷപ്പെടുത്തണ്ട. സ്നേഹമല്ല, കരുണയാണിതിനു വേണ്ടത്. അസഹനീയമായ വേദനയിൽനിന്നിതിനെ രക്ഷിക്കണം. ഒരു ദയാവധം നൽകൂ.”
അവൾക്കും അങ്ങനെതന്നെയാണ് തോന്നിയത്. ആ മൃഗത്തിനു മiരിക്കാനുള്ള ഇഞ്ചക്ഷൻ നൽകി. ജീവനുണ്ടായിരുന്നതിനു തെളിവായി ഉയർന്നുതാഴ്ന്നുകൊണ്ടിരുന്ന അതിൻ്റെ വയറിൻ്റെ ചലനം നിലച്ചു. അയാളുടെ കണ്ണുകൾ നിറയുന്നതും കവിളുകളിലൂടൊഴുകുന്നതും അവൾ കണ്ടു. കൂടെ അയാളുടെ മുഖത്തൊരു പുഞ്ചിരിയും നിറഞ്ഞു. അപ്പോഴാണയാൾ സ്വയം പരിചയപ്പെടുത്തിയത്.
”ഡോക്ടർ, എൻ്റെ പേര് ദിമിത്രി. പുഴക്കരയിലെ പഴയ ബംഗ്ലാവിലാണ് താമസം. ബ്രിട്ടീഷുകാർ പണിതൊരു കെട്ടിടമാണ്. കുറച്ചു ഭൂമിയുണ്ട്. അവിടെ കൃഷിയൊക്കെയായി ജീവിക്കുന്നു.” ഭംഗിയുള്ള തായിരുന്നു അയാളുടെ ചിരി. അയാളുടെ നിറം കറുപ്പായതിനാലാകും! വെള്ളിപോലെ നരച്ച തലമുടികൾ അയാൾക്കൊരു പ്രത്യേകഭംഗി നൽകുന്നതു. പോലവൾക്കു തോന്നി. അതോ തനിക്കുമാത്രം തോന്നുന്നതാണോ ഈയിടെയായി കറുത്തനിറത്തിനോടും വെളുപ്പിനോടും കുറച്ച് ഇഷ്ടക്കൂടുതലുള്ളതായി ശ്രദ്ധിച്ചിട്ടുണ്ട്. പ്രായത്തിൻ്റെ യാകാമെന്നും അവൾ കരുതി. ക്രമേണ അവർതമ്മിൽ അടുത്തു. വിശേഷങ്ങൾ പങ്കുവച്ചു. അവളുടെ ഒറ്റയ്ക്കുള്ള ജീവിതത്തിനു കാരണം ചേരുന്നൊരാളെ കണ്ടെത്തിയില്ല എന്നതായിരുന്നെങ്കിൽ, അയാൾ പറഞ്ഞത് വിവാഹരാത്രിയിലെ ചതിയുടെയും നഷ്ടപ്പെടലിൻ്റെയും കഥയായിരുന്നു. അന്നായിരുന്നു മുഹ്സിന ആദ്യമായി ദിമിത്രിയുടെ ബംഗ്ലാവിലെത്തിയത്. പഴയൊരു വീട്. ചുറ്റിനും മരങ്ങൾ. വീടിനു പുറകിലിയായി അനേകം ചെറിയ കൂടുകളിലിട്ടിരിക്കുന്ന നായകളും പൂച്ചകളും. എല്ലാ മൃഗങ്ങൾക്കും എന്തെങ്കിലും പരിക്കുകളുണ്ടായിരുന്നു. കാലൊടിഞ്ഞതും മുറിഞ്ഞുപോയതും ചെവിനഷ്ടമായതും കാഴ്ച യില്ലാത്തതുമായ മൃഗങ്ങൾ. അവയ്ക്കു നൽകാനായി കരുതിയിരുന്ന ഭക്ഷണം മുഹ്സിന എല്ലാ കൂട്ടിനുള്ളിലും ഇട്ടുകൊടുത്തു. വിശപ്പില്ലാത്തതു കൊണ്ടാകണം ഒന്നും കഴിക്കാൻ തയ്യാറായില്ല. ”ഡോക്ടർ വരുമെന്നറിഞ്ഞിരുന്നില്ലല്ലോ. ഞാനിപ്പോ ഭക്ഷണം നൽകിയതേ ഉള്ളൂ, വിശപ്പു കാണില്ല.” ദിമിത്രി പറഞ്ഞു..കാലുകൾക്കും ശരീരത്തിനും പരിക്കുകളും വച്ചുകെട്ടലുകളുമില്ലാത്ത.വെളുപ്പിൽ കറുത്ത പുള്ളികളുള്ള ചതുരംഗപ്പലകയെ ഓർമ്മിപ്പിക്കുന്ന ഒരു നായ്ക്കുട്ടിമാത്രം ആർത്തിയോടെ കഴിച്ചു. കൃഷിഭൂമിയെല്ലാം കണ്ട് അവർ പുഴക്കരയിലൂടെ നടക്കുമ്പോഴാണ് ദിമിത്രി ചോദിച്ചത്.
”ഡോക്ടർ ഏറ്റവും വലിയ ലഹരി എന്താണെന്നറിയോ?”
അവൾ ഒന്നാലോചിച്ചു. ചോദ്യം ദിമിത്രിയിൽനിന്നായതുകൊണ്ട് സ്നേഹമെന്നാണ് അവൾക്കപ്പോൾ മറുപടി പറയാൻതോന്നിയത്. അതിനുമുൻപേ അയാൾ പറഞ്ഞത് മറ്റൊന്നായിരുന്നു. അവൾക്ക് ചില എതിർപ്പുകളൊക്കെ പറയണമെന്നുണ്ടായിരുന്നു. പക്ഷെ! അയാളുടെ സംഭാഷണത്തിൽ ഒരു മാസ്മരികത ഉള്ളതുപോലെ കേട്ടിരിക്കാനാണ് അവളന്നേരം ആഗ്രഹിച്ചത്. പുഴക്കരയിലടുക്കിയ വിറക് കത്തുന്ന വെളിച്ചമാണവിടെ ഉണ്ടായിരുന്നത്. നേർത്ത കാറ്റിലതാളി കത്തുമ്പോൾ മുകളിലേക്കുയർന്ന് ഇരുട്ടിലേക്ക് പറന്നുയർന്നണയുന്ന തീക്കനലുകളും നോക്കി അവളിരുന്നു. അയാളുടെ സംഭാഷണവും കേട്ടു നടക്കുമ്പോൾ തോളിനോടൊപ്പം ചേർന്നു നടക്കാനും കൈകൾതമ്മിൽ സ്പർശി ക്കാനുമവൾ ശ്രമിച്ചിരുന്നു. പലപ്പോഴും വിജയിക്കുകയും ചെയ്തു.
അയാൾ മനസ്സ് തുറന്നു സംസാരിച്ചുകൊണ്ടിരുന്നു. ജീവിതം ഈ വഴിയിലേക്കു നയിച്ചതിനുള്ള പ്രചോദനം. ജീവിതത്തിലെ ഏറ്റവും സങ്കടകരമായ ഒരു നിമിഷത്തെ അഭിമുഖീകരിച്ചു മടങ്ങുന്ന രാത്രിയിലാണ് റോഡരികിൽ പരിക്കുപറ്റിയൊരു നായ്ക്കുട്ടിയെ കാണുന്നത്. അയാളതിനെ എടുത്തു. ചികിത്സ നൽകി. പരിചരിച്ചു. രോഗം ഭേദപ്പെട്ട് അതു വളർന്നു വലുതായി. അതിൻ്റെ കണ്ണുകളിൽ നിന്നയാൾക്കു ലഭിച്ച സ്നേഹവും കരുണയുമൊക്കെ അയാളെ ഒരുപാട് സന്തോഷിപ്പിച്ചു. ഒരു ദിവസം അതിനെ കാണാതായി. നായയുടെ തിരോധാനം വിഷമിപ്പിക്കുകയും തളർത്തുകയും ചെയ്തെങ്കിലും അയാൾ വീണ്ടും മിണ്ടാപ്രാണികൾക്കൊരു രക്ഷകനായി മാറുകയായിരുന്നു. അപകടം പറ്റിയതും രോഗാവസ്ഥയിലായതുമായ അനേകം മിണ്ടാപ്രാണികളുമായി പുഴക്കരയിലെ ബംഗ്ലാവിൽ അയാൾ ജീവിക്കുന്നു.
അന്നത്തെ സന്ധ്യയിൽ അവർ പുഴക്കരയിലിരുന്നു ഭക്ഷണമൊരുക്കി കഴിച്ചു. തിരിച്ചുള്ള യാത്രയിൽ അവൾ തീരുമാനിച്ചിരുന്നു, തുടർന്നുള്ള ജീവിതം ദിമിത്രിയോടൊപ്പമാണെന്ന്. ടൂവീലർ പകുതി ദൂരം പിന്നിട്ടപ്പോൾ മഴ തുടങ്ങിയെങ്കിലും അവൾ യാത്ര തുടർന്നു. വഴിവെളിച്ചമൊന്നുമില്ല. ടൂവീലറിൻ്റെ വെട്ടംമാത്രം. മഴ ശക്തിപ്രാപിച്ചു. പെട്ടെന്നൊരു നായ റോഡിലേക്കോടിക്കയറി. ബ്രേക്ക് പിടിച്ചെങ്കിലും നായ്ക്കുട്ടിയെ ഇടിച്ചിട്ടാണ് ടൂവീലർ നിന്നത്. നിലത്തുവീണ നായ്ക്കുട്ടി നേർത്ത ശബ്ദത്തിൽ കരയുന്നുണ്ടായിരുന്നു. അതിനെ ഉപേക്ഷിച്ചുപോകാൻ തോന്നിയില്ല. അതിനെയുമെടുത്തവൾ വീട്ടിലെത്തി. നായ്ക്കുട്ടിയുടെ ദേഹംമുഴുവൻ ചെളിയിൽ പുതഞ്ഞിരിക്കുന്നു. കാലിൽ ചെറിയൊരു മുറിവേ ഉള്ളൂ. മുഹ്സിന അതിനെ കുളിപ്പിച്ചെടുത്തു. നായയുടെ നിറം തെളിഞ്ഞുവന്നപ്പോഴാണ് അവളതു മനസ്സിലാക്കിയത്. ദിമിത്രിയുടെ വീട്ടിലുണ്ടായിരുന്ന വെളുപ്പിൽ കറുത്ത പുള്ളികളുണ്ടായിരുന്ന നായ്ക്കുട്ടി. അതിൻ്റെ മുഖം കഴുകിയെടുത്തപ്പോൾ ഞെട്ടലോടെയാണവളതു കണ്ടത്. അതിൻ്റെ കണ്ണുകൾ രണ്ടും ചൂഴ്ന്നെടുത്തിരിക്കുന്നു.
കാലുകൾ മുറിച്ചുമാറ്റിയ നായ്ക്കുട്ടിയെ മാറോട് ചേർത്തയാൾ എഴുന്നേൽക്കുമ്പോൾ എല്ലാത്തിനും സാക്ഷിയായി തൊട്ടരികിൽ മുഹ്സിന നിൽക്കുന്നുണ്ടായിരുന്നു. കാലുകളിൽ വിലങ്ങു വീണതു പോലവൾ സ്തംഭിച്ചു പോയിരുന്നു. അവളുടെ കൈയിലുണ്ടായിരുന്ന കണ്ണുകൾ ചൂഴ്ന്നെടുക്കപ്പെട്ട നായ്ക്കുട്ടി ഭീതിതമായ മണത്തിൻ്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞു ഭയന്നു ചുരുണ്ടുകൂടി. നിമിഷനേരങ്ങൾ. ”വേണ്ടിയിരുന്നില്ല. മുഹ്സിന! നീയെന്നിലെ എന്നെ അന്വേഷിച്ചു വരാൻ പാടില്ലായിരുന്നു.” അയാൾ പറയുന്നത് പിന്നീടവൾക്ക് കേൾക്കാൻ കഴിഞ്ഞിരുന്നില്ല. കണ്ണുകളിൽ ഇരുട്ടു കയറി. ശരീരം തണുത്തു. നിലത്തു കുഴഞ്ഞു വീണു.
ആ വർഷത്തെ ജീവകാരുണ്യപ്രവർത്തകനുള്ള പുരസ്ക്കാരം ലഭിച്ചത് ദിമിത്രിയ്ക്കായിരുന്നു. പുരസ്കാരമേറ്റുവാങ്ങി മുഹ്സിനയെക്കുറിച്ചു സംസാരിക്കുമ്പോൾ അയാളുടെ മിഴികൾ നിറഞ്ഞു. ഇങ്ങനെയൊരു സന്ദർഭത്തിനു സാക്ഷിയായി സദസ്സിൻ്റെ മുൻനിരയിൽ അവൾ ഉണ്ടായിരിക്കണമെന്ന് ആഗ്രഹിച്ചിരുന്നതായും, ഇന്നല്ലെങ്കിൽ നാളെ അവൾ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ഞാനിന്നും ജീവിക്കുന്നതെന്നും’ ഇടറിയ സ്വരത്തോടെ അയാൾ പറഞ്ഞുനിർത്തി. വേദിയിൽനിന്നിറങ്ങി നേരെ പോയതു ഡോക്ടർ മുഹ്സിന ജോലി ചെയ്തിരുന്ന ആശുപത്രിയിലേക്കായിരുന്നു. ഒരുപിടി ചുവന്ന റോസാപ്പൂക്കളുമായി വരാന്തയിലെ നീളമുള്ള ബെഞ്ചിൽ പതിവുപോലെ കുറെനേരം കാത്തിരുന്നു. നിരാശയോടെ മടങ്ങി. മുഹ്സിന എവിടേക്കു മറഞ്ഞുപോയെന്നിതുവരെ കണ്ടെത്താനായിട്ടില്ല. മൃഗഡോക്ടറാ യിരുന്ന മുഹ്സിനയുടെ തിരോധാനം! വർഷങ്ങൾ കഴിയുന്നു. വല്ലപ്പോഴും പത്രങ്ങളിൽ ചെറിയൊരുകോളം വാർത്തമാത്രമായി പോലീസന്വേഷണം. മുഹ്സിന പാകിസ്ഥാനിലുണ്ട്. അവൾ ജീവിച്ചിരിപ്പില്ല. അങ്ങനെ പോകുന്നു, അഭിപ്രായങ്ങൾ. ദിമിത്രി ഇപ്പോഴും എല്ലാ ശനിയാഴ്ചകളിലും ചുവന്ന റോസാപ്പൂക്കളുമായി അവൾ ജോലിചെയ്തിരുന്ന ആശുപത്രിയിലെത്തും. വിവരങ്ങൾ എന്തെങ്കിലുമുണ്ടോ എന്നന്വേഷിക്കും. മറുപടിയിൽ നിരാശയോടെ തിരിച്ചുപോകും.
ആശുപത്രിയിൽനിന്നു ദിമിത്രി പുഴക്കരയിലെ ബംഗ്ലാവിലെത്തുമ്പോൾ മഴ പെയ്യുന്നുണ്ടായിരുന്നു. റോസാപ്പൂക്കൾ പുഴയിലേക്കു വലിച്ചെറിഞ്ഞു. ബംഗ്ലാവിനുള്ളിലേക്കു കയറി. വലിയ ഹാളിനുള്ളിൽ മങ്ങിയ മഞ്ഞനിറമുള്ള വെളിച്ചമാണുണ്ടായിരുന്നത്. പുരസ്കാരം ലഭിച്ച ഫലകവുമായി വരാന്തയിൽനിന്ന് ഓരോരോ വാതിലുകൾ തുറന്നയാൾ ഒരു ഗുഹയ്ക്കുള്ളിലേക്കെന്നതുപോലെ അകത്തേക്കു നടന്നു. ക്രമേണ മഴയുടെ ശബ്ദം കേൾക്കാതാകുകയും, തണുപ്പു കൂടിവരുകയും, നനഞ്ഞ മണ്ണിൻ്റെ മണവും മുകളിലൂടെ കുതിച്ചൊഴുകുന്ന വെള്ളത്തിൻ്റെ മുഴക്കവുമാരംഭിച്ചു. അവസാനമുണ്ടായിരുന്ന വാതിൽ തുറന്നെത്തി യതൊരു ഇരുട്ടുമുറിയിലേക്കായിരുന്നു. പരിചിതനെപ്പോലെ ഭിത്തിയിലുണ്ടായിരുന്ന വിളക്കു കൊളുത്തി. മുറിയ്ക്കുള്ളിൽ നേർത്ത വെളിച്ചം പരന്നു. നിലത്തു മുട്ടുകുത്തിയിരുന്ന രൂപം ദയനീയമായി തല ഉയർത്തി അയാളെ നോക്കി.
പുരസ്ക്കാരവേദിയിലെ പ്രസംഗത്തിൻ്റെ ഭാഗങ്ങൾ മൊബൈലിൽ നിന്നവൾക്ക് കാണിച്ചു കൊടുത്തു. അവശയായ അവൾ നിലത്തിരിക്കുക യായിരുന്നു. മുഷിഞ്ഞ വേഷം. കാലുകളിലൊന്നിൽ നീളമുള്ളൊരു ചങ്ങലയുണ്ട്. അതിൻ്റെ ഒരറ്റം ചുവരിനരികിലൊരു കൊളുത്തിൽ ബന്ധിപ്പിച്ചിരിക്കുന്നു. ”മുഹ്സിന! നീയെന്നിലെ എന്നെത്തേടി വരാൻ പാടില്ലായിരുന്നു. ഒന്നിനും നന്ദിയില്ല. അന്നു നീ നൽകിയ ഭക്ഷണം ആ നായ കഴിച്ചു. നന്ദികേടല്ലേ അത്. ഞാനല്ലേ അതു നൽകേണ്ടത്. എൻ്റെ ഔദാര്യമല്ലേയത് സ്വീകരിക്കേണ്ടത്. പുതിയവനായിരുന്നു. അവനി തൊന്നും അറിയില്ലായിരുന്നു. തീയിൽ പഴുപ്പിച്ചെടുത്ത കൂർത്ത കമ്പികൊണ്ടു ഞാനതിൻ്റെ കണ്ണുകൾ ചൂഴ്ന്നെടുത്തു.” ബാസ്റ്റാർഡ് ‘ തളർന്ന ഒച്ചയിലാണെങ്കിലും അവളുടെ പല്ലുകൾ ഞെരിഞ്ഞമർന്നു. അതുകേട്ടവളുടെ ചുണ്ടുകൾക്കരികിലേക്കവൻ കാതോർത്തു.
‘ഒന്നൂടെ പറയൂ.” വികൃതമായി ചിരിച്ചു. നിനക്കറിയോ ഈ ഇരുട്ടുമുറിയുടെ മുകളിലൂടെ പുഴ ഒഴുകുകയാണ്. പണ്ടത്തെ ഇംഗ്ലീഷുകാരൻ്റെ നിർമ്മിതി. ബംഗ്ലാവിനുള്ളിൽ നിന്നുള്ള രഹസ്യതുരങ്കം വഴി പുഴക്കരയിലെ ഭൂമിക്കടിയിലെ പാറ തുരന്നൊരു രഹസ്യമുറി. കരയുടെ ഭാഗങ്ങൾ കുറെ പുഴയെടുത്തപ്പോൾ ഇത് പുഴയുടെ മടിത്തട്ടിലായി. എന്നെങ്കിലുമിത് തകർന്നു വീഴും. അന്നാണ് നിനക്കു മോചനം. കൂട്ടിലുണ്ടായിരുന്ന എല്ലാ മൃഗങ്ങളെയും ഞാൻ തുറന്നു വിട്ടു. നീ മാത്രമാണിനിയെൻ്റെ ലiഹരി.” പറഞ്ഞു നിർത്തി ഒരു ബ്ലൈൻഡ് ഫോൾഡർ കൊണ്ടവളുടെ കണ്ണുകൾ മറച്ചു. കട്ടിയുള്ളൊരു പലക കഷണം മുന്നിലേക്കു നീക്കിവച്ചു. അറ്റു പോയതിൽ ബാക്കി ഉണ്ടായിരുന്നു രണ്ടു വിരലുകൾ മാത്രമുള്ള കൈകളിലൊന്ന് അവൾ തന്നെയായിരുന്നു പലകയുടെ മുകളിലേക്കുവച്ചു കൊടുത്തത്. മിന്നുന്ന തീ നാളത്തിൻ്റെ പ്രകാശത്തിൽ അയാളണി ഞ്ഞിരുന്ന കവചം ഭേദിച്ചൊരു വികൃതമായ ചിരിയോടൊപ്പം കൈയ്യിലുണ്ടായിരുന്ന മൂർച്ചയുള്ള ആയുധം തിളങ്ങി. പതിവില്ലാത്തതു പോലെ മഴ ആർത്തലച്ചു പെയ്തുകൊണ്ടിരുന്നു. രഹസ്യ മുറിയുള്ള പാറക്കെട്ടിനെയും ഒഴുക്കിക്കൊണ്ടു പോകാനായി പുഴയും ശക്തമായൊഴുകി തുടങ്ങിയിരുന്നു..