നിങ്ങടെ ചിലവിലല്ലേ നിങ്ങടെ അച്ഛൻ ഇവിടെ കഴിയുന്നത് ? ദേ ഉണ്ണിയേട്ടാ ,നിങ്ങളിപ്പോൾ അച്ഛൻ്റെ ആ പഴയ ഉണ്ണിക്കുട്ടനല്ലല്ലോ പിന്നെന്തിനാ വെറുതെ അച്ഛൻ പറയുന്നത് കേൾക്കാൻ നിൽക്കുന്നത്…….

_upscale

Story written by Saji Thaiparambu

മോനേ,, എന്തിനാ കാറ് എടുക്കുന്നത് ?നിനക്കൊരാൾക്ക് ടൗണിലൊന്ന് പോയി വരാൻ ആ സ്കൂട്ടറ് തന്നെ ധാരാളമല്ലേ ? ,

വെറുതെയെന്തിനാ പാഴ് ചിലവ് ഉണ്ടാക്കുന്നത്? നീ കാറ് ഓഫ് ചെയ്തിട്ട് ,സ്കൂട്ടറിൽ പോകാൻ നോക്ക്,,,

പോർച്ചിൽ കിടന്ന കാറ് സ്റ്റാർട്ട് ചെയ്യുന്ന മകനോട് അച്ഛൻ പറഞ്ഞു

എന്നാൽ ശരിയച്ഛാ,, എങ്കിൽ ഞാൻ സ്കൂട്ടറിൽ പോയിക്കൊള്ളാം,,

അയാൾ കാറിൽ നിന്നിറങ്ങി സ്കൂട്ടറിൻ്റെ താക്കോലെടുക്കാൻ അകത്തേയ്ക്ക് കയറി

നിങ്ങളല്ലേ കാറ് വാങ്ങിയത്? നിങ്ങളുടെ പേരിലല്ലേ വീടും സ്ഥലവുമുള്ളത്?

നിങ്ങടെ ചിലവിലല്ലേ നിങ്ങടെ അച്ഛൻ ഇവിടെ കഴിയുന്നത് ? ദേ ഉണ്ണിയേട്ടാ ,നിങ്ങളിപ്പോൾ അച്ഛൻ്റെ ആ പഴയ ഉണ്ണിക്കുട്ടനല്ലല്ലോ ,? ഉണ്ണി ബാലകൃഷ്ണനല്ലേ ?പിന്നെന്തിനാ വെറുതെ അച്ഛൻ പറയുന്നത് കേൾക്കാൻ നിൽക്കുന്നത് ?

നല്ല വെയിലുണ്ട്, നിങ്ങള് കാറിൽ തന്നെ പോയാൽ മതി,,

അയാളുടെ ഭാര്യ നീരസത്തോടെ പറഞ്ഞു

അത് വേറൊന്നുമല്ലടീ,, ഇപ്പോഴും അദ്ദേഹം തന്നെയാണ്എ ൻ്റെ അച്ഛൻ, ഞാനെത്ര വലുതായാലും അച്ഛൻ്റെ സ്ഥാനം ഒരിക്കലും മാറുന്നില്ലല്ലോ?

അയാൾ ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞിട്ട് സ്കൂട്ടറിൻ്റെ താക്കോലുമെടുത്ത് വെളിയിലേക്കിറങ്ങി

Leave a Reply

Your email address will not be published. Required fields are marked *