നിനക്കായ് ~ അവസാനഭാഗം, എഴുത്ത്: ഉല്ലാസ് OS

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:

അംബികാമ്മയും ഒന്നും പറയുന്നില്ല…

അത് ആണ് ഗൗരിയെ ഏറെ വിഷമിപ്പിച്ചത്.

ഈശ്വരാ… എന്തൊരു പരീക്ഷണം ആണ് ഇത്…

അവൾക്ക് സങ്കടം കൊണ്ട് വയ്യാണ്ടായി..

ഒരു ആശ്രയത്തിനു എന്ന വണ്ണം അവൾ മാധവിന്റെ കൈയിൽ മുറുക്കി പിടിച്ചു

“നീ വാ… ഇതൊക്ക നമ്മൾ പ്രതീക്ഷിച്ചതാണ് എന്ന് കരുതിയാൽ മതി… “

അവൻ ഗൗരിയെ ചേർത്തു പിടിച്ചു അകത്തേക്ക് പ്രവേശിച്ചു.

“അമ്മേ… വല്ലാത്ത ദാഹം… ഇത്തിരി വെള്ളം എടുത്തോളൂ… “

“റീത്തമ്മേ….. കുറച്ചു വെള്ളം എടുക്കു… “അതുംപറഞ്ഞു കൊണ്ട് അംബികാമ്മ അവരുട റൂമിലേക്ക് പോയി.

റീത്താമ്മ കൊടുത്ത വെള്ളവും മേടിച്ചു മാധവ് സെറ്റിയിൽ പോയി ഇരുന്നു.

ദ്രുവ് ഇറങ്ങി വരും എന്ന് പ്രതീക്ഷിച്ചു ആണ് അവൻ അവിടെ ഇരുന്നത്..

എല്ലാ ദിവസവും അങ്ങനെ ആണ്.

മാധവ് വന്നതിനു ശേഷം രണ്ടാളും കൂടി കളിയും ചിരിയും ബഹളവും ഒക്കെ അരങ്ങേറുന്നത് ആണ്..

പക്ഷെ ഇന്ന് അത് ഒന്നും ഉണ്ടായില്ല..

അവന്റെ നിർത്താതെ ഉള്ള കരച്ചിൽ മാത്രം മുറിയിൽ അലയടിക്കുന്നുണ്ട്..

ഈശ്വരാ.. ഈ രാഗിണിഏട്ടത്തി ഇത് എന്ത് ഭാവിച്ചാ… ആ കുട്ടി എന്ത് പിഴച്ചു.. അവൻ ആരോടെന്നല്ലാതെ പറഞ്ഞു..

കുറച്ചു സമയം കൂടി അവിടെ ഇരുന്നിട്ട് മാധവ് ഗൗരിയുടെ അടുത്തേക്ക് പോയി.

ഒരു വശം ചെരിഞ്ഞു കിടക്കുകയാണ് അവൾ..

ഒലിച്ചു വീണ കണ്ണീർ അവളുടെ കൈത്തടത്തിലൂടെ ഒഴുകി നടന്നു.

“ഗൗരി…. “

അവൻ വിളിച്ചപ്പോൾ അവൾ മെല്ലെ എണിറ്റു…

“നീ വിഷമിക്കേണ്ട.. എല്ലാം ശരി ആകും….. “

” എനിക്ക് തീരെ വിശ്വാസം ഇല്ല… എല്ലാം എന്റെ വിധി…. അല്ലെങ്കിൽ എന്റെ അച്ഛൻ… “

“ഇങ്ങനെയും ചില മനുഷ്യർ ഉണ്ട്…. നീ ഇനി അതു ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല.. എല്ലാം വരുന്നിടത്തു വെച്ച് കാണാം… “

“എന്ത് കാണാൻ… ദേ ഇപ്പോൾ അമ്മ പോലും എന്നോട് ഒരക്ഷരം പോലും മിണ്ടാതെ… എല്ലാവരുടെയും മുന്നിൽ ഞാൻ ആണ് തെറ്റുകാരി… ഞാൻ എന്ത് തെറ്റ് ആണ് ചെയ്തത്… മാധവിനെ സ്നേഹിച്ചു പോയി.. എന്റെ ജീവന് തുല്യം.. അതുകൊണ്ട് ആണ് ഞാൻ… “അവൾ പൊട്ടിക്കരഞ്ഞു..

“ഞാനും നിന്നെ അതിലേറെ സ്നേഹിയ്ക്കുന്ന ഗൗരി.. അതുകൊണ്ട് അല്ലെ നിന്റെ കൂടെ ഏത് പ്രതിസന്ധി ഘട്ടത്തിലും ഞാൻ നിൽക്കുന്നത്.. നീ ഇങ്ങനെ കരയരുത്.. നമ്മുട കുഞ്ഞിന് വിഷമം ആകും…. “

“എന്നാലും… എന്നാലും.. അച്ഛൻ… എന്നോട് ഇത് വേണ്ടായിരുന്നു… സിദ്ധുഏട്ടൻ എത്ര മാത്രം വിഷമിയ്ക്കുന്നു…. ക്യാഷ് ഇല്ലാതെ എങ്ങനെ കാര്യങ്ങൾ മുന്നോട്ട് പോകു… “

“ഞങ്ങൾ കൃഷ്ണകുമാർ അങ്കിൾന്റെ അടുത്ത് പോകുന്നുണ്ട്.. അങ്കിൾ കുറച്ച് ക്യാഷ് അറേഞ്ച് ചെയ്ത് തരും… ആ പ്രതീക്ഷയിൽ ആണ്.. “

“എങ്കിൽ വേഗം പുറപ്പെടു…. ഏട്ടൻ എപ്പോ വരും… “

“ഏട്ടൻ 4മണി ആകുമ്പോൾ എത്തും.. ഞാൻ അപ്പോളേക്കും റെഡി ആയാൽ മതി… “

“ഹാവു.. ഇത്തിരി ആശ്വാസം ആയി.. മാധവ് പോയി ഊണ് കഴിയ്ക്ക്… വിശക്കുന്നില്ലേ… “

“ഹേയ് ഇല്ല… ഞാൻ ദ്രുവിന്റ് അടുത്ത് വരെ ചെല്ലട്ടെ… “

“മാധവ.ഞാൻ കൂടി…. “

“നീ ഇവിടെ ഇരിയ്ക്ക്.. ഞാൻ ഇങ്ങോട്ട് കൂട്ടി വരാം…. “

“Ok… “അവൾ ചിരിച്ചു.

“ദ്രുവ്…….. “

മാധവ് കുറേ തവണ വിളിച്ചു.

“കുഞ്ഞ് ഉറങ്ങി മോനെ… രാഗിണിയും കിടന്നു കാണും… അതു ആണ് വിളിച്ചിട്ട് കേൾക്കാത്തത്.. “റീത്താമ്മ ആണ്

“അമ്മ എവിടെ… “

“മുറ്റത്തു ഉണ്ട്… ‘

അവൻ നോക്കിയപ്പോൾ അച്ഛന്റെ കുഴിമാടത്തിനു അരികെ ഇരിയ്ക്കുക ആണ് അമ്മ.

ഒരുപാട് സങ്കടം വരുമ്പോൾ അമ്മ ഇങ്ങനെയൊക്കെ ആണ്…

ഇവിടെ വന്നു മൂകമായി അച്ഛനോട് സംസാരിക്കും..

കുറെ വിഷമങ്ങൾ പറഞ്ഞു കഴിയുന്പോൾ അമ്മ എണിറ്റു വരും..

ഇത്തവണ അവനും അമ്മയ്ക്ക് അരികിലേക്ക് വന്നു..

“അമ്മേ… “അവരുടെ ചുമലിൽ അവൻ കൈ വെച്ച്..

കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവർ മകനെ നോക്കി.

“അമ്മേ…. അമ്മ കൂടി ഇങ്ങനെ വിഷമിക്കരുത്.. എല്ലാം നമ്മൾക്ക് ശരി ആക്കി എടുക്കാം.. ഇതിനേക്കാൾ വലിയ പ്രതിസന്ധികൾ കടന്നു വന്നവർ അല്ലെ നമ്മൾ…. “

ഒന്നും പറയാതെ അവർ നിശ്ചലയായി ഇരുന്നു.

മാധവിന്റ ആശ്വാസവാക്കുകൾ എല്ലാം കേട്ട് അവർ ഇരുപ്പാണ്.

“അമ്മേ…. എന്തെങ്കിലും ഒന്ന് പറ അമ്മേ….. പ്ലീസ്.. “

“എനിക്ക്…. എനിക്ക്.. എന്റെ കണ്ണ് അടയും വരെ നിങ്ങൾ മക്കൾ രണ്ടാളും ആയുരാരോഗ്യത്തോടെ അടുത്ത് വേണം.. ആ ഒരു ഒറ്റ ആഗ്രഹം മാത്രമേ ഈ അമ്മയ്ക്ക് ഒള്ളു മക്കളെ…. “

ചങ്ക് നീറിപിടഞ്ഞു ആ അമ്മ മകനെ നോക്കി ഒടുവിൽ മൊഴിഞ്ഞു.

“ഇല്ല അമ്മേ… ആർക്കും ഒന്നും സംഭവിയ്ക്കില്ല…. എന്റെ അമ്മ എന്നേ വിശ്വസിയ്ക്കൂ….. “

“വിശ്വാസം ആണ് മക്കളെ.. അമ്മയ്ക്ക് എന്നും എന്റെ മക്കളെ രണ്ടാളെയും വിശ്വാസം ആണ്… പക്ഷെ.. ഇപ്പോൾ.. ഇപ്പോൾ അമ്മയ്ക്ക് വല്ലാത്ത ഭയം ആണ്… എന്തിനും മടിയ്ക്കാത്തവൻ ആണ് ആ സോമശേഖരൻ… “

“അമ്മേ… ഞാനും ചേട്ടനും കൂടി കൃഷ്ണകുമാർ അങ്കിൾന്റെ അടുത്ത് വരെ പോകുക ആണ്.. അങ്കിൾ ക്യാഷ് തന്നു സഹായിക്കും… തല്ക്കാലം നമുക്കു പിടിച്ചു നിൽക്കാം “

“അവൻ പാവം ആണ്… നിങ്ങൾ ഒന്ന് ചെല്ല്.. അവൻ കുറച്ചു കാശ് എങ്കിലും തരും മോനെ… “അംബികാമ്മയുടെ കണ്ണുകൾ തിളങ്ങി..

ഒരേ ഒരു സഹോദരൻ ആണ് കൃഷ്ണകുമാർ…

“അമ്മേ…. എനിക്ക് അമ്മയോട് ഒരു അപേക്ഷ ഉണ്ട്… “

“എന്താണ് മോനെ.. “

“അമ്മേ… ഗൗരി… അവൾ പാവം ആണ്.. അവൾ എന്നേ ജീവന് തുല്യം സ്നേഹിച്ചു പോയി.. അതുകൊണ്ട് ആണ് അവൾ ഇറങ്ങി വന്നത്… അമ്മ അവളോട് ദയവു ചെയ്തു മിണ്ടാതെ ഇരിക്കരുത്.. അവളുടെ ഈ സിറ്റുവേഷൻ അമ്മ ഒന്ന് മനസിലാക്കണം.. “

“എനിക്ക് അറിയാം മോനെ… അമ്മയ്ക്ക് ആ കുട്ടിയോട് ഒരു ദേഷ്യവും ഇല്ല… ഇപ്പോൾ ഞാൻ അവളോട് അടുത്താൽ രാഗിണി ഈ വീട് വിട്ടു പോകും.. ആ സ്ഥിതി വരെ ആയി… അതുകൊണ്ട് ആണ് അമ്മ… ഞാൻ ശ്രെദ്ധിച്ചോളാം… നീ അവളോട് കാര്യങ്ങൾ പറയു കേട്ടോ..

അമ്മയുടെ വാക്കുകൾ അവനു ആശ്വാസം ആയി..

“സിദ്ധു വന്നോ മോനെ…. “

ഒരു കാർ വരുന്നത് കേട്ട് അവർ തലതിരിച്ചു.

“ഉവ്വ് അമ്മേ…… ഏട്ടൻ വന്നു…. അമ്മ വരൂ.. അകത്തു വിശ്രമിയ്ക്കാം.. “

അവൻ അമ്മയെ കൂട്ടി വീട്ടിലേക്ക് കയറി..

സിദ്ധുവിനെ കണ്ടതും ദ്രുവ് ഓടി വന്നു..

അപ്പോൾ കുഞ്ഞ് ഉറങ്ങിയത് അല്ല… ഏട്ടത്തി മനഃപൂർവം അവനെ ഇറക്കി വിടാഞ്ഞത് ആണ് എന്ന് മാധവിന് മനസിലായി.

“വല്ലാത്ത കഷ്ടം…. ഈ കുടുംബം ഇങ്ങനെ ആയിപോയല്ലോ… അവൻ മനസ്സിൽ ഓർത്തു.

അര മണിക്കൂർ കൂടി കഴിഞ്ഞു ആണ് അവർ രണ്ടാളും കൂടി അമ്മാവനെ കാണാനായി ഇറങ്ങിയത്..

പോകും വഴിയിൽ രണ്ടാളും മൗനo ആയിരുന്നു.

അമ്മാവനോട് കാര്യങ്ങൾ എല്ലാം അവർ വിശദീകരിച്ചു.

“അതു പിന്നെ സിദ്ധു.. അറിയാല്ലോ എന്റെ കാര്യം.. എല്ലാം ഇങ്ങനെ ഓടുന്നു എന്ന് മാത്രം.. എന്റെ കൈയിൽ സഹായിക്കാൻ ഒന്നും ഇപ്പോൾ ഇല്ല….. നിങ്ങൾ ഒന്നും ഓർക്കരുത്……. “അയാൾ ഒഴിഞ്ഞു മാറി..

“അങ്കിൾ.. ഈ ഒരു സാഹചര്യത്തിൽ അങ്കിൾ അല്ലാതെ മറ്റാരും ഇല്ല ഞങളെ സഹായിക്കാൻ.. അതുകൊണ്ട് ആണ് പ്ലീസ്.. “

“എനിക്ക് മനസിലാകും… പക്ഷെ വേറെ… വേറെ നിവർത്തി ഒന്നും ഇല്ല… “

“അങ്കിൾ ഒന്നുകൂടി ആലോചിക്കുമോ…. “മാധവ് കെഞ്ചി.

“മാധവ് ഞാൻ പറഞ്ഞില്ലേ.. ഞാൻ ഇപ്പോൾ… “

“മതി …നിർത്തു…… വാ പോകാം മാധവ്… “സിദ്ധു ചാടി എഴുന്നേറ്റു.

“അങ്കിൾ സഹായിക്കതൊന്നും ഇല്ല.. പിന്നെ നീ എന്തിനാ ഇങ്ങനെ യാചിക്കുന്നത്. വാ നമ്മൾക്ക് ഇറങ്ങാം… “

സിദ്ധു നടന്നു കഴിഞ്ഞു.

“അങ്കിൾ… ഒരു കാര്യം ഓർത്തോളൂ ഇന്ന് ഈ നിലയിൽ നിങ്ങൾ പോലും ആയതിനു പിന്നിൽ എന്റെ ഈ ഏട്ടൻ ഉണ്ട്… ഒക്കെ ഒരു നിമിഷം കൊണ്ട് മറന്നു അല്ലെ….ഇത് തരം താഴ്ന്ന പ്രവർത്തി ആയി പോയി “

“എന്റെ വീട്ടിൽ കേറി വന്നിട്ട് നീ ആള് കളിയ്ക്കുമോടാ… ഇറങ്ങേടാ വെളിയിൽ…. അവന്റെ ഒരു കോപ്പിലെ വർത്തമാനം “അയാളുടെ മറ്റൊരു മുഖം ആണ് നിമിഷനേരം കൊണ്ട് മാറി മറിഞ്ഞത്..

“കുടുംബത്തിൽ പിറന്ന പെണ്ണിനെ വിളിച്ചു ഇറക്കി കൊണ്ട് വന്നിട്ട്…. ഇവൻ കാരണം ആണ് എല്ലാം സംഭവിച്ചത്… എന്നിട്ട് അവന്റെ ഒരു ന്യായം പറച്ചിൽ… “

അയാൾക്ക് കലി അടങ്ങുന്നില്ല..

“അങ്കിൾ സോമശേഖരന്റെ ആൾ ആണോ എന്ന് ആണ് എന്റെ സംശയം…. “

“ആണെങ്കിൽ നിനക്ക് എന്താടാ… നീ പിടിച്ചു മൂക്കിൽ കേറ്റുമോ “

“ഞാൻ കേറ്റുന്നില്ല.. അയാൾ തന്നെ അതു ചെയ്യും… “

“ഇറങ്ങേടാ വെളിയിൽ.. അവന്റെ അമ്മേടെ ഒരു… “

“എടൊ…. അമ്മാവൻ എന്ന് വിളിച്ച വായ കൊണ്ട് എന്നെ വേറൊന്നും വിളിപ്പുക്കരുത്… “

മാധവ് ആണെങ്കിൽ അയാളുടെ കോളറിൽ കയറി പിടിച്ചു..

ഒരു തരത്തിൽ ആണ് സിദ്ധു അവരെ പിടിച്ചു മാറ്റിയത്.

“വരൂ മാധവ്… നമ്മൾക്ക് പോകാം…. നീ വരൂ…. ഇനി ഇവിടെ നിൽക്കണ്ട… “

സിദ്ധു അവനെ കൂട്ടി കൊണ്ട് വെളിയിലേക്ക് ഇറങ്ങി.

“അവൻ വന്നേക്കുന്നു… എന്റെ വീട്ടിൽ കേറിവന്നിട്ട് എന്നേ ഭരിയ്ക്കാൻ….. തെ ണ്ടി…. “

കൃഷ്ണകുമാറിന്റെ ശബ്ദം അവർ രണ്ടു പേരും കേട്ടു…..

മാധവ് പല്ല് ഞെരിച്ചു എങ്കിലും സിദ്ധു അവന്റെ കൈയിൽ മുറുക്കെ പിടിച്ചു കാറിൽ കയറ്റി.

ആ വാതിലും അടഞ്ഞു എന്ന് സിദ്ധുവിന് മനസിലായി..

അവന്റെ കണ്ണുകൾ നിറഞ്ഞു….

****************

ദിവസങ്ങൾ പിന്നിട്ടു കൊണ്ട് ഇരിക്കുക ആണ്..

മാധവ് ജോലിയ്ക്ക് പോകുന്നുണ്ട്.. അവന്റെ ക്യാഷ് കൊണ്ട് ആണ് ആ കുടുംബം ഇപ്പോൾ കഴിയുന്നത്.

ഒരുപാട് പ്ലോട്ട്കൾ ഒക്കെ മേടിച്ചു ഇട്ടത് ആയിരുന്നു സിദ്ധു..

എല്ലാം അവൻ തന്നെ വിറ്റു തുലച്ചു.. കുറച്ചു ഷെയർ മാർക്കറ്റിലും കളഞ്ഞു.

സിദ്ധു വീട്ടിൽ തന്നെ ഇരുപ്പ് ആണ്…

അവന്റെ ബിസിനസ് സംരംഭങ്ങൾ എല്ലാം ഒന്നൊന്നായി പൊളിഞ്ഞു..

രാഗിണി അവനോട് വഴക്ക് ഉണ്ടാക്കി അവിടെ നിന്നും ഇറങ്ങി പോയത് ആണ്… മാധവും അംബികാമ്മയും കൂടെ ചെന്നു നിർബന്ധപൂർവം അവളെ വിളിച്ചു കൊണ്ട് വന്നു..

സന്തോഷത്തോടെ കഴിഞ്ഞ കുടുംബം ആയിരുന്നു…

ഇപ്പോൾ ആരുമാരും തമ്മിൽ മിണ്ടാട്ടം ഇല്ലാണ്ട് ആയി..

റീത്താമ്മ പിരിഞ്ഞു പോയത് ആയിരുന്നു ഏറ്റവും വേദനാജനകം..

അവർക്ക് ശമ്പളം കൊടുക്കാൻ നിവർത്തി ഇല്ലാണ്ട് ആയപ്പോൾ അംബികാമാ നിർബന്ധിച്ചു പറഞ്ഞു വിട്ടത് ആണ്.

കാരണം അവർ ആയിരുന്നു ആകെ ഉള്ള കുടുംബത്തിന്റെയും അത്താണി..

നിറമിഴിയോടെ റീത്താമ്മ ഇറങ്ങി പോയപ്പോൾ എല്ലാവർക്കും സങ്കടം ആയിരുന്നു.

ഗൗരി ഒന്നുകൂടി അച്ഛന്റെ അടുത്ത് പോകാൻ ശ്രെമിച്ചു എങ്കിലും അംബികാമ്മയും മാധവും അവളെ അവിടേക്ക് വിട്ടയച്ചില്ല..

പക്ഷെ ഇടയ്ക്ക് വിമല അവളെ വിളിച്ചു..

അവൾ വീട്ടിലേക്ക് ചെല്ലുവാൻ കുറേ നിർബന്ധിച്ചു……

“മാധവ്… ഞാൻ പൊയ്ക്കോട്ടേ മാധവ്… അല്ലെങ്കിൽ ഈ കുടുംബത്തിന്റെ അസ്ഥിവാരം എടുക്കും അച്ഛൻ… ഒരു ദിവസം രാത്രിയിൽ അവൾ മാധവിനോട്‌ പറഞ്ഞു..”

“ഗൗരി….. പ്രസവ തീയതി അടുത്ത് വരുന്നു.. നീ ഇപ്പോൾ ശ്രെദ്ധിക്കേണ്ട സമയം ആണ്.. നമ്മുടെ കുഞ്ഞ്.. അതു മാത്രം ഓർത്താൽ മതി….. “

“ഇല്ല മാധവ് …ഞാൻ പോകുക ആണ്…. എനിക്ക് ഇനിയും ഇവിടെ തുടരാൻ സാധിക്കില്ല…ഞാൻ ഒറ്റ ഒരാൾ കാരണം ആണ് ഇങ്ങനെ ഒക്കെ സംഭവിച്ചത് “
അവൾ പൊട്ടിക്കരഞ്ഞു..

“സാരമില്ല… വിഷമിക്കണ്ട.. എല്ലാം നേരെ ആകും എന്ന് നമ്മൾക്ക് പ്രത്യാശിക്കാം….. “

പാവം മാധവ്… അവളെ അപ്പോളും അവൻ ആശ്വസിപ്പിക്കുക ആണ് ചെയ്തത്……

അന്ന് അവർ രണ്ടാളും ഉറങ്ങിയില്ല..

രണ്ടു പേരും പല വിചാരങ്ങൾ കൊണ്ട് മനസ് പുണ്ണാക്കി കിടന്നു.

കാലത്തെ അവൻ ജോലിയ്ക്ക് പോയി..

ഡേറ്റ് അടുത്ത് ഇരിയ്ക്കുന്നതിനാൽ അവളെ പ്രേത്യേകം ശ്രെദ്ധിക്കണം എന്നു പറഞ്ഞു ആണ് അവൻ എന്നും പുറപ്പെടുന്നത്..

ജോലി കഴിഞ്ഞു അവൻ പെട്ടന്ന് തന്നെ തിരികെ എത്തി…..

അവൻ കാറിൽ നിന്ന് ഇറങ്ങി.. അപ്പോൾ ആണ് പോസ്റ്റ്‌ മാൻ കടന്നു വരുന്നത്

ഒരു രജിസ്‌ട്രേഡ് കൊടുത്തിട്ട് അയാൾ പോയി.

ഗൗരി ഇടയ്ക്ക് എഴുതിയ ഒരു psc എക്സാം നു അവൾക്ക് ജോലികിട്ടി എന്നുള്ളത ആയിരുന്നു അത്..

പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ആണ് മാധവിന് തോന്നിയത്..

“അമ്മേ…. ഗൗരി.. എവിടെ….. ഗൗരി…. “

അവൻ ഉറക്കെ വിളിച്ചു..

സിദ്ധു അപ്പോൾ റൂമിൽ നിന്ന് ഇറങ്ങി വന്നു… ഒപ്പം രാഗിണിയും.

“അമ്മ… എവിടെ… ഗൗരിയേയും കണ്ടില്ലല്ലോ… “

അവൻ ചോദിച്ചു…

അവർ രണ്ടാളും കൂടി ഗൗരിയുടെ വീട്ടിൽ പോയി.. മറുപടി കൊടുത്തത് രാഗിണി ആയിരുന്നു

“എന്തിന്… എന്തിന് ആണ് ഏട്ടാ….”

“അവരോട് ഇനി ഉപദ്രവിയ്ക്കരുത് എന്ന് പറയാൻ പോയത് ആണ്…. അമ്മയും പുന്നാര മകളും കൂടി.. കാലത്തെ നീ പോയി കഴിഞ്ഞു ഇറങ്ങിയത് ആണ് ഇവിടെ നിന്ന്.. ഇതുവരെ എത്തിയില്ല.. എന്താണോ ആവോ…ഇനി ബാങ്ക് ബാലൻസ് എല്ലാം മേടിച്ചു കൊണ്ടുവരാൻ ആയിരിക്കും . “രാഗിണി പുച്ഛിച്ചു..

മാധവ് വേഗം കാറിൽ കയറി… അതു ശരവേഗത്തിൽ പാഞ്ഞു പോയി..

അവൻ സോമശേഖരന്റെ വീട്ടിൽ എത്തിയപ്പോൾ കണ്ടു മുറ്റത്തു നിൽക്കുന്ന അമ്മയെ…

ഗൗരിയെ പിടിച്ചു വലിച്ചു അകത്തേക്ക് കൊണ്ട് പോകുക ആണ് വിമല..

മാധവ് അവർക്കരികിലേക്ക് പാഞ്ഞു.

“അമ്മേ… എന്താ അമ്മേ ഇത്.. ഗൗരി….”

“മോനെ…. “

“അമ്മ എന്തിനാണ് ഇങ്ങോട്ട് വന്നത്… “

“നിന്റെ പതിനാറു ഉണ്ണാൻ ആടാ.. ഒന്നും അറിയാതെ അവന്റെ നാടകം…. “

സോമശേഖരൻ അവനെ നോക്കി അട്ടഹസിച്ചു..

“ഗൗരി… ഇറങ്ങി വരൂ… നമ്മൾക്ക് പോകാം…. “

അവൻ പറഞ്ഞു..

“നീ ഒന്ന് കൊണ്ട് പൊയ്ക്ക..എനിക്ക് കാണണം… അവൾ ഇനി ഇവിടെ നിൽക്കും … എന്റെ ഒപ്പം.. “

“പ്ഫാ… നിർത്തെടാ നാ യിന്റെ മോനെ… ഇതുവരെ ഞാൻ എല്ലാം സഹിച്ചു… ഇനി നീ എന്തെങ്കിലും മിണ്ടിയാൽ……. പിന്നെ നീ ഈ ഭൂമിയിൽ ഇല്ല… “മാധവ് അലറി..

“മോനെ ..നീ വാ… നമ്മൾക്കുപോകാം…. “

അംബികാമ്മ അവനെ പിടിച്ചു വലിച്ചു

“വിളിച്ചോണ്ട് പോടീ നിന്റെ ഈ പുന്നാര മോനെ…. ഇല്ലെങ്കിൽ അരിഞ്ഞു കളയും ഞാൻ… “സോമശേഖരൻ അംബികയെ നോക്കി..

“പോകാനാടോ വന്നത്.. ഞാൻ പോകുകയും ചെയ്യും… എന്റെ ഭാര്യയെ താൻ ഇറക്കി വിട്…. “

മാധവ് വീണ്ടും പറഞ്ഞു…

“നീ വിളിയ്ക്ക്… അവൾ വരുമെങ്കിൽ കൊണ്ട് പൊയ്ക്കോ….. വിമലേ…. “അയാൾ അകത്തേക്ക് നോക്കി വിളിച്ചു..

ഗൗരി വലിയ വയറും താങ്ങി പിടിച്ചു അവർക്ക് അരികിലേക്ക് വന്നു..

മാധവ്…… അവൾ കരഞ്ഞു..

“നീ വാ… നമ്മൾക്ക് പോകാം…. “

അവൻ അവളെ വിളിച്ചു..

അപ്പോളേക്കും ഗൗരി വിമലയുടെ ദേഹത്തേക്ക് കുഴഞ്ഞു വീണു..

“അയ്യോ… മോളെ.. “വിമലയും അംബികയും ഒരുപോലെ കരഞ്ഞു..

കാർത്തി വേഗം വണ്ടി ഇറക്കി…

മാധവ് അവളെ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ അവർ സമ്മതിച്ചില്ല..

അംബികാമ്മയും അവരുടെ ഒപ്പം കാറിൽ കയറി..

“അച്ഛാ… മുത്തശ്ശനോടും മുത്തശ്ശിയോടും ഇന്ന് ചിറ്റേടെ വീട്ടിൽ തങ്ങാൻ പറയണം…. “കാർ സ്റ്റാർട്ട്‌ ചെയ്ത് കൊണ്ട് കാർത്തി അച്ഛനോട് വിളിച്ചു പറഞ്ഞു..

“നീ പൊയ്ക്കോ മോനെ… ഞാൻ പിറകെ അങ്ങ് എത്താം… “സോമശേഖരൻ മകനോട് പറഞ്ഞു..

മാധവും പെട്ടെന്ന് കാറിൽ കയറി..

പക്ഷെ അപ്പോളേക്കും അയാൾ അവനെ തടഞ്ഞു.

“നീ എങ്ങോട്ടാ…. കണക്കുകളൊക്ക പറഞ്ഞു തീർത്തിട്ട് പോകാം… നീ കുറച്ച് മുന്നേ എന്താണ് പറഞ്ഞു വന്നത്.. എന്നെ അങ്ങ് ഇല്ലാതാക്കും എന്നോ.. എന്നാൽ ഒന്ന് കാണണമല്ലോ… “

“താൻ മാറു… എനിക്ക് പോകണം.. എന്റെ ഗൗരിയ്ക്ക് വയ്യാതെ ആണ് ഹോസ്പിറ്റലിൽ പോയത്… “

“അവളെ നോക്കാൻ അവളുടെ അമ്മയും ഏട്ടനും ഉണ്ട്.. നീ ആരാടാ പു ല്ലേ…. “

“ഞാൻ അവളെ താലി കെട്ടിയവൻ ആണ്… “

“നിന്റെ ഒരു താലി… ഒന്ന് പോടാ നിയ്… അവൾ ഇവിടെ വരും.. എന്റെ മകൾ എന്റെ കൂടി ഇനി കഴിയും.. നീ നിന്റെ കുഞ്ഞിനെ ആയിട്ട് പൊയ്ക്കോ… “

“എടൊ.. തന്നോട് സംസാരിച്ചു സമയം കളയാൻ എനിക്ക് പറ്റില്ല.. ഞാൻ പോകുന്നു…. “

“അങ്ങനെ അങ്ങ് പോകാതെ… ചില കണക്കുകൾ തീർത്തിട്ട് പോകാം…. “അയാൾ തന്റെ റിവോൾവർ എടുത്തു അവനു നേർക്ക് നീട്ടി..

“സോമശേഖരാ…. താൻ ഇത് ഒന്നും കാണിച്ചു എന്നേ വിരട്ടണ്ട…. താൻ മാറു.. “അവൻ അയാളെ തള്ളിമാറ്റി..

“ഇല്ലെടാ പുല്ലേ… നീ ഇനി ഇല്ലാതിരിക്കുന്നത് ആണ് എന്റെ മോൾക്ക് നല്ലത്…. “അയാൾ അവനു നേർക്ക് കാഞ്ചി വലിയ്ക്കാൻ തുടങ്ങിയതും അവൻ കാലു പൊക്കി ഒരു തൊഴി കൊടുത്ത്…

തോക്ക് തെറിച്ചു പോയി മുറ്റത്തു വീണു..

മാധവ് ആണെങ്കിൽ സോമശേഖരനിട്ട് കുറേ അടിയും ഇടിയും എല്ലാം കൊടുത്തു.

ഇടയ്ക്ക് അയാളും അവനിട്ട് കൊടുത്തു…

കൈയിൽ കിട്ടിയ ഒരു കല്ലെടുത്തു സോമശേഖരൻ മാധവിനിട്ട് എറിഞ്ഞു..

ശക്തമായ വേദനയിൽ അവൻ അവിടെ വീണു പോയി..

അയാൾ അവന്റെ ദേഹത്തു കയറി ഇരുന്നു…

അവന്റെ കഴുത്തിൽ കുത്തി പിടിച്ചു..

അപ്പോളേക്കും സിദ്ധുവുംകൂടി അവിടെ എത്തിച്ചേർന്നു..

സിദ്ധു ഓടി വന്നു സോമശേഖരനെ പിടിച്ചു മാറ്റി.

ആ തക്കത്തിന് മാധവ് അയാളുടെ റിവോൾവർ എടുത്തു..

മാധവ് അയാൾക്ക് നേർക്ക് വന്നു

“നോ…. നോ

സോമശേഖരൻ കരഞ്ഞു..

“വേണ്ട…മോനെ… വേണ്ട…. പ്ലീസ്.. “

“മോനോ… ആരുടെ മോൻ… താൻ മുൻപേ എങ്ങനെ ആണ് എന്നേ വിളിച്ചത്… എന്തെടോ… “

“അയ്യോ… മോനെ… എന്നോട് ക്ഷമിക്കണം….. ഞാൻ അറിയാതെ… പ്ലീസ്… മോനെ… പ്ലീസ്.. “

“ഇല്ല…. ഇല്ലെടോ…. ഇനി താൻ ജീവിക്കേണ്ട… ഒരു തെറ്റും ചെയ്യാത്ത എന്റെ അച്ഛനെ താൻ… എന്റെ ഏട്ടന്റെ ജീവിതം കളഞ്ഞു…. ഇപ്പോൾ എന്റെയും… ഇനി നീ വേണ്ട… “

“മാധവ്… മോനെ… സിദ്ധു ഒന്ന് പറയു… “അയാൾ സിദ്ധുവിനെ നോക്കി

“മാധവ്… വേണ്ട മോനെ.. പ്ലീസ്…. ” സിദ്ധുവും അവനെ പിന്തിരിപ്പിക്കാൻ ശ്രെമിച്ചു..

“ഇല്ലെടോ… ഇല്ല… ഇനി ഞാൻ തന്നെ വെറുതെ വിടില്ല… തന്നെ ഞാൻ വെച്ച് പൊറുപ്പിക്കില്ല… എന്റെ ഗൗരിയ്ക്കും കുഞ്ഞിനും സമാധാനത്തോടെ ജീവിയ്ക്കണം…. എന്റെ അമ്മയ്ക്ക് ശേഷിച്ച കാലം മനസമാധാനം വേണം.. എന്റെ ഏട്ടന്റെ കുടുംബം ഭദ്രമാകണം…. എല്ലാം നടക്കണം എങ്കിൽ താൻ ഈ ഭൂമിയിൽ വേണ്ട…….. “

അവൻ കാഞ്ചി വലിച്ചതും സോമശേഖരന്റെ കണ്ണുകൾ മിഴിഞ്ഞു…..

മാധവ്….

സിദ്ധു അവനെ വിളിച്ചു..

“ഏട്ടാ.. നമ്മൾക്ക് ഹോസ്പിറ്റലിൽ പോകാം.. എന്റെ ഗൗരി….. “

“മോനെ… ഗൗരി പ്രസവിച്ചു.. ആൺകുട്ടി ആണ്… അതു പറയാൻ ആണ് ഞാൻ… “

“സത്യം ആണോ ഏട്ടാ… “

“അതേ മോനെ… “

“ഏട്ടൻ വരൂ.. നമ്മൾക്ക് പോകാം… “

“പക്ഷെ മോനെ… ഇത്… “

സിദ്ധു സോമാഖരന്റെ നേർക്ക് കൈ ചൂണ്ടി.

രക്തത്തിൽ കുളിച്ചു കിടക്കുക ആണ് അയാൾ..

“എല്ലാം ഞാൻ എന്റെ കുഞ്ഞിനെ കണ്ടതിനു ശേഷം…. ഏട്ടൻ വരൂ… “

മാധവ് ഏട്ടനും ആയിട്ട് വേഗം പോയി..

അവനു യാതൊരു കൂസലും ഇല്ലായിരുന്നു..

എല്ലാം നേരിടാൻ അവൻ തീരുമാനിച്ചു ആണ് വന്നത് എന്ന് സിദ്ധുവിന് തോന്നി..

ഹോസ്പിറ്റലിൽ എത്തിയപ്പോൾ കണ്ടു അമ്മയെയും രാഗിണി ചേച്ചിയെയും…

“അമ്മേ…. ഗൗരി… “

“കുഴപ്പമില്ല മോനെ… സുഖം ആയിരിക്കുന്നു… കുറച്ച് കഴിഞ്ഞു റൂമിലേക്ക് മാറ്റും… “അമ്മ സന്തോഷത്തിൽ പറഞ്ഞു..

ഡോക്ടർ രേവതിയെ കണ്ടിട്ട് അവൻ വേഗം ഗൗരിയെ കാണാനായി കയറി..

അപ്പോൾ അവൻ കണ്ടു… തന്റെ പൊന്നോമനയും തന്റെ നല്ല പാതിയെയും..

മാധവ്…. “

“എങ്ങനെ ഉണ്ട്.. ഒരുപാട് വേദനിച്ചോ… “

“ലേശം….. എന്നാലും സാരമില്ല…. കണ്ടോ നമ്മുട മുത്തിനെ… “അവൾ കുഞ്ഞിനെ നോക്കി.

അവൻ മെല്ലെ കുഞ്ഞിനെ കൈയിൽ എടുത്തു..

കുഞ്ഞിന്റെ നെറുകയിൽ ചുംബിച്ചു..

അച്ഛന്റ്റെ പൊന്നെ…… അവന്റെ കണ്ണിൽ നിന്ന് കണ്ണുനീർ വീണപ്പോൾ കുഞ്ഞ് ഒന്ന് കണ്ണ് ചിമ്മി…

അവൻ കുഞ്ഞിനെ ഗൗരിയ്ക്ക് അരികിൽ കിടത്തി..

അവളുടെ നെറുകയിലും ആഴത്തിൽ ചുംബിച്ചു..

“എന്റെ ഗൗരി സങ്കടപെടരുത് കെട്ടോ….. നീ കരയുന്നത് ഈ മാധവിന് സഹിയ്ക്കില്ല… “

“ഇല്ല മാധവ്…. “അവൾ വരണ്ട ചിരി ചിരിച്ചു.

“ഗൗരി… നിനക്ക് psc എക്സാം എഴുതിയ എൽ ഡി ക്ലാർക്ക് പരീക്ഷയിൽ റാങ്ക് ലിസ്റ്റിൽ കയറാൻ കഴിഞ്ഞു..

ഇനി നീ വിഷമിക്കേണ്ട… നമ്മുടെ കുഞ്ഞിനെ നന്നായി പോറ്റാൻ നിനക്ക് സാധിക്കും…. ഒരു ജോലി ഉണ്ടല്ലോ… എന്റെ അമ്മയെയും ഏട്ടനേയും ഏട്ടത്തിയെയും എല്ലാം… “അവനു വാക്കുകൾ മുറിഞ്ഞു…

“മാധവ്… എവിടെ പോകുക ആണ്.. എന്താണ് പറഞ്ഞു വരുന്നത്.. “

“അത് പിന്നെ… ഞാൻ… ഞാനൊരു തെറ്റ് ചെയ്തു.. നീ ക്ഷമിക്കണം… ഇപ്പോൾ ഞാൻ പോകുക ആണ്… ഞാൻ വരുന്നത് വരെ നീ കാത്തിരിക്കണം…. “അവളുടെ കൈയിൽ അവൻ പിടിച്ചു..

“കാത്തിരിക്കില്ലേ… “

“മാധവ്… എവിടെ പോകുക ആണ്….. “

“എല്ലാം നീ അറിയും… എന്നേ വെറുക്കരുത്… എല്ലാം നിനക്കും നമ്മുടെ കുഞ്ഞിനും വേണ്ടി ആണ്…. “അതു പറഞ്ഞു അവൻ അവിടെ നിന്ന് വെളിയിലേക്ക് ഇറങ്ങി…..

മാധവ്… അവൾ വിളിച്ചു എങ്കിലും അവൻ തിരിഞ്ഞ് നോക്കിയില്ല..

ഇറങ്ങി വന്നപ്പോൾ അവൻ കണ്ടു പോലീസിനെ..

അംബികാമ്മ നെഞ്ചു പൊട്ടി കരയുന്നുണ്ട്..

“വിഷമിക്കരുത്.. എന്റെ ഗൗരിയ്ക്കും കുഞ്ഞിനും കൂട്ടായി ഞാൻ വരുന്നത് വരെ എന്റെ അമ്മ കാണണം… “

അമ്മയുടെ കവിളിൽ ഒരു ഉമ്മ കൊടുത്തിട്ട് ദ്രുവിനെ ഒന്നെടുത്തു കറക്കിയിട്ട് അവൻ പോലീസിന്റെ നേർക്ക് നടന്നു…

***********************

കുഞ്ഞിന്റെ 28കെട്ടു ചടങ്ങ് ആണ്…

മാധവിന് ഇഷ്ടപെട്ട പേരാണ് ഗൗരി അവന്റെ കാതിൽ വിളിച്ചത്

ഗൗതം……….

അവൾ കുഞ്ഞിനെ എടുത്തു മാറോട് ചേർത്ത്…

അംബികാമ്മയും അവൾക്ക് അരികിൽ ഉണ്ട്.

ഗൗരി വെറുതെ പടിപ്പുര വാതിലിലേക്ക് നോക്കി.

തന്റെ മാധവ് ആണോ നടന്നു വരുന്നത് അവൾക്ക് തോന്നി..

അവളുടെ കണ്ണുകൾ നിറഞ്ഞു..

“ഗൗരി.. നീ കരയരുത്.. അതു എനിക്ക് സഹിയ്ക്കാൻ പറ്റിലാ… മാധവിന്റെ വാക്കുകൾ…

അവൾ കണ്ണീർ മെല്ലെ ഒപ്പി..

വീണ്ടും അവൾ പടിപ്പുരവാതിൽക്കലേക്ക് കണ്ണ് നട്ടു…

തന്റെ മാധവ് വരും… ഒരു ദിവസം.. അതുവരെ താനും തന്റെ മോനും കാത്തിരിക്കും..

അവൾ ദീര്ഘനിശ്വസിച്ചു

അവസാനിച്ചു..

Related Posts

Leave a Reply

Your email address will not be published. Required fields are marked *