പാറു… ഈ പ്രായത്തിൽ… എല്ലാർക്കും തോന്നുന്നതാണിത്… വെറുമൊരു ഇഷ്ടം ഊതി പെരുപ്പിച്ചു ജീവിതം ഇവിടെ കുരുക്കിയിടാതെ നാലക്ഷരം പഠിച്ചു എവിടേലും ചെന്നെത്തിപ്പെടാൻ നോക്ക്…

വീണ്ടും ഒരു വസന്തകാലം

രചന: Ruth Martin

“അശോക്.. “അവർക്കിടയിലെ മൗനത്തിനു വിരാമം ഇട്ടുകൊണ്ടവൾ പറഞ്ഞു…

എത്രയോ വർഷങ്ങൾക്ക് ശേഷമാണ് അവളുടെ ശബ്ദം കേൾക്കുന്നത് എന്ന് അവൻ ഒരു നിമിഷം ഓർത്തു..

“സുഖാണോ… “അവൾ വീണ്ടും ചോദിച്ചു..

“മ്മ്… ആണെന്ന് പറയാം… പക്ഷെ അത് കളവാകും…. “അവന്റെ മുഖത്തു അതെ പുഞ്ചിരി വിരിഞ്ഞിരുന്നു…

വേദനകൾ എല്ലാം മറച്ചു വെയ്ക്കുന്ന അതെ പുഞ്ചിരി… അത് തന്നെയല്ലേ അവളെ അവനിലേക്ക് കൂടുതൽ അടുപ്പിച്ചത്…

“പാറുന്…. സുഖമാണോ…. “അവന്റെ ചോദ്യം അവൾ പ്രേതീക്ഷച്ചതാണെകിലും അത് അവളെ ഒന്ന് പിടിച്ചുലച്ചിരുന്നു…

പാറു….

വീണ്ടും വീണ്ടും അവൾ ആ പേര് മന്ത്രിക്കുന്നുണ്ടായിരുന്നു.. എത്രയോ കാലങ്ങൾക്ക് ശേഷമാണ് ആ പേര് ഒരാൾ സ്നേഹത്തോടെ വിളിക്കുന്നതെന്ന് എന്നവൾ ഓർത്തു…

അവളുടെ മറുപടി ഒരു മൂളലിൽ ഒതുക്കാൻ മാത്രമേ അവൾക് കഴിഞ്ഞുള്ളു…

വീണ്ടും വീണ്ടും ആർത്താർത്തു തീരത്തെ പുൽകുന്ന തിരയെ നോക്കി അവൻ ചോദിച്ചു..

“എന്തിനാണ്… ശ്രീ മംഗലത്തെ പാ ർവതി ത മ്പുരാട്ടി ഈ അശോകേന്ന അനാഥനെ കാണണമെന്ന് പറഞ്ഞത്…. ”അവൾ അവനെ വീണ്ടും നോക്കി… ചെറിയ നരവീണ മുടി ഇഴകൾ കാറ്റിൽ പാറി അവന്റെ നെറ്റിയിൽ മുത്തമിടുന്നു…

അവളുടെ മനസ്സിലേക്ക് കഴിഞ്ഞു പോയ കാലങ്ങൾ ഓടിയെത്തി…

“സുഭദ്രേ….. എന്താ ഈ കേൾക്കുന്നത് കോലോത്തെ പെണ്ണിന് പ്രേമിക്കാനും കല്യാണം കഴിക്കാനും മോഹിക്കാനും ആ അനാഥ ചെക്കനെയെ കിട്ടിയുള്ളോ…. ”

“ഏട്ടാ അത്.. “വാക്കുകൾക്കായി ആ അമ്മ പ്രയാസപ്പെടുന്നുണ്ടായി രുന്നു…

“അച്ഛാ… എനിക്ക് അശോകിനെ ഇഷ്ടാണ്… ”

പറഞ്ഞവസാനിപ്പിക്കുന്നതിന് മുന്പേ അവൾ താഴേക്ക് വീണിരുന്നു… അയാളുടെ കൈ യിലെ കരുത്തിന് അവളുടെ മുഖത്തു ര ക്തത്തുള്ളികളെ പടർത്താൻ കഴിഞ്ഞു..

“മിണ്ടരുത് നീ…. സുഭദ്രേ…. നിർത്തിക്കോ ഇവളുടെ പഠിപ്പും ആട്ടവും പാട്ടും… ഇനി ഈ മുറിയിൽ നിന്ന് ഇറങ്ങിയാൽ അരിഞ്ഞു കളയും….

കേശവന് ഇങ്ങനൊരു മോളില്ലെന്ന് കരുതിക്കോളും….. കേട്ടല്ലോ…. “ദേഷ്യത്തോടെ അലറിക്കൊണ്ട് പോകുന്ന അച്ഛനെ നിറമിഴിയാലേ നോക്കനെ പാറുവിനു കഴിഞ്ഞുള്ളു…

“അമ്മേ…. “അമ്മയുടെ നെഞ്ചിലേക്ക് വീണു കരയുമ്പോൾ എന്ത് പറഞ്ഞു അവളെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ അവർ വിങ്ങി…

“പോട്ടെ…. അച്ഛന്റെ ദേഷ്യം മാറട്ടെ…. “അമ്മ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞതും താഴെ എന്തെല്ലാമോ വീണുടയുന്ന ശബ്ദം കേൾക്കാമായിരുന്നു…

തേങ്ങിക്കൊണ്ട് കട്ടിലിലേക്ക് വീഴുമ്പോൾ അശോക് മാത്രമായിരുന്നു മനസ്സിൽ

“നീ ഇങ്ങനെ എന്നെ സ്നേഹിക്കല്ലേ പാറു… എനിക്ക് ആരൂല്ല… പറയാൻ ഒരു ബന്ധുവോ… സ്വന്തമെന്ന് പറയാൻ ഒരു മനുഷ്യനും ഇല്ല…

ആകെയുള്ളത് ആ വീടും സ്ഥലവും മാത്രാണ്… ” മുണ്ട് മടക്കി കുത്തി ഒരു കയ്യാലെ ചാക്ക് കെട്ട് ജീപ്പിലേക്ക് എടുത്തിടുന്നതിനിടയിൽ അവൻ പറഞ്ഞു…

“അതിനെന്താ…. ഞാൻ നിങ്ങളെയാ സ്നേഹിച്ചത്… നിങ്ങളുടെ ഭാര്യയാവാനാ ആഗ്രഹിച്ചത്… “കയ്യിലെ പുസ്തകം നെഞ്ചോട് ചേർത്തുകൊണ്ട് അവനോട് പറഞ്ഞു…

“നിനക്ക് കോലോത്തെ തമ്പുരാട്ടി ആണെന്നതിന്റെ അഹങ്കാരാണ്… ഞാൻ ഒരു പാവം പെണ്ണിനെയാ ജീവിതത്തിലേക്ക് ക്ഷേണിക്കാൻ ആഗ്രഹിക്കുന്നത്.. ”

അവളെ നോക്കികൊണ്ട് കയ്യിലെ മണ്ണ് തട്ടിക്കൊണ്ടവൻ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നു..

“പാറു… ഈ പ്രായത്തിൽ… എല്ലാർക്കും തോന്നുന്നതാണിത്… വെറുമൊരു ഇഷ്ടം ഊതി പെരുപ്പിച്ചു ജീവിതം ഇവിടെ കുരുക്കിയിടാതെ നാലക്ഷരം പഠിച്ചു എവിടേലും ചെന്നെത്തിപ്പെടാൻ നോക്ക്… ”

അത്രയും പറഞ്ഞുകൊണ്ട് ജീപ്പുമായി പോകുന്നവനോട് ഒരു അണുവിട ദേഷ്യം തോന്നിയില്ല… ഉള്ളിലെ ഇഷ്ടം ഒന്നുകൂടെ കൂടിയതെ ഉള്ളു…

കാവിൽ വിളക്ക് വെച്ച് വരുമ്പോൾ ആളൊഴിഞ്ഞ ഇടവഴിയിൽ അവനെ കണ്ടപ്പോൾ… നുരഞ്ഞു പൊന്തിയ പ്രണയം തുറന്നു പറയുമ്പോൾ.. അവന്റെ കണ്കോണില് ചുവപ്പ് പടർന്നു തുടങ്ങിയിരുന്നു…

“പാർവതി… നിനക്ക് ഞാൻ ചേരില്ല… ഇതും പറഞ്ഞുകൊണ്ടിനി എന്റെ മുന്നിൽ കണ്ടു പോവരുത് നിന്നെ….” അവന്റെ ഉള്ളിലെ പ്രണയം കണ്ടില്ലെന്ന് നടിച്ചവൻ പറഞ്ഞപ്പോൾ തകർന്നതവളായിരുന്നു…

അവൻ അവളോട് കയർക്കുന്നത് കാര്യസ്ഥൻ കണ്ടതും…

കോലോത്തെ തമ്പുരാട്ടിക്കുട്ടിക്ക് അനാഥനോട് പ്രണയമാണെന്ന് അച്ഛന്റെ കാതുകളിൽ ഏതാനും നിമിഷങ്ങൾക്കുള്ളിൽ എത്തിയതും… തടയാനാവാതെ തറഞ്ഞു നിന്നതും എല്ലാം അവൾ ഓർത്തു…

“പാറു… “അശോകിന്റെ ശബ്ദമാണവളെ ഉണർത്തിയത്…

“കുടുംബമൊക്കെ…. “അവൻ ദൂരേക്ക് നോക്കി ചോദിച്ചു…

“അശോക്…. വന്നതും കണ്ണുകൾ കഴുത്തിലേക്കും നെറ്റിയിലേക്കും പോകുന്നത് ഞാൻ ശ്രെദ്ധിച്ചു…

കൂടുമ്പോൾ ഇമ്പമുള്ളതല്ലേ കുടുംബം… ”

അവളുടെ വാക്കുകൾ കാതോർത്തുകൊണ്ടവൻ തിരമാലകളെ നോക്കി…

“അച്ഛന് വാശിയായിരുന്നു..എന്നെയും എന്റെ സ്നേഹത്തെയും അംഗീകരിക്കാൻ കഴിഞില്ല… മറ്റൊരാളുടെ താലി സ്വീകരിക്കാൻ കഴിഞ്ഞില്ല…

ആറു വർഷം മുൻപ് അച്ഛൻ പോയി… ഇപ്പോ അമ്മയുണ്ട്… ജീവിതത്തിൽ പലയിടത്തും താങ്ങായി… ”

“അശോക്…. വിവാഹം കഴിച്ചോ…. ”

“മ്മ്… മനസ്സുകൊണ്ട് ഒരു പെണ്ണിനെ വിവാഹം കഴിച്ചു… ഒരു വായാടി… കണ്ണുകളിൽ മഷിയിട്ട്.. നെറ്റിയിൽ ചന്ദനക്കുറിയും മുടിയിൽ തുളസിക്കതിരും ചൂടി നടന്ന ഒരു പെണ്ണ്…

അവളുടെ അച്ഛന്റെ കണ്ണുനീരിന് മുന്നിൽ വേണ്ടെന്ന് വെക്കേണ്ടി വന്നൊരു ഇഷ്ടം…. ” ആദ്യമായാണ് അവന്റെ കൺകോണിലെ നനവ് അവൾ കണ്ടത്…

“ആരായിരുന്നത്……. ”

“നീ… ആയിരുന്നു…. ”

ആ ഉത്തരം അവളെ കുറച്ചൊന്നുമല്ല അത്ഭുതപെടുത്തിയത്..

സാരി തലപ്പുകൊണ്ട് മുഖം പൊത്തി മൗനമായി നില്കുന്നവളുടെ കണ്ണുകൾ പെയ്തിറങ്ങിയപ്പോൾ… അവന്റെ മനസ്സിൽ കെടാതെ എരിഞ്ഞിരുന്ന കനൽ കെടുകയായിരുന്നു…“കരയാതെടോ… സാഹചര്യം ആയിരുന്നു എനിക്ക് വില്ലൻ…. പക്ഷെ നിന്നെ മറക്കാനൊന്നും കഴിഞ്ഞില്ലട്ടോ…

അല്ലെങ്കിൽ തന്നെ ആരോരുമില്ലാത്ത ഈ അനാഥൻ ചെക്കന് നീ സമ്മാനിച്ചിരുന്ന ആ പുഞ്ചിരിയില്ലേ… അത് തന്നെ എത്ര വലിയ സമ്മാനമാണെന്ന് അറിയോ…. ”

അവൾ കേൾക്കുകയായിരുന്നു.. അവനെ അവന്റെ മനസ്സിനെ… കളങ്കമില്ലാത്ത സ്നേഹം മനസ്സിൽ കൊണ്ട് നടന്നവനെ..

“എന്തിനാ പാറു കാണണമെന്ന് പറഞ്ഞത്… ”

“അതോ… എനിക്ക് ഒന്ന് കാണണമെന്ന് തോന്നി… ഇങ്ങനെ അടുത്തിരിക്കണമെന്ന് തോന്നി… അധ്വാനിക്കുന്ന ഈ കൈകളിൽ ഇങ്ങനെ പിടിക്കണമെന്ന് തോന്നി…

ഈ തോളിൽ ഇങ്ങനെ തല ചായക്കണമെന്ന് തോന്നി…. ഇനിയുള്ള ജീവിതത്തിലേക്ക് എന്നെയും കൂടെ കൂട്ടാമോ എന്ന് ചോദിക്കണമെന്ന് തോന്നി….. “അവൾ പറയുന്നതോടൊപ്പം അവന്റെ തോളിലേക്ക് ചാഞ്ഞു….

“ഇപ്പോഴും എങ്ങനെയാ പാറു നിനക്കെന്നെ സ്നേഹിക്കാൻ കഴിയണേ…. ”

“നിങ്ങൾക്കും കഴിയുന്നുണ്ടല്ലോ… ഈ മനസ്സിൽ മുഴുവൻ ഞാനല്ലേ…. എനിക്കുള്ള സ്നേഹല്ലേ…. അതെനിക്ക് വേണം…. അതിന് വേണ്ടിയാ ഈ പത്തു വർഷം ഞാൻ കാത്തിരുന്നത്…. ”

അത്രെയും മതിയായിരുന്നു അശോകിന് അവളെ ചേർത്തു നിർത്തി അവളുടെ നെറ്റിമേൽ ചുണ്ട് ചേർക്കാൻ…

അന്ന് ആ തിരമാലകൾ സാക്ഷ്യം വഹിച്ചത് ഇരു മനസ്സുകളുടെ കൂടി ചേരലായിരുന്നു…

കൊഴിഞ്ഞു പോയ കാലങ്ങൾക്ക് വരാനിരിക്കുന്ന പ്രണയത്തിന്റെ വസന്തകാലം വരവേൽക്കാനായി പാറു അശോകിന്റെ മാത്രം പാറു ആയി…

കൈ കോർത്തു പിടിച്ചു തിരയെ നോക്കി പുഞ്ചിരിക്കുമ്പോൾ അവർ തയാറെടുക്കുകയായിരുന്നു.. ഒരുമിച്ചുള്ള ജീവിതത്തിലേക്ക്.. പരസ്പരം താങ്ങും തണലും ആകാൻ…

Leave a Reply

Your email address will not be published. Required fields are marked *