പുതിയതായി വന്ന ഹോം നഴ്സാണ് സുശീല .നല്ല പെരുമാറ്റം … കാണാനും സുന്ദരി . എപ്പോഴും മുഖത്ത് വിടരുന്ന ആ പുഞ്ചിരി കാണാൻ വല്ലാത്ത ഒരു രസം. വന്നിട്ടിപ്പോൾ ഒരാഴ്ച കഴിഞ്ഞു…..

ഹോം നഴ്സ് സുശീല

Story written by Suresh Menon

പുതിയതായി വന്ന ഹോം നഴ്സാണ് സുശീല .നല്ല പെരുമാറ്റം … കാണാനും സുന്ദരി . എപ്പോഴും മുഖത്ത് വിടരുന്ന ആ പുഞ്ചിരി കാണാൻ വല്ലാത്ത ഒരു രസം. വന്നിട്ടിപ്പോൾ ഒരാഴ്ച കഴിഞ്ഞു.

ഉച്ചക്ക് ഊണ് കഴിക്കുമ്പോൾ സുശീല ഞാനിരിക്കുന്നതിന്റെ തൊട്ടടുത്ത് കസേരയിലാണ് ഇരിക്കുന്നത്. പതിവു പോലെ ഞാനോരോ തമാശകൾ പറയുമ്പോൾ സുശീല കുലുങ്ങി ചിരിക്കും .അത് കാണാൻ പ്രത്യേക ഭംഗിയാണ്.

അന്നും ഊണ് ആരംഭിച്ചപ്പോൾ ആ പതിവ് തുടർന്നു. എന്റെ കൊച്ചു കൊച്ചു തമാശകൾ .

എന്നാൽ പെട്ടെന്ന് ആയിരുന്നു ഒട്ടും പ്രതീക്ഷിക്കാതെ എന്റെ കാലിന് പുറത്ത് പതിയെ ഒരു ചവിട്ട് .

“ങ്ങേ ….”

ശiരീരത്തിൽ മൊത്തത്തിൽ ഒരു തരിപ്പ് കയറിയത് പോലെ … രോഗി കൽപ്പിച്ചതും വൈദ്യൻ ഇച്ചിച്ചതും … ഛെ …. അല്ല തെറ്റി പോയി …..അങ്ങനെ ഏതാണ്ട് ഒന്നുണ്ടല്ലൊ… അത് പോലെ മനസ്സ് പറഞ്ഞു കൊണ്ടേയിരുന്നു … തിരിച്ച് അങ്ങോട്ട് ഒന്ന് പതിയെ ചവുട്ടിയാലൊ …. വേണ്ട പെട്ടെന്ന് ചവുട്ടിയാൽ അവളെന്ത് വിചാരിക്കും. ജസ്റ്റ് വെയിറ്റ് ആന്റ് സീ ….. മനസ്സിൽ സീ എന്ന വാക്ക് മുഴുമിപ്പിക്കാൻ കഴിഞ്ഞില്ല … അതിന് മുൻപ് വരുന്നു അടുത്ത ചവിട്ട് …. ഈ ചവിട്ട് സ്ലോ മോഷനിൽ ആയിരുന്നു .മാർദ്ദവമേറിയതും … പതിയെ പതിയെ അങ്ങിനെ …പരതി …പരതി …. ഹോ … കൊച്ചു കൊച്ചു ഭൂകമ്പങ്ങളിൽ ഷെൽഫിൽ വെച്ചിരിക്കുന്ന ചില്ലുഗ്ലാസുകൾ പതിയെ വിറക്കുന്ന പോലെ എന്റെ കയ്യിലിരിക്കുന്ന ഉരുള വിറച്ചു കൊണ്ടേയിരുന്നു. ഇനി അമാന്തിക്കരുത് … ഞാൻ എന്നോട് തന്നെ പറഞ്ഞു:പിന്നെ ഒട്ടും അമാന്തിച്ചില്ല.

വില്ലേജാഫീസിൽ നിന്നും ചില ഉദ്യോഗസ്ഥർ വന്ന് സ്ഥലം അളക്കുന്ന പോലെ ഞങ്ങൾ പരസ്പരം കാൽ പാദങ്ങളിൽ നാലു വശത്തേക്കും അളവെടുപ്പ് തുടർന്നുകൊണ്ടേയിരുന്നു ….

കയ്യിലിരുന്ന ചോറുരുള കുലുങ്ങി വീഴാതിരിക്കാൻ പരമാവധി ശ്രമിച്ചു കൊണ്ടിരുന്നു … പതിയെ സുശീലയെ ഒന്നു നോക്കി . സുശീലയും പതിയെ തന്നെ ഒന്നുനോക്കി .. കണ്ണുകൾ ഇടഞ്ഞപ്പോൾ അവൾ കണ്ണുകൾ പിൻവലിച്ചു. കൂട്ടിന് അവളുടെ ലiഹരി പിടിപ്പിക്കുന്ന പുഞ്ചിരിയും …

. ഇനിയും അളവെടുപ്പ് തുടർന്നാൽ എന്റെ കൺട്രോൾ പോകും ..പെട്ടെന്ന് ഊണ് കഴിച്ചെന്ന് വരുത്തി. എഴുന്നേറ്റു .. എഴുന്നേൽക്കുമ്പോൾ മനസ്സിൽ ഒരു പാട് കണക്കുകൂട്ടലുകൾ നിരന്ന് വന്നു …എല്ലാം ഒന്ന് ശരിയായെങ്കിൽ …. ഞാൻ ഒന്നു തകർക്കും ….

കൈകഴുകാനായി വാഷ് ബേസിനിലേക്ക് നീങ്ങി … കൈ കഴുകി കൊണ്ടിരുന്നപ്പോഴാണ് ചiന്തിയിൽ ഒരു നുള്ള് കിട്ടിയത്.

ഞാൻ വീണ്ടും തരിച്ചു പോയി .ഇവളാള് കൊള്ളാമല്ലൊ… വിടാനുള്ള ഭാവമില്ല. തിരിഞ്ഞു നോക്കിയപ്പോൾ തരിപ്പോട് തരിപ്പ്. പുഞ്ചിരിയുമായി ഭാര്യ തൊട്ടു പിറകിൽ . ഇവളായിരുന്നൊ നുള്ളിയത്.

” അതേയ് കാലിൽ ചവിട്ടുമ്പോൾ ഒന്ന് പതിയെ ചവിട്ടിക്കൂടെ…….” ഭാര്യ ചെവിയിൽ മന്ത്രിച്ചപ്പോൾ ഞാൻ വീണ്ടും തരിച്ചു …

“ങ്ങേ ….” ദശമൂലം ദാമു ചുണ്ടു കോട്ടുന്നത് പോലെ എന്റെ ചുണ്ടുകൾ കോടി …

” ഹോ എന്റെ വിരല് വേദനിച്ചു പോയി … ഞാൻ പിന്നെ …. ഇന്നലത്തെ രാത്രിയിലെ പൂരം ഓർത്തപ്പോൾ ചുമ്മാ ഒന്ന് ചവിട്ടിയതാ … അതിന് തിരിച്ചിങ്ങോട്ട് .. … എന്നാ ആiക്രാന്തമാ…. റൂമിലേക്ക് വാ ഞാൻ വെച്ചിട്ടുണ്ട് ബാക്കി ….”

ചെവിയിൽ അത് മുഴുവൻ പെട്ടെന്ന് പറഞ്ഞ് ഒരു കള്ള ചിരിയും തന്ന് അവൾ അടുക്കളയിലേക്ക് നീങ്ങി …

എന്റെ മൊത്തം അവയവങ്ങളിലും തരിപ്പ് പടർന്നു കയറി. .അപ്പൊ ഇത്രയും നേരം ഇവളായിരുന്നൊ എന്നെ ചവിട്ടി കൂട്ടിയത് … ഒന്നും അറിയാത്തത് പോലെ പതിയെ സുശീലയെ നോക്കി .. തൈര് ചോറിലൊഴിച്ച് കുഴച്ച് ഉരുളയാക്കി മാറ്റുന്ന തിരക്കിലായിരുന്നു അവൾ….

രോഗി കൽപ്പിച്ചതും വൈദ്യൻ …ഛെ വീണ്ടും തെറ്റി :ഇത് ശരിയാകും എന്ന് തോന്നുന്നില്ല … ടൗവ്വൽ കൊണ്ട് മുഖവും കൈയ്യും തുടച്ച് കഴിഞ്ഞതെല്ലാം നല്ലതിന് ഇനി വരാനുള്ളതും നല്ലതിന് എന്ന ഭാവത്തിൽ പതിയെ സിറ്റിങ്ങ് ഹാളിലേക്ക് നടന്നു …

(അവസാനിച്ചു )

Leave a Reply

Your email address will not be published. Required fields are marked *