പ്രണയ പര്‍വങ്ങൾ ~~ ഭാഗം 102 ~ എഴുത്ത്:- അമ്മു സന്തോഷ്

വിജയേ പോലീസ് അറസ്റ്റ് ചെയ്തു. അത് പക്ഷെ ചാർളിയെ കൊiല്ലാൻ ശ്രമിചതിനല്ല. ഗാർഹിക പീiഡനം ആയിരുന്നു വകുപ്പ്ജാ മ്യം കിട്ടിയില്ല.

അറസ്റ് ചെയ്തു അകത്തായതോടെ അലീനയുടെ സ്വാഭാവം മാറി

അവൾ കിട്ടിയത് കൊണ്ട് അവളുടെ നാടായ ഇടുക്കിയിലേക്ക് പോയി

വീട്ടുകാർ ആരും അവനെ ജാമ്യത്തിൽ എടുക്കാൻ മുന്നോട്ട് വന്നില്ല

ജയിലിൽ അവനെ കാത്തിരുന്നത് വലിയ ഒരു സംഘം ആയിരുന്നു

ചാർളിയുടെ സംഘം

പതിനാലു ദിവസത്തെ കൊടിയ മiർദ്ദനം കഴിഞ്ഞു അവൻ പുറത്ത് ഇറങ്ങുമ്പോൾ ആരോഗ്യം ക്ഷയിച്ച് എഴുന്നേറ്റു നിൽക്കാൻ പോലും വയ്യാതെ ആയിരുന്നു അവൻ

വീട്ടിൽ ചെന്നപ്പോൾ. അവരാരും അവനെ കുടുംബത്തു കയറ്റാൻ തയ്യാറായില്ല

അവൻ അവരുടെ വീട്ടിലേക്ക് ചെന്നു

ആ വീട് പൂട്ടി കിടന്നു

ഗേറ്റും

തകർച്ച പൂർണമായി കഴിഞ്ഞു

ഇനി എങ്ങോട്ട്?

ജാമ്യത്തിൽ ആണ്

ദൂരെ എങ്ങോട്ടും വയ്യ

അയാൾ ഒരു ഹോട്ടൽ മുറിയിൽ റൂം എടുത്തു

മൊബൈൽ കോൺടാക്ട്ടിൽ ഉള്ള കുറെ പേരുടെ നമ്പറിൽ വിളിച്ചു

ഭൂരിഭാഗം ഫോൺ എടുത്തില്ല

എടുത്തവർ ഒന്നോ രണ്ടോ വാക്കുകൾ പറഞ്ഞു ഒഴിഞ്ഞു

അലീനയുടെ ഫോൺ ഓഫ്‌

അവൾ പിന്നീട് ഒരിക്കലും വന്നില്ല

താൻ എന്തൊക്കെയാണ് ചെയ്തു കൂട്ടിയത്? ആർക്ക് വേണ്ടി?

എന്തിന് വേണ്ടി?

അയാൾ ഒക്കെ തിരിച്ചറിയുന്നുണ്ടായിരുന്നു

പക്ഷെ വൈകിപ്പോയി

പോകാൻ ഒരിടം ഇല്ല

എത്ര നാളുകൾ ഇങ്ങനെ

അയാൾ ഒടുവിൽ ജെറിയുടെ നമ്പർ ഡയൽ ചെയ്തു

ഈ നമ്പർ നിലവിലില്ല

അയാൾ ഫോൺ താഴെ വെച്ചു

ചാർളിയെ കൊiല്ലാൻ ശ്രമിച്ചത് അയാളുടെ ഉള്ളിലേക്ക് വന്നു

അപ്പൊ ഏത് സാത്താൻ തന്റെ ഒപ്പം. ഉണ്ടായിരുന്നു

എന്തിനായിരുന്നു അതൊക്ക

ഓരോന്നോർത്തു അയാൾ പൊട്ടിക്കരഞ്ഞു

കുരിശുങ്കൽ തറവാട്

ജെറി അവനോട് ക്ഷമിച്ചേനെ അലീനയുടെ വിഷയം മാത്രം ആയിരുന്നു എങ്കിൽ. അത് തിരിച്ചറിഞ്ഞു അവൻ മാപ്പ് ചോദിക്കുകയും വീണ്ടും ആവർത്തിക്കാതെ ഇരിക്കുകയും ചെയ്തു എങ്കിൽ  ക്ഷമിച്ചേനെ

ചാർളിയോട് ചെയ്തത് മാത്രം ഒരിക്കലും പൊറുക്കാൻ അവൾ തയ്യാറല്ലായിരുന്നു

തന്റെ കൂടെപ്പിറപ്പ്

തന്റെ പൊന്ന് അനിയൻ

അവൻ അനുഭവിച്ച എല്ലാം നേരിട്ട് കണ്ടവളാണ്

ഇനിവയ്യ

അവൾ ഷെറിക്കൊപ്പം കാനഡയിൽ പോകാൻ തീരുമാനിച്ചു

അവിടെ അവർ ഒരു ജോലി ശരിയാക്കി

അങ്ങനെ ആ ശനിയാഴ്ച ജെറി കാനഡക്ക് പോയി

ഹണിമൂൺ ആഘോഷമൊന്നും ഉടനെ  വേണ്ട എന്ന് സാറ പറഞ്ഞു

ചേച്ചി ഈ അവസ്ഥയിൽ ഇരിക്കുമ്പോ നമുക്ക് അത് വേണ്ട

നമുക്ക് ദേ  വീടും തൊട്ടവും ഒക്കെ ഉണ്ട്അ ത് മതി

അവൻ സമ്മതിച്ചു

സാറ വീണ്ടും സ്കൂളിൽ പോയി തുടങ്ങി

ചാർളിയുടെ എസ് ഐ ടെസ്റ്റിനുള്ള അപേക്ഷ സ്വീകരിച്ചു

അവൻ പരീക്ഷകൾ ഓരോന്നായി പാസ്സ് ആയി

ഇടക്ക് ഒരു വാർത്ത വന്നു

വിജയ് ആത്മഹiത്യ ചെയ്തു

അത് ആരെയും സ്പർശിക്കാതെ കടന്ന് പോയി

ചാർലി അവന്റെ സ്വപ്നത്തിന്റെ പിന്നാലെ ആയിരുന്നു

ഒടുവിൽ ആ ദിവസം വന്നു

അവൻ കാക്കി അണിയുന്ന ദിവസം

ജീവിതത്തിൽ ഏറ്റവും മോഹിച്ച ആ ദിവസം

അതിന് അവനെ വഴി നടത്തിയവളുടെ മുന്നിൽ അവൻ നിന്നു

പിന്നെ സല്യൂട്ട് ചെയ്തു

സാറ അവനെ വാരി പുiണർന്നു

ഫസ്റ്റ് അപ്പോയ്ന്റ്മെന്റ് സ്വന്തം സ്ഥലത്തു തന്നെ

അത് സ്റ്റാൻലി ഇടപെട്ട് ചെയ്തതായിരുന്നു

രാവിലെ അവന് പോകണം

ചോറ് സാറ കൊടുത്തു വിടും

വൈകിട്ട് വരുന്നതിനു കൃത്യമായി സമയം ഒന്നുമില്ല

പക്ഷെ ഇവിടെ താരതമ്യേനെ കേസ് കുറവായത് കൊണ്ട് അവൾ സ്കൂളിൽ നിന്ന് എത്തുമ്പോഴേക്കും അവൻ പോരും

അവന്റെ ഓർമ്മകൾ ഓരോന്നായി തിരിച്ചു വരുന്നുണ്ടായിരുന്നു

ഇല്ലെങ്കിലും അവന് കുഴപ്പമില്ല

ഇപ്പൊ എല്ലാം അറിയാം

എല്ലാരെയും അറിയാം

“ഇച്ചാ ഇന്ന് ഓണം പരിപാടി ആണ് ട്ടോ. സെറ്റും മുണ്ടും ഉടുത്തത് കൊള്ളാമോ “

പുളിയിലക്കര പുടവ അണിഞ്ഞു കൊണ്ട് അവൾ വന്നു നിന്നപ്പോ ചാർളിയുടെ കണ്ണ് മിഴിഞ്ഞു

“എടി ഉഗ്രൻ കിടിലൻ “

“ഇച്ചാ മുണ്ടും ഷർട്ടും മതി. ഞാനെ അതെടുത്തു വെച്ചിട്ടുണ്ട് “

“എടി ഇന്ന് സ്റ്റേഷനിൽ പോണം “

“പരിപാടി  കഴിഞ്ഞു പൊയ്ക്കോ ഉച്ച വരെയുള്”

“ആ എം എൽ എ കെട്ടിയെടുക്കും എന്ന് പറഞ്ഞിട്ടുണ്ടാരുന്നു “

“കുറച്ചു വെയിറ്റ് ചെയ്യട്ടെ ന്ന്. കുഞ്ഞ് പിള്ളേരുടെ ആഘോഷത്തിലും വലുതാണോ ഇച്ചാ അങ്ങേര്?”

“അത് നി പറഞ്ഞത് കറക്റ്റ് ആണെടി. എന്റെ മുണ്ട് എവിടെ”

അവൾ വിരൽ ചൂണ്ടി

കടും പച്ച ചെക്ക് ഷർട്ടും മുണ്ടും

അവനത് നല്ല ഭംഗിയുണ്ടായിരുന്നു

“രുക്കു ടീച്ചർ വരും വാവയെ കൊണ്ട് “

“ആണോ.?’

അവർക്ക് ഒരു മോനുണ്ടായി

പക്ഷെ ഈ തിരക്കുകൾ കാരണം ഇവർക്ക് അങ്ങോട്ട് ഇത് വരെ പോകാൻ സാധിച്ചില്ല

“അവരും അവിടെയല്ലേ ഇച്ച താമസിക്കുക? നമ്മുടെ സ്കൂൾ കോർട്ടേഴ്സിൽ “

“കിച്ചുനോട് ഞാനത് പറഞ്ഞിട്ടുണ്ടാരുന്നു.. അവിടെ തന്നെ ആയിരിക്കും.”

അവർ ഒരുങ്ങി താഴെ ചെന്നു

“ഇന്നാ മോളെ പാല് “

ഷേർലി അവൾക്ക് ഒരു ഗ്ലാസ്‌ പാല് കൊണ്ട് കൊടുത്തു

“അതെന്താ അവൾക്ക് സ്പെഷ്യൽ?”

“കൊച്ചിന് വയ്യെടാ.. നി  പറഞ്ഞില്ലേ മോളെ?”

അവൻ അന്തം വിട്ടു നോക്കി

എന്ത് വയ്യ

“ബ്ലഡ്‌ കുറവാണെന്നു തോന്നുന്നു ഇച്ചാ.. ഇടക്ക് നല്ല തലകറക്കം ഉണ്ട്.. പീiരിയഡ് ആകുമ്പോൾ നല്ല ബ്ലീiഡിങ്ങും “

“എന്റെ കർത്താവെ നി എന്താടി പറയാഞ്ഞേ. ആശുപത്രിയിൽ കൊണ്ട് പോകുകലെ?”

“സാരോല്ല.. “

“സാരമുണ്ട്. പ്രോഗ്രാം കഴിഞ്ഞു ഹോസ്പിറ്റലിൽ പോയിട്ട് വരത്തുള്ളൂ അമ്മച്ചി “

“അത് മതി ” അവർ ഇറങ്ങി

“എം എൽ എ വരികെലെ?”

“എന്റെ കൊച്ചിനെക്കാൾ വലുതല്ല ജോലി “

“ശോ മാസ്സ് “

അവൻ അവളെ ചേർത്ത് പിടിച്ചു

“മോളെന്താ പറയാഞ്ഞേ?”

“അല്ലെങ്കിൽ തന്നെ നുറു കൂട്ടം ടെൻഷൻ ആയിരുന്നു അതിന്റെ കൂടെ ഇത് പറയാൻ പോകുന്നു “

“എന്നാലും?”

“ഒരു എന്നാലുമില്ല.. വന്നേ “

രുക്കുവും കുഞ്ഞുമെത്തിയപ്പോൾ കോറം തികഞ്ഞു

“കിച്ചുവിനെ വെച്ചു വാർത്തത് പോലെ ” കുഞ്ഞിനെ എടുത്തു ചാർലി

“സത്യ”

സാറ അവനെ കൊഞ്ചിച്ചു

അവരങ്ങനെ മിണ്ടിയും പറഞ്ഞുമിരുന്നു

പരിപാടി കഴിഞ്ഞപ്പോ അവൻ അവളെയും കൊണ്ട് ഹോസ്പിറ്റലിൽ. പോയി

വിശദമായി പരിശോധിച്ച് ഡോക്ടർ

പിന്നെ അവന്റെ അരികിൽ എത്തി

“ചിലവുണ്ട് കുരിശുങ്കൽ ചാർലി. അപ്പൻ ആകാൻ പോകുവല്ലേ “

“ങേ?”

അവൻ അന്ധളിച്ചു പോയി

“എന്താ ഞെട്ടുന്നെ?,

“അല്ല ഇവൾ പറഞ്ഞു ബ്ലീഡിങ് ഉണ്ടെന്ന് പീiരിയഡ് ടൈമിൽ. അപ്പോൾ പ്രെഗ്നന്റ് ആകുന്നത്?”

“സാറ പറഞ്ഞത് രണ്ട് മാസം മുന്നേയുള്ള കാര്യമാ.. പുള്ളിക്കാരി പിന്നെ അതൊന്നും ശ്രദ്ധിച്ചില്ല.. എന്തായാലും പ്രെഗ്നന്റ് ആണ്. നന്നായി ഭക്ഷണം കഴിക്കണം. കുറച്ചു അനീമിക്ക് ആണ് “

അവന്റെ ഹൃദയം വിങ്ങി വിതുമ്പി പൊട്ടാറായി

അവൻ അവളെ നോക്കികൊണ്ട് ഇരുന്നു

ആ മുഖം ആണെങ്കിൽ നാണം കൊണ്ട് ചുവന്നിരുന്നു

തിരിച്ചു വരുമ്പോൾ ചാർളി നിശബ്ദനായിരുന്നു

വീട്ടിൽ എത്തി അവൻ നേരെ മുറിയിൽ പോയി

“ഡോക്ടർ എന്ത് പറഞ്ഞു മോളെ?”

അവർ ചെല്ലുമ്പോ സ്റ്റാൻലിയും ഷേർലിയും മുറ്റത്തുണ്ട്

“അവൻ എന്താ മിണ്ടാതെ കേറി പോയത്?”

“അത് പിന്നെ… പിന്നെ.. അപ്പൻ ഒരു വലിയ അപ്പ ആകാൻ പോവാ “

സാറ ഒറ്റ ഓട്ടം വെച്ച് കൊടുത്തു

“എന്റെ മോളെ ഓടല്ലേ “

ഷേർലി ഉറക്കെ പറഞ്ഞു

സ്റ്റാൻളിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി

“എടി നമ്മുടെ ചാർളിയുടെ കൊച്ച് വരുന്നേ “

ഷേർലി അടുക്കളയിലേക്ക് ഓടി

ഗർഭിണിക്ക് കഴിക്കാൻ ആദ്യം മധുരം കൊടുക്കണം

സാറയ്ക്ക് ഉണ്ണിയപ്പം വലിയ ഇഷ്ടമാണ്

അവർ അത് ഉണ്ടാക്കാൻ തുടങ്ങി

സാറ ചെല്ലുമ്പോ ചാർലി വേഷം മാറിയിട്ടില്ല

അവൻ കട്ടിലിൽ ഇരിക്കുകയാണ്

“ഇച്ചാ?”

അവൾ ആ ശിരസിൽ തൊട്ടു അവൻ പെട്ടെന്ന് നിലത്തു ഇരുന്നു

ആ പാദങ്ങളിൽ ചുംബിച്ചു

ഇച്ചാ എന്താ ഈ കാണിക്കുന്നേ

അവൾ പെട്ടെന്ന് മുന്നോട്ട് മാറി

അവൻ അവളുടെ മുന്നിൽ കൈകൾ കൂപ്പി മുട്ട് കുത്തി

സാറ അറിയാതെ നിലത്തേക്ക് ഊർന്നു പോയി

“എന്റെ പൊന്നെ “

അവൻ അവളെ നെഞ്ചോടടുക്കി പിടിച്ചു

പൊട്ടിക്കരഞ്ഞു

കടന്നു പോയ കാലത്തിന്റെ ഓർമ്മകൾ

വേദനകൾ

ഒക്കെ. അവരിലൂടെ ആ നിമിഷം കടന്നു പോയി

എത്ര നേരം അങ്ങനെ ഇരുന്നു എന്നറിയില്ല

അമ്മ വിളിക്കുന്ന ശബ്ദം കേട്ട് അവർ എഴുന്നേറ്റു

“താഴെ വാ പിള്ളേരെ.. പലഹാരം ഉണ്ടാക്കി വെച്ചക്കുന്നു “

അവർ വേഷം മാറി താഴേക്ക് ചെന്നു

“ആഹാ ഉണ്ണിയപ്പം..”

അവൾ ഒന്നെടുത്തു വായിൽ ഇട്ടു

ചാർളിയുടെ. ഫോൺ ശബ്ദിച്ചു

അവൻ അത് എടുത്തു

“തന്നോട് ഇന്ന് പറഞ്ഞതല്ലെടോ ഞാൻ വരുമെന്ന്. ഇവിടെ ഉണ്ടാവണമെന്ന് തന്നോട് പറഞ്ഞില്ലായിരുന്നോ. എവിടെ പോയി കിടക്കുവാടാ നി?”

എം എൽ എ

അവൻ ഒരു മിനിറ്റ് എന്ന് സാറയെ കണ്ണ് കാണിച്ചിട്ട് മുറ്റത്തൊട്ട് ഇറങ്ങി

“എന്താടാ നിന്റെ നാവ് ഇറങ്ങി പോയോ? എവിടെയാട നി?”

“നിന്റെ അiപ്പന് അന്ത്യകുർബാന കൊടുക്കാൻ പോയതാടാ ഞാൻ. വെയ്ക്കട ഫോൺ. കുരിശുങ്കൽ ചാർളിയോട് കളിക്കുന്നോ…. @₹&*മോനെ “

മറുതലയ്ക്കൽ ശബ്ദം ഇല്ല

ചാർലി ഫോൺ കട്ട്‌ ആക്കി തിരിഞ്ഞു നോക്കി

അപ്പൻ

“കളി തുടങ്ങി അല്ലിയോ?”

അവൻ ഒന്ന് ചിരിച്ചു

തുടരും…..

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *