സാറയുടെ ബന്ധുക്കളുടെ വീട്ടിൽ ഒന്ന് പോയി വന്നു”
ആശ്വാസം ആയി മോനെ എന്നായിരുന്നു പലർക്കും അഭിപ്രായം
പാലായിൽ ഉള്ള അമ്മാച്ഛന്റെ വീട്ടിൽ പോയി അവർ
“ഈ പള്ളി ഓർക്കുന്നോ ഇച്ചാ?”
അവൻ ആ പള്ളിയുടെ പടിക്കെട്ടിലേക്ക് നോക്കി നിന്നു
മുട്ട് വരെ എത്തുന്ന ഒരു ഉടുപ്പ് അണിഞ്ഞു കൊണ്ട് തലയിൽ സ്കാർഫ് കെട്ടി ഒരു പെൺകുട്ടി പടിയിറങ്ങി വന്നു ചോദിക്കുന്നു
“വന്നിട്ട് കുറെ നേരമായോ “
അവൻ പെട്ടെന്ന് ഞെട്ടി അവളെ നോക്കി
പിന്നെ പബ്ലിക് റോഡ് ആണെന്ന് ഓർക്കാതെ അവളെ കെട്ടിപിടിച്ചു നെഞ്ചോട് ചേർത്ത് അമർത്തി…
“ഇച്ചാ?”
അവൾ മെല്ലെ കുതറി
അവൻ പെട്ടെന്ന് കൈയയച്ചു
“സോറി ഞാൻ.. ശേ ആരെങ്കിലും കണ്ടു കാണുമോ.?”
“ഹേയ് ഒരു മനുഷ്യൻ പോലുമില്ലാത്ത കൊണ്ട് ആരും കണ്ടു കാണില്ല “
അവൾ കളിയാക്കി
അവന്റെ കാർ മെല്ലെയെന്നോണം റോഡിലൂടെ ഒഴുകി നീങ്ങി കൊണ്ട് ഇരുന്നു
“നി പറഞ്ഞു തന്ന മെഗാ ശത്രുക്കൾ ഇവിടെ ആണ്. കളരിക്കൽ ടോണിയും ബാച്ചും “
“എന്റെ കർത്താവെ വേഗം വിട്ടേ..”
അവൾ പറഞ്ഞു
അവൻ ചിരിച്ചു കൊണ്ട് ഡ്രൈവ് ചെയ്തു കൊണ്ട് ഇരുന്നു
കടന്ന് പോയ മറ്റൊരു കാറിലേക്ക് അവൻ പെട്ടെന്ന് നോക്കി
“എടി അത് വിജു ചേട്ടൻ അല്ലേ”
അവളും അത് കണ്ടു കഴിഞ്ഞു
“അതേല്ലോ “
“ചേട്ടൻ എന്താ ഇവിടെ?”
“ഇവിടെ വല്ല വർക്ക് ഉണ്ടാവും.”
“പക്ഷെ.. കൂടെ ഉണ്ടായിരുന്നത് ചേച്ചി അല്ലല്ലോ “
അവൾ അത് കണ്ടില്ല
“പോ അവിടുന്ന്..”
“അല്ലാടി അല്ല. അത് ചേച്ചി അല്ല. ഇവരെ ഞാൻ മറ്റേവിടെയോ കണ്ടിട്ടുണ്ട്.. ശേ ഓർമ്മ കിട്ടുന്നില്ലല്ലോ “
“തോന്നുന്നതാ ഇച്ചാ “
“അല്ലാടി.. ഇവരെ ഞാൻ.. എവിടെയോ കണ്ടിട്ടുണ്ട്. എവിടെ ആണെന്ന് കിട്ടുന്നില്ല “
അവൻ കാർ തിരിച്ചിരുന്നു അപ്പോഴേക്കും
“അയ്യേ പുറകെ പോകുവാണോ? ഇച്ചാ മോശമാ അതൊക്ക കേട്ടോ “
അവൻ മറുപടി പറഞ്ഞില്ല
കുറെ ദൂരം ഓടി ചെല്ലുമ്പോ കണ്ടു
ഒരു ഹോട്ടലിന്റെ മുന്നിൽ കാർ
അവൻ കുറച്ച് മാറി കാണാവുന്ന പോലെ കാർ പാർക്ക് ചെയ്തു
“ഇച്ചായെ?”
“എന്താടി?”
“വല്ല. അഅവിഹിതവും ആണോ?”
“ആണെങ്കിൽ. അവന്റെ ചാiവ് എന്റെ കൈ കൊണ്ട എന്റെ പെങ്ങളെ ചiതിച്ചാൽ കൊiല്ലും ഞാൻ പiട്ടിയെ “
അവർ അങ്ങനെ നോക്കി ഇരിക്കുമ്പോ അവർ ഇറങ്ങി വന്നു
അതി സുന്ദരി ആയ ഒരു സ്ത്രീയും വിജയും
വിജയുടെ കൈ അവരുടെ അരക്കെട്ടിൽ ചുറ്റിയിരുന്നു
ചാർലി മൊബൈൽ എടുത്തു ക്ലിക് ചെയ്തു
പിന്നെ ഡോർ തുറക്കാൻ ഭാവിച്ചു
“ഇച്ചാ ഇപ്പൊ വേണ്ട”
അവന്റെ മുഖം കണ്ടവൾക്ക് തന്നെ പേടി തോന്നി
ചുവന്ന മുഖം
തീ പോലെ. ആളുന്നു
സ്വന്തം പെങ്ങളുടെ ഭർത്താവിനെയാണ് മറ്റൊരു സ്ത്രീക്കൊപ്പം
ആരായാലും പ്രതികരിച്ചു പോകും
അവർ അവിടെ നിന്ന് നേരെ കൊച്ചിയിൽ പോയി
ഷെല്ലിയുടെ വീട്ടിലേക്ക്
ഇടക്ക്. അവൻ കാർ നിർത്തി ആരെയൊക്കെയോ വിളിക്കുന്നുണ്ടായിരുന്നു
ഷെല്ലിയുടെ വീട് എത്തുമ്പോൾ രാത്രി ആയി
അവൻ പുറമെയ്ക്ക് തമാശകൾ ഒക്കെ പറയുന്നുണ്ട്
സാറ ഇടയ്ക്കിടെ അവനെ നോക്കുന്നുണ്ട്
അവന്റെ മനസ്സിൽ എന്താണെന്ന് ഒരു ഐഡിയയും കിട്ടുന്നില്ല
ബെല്ലയും സാറയും വർത്താനം പറഞ്ഞു കൊണ്ട് ഇരുന്നപ്പോ. ചാർളി ഷെല്ലിക്ക്. അരികിൽ ആയിരുന്നു
അവന് ആ നേരം ഒരു ഫോൺ വന്നു
“ചാർലി ഞാൻ ആണ് “
സന്ദീപ്
“പറയ് “
“അവളുടെ പേര് അലീന. എഞ്ചിനീയർ ആണ്. ഇപ്പൊ വിജയുടെ കമ്പനി മാനേജർ. അവർക്ക് കോട്ടയതും പാലായിലും ഫ്ലാറ്റുകൾ ഉണ്ട്. പിന്നെ കുറെ പ്ലോട്ടുകൾ. എല്ലാം ഞാൻ മെയിൽ ചെയ്തിട്ടുണ്ട് വിജയ് ഒന്നര വർഷം ആയി അവൾക്ക് ഒപ്പമാണ്. പിന്നെ… ഉറപ്പില്ല.. പക്ഷെ അന്ന് നി പറഞ്ഞ ബ്ലു മഹിന്ദ്ര കാർ അവൾക്ക് ഉണ്ട്. പക്ഷെ നമ്പർ ഇതല്ല. എനിക്ക് തോന്നുന്നത് അത് ഇതാണെന്നാണ്. ഞാൻ ക്രോസ്സ് ചെക്ക് ചെയ്തു,
ചാർളിയുടെ ഉള്ളിൽ. ഒരു അഗ്നിപർവതം പൊട്ടി
അവൻ ഫോൺ കട്ട് ചെയ്തു
“നമുക്ക് ഒരു പണി ഉണ്ട് “
അവൻ ഷെല്ലിയോട് പറഞ്ഞു
ഷെല്ലി നെറ്റി ചുളിച്ചു
അവൻ ആ ഫോട്ടോഗ്രാഫ്സ് കാണിച്ചു
“ഇതാരാ?”
അയാൾ ഒന്നുടെ നോക്കി
“ഇത് വിജയുടെ കാമുകി ഇവരിപ്പോ പലപ്പോഴും ഒന്നിച്ചാണ്.. ഇവളുടെ പേരില് വിജയ് മേടിച്ചിട്ട സ്ഥലങ്ങളും ഫ്ലാറ്റുകൾ…. നോക്ക് “
മെയിൽ ഓരോന്നായി അവര് തുറന്നു നോക്കി
കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കൾ അവരുടെ രണ്ട് പേരുടെയും പേരിലുണ്ട്
“എന്റെ ആക്‌സിഡന്റ്… ദേ ഈ വണ്ടിയാണ് അന്ന്.. നമ്മുടെ cctv ദൃശ്യങ്ങളിൽ. ഈ വണ്ടി കടന്ന് പോയിട്ടുള്ളതായി കാണുന്നുണ്ട്. നമ്പർ വേറെ ആണ്പ ക്ഷെ എനിക്ക് ഓർമ്മയുണ്ട് ചേട്ടാ.. അത് ഇതായിരുന്നു. അപ്പൊ. എന്നെ കൊiല്ലാൻ ശ്രമിച്ചത് ഇവരാണ് “
“ചാർലി.. ആദ്യത്തേത് നി പറഞ്ഞത് തന്നെ. ആ പെണ്ണുമായുള്ള ബന്ധം. പക്ഷെ നിന്നെ എന്തിനാ അവൻ കൊiല്ലാൻ നോക്കുന്നത്? അങ്ങനെ വന്നാൽ. അവൻ അറെസ്റ്റ് ചെയ്യപ്പെടില്ലേ? ഞാൻ അവനെ വെച്ചേക്കുമോ.? അതൊക്ക അവന് നന്നായി അറിയാം. ആ ഭാഗം തെറ്റാണ് “
ഷെലിക്ക് അത് അങ്ങോട്ട് വിശ്വാസം വന്നില്ല
“എന്തെങ്കിലും ഉണ്ടാവും ചേട്ടാ.. അന്ന് ഈ ആക്‌സിഡന്റ് നടന്നതിന്റെ തലേന്ന് ഞാൻ എവിടെ ആയിരുന്നു?”
“ഇവിടെ എന്റെ കൂടെ…”
“മുഴുവൻ സമയവും?”
“അല്ല രാവിലെ കോട്ടയത്തു പോയിട്ട് വൈകുന്നേരം ആണ് വന്നത്. പിന്നെ രാത്രി തന്നെ തിരിച്ചു പോയി “
“ഞാൻ എന്തിനാ കോട്ടയത്തെക്ക് പോയത്?”
“തിരുനക്കരയുള്ള നമ്മുടെ ലിസ്സി ചേച്ചിയെം സണ്ണി ചേട്ടനെയും വിളിക്കാൻ..”
“അവർ നമ്മുടെ കല്യാണത്തിന് വന്നോ.?”
“വന്നല്ലോ.”
“അവരുടെ ഫോട്ടോ ഡീറ്റെയിൽസ് ലൊക്കേഷൻ ഇത് എല്ലാം എനിക്കു വേണം.. ചേട്ടൻ ഇത് ഒന്നും അറിഞ്ഞിട്ടില്ല കേട്ടല്ലോ. ഇത് ചാർളി നേരിട്ട് തീർക്കുന്ന ഡീലാ “
“എടാ ചെറുക്കാ ഊഹം വെച്ചിട്ട് ഒന്നും ചെയ്യരുത്…പിന്നെ ആ പെണ്ണും ആയിട്ടുള്ളത്അ ത് ഞാനും കൂടി വന്നിട്ട് തീർത്താൽ മതി. ജെറിയുടെ അഭിപ്രായം അറിഞ്ഞിട്ട്. ഭാര്യ ആണല്ലോ അതിന്റെ അഭിപ്രായം പറയാനുള്ള അവകാശമുള്ള ആള്. ഇനി അവൾക്ക് അറിയാമെങ്കിൽ നമ്മൾ ചെന്നു വഴക്ക് ഉണ്ടാക്കുന്നത് വെറുതെ ആവില്ലേ?”
“അവൾക്ക് അറിയാമെന്നോ ചേട്ടൻ എന്തോന്നാ ഈ പറയുന്നേ?”
“അവന് ഇതിനു മുന്നേ ചില പെൺവിഷയങ്ങൾ ഉണ്ടായിട്ടില്ലേ? അവന്റെ ഓഫീസിൽ ഉള്ള ഏതോ സ്റ്റാഫ് ഒക്കെ ആയിട്ട്.. അവൾ അത് വലിയ കാര്യമായി എടുത്തില്ല ആ സ്റ്റാഫിനെ പറഞ്ഞു വിട്ട് കുറച്ചു ദിവസം ഇവനോട് പിണങ്ങി ഇരുന്നു. പിന്നെ അത് അങ്ങനെ അങ്ങ് തീർന്നു. ഇനി ഇതും അത് പോലെ വല്ലോം. ആണെങ്കിലോ “
ചാർലി. അതിശയിച്ചു പോയി
സ്വന്തം ഭർത്താവ് മറ്റു സ്ത്രീകൾക്കൊപ്പം കഴിഞ്ഞു എന്ന് അറിഞ്ഞിട്ടും ഒരു ഉളുപ്പുമില്ലാതെ അവനൊപ്പം…
ശേ…
അവൻ ഷെല്ലിയെ തന്നെ നോക്കിയിരുന്നു
“എന്താഡാ?”
“അല്ല ചേട്ടന് വല്ല സെറ്റ് അപ്പും ഉണ്ടോ ഇത് പോലെ? അവിiഹിതം?”
“അന്ന് ഇങ്ങേരുടെ ചക്കാലയാ.. “
ബെല്ല ചേച്ചി
ചാർലി പെട്ടെന്ന് നാക്ക് കടിച്ചു
“ആർക്കാടാ അവിiഹിതം?”
ബെല്ല നിന്ന് തുള്ളി.
ഷെല്ലി കണ്ണടച്ച് കാണിച്ചവനെ
സാറ ചാർളിയെ നോക്കി
“എന്താ എന്നുള്ള അർത്ഥത്തിൽ
“സത്യം പറയടാ ചെറുക്കാ “
അവർ ഒറ്റ അiടി വെച്ചു കൊടുത്തു
“നാണമില്ലേ ചേച്ചി എന്നെ തiല്ലാൻ? അതും കെട്ടിയോളുടെ മുന്നിൽ വെച്ച് “
“ഓ പിന്നെ നി അങ്ങ് വളർന്നു. ഒന്ന് വെറുതെ ഇരി. നി ഇത് പറ. ആർക്കാ അത് “
“എന്റെ പോന്നു ചേച്ചി അങ്ങനെ വല്ലോം ഉണ്ടോന്ന് ഞാനൊന്ന് ചോദിച്ചു പോയതാ. അല്ലാതെ ചേട്ടന് അങ്ങനെ ഒന്നും ഇല്ല അല്ലേ ചേട്ടാ?”
“നമ്മളില്ലേ ഒന്നിനെ കൊണ്ട് തന്നെ വയ്യ അപ്പോഴാ “
ഷെല്ലി പതിയെ എഴുന്നേറ്റു സ്ഥലം കാലിയാക്കി
“അതെന്നാ ഒരു വർത്തമാനമാ പറഞ്ഞേച്ചും പോയെ…”
ബെല്ല പുറകെ
“ശോ വെറുതെ ഒരു കുടുംബ കലഹം ഉണ്ടായി “
സാറ വന്നു അരികിൽ നിന്നു
“അല്ല മോളെ എനിക്കു എങ്ങാനും ഭാവിയിൽ ഒരു അവിഹിതം ഉണ്ടായി എന്ന് നി ഒന്ന് സങ്കല്പിച്ചു നോക്കിക്കേ.. വെറുതെ . ഉണ്ടാവില്ല ഉണ്ടായാൽ എന്താ പ്രതികരണം?”
“എന്ത് പ്രതികരണം?.ഞാൻ ഇട്ടേച്ച് പോകുവോന്നുമില്ല…”
“അത്ര വിശാല മനസ്സ് ആണോടി?”
“അതല്ലന്നെ. പിന്നെ സ്വന്തം കാര്യങ്ങൾ ചെയ്യാൻ ഇച്ചാന് തന്നെ പറ്റില്ലല്ലോ. കട്ടിലിൽ ആയി പോവൂലെ.. മൂത്രം പോകാൻ ട്യൂബ് ഇടേണ്ടി വരും. പിന്നെ മൂത്രം പോകാൻ മാത്രേ അത് കൊണ്ട് ഉപയോഗം കാണുവുള്ളു “
അവൾ മൂർച്ചയോടെ പറഞ്ഞിട്ട് മുഖം വെiട്ടി തിരിച്ചു മുറിയിൽ പോയി
തുടരും…….
മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ