എഴുത്ത്:-നൗഫു
“മനസ്സിൽ പാടുന്ന മൂളി പാട്ട് തെല്ലുറക്കെ പാടി രാത്രി ഒന്നൊന്നര മണിക്ക് വീട്ടിലേക്കു പോകുന്ന നേരത്തായിരുന്നു ആരോ ഒരാൾ റോട്ടിൽ നിൽക്കുന്നത് കണ്ടത്…”
പെട്ടന്നൊന്നു ഞെട്ടിയെങ്കിലും ആളുടെ രൂപം ഏകദേശം കണ്ടപ്പോൾ അതെന്റെ അനിയന്റെ കൂട്ടുകാരനാണെന്ന് മനസിലായി..…
ഹാശിം..
അവനെ മറികടന്നു ഇച്ചിരി ദൂരത്തേക് പോയിട്ടാണ് വണ്ടി നിർത്തിയത്…
“ഹാശിമെ…
ഈ രാത്രി എന്താ ഇവിടെ..
ഞാനും അവന്റെ ഇക്കയെ പോലെ ആകുമല്ലോ എന്ന് കരുതി കുറച്ചു ഗൗരവത്തിൽ ആയിരുന്നു ചോദിച്ചത്..…”
“ചോദിച്ചു കഴിഞ്ഞപ്പോൾ ആയിരുന്നു അങ്ങനെ ചോദിക്കണ്ടായിരുന്നു എന്ന് തോന്നിയത്…
മറ്റൊന്നും കൊണ്ടല്ല… ഇപ്പൊ ചോദിക്കുന്നവനല്ലേ അiടി…”
“എന്നാലും വേണ്ടില്ല അനിയനല്ലേ…”
മഴ കോട്ടു ഇട്ടത് കൊണ്ടോ ഇനി രാത്രി ആയത് കൊണ്ട് ആളെ മനസ്സിലാകാത്തത് കൊണ്ടോ ആയിരിക്കാം അവൻ ഒരു നിമിഷം മറുപടി പറയാൻ സങ്കിച്ചു…
ബൈക്ക് നിർത്തി അവനരികിലേക് വന്നതും എന്നെ തിരിച്ചറിഞ്ഞു കൊണ്ടു അവൻ പറഞ്ഞു..
“ഒന്നൂല്യ ഇക്കാ…
ഞാൻ വെറുതെ”
“ഓ പിന്നെ…
ഈ ഒന്നര മണിക്ക് ഇവിടെ നിന്ന് സ്വപ്നം കാണാൻ ആണല്ലോ നീ നിൽക്കുന്നെ..
നീ കാര്യം പറയെടാ..
ആരെങ്കിലും കാത്തു നിൽക്കാണോ.. എങ്ങോട്ടേലും പോകാനായി..”
പുലർച്ചക് ഇറങ്ങുന്ന വല്ല സിനിമയും കാണാൻ ആണെങ്കിലോ..
ഞാൻ ഒന്ന് ചുഴിഞ് കൊണ്ട് ആളെ മനസ് അറിയാനായി വീണ്ടും ചോദിച്ചു…
“ഉത്തരം ഒന്നുമില്ല…”
അല്ല ഇനി വല്ല എക്ഷി യോ പ്രതമോ അങ്ങനെ ആരേലും വരൻ ഉണ്ടോ…
“ഒന്നുമില്ല ഇക്കാ…
സത്യമായിട്ടും ഞാൻ വെറുതെ നിന്നതാ..
ഇങ്ങളൊന്ന് പോയി തരുമോ..”
“ചൊറിയുന്ന വർത്തമാനം കേട്ടിട്ടാവും ചെക്കനും ചൊറിഞ്ഞു കയറി തുടങ്ങിയിട്ടുണ്ട്.. “
“അവന്റെ മറുപടിയിൽ ഒരു പൊരുത്ത കേട് തോന്നുന്നത് കൊണ്ടു തന്നെ ഞാൻ ചെക്കനെ ഒന്ന് സൂക്ഷിച്ചു നോക്കി..
ഇനി വല്ല പ്രേതമോ പിശാചോ ആണോ ആവോ..
മനസ്സിൽ വേണ്ടാത്ത ചിന്ത വന്നത് കൊണ്ട് തന്നെ ഒരു പേടി കൂടെ ഹൃദയത്തിൽ പിടി മുറുക്കാൻ തുടങ്ങിയിരുന്നു.. “
“പേടിയോടെ ആണേലും ഞാൻ അവന്റെ അടുത്തേക് തന്നെ നടന്നു…
ഇനി ചെക്കന് വല്ല സ്വൊമൂലാംമ്പുലിസത്തിന്റെയും…
ഈ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റു നടക്കുന്ന അസുഖമേ..
ഹേയ് അതായിരിക്കില്ല.. അതാണേൽ ഉണർന്നാൽ തിരിഞ്ഞു വീട്ടിലേക്കു തന്നെ പോകില്ലേ..
ഇത് നല്ല ബോധത്തോടെ തന്നെയാണ് നിൽക്കുന്നെ…. “
‘ഞാൻ പിന്നെയും അവന്റെ മുന്നിലേക്ക് കയറി നിന്നു.. പേടിയോടെ ആണെങ്കിലും അവന്റെ മുഖം ഒന്ന് ഉയർത്തി…
തൊട്ടടുത്തുള്ള വീട്ടിലേ ഗേറ്റിന് മുകളിലേ വെളിച്ചത്തിൽ അവന്റെ മുഖത്തേക് തന്നെ ഞാൻ നോക്കി..
അവന്റെ രണ്ട് കവിളിലും ആരോ അടിച്ചതിന്റെ പാട് ഉണ്ടായിരുന്നു.. “
“എന്താടാ ഇത് മുഖത്തൊക്കെ..
നീ ആരോടെങ്കിലും വഴക്ക് ഉണ്ടാക്കിയിട്ടയാണോ ഇവിടെ നിൽക്കുന്നെ….
ആരേലും നിന്നെ അടിച്ചോ..
നീ ഊമ യെ പോലെ നിൽക്കാതെ കാര്യം പറ…
ഞാൻ ആണ് നിന്റെ ഇക്കയാണെന്ന് കരുതി പറഞ്ഞാൽ മതി..”
“ഇനി അവൻ രാത്രി ആരോടേലും അടി പിടി ഉണ്ടാക്കി പകരം വീട്ടനായി നിൽക്കുകയാണോ എന്നറിയില്ലല്ലോ..
ആളൊരു 2k ഡബിൾ ബാരൽ ആണേ…
വാർത്തകളൊന്നും നല്ലതല്ലല്ലോ കേൾക്കാറുള്ളത്..”
“ഞാൻ പിന്നെയും പിന്നെയും കുത്തി കുത്തി (ആള് എന്നെ കുത്താത്തതു ഭാഗ്യമാണ് ) ചോദിച്ചപ്പോൾ അവൻ കാര്യം പറഞ്ഞു..
വീട്ടിൽ നിന്നും ഉപ്പയുടെ അടുത്ത് നിന്ന് കിട്ടിയതാണ്..
സമയത്തിന് വീട്ടിലേക്കു വരാതെ പന്ത്രണ്ട് മണിക്ക് കയറി ചെന്നതിന്…
കൂട്ടുകാരുടെ കൂടെ നീയും വശളാകുമെന്ന് പറഞ്ഞു രണ്ട് തiല്ലും കിട്ടി ഇന്നിനി പുറത്ത് കിടന്നാൽ മതിയെന്നും പറഞ്ഞു വാതിൽ അടച്ചപ്പോൾ ഇറങ്ങി പോന്നതാണ് ആശാൻ..”
“ഇതെന്റെ വീട്ടിലും ഇടക് നടക്കാറുണ്ട് ഇവന്റെ കൂട്ടുകാരൻ തന്നെ ആണല്ലോ എന്റെ അനിയൻ..
ഒരു പ്രാവശ്യം ഇതേ പോലെ കയറി വന്നപ്പോൾ ഉപ്പ എന്റെ മക്കളെ പേടിപ്പിക്കാൻ വെച്ച ചൂരല് എടുത്തു നല്ലോണം കൊടുത്തു..
അതിന് ശേഷം ഒമ്പത് മണി എന്നൊരു സമയം ഉണ്ടേൽ ആള് വീട്ടിൽ കയറും..
അല്ലേൽ ഇന്ന സ്ഥലത്താണ് ഇന്ന സമയത്തു വരും.. ഞാൻ നിൽക്കട്ടെ എന്ന് ഉപ്പയോട് വിളിച്ചു ചോദിക്കും..
ഉപ്പാക്ക് കാര്യം വിശ്വാസം ആയാൽ നിൽക്കാൻ പറയും അല്ലേൽ വീട്ടിലേക്കു ഇത്ര സമയം കൊണ്ട് എത്താനും…
ഞാൻ ഏതായാലും ഈ രാത്രി അവനെ അവിടെ ഒറ്റക് നിർത്തു വാനായി കഴിയാത്തത് കൊണ്ട് തന്നെ അവനെയും കൂട്ടി ബൈക്ക് അവിടെ വെച്ച് അവന്റെ വീട്ടിലേക്കു നടന്നു…”
“കുറച്ചു മുന്നിലേക്ക് നടന്നു അവന്റെ വീട്ടിലേക്കു കയറാനുള്ള ഇടവഴിയിലേക്ക് തിരിയാൻ നേരത്തായിരുന്നു ഒരു ജീപ്പ് ഞങ്ങളെ വട്ടം വെച്ചെന്ന പോലെ നിന്നത്..
എന്താടാ ഈ രാത്രി ഇവിടെ പരിവാടി.. വല്ല കiഞ്ചാവോ m dm ആണോ…”
ജീപ്പിന്റെ പിൻ ഭാഗത്തെ ഡോർ തുറന്നു ഒരു പോലീസുകാരൻ മുന്നിലേക്ക് ചാടി കൊണ്ട് ചോദിച്ചു..
“അല്ല സാറെ..
അനിയന്റെ കൂട്ടുകാരനാണ്… ടൗണിൽ നിന്നും കണ്ടപ്പോൾ ലിഫ്റ്റ് കൊടുത്തു വീട്ടിലേക് ആക്കി കൊടുക്കാനായി പോവായിരുന്നു.. “
“സലീമേ…”
പെട്ടന്നായിരുന്നു ജീപ്പിനുള്ളിൽ നിന്നും ഒരാൾ എന്റെ പേര് വിളിച്ചത്..
ഞാൻ ജീപ്പിലേക് നോക്കിയതും ഒരു തല പുറത്തേക് വന്നു…
“ജാഫർ.. “
ജോലി കഴിഞ്ഞു വരുന്ന വഴി ആണോടാ..
അവൻ എന്നെ കണ്ടതും ചോദിച്ചു..
“ആടാ..
വണ്ടി ലേറ്റ് ആയി..
കുറെ സമയം വൈകി..”
“സാറെ ഇതെന്റെ കൂട്ടുകാരനാണ്..
ടെക്നോ പാർക്കിലാണ് ജോലി..
എല്ലാ ആഴ്ചയിലും വെള്ളിയാഴ്ച അവൻ നാട്ടിലേക് വരാറുണ്ട്..
കുഴപ്പക്കാരനൊന്നും അല്ല സാറെ.. “
മുന്നിൽ ഇരിക്കുന്ന എസ് ഐ ആണെന്ന് തോന്നുന്നു അയാളോട് പറഞ്ഞതും..
രാത്രിയാണ് ഇവിടെ ഒന്നും ചുറ്റി പറ്റി നിൽക്കേടെന്നും സൂക്ഷിച്ചു വീട്ടിലേക്കു പോ എന്നും പറഞ്ഞു അവർ ജീപ്പിൽ കയറി പോയി..
“കണ്ടോ. ഇതാണ് നാടിന്റെ അവസ്ഥ..
നമ്മൾ എത്ര കുഴപ്പക്കാർ അല്ലേലും രാത്രി ഇങ്ങനെ കണ്ടാൽ അവർ ചോദ്യം ചെയ്യും…വേണേൽ ഒരു ദിവസം ലോക്കപ്പിലും ഇടും..
എന്താന്നറിയുമോ നമ്മുടെ നാട് അത്രക്ക് മാറി.. ചെറിയ കുട്ടികളെ വരെ മiയക്കു മiരുന്ന് ലോബി അവരുടെ അടിമകൾ ആക്കുകയാണ്..
അവരിൽ നിന്നും നമ്മുടെ കുട്ടികളെ രക്ഷപ്പെടുത്താനാണ് ഈ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഇവർ റോന്ത് ചുറ്റുന്നത്..
ഇപ്പൊ എന്റെ കൂട്ടുകാരൻ ആ വണ്ടിയിൽ ഇല്ലായിരുന്നേൽ അവർ നമ്മെ ചോദ്യം ചെയ്യും വേണേൽ സ്റ്റേഷനിലേക്ക് കൊണ്ട് പോവുകയും ചെയ്യും…
അവർക്കെല്ലാം ഈ നാട് നശിപ്പിക്കാൻ നടക്കുന്ന ചെകുത്താന്മാരാണ് കണ്ണിൽ…”
ഞാൻ അവനോട് പറഞ്ഞു കൊണ്ട് വീണ്ടും മുന്നിലേക്ക് നടന്നു…
“നിനക്കറിയുമോ ഉപ്പ എന്തിനാ നിന്നെ തiല്ലിയെന്നു…”
അവന്റെ വീട്ടിലേക്കു തന്നെയാണ് ഞാൻ അവനെ കൊണ്ട് പോകുന്നതെന്ന് അറിഞ്ഞത് കൊണ്ടോ എന്തോ അവന്റെ നടത്തം സ്ലോ ആവാൻ തുടങ്ങിയതും ഞാൻ ചോദിച്ചു..
അവൻ ആ നടത്തം നിർത്തി എന്റെ മുഖത്തേക് നോക്കി..
ഒരു തെറ്റും ചെയ്യാതെ ശിക്ഷ വാങ്ങിയ കൊച്ചു കുട്ടിയുടെ മുഖമായിരുന്നു അവനവിടെ…
“പേടിച്ചിട്ടാ…
നിയൊക്കെ എവിടെലും പോയി എന്തേലും കുരുത്തക്കേടിൽ പെടുമല്ലോ എന്നുള്ള മനസിന്റെ ഒരു ഭയപ്പെടുത്തൽ ഉണ്ടല്ലോ അതാണ് മാതാപിതാക്കൾ തiല്ലി പോകുന്നത്…
നിന്നെയൊന്നും വിശ്വാസമില്ലാഞ്ഞിട്ടല്ല…
അവർ കേൾക്കുന്നത് മുഴുവൻ ആ വാർത്തകളാണ്…
അതോണ്ട് ഉമ്മനോടും ഉപ്പാനോടുമൊന്നും ദേഷ്യം വെക്കാതെ അവർ പറയുന്നത് കേൾക്കണം..
ഒരിക്കലും നമുക്ക് തിന്മ വരാനുള്ളത് അവർ ചെയ്യില്ലേടാ..”
“ഇപ്പോഴും നീ എവിടെ പോയെന്ന് തിരയുകയാവും അവർ…
അവർക്ക് നഷ്ട്ടപെട്ടത് ഉറക്കമല്ല…
നീ എന്ന മകനെയാണ്… നിന്നിലുള്ള വിശ്വാസത്തെയാണ്… എന്റെ മകൻ തെറ്റ് ചെയ്യില്ലെന്ന ഉറച്ച നിലപാടുകളെയാണ്…
ഇനി ഒരു പക്ഷെ നീ ഇങ്ങനെ തന്നെ തുടരാൻ ആണ് പോകുന്നതെങ്കിൽ ഒരു കാര്യം കൂടി ഓർത്തോ…
ഇന്ന് മുതൽ ഒരിക്കലും അവർക്ക് ഇനി ആ നല്ല ഉറക്കം കിട്ടില്ല.. “
ഞാൻ പറഞ്ഞത് വിശ്വാസം ഇല്ലാത്ത പോലെ അവൻ എന്നെ നോക്കിയതും അവന്റെ വീട്ടിലേക്കുള്ള വളവ് തിരിഞ്ഞതും ആ വീട്ടിലെ പുറത്തും അകത്തുമുള്ള എല്ലാ വെളിച്ചവും തെളിഞ്ഞു നിൽപ്പുണ്ടായിരുന്നു..
ഇനിയുള്ള തീരുമാനം നിന്റെതാണ്..
നിന്റേതു മാത്രം “
അവനോട് പറഞ്ഞു ഗേറ്റിന് അടുത്ത് തന്നെ നിന്നു വീട്ടിലേക് കയറി പോകുന്ന അവനെ നോക്കി ഞാൻ നിന്നു..
“മുറ്റത് തന്നെ മനസ്സ്വരിയുന്ന സങ്കടത്തോടെ ഉലാത്തുന്ന ഒരു മനുഷ്യനെ ഞാൻ കണ്ടു…
തൊട്ട് പുറകിലായി മുഖം പൊത്തി സ്റ്റെപ്പിൽ ഇരിക്കുന്ന ഒരുമ്മയെയും…
അവനെ കണ്ടതും അയാൾ അവനിലേക് ഓടി അടുത്തു…
ഒരു കൊച്ചു കുഞ്ഞിനെ പോലെ…..”
“ഉപ്പ…
ഞാൻ…”
“എന്തോ പറയാനായി അവന്റെ ചുണ്ടുകൾ അയാൾക് മുന്നിൽ തുറന്നതും അവൻ വിഥുമ്പി പോയി…
അയാൾ അവനെ മുറുക്കെ എന്നോണം കെട്ടിപിടിച്ചു…
വേണ്ട…
എന്റെ മോൻ ഒന്നും ഇപ്പൊ പറയണ്ട…
വാ…”
“ഞാൻ പറഞ്ഞില്ലേടീ എന്റെ മോൻ വരുമെന്ന്…
അയാൾ അഭിമാനത്തോടെ എന്ന പോലെ അവനെ നെഞ്ചോട് ചേർത്ത് പിടിച്ചു..
അവന്റെ ഉമ്മയോട് പറഞ്ഞു രാജകുമാരനെ വീടിന്റെ ഉള്ളിലേക്ക് കൂട്ടി കൊണ്ട് പോയി…”
ഇഷ്ടപെട്ടാൽ…ലൈക് ചെയ്യണേ.. കമെന്റും മറക്കരുത്… ഷെയറും കിടക്കട്ടെന്ന്
ബൈ..
😁