വിവരമറിഞ്ഞു ഓടിയെത്തിയ ആനിയോട് ഒരു വാക്കു ഉരുവിടും മുൻപ് എൻറെ നാവിനു ചലനമറ്റിരുന്നു.. എൻറെ മക്കൾ..അവസാനമായി അവരെ ഒരു നോക്ക്….

മനസാക്ഷി

Story written by Sony P Asokan

“ദാണ്ടനക്ക തില്ലം തില്ലം..ദടാങ്കിനക്ക ചെണ്ട മൃദംഗം..മേലെ കാവിൽ…” ഗായകനൊന്നുമല്ല.. എന്നാലും ഞാൻ പാടിമരിക്കുന്നുണ്ട്.. “ഓ കാവടി മേളം…ഓ ..”

ധക്..! വണ്ടി എന്തിലോ തട്ടിയിട്ടുണ്ട്, ഒച്ചയുടെ കനം വച്ചിട്ട് വല്ല പട്ടിയോ പൂച്ചയോ ആയിരിക്കും..കാര്യമാക്കാതെ ഞാൻ ചവിട്ടി വിട്ടു..ഓഫീസിലേക്കു ഇപ്പോ തന്നെ ലേറ്റാ…

ഉച്ചയ്ക്ക് കഴിക്കാൻ വീട്ടിലേക്കു കാർ കiത്തിച്ചു വിടുമ്പോഴും തിരിച്ചു മീറ്റിംഗിന് എത്താൻ താമസിക്കല്ലേ എന്ന പ്രാർത്ഥന ആയിരുന്നു..

“ആം ഇൻ ലവ് വിത് ദ ഷേപ് ഓഫ് യു…ഊവ…ഊവ..ഊവ…ഊവാ..”

അപ്പോഴാ ശ്രദ്ധിച്ചേ..രാവിലെ ഇiടിച്ചു തെiറിപ്പിച്ചത് ഒരു പട്ടിയെയാ..തെരുവ് പiട്ടിയാ..സാരമില്ല..

കാർ വീട്ടിൽ പാർക്ക് ചെയ്‌തു ഞാൻ നീട്ടി വിളിച്ചു.. “ആനിയേയ്… ഫുഡ് എടുക്ക് പെട്ടെന്ന്..”

ധൃതിയിൽ അവൾ എല്ലാം കൊണ്ട് വച്ചു.. “എനിക്ക് വയ്യ..പണിയെടുത്തു നടുവൊടിഞ്ഞു..”

അവളുടെ സ്ഥിരം പരാതി.. “ഇവിടെ അതിനും മാത്രം എന്ത് പണിയാ ഉള്ളെ ..?”

“നിങ്ങളേം മൂന്ന് പിള്ളേരുടേം എല്ലാ കാര്യോം ഞാൻ അല്ലെ നോക്കുന്നെ..എനിക്ക് എന്തേലും പറ്റിയാലേ നിങ്ങൾക്ക് എൻറെ വില മനസിലാകൂ..”

അവളുടെ പരാതി കൂടുതൽ കേൾക്കാൻ നിക്കാതെ പെട്ടെന്ന് കഴിച്ചു തീർത്തു ഞാൻ വണ്ടിയെടുത്തു..

“ഹേയ് ഡാഡി മമ്മി വീട്ടിൽ ഇല്ലാ….”

ഓഫീസിലേക്കു തിരികെ പോകും വഴി ഒരു മിന്നായം പോലെ ഞാൻ മiരിച്ചു കിടക്കുന്ന ആ ജiന്തുവിനെ നോക്കി..പേiസ്റ്റ് പോലെ ആയിട്ടുണ്ട്. അടുത്തു വേറെ ഒരു പiട്ടിയും.. “മാറി നിൽക്ക് പiട്ടീ, ഞാൻ ഇനി നിന്നെ ഇiടിക്കണ്ട എങ്കിൽ..!”

ആരും കേൾക്കാത്ത ഭീഷണി എന്നോട് തന്നെ പറഞ്ഞു ഞാൻ ആക്‌സിലറേറ്റർ ആഞ്ഞു ചവിട്ടി.

എൻറെ പ്രസന്റേഷൻ ആയിരുന്നു ഇന്ന്, പെട്ടെന്ന് തീർത്തത് കൊണ്ട് വീട്ടിലേക്ക് പോകുമ്പോ മക്കൾക്ക് എന്തേലും കൊറിക്കാൻ വാങ്ങാം.

“ചേട്ടാ ഒരു കവർ മിക്സ്ചർ…പിന്നെ ഒരു ഫാമിലി പാക്ക് ഐസ് ക്രീം..”

വീട്ടിലേക്കു പോരും വഴി പേiസ്റ്റ് രൂപത്തിലായ ആ പiട്ടിയുടെ അടുത്തു മiണപ്പിച്ചു കൊണ്ട് മൂന്ന് നായ്ക്കുട്ടികൾ ഉണ്ടായിരുന്നു.. “ഇത് കൊറേ ഉണ്ടല്ലോ”

ഞാൻ വീട്ടിലെത്തിയപ്പോഴേക്കും സ്‌കൂൾ വിട്ടു പിള്ളേരും എത്തിയിരുന്നു.. കൊണ്ട് വന്ന ഐസ് ക്രീം 3 പേരും പകുത്തു കഴിക്കുന്ന കണ്ടപ്പോൾ ഒരു നിമിഷം ആ പiട്ടികുഞ്ഞുങ്ങൾ എൻറെ മനസിലൂടെ കടന്നു പോയ പോലെ..

അന്ന് ഉറക്കം വരാൻ ഞാൻ തെiല്ലു മൽപെട്ടു..

രാവിലെ ഓഫിസിലേക്കു നേരത്തെ പോണമായിരുന്നു..വെളിച്ചം വീഴും മുന്നേ കാറിൽ ഞാൻ യാത്രയാകുമ്പോൾ മനസിൻറെ അലസത കാരണമാവാം, ഓപ്പോസിറ്റ് വന്ന ബസ് ഞാൻ കണ്ടില്ല.. വഴിയിൽ രiക്തം വാർന്ന് ആരുടേയും സഹാiയമില്ലാതെ ഞാൻ കിടക്കുമ്പോഴും നിർത്താതെ പോയ ആ ബസിനോട് എനിക്ക് പരിഭവം തോന്നിയില്ല..

വിവരമറിഞ്ഞു ഓടിയെത്തിയ ആനിയോട് ഒരു വാക്കു ഉരുവിടും മുൻപ് എൻറെ നാവിനു ചലനമറ്റിരുന്നു.. എൻറെ മക്കൾ..അവസാനമായി അവരെ ഒരു നോക്ക്..

“എന്റെ മക്കൾ..!!”

ഉറക്കത്തിൽ നിന്ന് ഞാൻ ഞെട്ടിയെണീക്കുമ്പോഴും ആനി എനിക്ക് ആശ്വസിപ്പിച്ചു വെള്ളം തരുമ്പോഴും ഞാൻ എന്റെ മനസാക്ഷിയെ മുന്നിൽ കണ്ടു .. ഞാൻ നിസാരമെന്ന് അവഗണിച്ച ആ പട്ടിയും ഒരു ജീവനായിരുന്നില്ലേ…?

രാവിലെ ഓഫീസിലേക്ക് പോകുമ്പോഴും റോഡിൽ ആ 3 പട്ടികുട്ടികൾ.. പെട്ടെന്ന് എന്റെ ഫോൺ ചിലച്ചു..എത്തിയോ എന്നറിയാൻ മാനേജരാ..

“ഇല്ല സർ, ഞാൻ ഇന്ന് 5 മിനിറ്റ് വൈകും.” കാൾ കട്ട് ചെയ്‌ത്‌ ആ കുഞ്ഞുങ്ങളെ എടുത്തു തിരികെ എൻറെ വീട്ടിലേക്ക് കൊണ്ട് പോകുമ്പോൾ എൻറെ മനസാക്ഷി എന്നോട് പൊറുക്കുമെന്ന് ഞാൻ ആഗ്രഹിച്ചു.. അറിയാതെ ഒരു ജീവനെടുത്തതിൽ..

വൈകിട്ട് വീട്ടിലെത്തുമ്പോൾ എൻറെ മക്കൾ മൂവരും ചേർന്ന് ആ നായ്ക്കുട്ടികളെ കുളിപ്പിക്കുവാരുന്നു..

“അച്ഛാ..ഞങ്ങൾ ഈ പപ്പിക്ക് പേരിട്ടല്ലോ..” അവർ നല്ല ഹാപ്പിയാ..

“ദേ ഇങ്ങോട്ട് നോക്കിയേ മനുഷ്യാ, നിങ്ങൾ അതുങ്ങളെ രാവിലെ കൊണ്ടാക്കി പോയപ്പോ, വന്നതാ.. കുഞ്ഞുങ്ങളുടെ മണം പിടിച്ചിട്ടാന്ന് തോന്നുന്നു..” ഒരു വല്യ പട്ടിക്ക് ചോറ് കൊടുത്തു കൊണ്ട് ആനി പറഞ്ഞു..

ഞാൻ ഒന്നു പുഞ്ചിരിച്ചു അകത്തേക്ക് പോയി..

ഞാൻ ചെയ്‌തത്‌ തെറ്റാണോ…ഒരു കോടതിയും എന്നെ ഇതിനു ശിക്ഷിക്കി ല്ലായിരിക്കാം .. പക്ഷെ എൻറെ മനസാക്ഷിയുടെ കോടതിയിൽ ഞാൻ എന്നെത്തന്നെ ശിക്ഷിക്കും…അതെ, ഞാൻ ചെയ്‌തത്‌ വലിയ തെറ്റ് തന്നെയാണ്..തിരുത്താൻ കഴിയാത്ത തെറ്റ്.. മനസാക്ഷി എന്നോട് പൊറുക്കട്ടെ..

ഈ ഭൂമി എല്ലാ ജീവജാലങ്ങൾക്കും കൂടിയുള്ളതാണ്..നമ്മളോടൊപ്പം എല്ലാരും ജീവിക്കട്ടെ…!

(അവസാനിച്ചു)

നമ്മുടെ അശ്രദ്ധ കാരണം ഒരു ജീവനും പൊലിയാതിരിക്കട്ടെ..

Thank you…

Leave a Reply

Your email address will not be published. Required fields are marked *