എഴുത്ത്;-നൗഫു
“അമ്മയെ കാണാനില്ല…”
പ്രഭാത സ്വപ്നങ്ങൾ കണ്ടു ചെറു മയക്കത്തോടെ കിടക്കുമ്പോയായിരുന്നു ഗിരിജ വന്നു എന്നോട് പറഞ്ഞത്..
“ഏട്ടാ…
അമ്മയെ ഇവിടെ ഒന്നും കാണാനില്ലെന്ന്…”
സ്വപ്ന ലോകത്തു നിന്നും ഉണരാത്തത് കൊണ്ടോ എന്തോ അവൾ എന്നോട് വീണ്ടും പറഞ്ഞു…
“അമ്മ…
അമ്മയെ കാണാനില്ലേ…
അപ്പുറത് എവിടേലും ഉണ്ടാവും..
നീ നബീസുമ്മയുടെ വീട്ടിൽ നോക്കിയോ…”
അമ്മ എവിടേക്ക് പോകാനാണ് ഈ വെളുപ്പാൻ കാലത്ത് എന്ന ചിന്തയോടെ ഞാൻ ചോദിച്ചു..
“നോക്കി ഏട്ടാ…
അവിടെ എങ്ങുമില്ല ഏട്ടാ..
ഞാൻ അവിടെയുണ്ടോ എന്ന് ചോദിച്ചു ചെന്നതും…
അക്കു അമ്മയെ തിരഞ്ഞു ഇറങ്ങിയിട്ടുണ്ട്..
കിഷേറും… അഭിഷേകും അക്കുവിന്റെ കൂടെ പോയിട്ടുണ്ട്…“
“അക്കു നബീസുമ്മയുടെ മൂന്നാമത്തെ മകനാണ്…
മുഴുവൻ പേര് അക്ബർ.. അവൻ എന്റെ കൂട്ടുകാരനും കൂടെയാണ്…”
“ഞാൻ സേതു… സേതു മാധവൻ തന്നെ.. അച്ചന്റെ പേരാണ് മാധവൻ… അച്ഛൻ രണ്ടു കൊല്ലം മുമ്പ് മരണപ്പെട്ടു…
അമ്മ മാധവി… ടീച്ചർ ആയിരുന്നു… കുറച്ചു വർഷങ്ങൾക്ക് മുമ്പ് വിരമിച്ചു…
അച്ഛനും അമ്മക്കും ഞാൻ ഒരൊറ്റ മകനാണ്… പിന്നെയും അമ്മയുടെ വയറ്റിൽ കുഞ്ഞിക്കാൽ വിരിഞ്ഞെങ്കിലും എന്തോ ദൈവം അതെല്ലാം നിഷേധിച്ചു…
മൂന്നെണ്ണം പോലും അബോഷസൻ ആയെന്ന് അമ്മ പറിഞ്ഞുള്ള അറിവാണ് എനിക്ക്…
അതിൽ ഒന്ന് എന്റെ മൂത്തത് ആയിരുന്നു…
എന്റെ ചേച്ചി പെണ്ണ്…”
“വീട്ടിൽ അമ്മയും എന്റെ ഭാര്യയും…
ഭാര്യയെ നേരത്തെ പരിജയ പെട്ടില്ലേ ഗിരിജ.. അവൾ തന്നെ..
ഞങ്ങൾക് രണ്ട് ആൺകുട്ടികൾ രണ്ടു പേരും ബാംഗ്ലൂർ നിന്ന് പഠിക്കുന്നു…
അവരാണ് കിഷേറും…അഭിഷേകും…
രണ്ടാളും ഒരാഴ്ച കോളേജ് ലീവ് എടുത്തു വന്നതാണ്…”
“മുണ്ട് വാരി ചുറ്റി കിടക്കയിൽ നിന്നും എഴുന്നേറ്റ് ഫോൺ എടുത്തു..
ചുറ്റിലുമുള്ള ബന്ധുക്കളുടെയും അയൽ വാസികളുടെയും ഫോണിലേക്കു എല്ലാം വിളിച്ചു നോക്കി..
നോ രക്ഷ…
അവിടെ ഒന്നും ചെന്നിട്ടില്ല…”
“അമ്മയുടെ മുറിയിൽ നിന്നാണേൽ ഒരു കുഞ്ഞു ബാഗും കുറച്ചു വസ്ത്രങ്ങളും കാണാതെ പോയിട്ടുമുണ്ട്…
വാർത്ത കാട്ടു തീ പോലെ പരന്നു… നാട്ടുകാരും വീട്ടുകാരും എല്ലായിടത്തും അരിച്ചു പൊറുക്കി..
അവസാനം പോലീസും വന്നു..
വീട്ടിൽ ഇന്നലെ ഞങ്ങൾ എന്തേലും വാഴക്ക് നടന്നോ എന്നായിരുന്നു അവർക്ക് അറിയേണ്ടത്..
ആദ്യം തന്നെ അവർ വീട് മുഴുവൻ അരിച്ചു പൊറുക്കി..
ഞങ്ങൾ കൊiന്ന് കുiഴിചിട്ടോ എന്നറിയാൻ ആയിരിക്കും…കാലം അതാണല്ലോ..
പതിയെ വീടിനു പുറാത്തേക്കും ഇന്നലെ വേസ്റ്റ് കുഴിച്ചിടാൻ കുഴി എടുത്ത് മൂടിയ മണ്ണ് വരെ അവർ കിളച്ചു..
വീടിനു പരിസരവും… അടുത്തുള്ള കിണറും പൊട്ടാ കിണറുകളും.. കുളവും പുഴയുടെ അടിത്തട്ടു വരെ ഒന്നൊന്നര മണിക്കൂർ കൊണ്ടു അവർ തിരഞ്ഞു..
ഒരു തുമ്പും കിട്ടാതെ ബന്ധുക്കളോടും നാട്ടുകാരോടും ഞങ്ങളെ കുറിച്ച് അന്വേഷിച്ചു എന്റെ മൊബൈൽ നബർ കൂടെ വാങ്ങിയിട്ടാണ് അവർ പോയത്..
മിസിങ് കേസാണ് അന്വേഷിക്കാം എന്നും പറഞ്ഞു…
അമ്മക്ക് സ്വന്തമായി മൊബൈൽ ഫോൺ ഇല്ലാത്തത് കൊണ്ട് തന്നെ ആ രീതിയിൽ ഒരു അന്വേക്ഷണം നടക്കില്ല…. “
“അവർ പോയതിന് ശേഷം അമ്മയുടെ മുറി ഞാൻ ഒന്ന് കൂടെ നോക്കി…
എല്ലാം പഴയത് പോലെ തന്നെ അടുക്കും ചിട്ടയിലും തന്നെ ഉണ്ട്…
ഒരു കാര്യം മാത്രമോഴിച്ച്…
അമ്മയുടെ റൂമിലെ മേശക്ക് മുകളിൽ ഒരു കുഞ്ഞു പരസ്യ പേപ്പർ ഉണ്ടായിരുന്നു..
ആ പരസ്യം ഞാൻ വായിക്കാൻ തുടങ്ങിയതും എന്റെ ഫോണിലേക്കു ഒരു കാൾ വന്നു..
അത് സ്റ്റേഷനിലെ എസ് ഐ ആയിരുന്നു..
അവർ എന്നോട് അമ്മ എവിടെ ഉണ്ടെന്ന് പറയുന്നതിന് മുമ്പ് തന്നെ എനിക്ക് മനസിലായി അമ്മ എവിടെ ഉണ്ടെന്ന്..”
“അവർ പറഞ്ഞ സ്ഥലത്തേക്ക് ഞാനും ഭാര്യയും മക്കളും കൂടെ അക്കുവും ഉടനെ പുറപ്പെട്ടു..
ഗിരിജ എവിടെയാണ് ഏട്ടാ അമ്മയെന്ന് ഇടക്കിടെ ചോദിച്ചെങ്കിലും മൗനമായിരുന്നു എന്റെ മറുപടി..
വീട്ടിൽ നിന്നും അഞ്ചാറു കിലോമീറ്റർ അകലെ ഒരു അഗതി മന്ദിരത്തിന്റെ മുന്നിലാണ്..
സാന്ത്വനം അഗതി മന്ദിരം…
ഗേറ്റിന് മുന്നിലെ പേര് കണ്ടതും ഒരു ഞെട്ടലോടെ അവൾ എന്നെ നോക്കി…
ഇന്നലെ വൈകുന്നേരം അമ്മയെ കാണാൻ വന്ന നാലഞ്ചു ആളുകളുടെ മുഖമായിരുന്നു ആ സമയം എന്റെ മനസ്സിൽ…
അമ്മയുടെ സ്റ്റുഡന്റ്സ്…
പുതുതായി തുടങ്ങുന്ന അഗതി മന്ദിരത്തിന്റെ ഉത്ഘാടനത്തിനു ക്ഷണിക്കാൻ വന്നതായിരുന്നു അവർ…
ഇന്ന് തന്നെ ആയിരുന്നു അതിന്റെ ഉത്ഘാടനവും…”
“ഞങ്ങളെ കാത്തെന്ന പോലെ പോലീസ് പുറത്ത് തന്നെ ഉണ്ടായിരുന്നു…
അമ്മയെ കണ്ടെത്തിയത് കൊണ്ടും.. അമ്മക്ക് ഞങ്ങളെ കുറിച്ച് ഒരു പരാതിയും ഇല്ലാത്തത് കൊണ്ടും കണ്ടെത്തിയ സന്തോഷത്തോടെ അവർ മടങ്ങി പോയി…”
“അമ്മയെ കാണാനായി ഞങ്ങൾ അഞ്ചു പേരും ആ മന്ദിരത്തിന് ഉള്ളിലേക്കു കടന്നു…പുറത്ത് തന്നെ വരുന്നവരെ സ്വീകരിക്കാൻ നിൽക്കുന്ന യുവതി ഞങ്ങളെ അമ്മയുടെ മുറിക്ക് മുന്നിലേക്ക് ആനയിച്ചു…
‘ഇൻ ചാർജ്
മാധവി..’
എന്നെഴുതിയ ഒരു മുറിയിലേക് ആണ് ഞങ്ങൾ എത്തിയത്
അവിടെ മുഖത് അതീവ ഗൗരവത്തോടെ മുന്നിലെ ഫയലുകൾ നോക്കുന്ന അമ്മയെ കണ്ടതും മറ്റെല്ലാ ടെൻഷനുകളും മറന്നു എന്റെ മുഖത് ഒരു പുഞ്ചിരി വിടർന്നു..
“ടീച്ചർ..”
ആ മുറിയിലേക് കയറി മുന്നിൽ നിന്നിരുന്ന യുവതി വിളിച്ചതും അമ്മ ഞങ്ങളെ നോക്കി..
പെട്ടന്ന് സീറ്റിൽ നിന്നും എഴുന്നേറ്റു പുഞ്ചിരിയോടെ ഞങ്ങളുടെ അടുത്തേക് വന്നു…
ഞാൻ പെട്ടന്ന് പരിഭവം പോലെ മുഖം വീർപ്പിച്ചു അമ്മക്ക് മുന്നിൽ നിന്നു..
“സേതു…
അമ്മ ന്റെ കയ്യിലേക് ചാഞ്ഞു നിന്നെന്നോണം വിളിച്ചു..
ഞാൻ വിളികേൾക്കത്തത് കൊണ്ടോ എന്തോ വീണ്ടും വിളിച്ചു..
സേതു..
അമ്മയോട് പരിഭവമാണോ…
പറ്റി പോയെടാ..
രാവിലെ ഇറങ്ങാൻ നേരം നിന്നോട് പറയാനായി നിന്റെ മുറി യിലേക്ക് വന്നതാണ് ഞാൻ..
പക്ഷെ…
അമ്മയെ നീ ഒരിക്കലും വിടില്ലെന്നും…പിടിച്ച പിടിയാലേ നിങ്ങളോടൊപ്പം ഡൽഹി യിലേക്ക് കൊണ്ടു പോകുമെന്നും അറിയുന്നത് കൊണ്ട ഞാൻ…”
അമ്മ അത്രയും പറഞ്ഞു നിർത്തി എന്റെ മുഖത്തേക് നോക്കി..
“അമ്മക്ക് എന്റെ കൂടെ വരുന്നത് ഇഷ്ടമില്ലാഞ്ഞിട്ടാണോ..”
ഞാൻ അമ്മയോട് ചോദിച്ചു..
“ഇഷ്ടമമില്ലാഞ്ഞിട്ട് അല്ല മോനെ..
ആ തണുപ്പും.. ചൂടുമൊന്നും അമ്മക്ക് പിടിക്കില്ല..
ഈ നാട് വിട്ടു വരാനാണെൽ അമ്മക്ക് തൃപ്തിയുമില്ല…
അതാ.. ഞാൻ..”
അമ്മയുടെ കണ്ണുകളിൽ നിന്നും കണ്ണട ഊരി ഒഴുകി തുടങ്ങിയ കണ്ണുനീർ തുടച്ചു കൊണ്ട് അമ്മ പറഞ്ഞു..
“എന്നാൽ ഞാനും വരുന്നില്ല ഏട്ടാ..
ഞാനും അമ്മയോടൊപ്പം നിൽക്കട്ടെ….”
അമ്മ പറഞ്ഞതും ഗിരിജ അമ്മയുടെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു..
“വേണ്ട മോളെ…
ഭാര്യ ഭർത്താവിന്റെ കൂടെയാണ് ജീവിക്കേണ്ടത്…
അവന് അതിനുള്ള കഴിവ് ഉള്ളിടത്തോളം കാലം അവന്റെ കൂടെ തന്നെ നിൽക്കണം…
അകലെയെല്ല ചേർന്നിരിക്കുന്നതാണ് ഭാര്യഭർത്തു ബന്ധം…
പിന്നെ മോൾക്കും ജോലി ഉള്ളതല്ലേ…
അവൻ പോകുന്നിടത്തേക് ട്രാൻസ്ഫറും കമ്പിനി തരും…
പിന്നെ…
അമ്മ ഒന്ന് നിർത്തി..
അവളുടെ ശിരസിൽ പതിയെ എന്നവണ്ണം ഒന്ന് തലോടി എന്നിട്ട് പറഞ്ഞു..…
അമ്മയുടെ സ്വാർത്ഥത ആകാം…
അമ്മ ഒറ്റക്ക് പറ്റാതെ ആകുമ്പോൾ അമ്മ മോളെ വിളിക്കും…
ഒരു സഹായത്തിന് എനിക്കൊരു കൂട്ടിന്..…
അന്നെന്റെ മോൾ ഓടി വന്നാൽ മതി…”
അമ്മയത് പറയുമ്പോൾ അമ്മയുടെ കണ്ണുകളും…
കൂടെ ഉണ്ടായിരുന്ന ഞങ്ങളുടെ കണ്ണുകളും നിറഞ്ഞിരുന്നു…
ഇഷ്ടപെട്ടാൽ 👍🙏
ബൈ
🥰