അകത്തേക്ക് കയറിയവൾ അവിടെ കണ്ട കാഴ്ച കണ്ടു ഞെട്ടി പിറകോട്ടു മാറി…..

അമ്മമനസ്സ്

Story written by Sini Sajeev

പുറത്ത് കുറ്റാകൂരിരുട്ട്…. നായ്ക്കൾ ഓരിയിടുന്നു… നല്ല പെരുമഴ… കാറ്റടിച്ചു വീടിന്റെ മുകളിൽ ഇട്ടിരിക്കുന്ന ടാർപ്പാ ഇളകുന്ന ശബ്ദം മുഴങ്ങി കേൾക്കാം വീടിനുള്ളിൽ അവിടെ അവിടെയായി വെള്ളം ഇറ്റിറ്റുവീഴുന്നു.. വീട്ടിലുള്ള പാത്രം ഒക്കെ പറക്കി വച്ചിട്ടുണ്ട് വെള്ളം വീഴുന്നിടത്തു.. രണ്ടു പെണ്മക്കളെ മാറോടണച്ചു പിടിച്ചു ഒരമ്മ ഇരിക്കുന്നു. ഒരു കുട്ടിക്ക് ഏഴ് വയസും ഒരു കുട്ടിക്ക് 10 വയസ്സും പ്രായം കാണും . കാറ്റു ഒന്നുറക്കെ വീശിയാൽ വീട് ഒടിഞ്ഞു താഴെ വീഴും.. നായ്ക്കൾ ശക്തിയിൽ ഓരിയിടുന്ന ശബ്ദം മുഴങ്ങിനിന്നു

അമ്മേ പേടിയാവുന്നു… എന്ത് മഴയാ…

പേടിക്കണ്ട മക്കളെ മഴ ഇപ്പോൾ തോരും… നിങ്ങൾ ഉറങ്ങിക്കോ.. അമ്മേടെ പൊന്നുമക്കൾക്ക് കാവലായി അമ്മ ഇരിപ്പുണ്ടല്ലോ ധൈര്യമായി ഉറങ്ങിക്കോ..

ആ രണ്ടു പെൺകുട്ടികളും അമ്മയുടെ മടിയിൽ തലവച്ചു കിടന്നു..കുറെ സമയത്തിന് ശേഷം മഴ ഒന്ന് ശമിച്ചു…. ആ അമ്മ പതിയെ എഴുന്നേറ്റു കതക് തുറന്നുനോക്കി നേരം വെളുത്തു വരുന്നുണ്ട്..

രാത്രിയിൽ പെയ്ത കാറ്റിലും മഴയിലും മുറ്റത്തുനിന്ന മരത്തിലെ ചെറിയ ശിഖരങ്ങളും ഇലകളും മുറ്റം നിറയെ വീണു കിടപ്പുണ്ട്…

അവൾ ചൂലെടുത്തു മുറ്റമടിക്കാനായി തുടങ്ങി… വഴിയിൽ കൂടി പാലുകാരൻ സൈക്കിളിൽ പോകുന്ന കണ്ടു അവൾ തല ഉയർത്തി നോക്കി… എന്റെ കുട്ടികൾ പാല് കുടിച്ചിട്ട് നാളുകളായി… അവരുടെ അച്ഛനുണ്ടായിരുനെങ്കിൽ… എന്റെ കുട്ടികൾ ഒരു ഇല്ലായ്മ്മയും അറിയില്ലായിരുന്നു… ഇത് രജനി.. അനാഥയായ രജനിയെ ജയൻ സ്നേഹിച്ചാണ് വിവാഹം കഴിച്ചത് അതോടുകൂടി ജയനെ വളർത്തിയ വല്യച്ഛനും കുടുംമ്പവും ജയനോട് പിണങ്ങി തനിക് കിട്ടിയ അഞ്ച് സെന്റ് ഭൂമിയിൽ ഒരു ചെറിയ വീടുവച്ചു.. കൂലിപ്പണിക്കിറങ്ങി ജയൻ… അന്നന്നു കിട്ടുന്ന തുച്ഛമായ തുകകൊണ്ട് ജയനും രജനിയും സന്തോഷത്തോടെ ജീവിച്ചു അവർക്ക് രണ്ട് മാലാഖ കുട്ടികളും ജനിച്ചു അവരുടെ ചെറിയ കുടുംബത്തിലെ സന്തോഷം കണ്ടു ഹാർട്ടറ്റാക്കിന്റെ രൂപത്തിൽ ജയനെ ദൈവം തിരികെ വിളിച്ചു… ജയൻ മരിച്ചതിനുശേഷം രണ്ടു കുഞ്ഞുങ്ങളെയും കൊണ്ട് എന്ത് ചെയ്യണം എന്നറിയാതെ നിന്ന രജനിയുടെ മുന്നിലേക്ക് പല കൈകളും നീണ്ടുവന്നു അതൊക്കെ ദുരുദ്ദേശത്തോടെ നീണ്ടുവന്ന കൈകളായിരുന്നു… അവൾ അതൊക്കെ തട്ടിയെറിഞ്ഞു… ഒരു ജോലിക് വേണ്ടി പല വാതിലുകളും മുട്ടി അവിടെയും നേരിടേണ്ടി വന്നത് ക്രൂര മനുഷ്യരെ ആയിരുന്നു… ആറു മാസത്തോളം അവൾ കശുവണ്ടി ഫാക്ടറിയിൽ ജോലിക് പോയി പെട്ടെന്ന് ആ സ്ഥാപനം അടച്ചു പൂട്ടിയതോടുകൂടി വല്ലപ്പോഴും കിട്ടുന്ന തൊഴിലുറപ്പും റേഷൻ കടയിൽ നിന്ന് കിട്ടുന്ന സാധനങ്ങളുമായി അവർ ജീവിതം തള്ളിനീക്കി… ഒരുപാട് അധികാരികളുടെ മുന്നിൽ കൈനീട്ടി ഒരു വീടിനായി പലതും പറഞ്ഞു ഒരു വീട് ആരും നൽകിയില്ല ഉള്ളവർക്ക് പിന്നെയും കൊടുത്തുകൊണ്ടിരിക്കുന്നു

രജനിയെ മീൻ വേണോ….

മീൻകാരന്റെ വിളിയാണ് അവളെ ഓർമകളിൽ നിന്നുണർത്തിയത്

അപ്പോൾ രണ്ടു കുറുമ്പികളും കണ്ണുതിരുമ്മിക്കൊണ്ട് എഴുനേറ്റ് വന്നിരുന്നു… മീനുവും അല്ലിയും… അവിടെ അവിടെ തുന്നിത്തയച്ച ബെറ്റികൊട്ട് ആണ് വേഷം..

അമ്മേ.. ഇന്ന് മീൻവാങ്ങുവോ… എത്രനാളായി മീൻവാങ്ങിട്ടു… മീനു ചോദിച്ചു

അതെ അമ്മ മീൻവാങ്ങാംമാ.. മീൻ ചാറായാലും മതിയമ്മേ കൊതിയായിട്ടു വയ്യ… കൊഞ്ചിക്കൊണ്ട് അല്ലി പറയുന്നകേട്ടപ്പോൾ നിസ്സഹായതയോടെ അവൾ ആ കുഞ്ഞുങ്ങളുടെ മുഖത്തേക്ക് നോക്കി..

അമ്മ നോക്കട്ടെ ക്യാഷ് ഉണ്ടോന്നു… അവരോടു പറഞ്ഞിട്ട് അവൾ മുറിയിലേക്കു കയറി കീറിപ്പറിഞ്ഞ പേഴ്സ് തുറന്നു നോക്കി… 50രൂപയുണ്ട് എന്ത് ആവശ്യം വന്നിട്ടും എടുക്കാതെ വച്ചിരുന്നെയാണ്.. ജയേട്ടൻ അവസാനമായി തന്നെ ഏല്പിച്ച ക്യാഷ് ആണ് അവൾ ആ നോട്ട് മണപ്പിച്ചു ജയേട്ടന്റെ ഗന്ധം.. അവളുടെ കണ്ണുകൾ നിറഞ്ഞു.. അവൾ ആ പൈസ കൈൽ ചുരുട്ടി പിടിച്ചു.. റോഡിലേക് നടന്നു മീൻവണ്ടിയുടെ അരികിലെത്തി..

എന്ത് മീനാ…

എല്ലാം മുഴുത്ത മീനാ.. രജനിയെ…

വലുതൊന്നും വേണ്ട 50 രൂപയുടെ മീൻ തരുമോ..

എന്റെ രജനി ട്രോളിംഗ് ആണ് ഫയങ്കര വിലയാണെന്നേ മീനൊന്നും കിട്ടാനുമില്ല എല്ലാം വലിയ മീനാ 150 രൂപ ആവും നിനക്ക് ഞാൻ തരാം രാത്രി കതകിന്റെ കുറ്റിയിടേണ്ട… അയാൾ മീശപിരിച്ചുകൊണ്ട് അവളെ ചൂഴ്ന്നു നോക്കികൊണ്ട് പറഞ്ഞു..

ഭാ… ഏരപ്പേ … നിന്റെ അമ്മച്ചിയോടു പോയി പറയടാ നായെ… അവൾ അയാളെ നോക്കി കാറിത്തുപ്പിക്കൊണ്ട് മുറ്റത്തേക്ക് കയറി.. പടിയിലേക്കിരുന്നു… കണ്ണുകൾ നിറഞ്ഞൊഴുകി… രണ്ടുകൈയും തലയിൽ വച്ചു കുനിഞ്ഞിരുന്നു…

മ്മാ മീൻ കിട്ടിയോ… മീൻ കറി വക്കമ്മ… അല്ലി അവളെ കുലുക്കി വിളിച്ചു..

ഒന്ന് മാറിപ്പോ കൊച്ചേ… അവൾ അല്ലിയോട് ദേഷ്യപ്പെട്ടു..

അമ്മ.. മീൻ വേണ്ട അമ്മ വഴക്ക് പറയല്ലേ…. എനിക്ക് മീൻകറി ഇഷ്ടം അല്ലമ്മാ… ഇനി അല്ലിമോള് പറയില്ല മീൻവാങ്ങാൻ… അവളുടെ പറച്ചിൽ കേട്ടു രജനിക് സഹിക്കാൻ കഴിഞ്ഞില്ല കുഞ്ഞിനെ കെട്ടിപിടിച്ചു അവൾ പൊട്ടിക്കരഞ്ഞു..

അമ്മേ കരയല്ലേ… മീൻ വേണ്ട അമ്മാ ഇനി അല്ലിമോള് പറയില്ല അമ്മ കരയണ്ടാട്ടോ… അല്ലി അവളുടെ കണ്ണീർ തുടച്ചു..

അമ്മ ആരോടേലും ചോദിക്കട്ടെ ജോലി വല്ലോം ഉണ്ടോന്ന് ജോലിക് പോയി പൈസ കിട്ടുമ്പോ അമ്മ ബിരിയാണി വാങ്ങിത്തരാം മക്കൾക്കു…

വാങ്ങി തരുമോ അമ്മ… ചുണ്ട് പിളർത്തി അവൾ ചോദിച്ചു…

വാങ്ങിത്തരാം… ഉറപ്പ്..

ചേച്ചി അമ്മ ബിരിയാണി വാങ്ങിത്തരാന്ന് പറഞ്ഞല്ലോ… സന്തോഷത്തോടെ അവൾ മീനുവിനരികിലേക് ഓടി…

കണ്ണുതുടച്ചുകൊണ്ട് രജനി ചായ്പ്പിലേക്ക് നടന്നു… റേഷൻ അരി കുറച്ചു കൂടി ഉണ്ട് അടുത്ത റേഷൻ കിട്ടും വരെ ഇതുകൊണ്ട് പിടിച്ചു നിക്കണം.. ഒരു ഗ്ലാസ്‌ അരി അളന്നു അവൾ കലത്തിലിട്ടു… തിളയ്ക്കുമ്പോൾ വേവും നോക്കി യിരിക്കണം… രണ്ടു അമരപ്പയറും ഒരു ചെറിയ ഉള്ളിയും പച്ചമുളകും അരിഞ്ഞു ഉപ്പും മഞ്ഞളും വെള്ളവും ഒഴിച് അടുപ്പിൽ വച്ചു… വെളിച്ചെണ്ണ തീർന്നിട്ട് ദിവസങ്ങളായി..

അമ്മേ… അക്കരെ വീട്ടിലെ ജാനകിയമ്മ വിളിക്കുന്നു… മീനു വിളിച്ചു പറഞ്ഞു

എന്താ ജാനകിയേച്ചി…

രജനി നാളെ തെക്കേലെ പറമ്പിൽ കാടു ചെത്തു ഉണ്ട് 1000 രൂപ കിട്ടും നിനക്കൊരു സഹായം ആവുമല്ലോ.. ഏഴു മണിക്ക് ചെല്ലണം കേട്ടോ…

ഒരുപാട് നന്ദിയുണ്ട് ചേച്ചി..

മഴപെയ്ത് എല്ലായിടത്തും കാടുപിടിച്ചു കിടക്കുവല്ലേ ഇഴജന്തുക്കൾ കാണും.. നീയും നോക്കിക്കോണേ വീടിനു പുറകുവശം കാടുകേറി കിടക്കുവല്ലേ..

അതെ ചേച്ചി ഉടമസ്ഥനോട് പറഞ്ഞിട്ടുണ്ട് ആ വസ്തുവിന്റെ..

ആ.. നീ താമസിക്കാതെ വരാൻ നോക്കണേ

ശെരി..

അമ്മയ്ക്ക് നാളെ തെക്കേൽ ജോലിയുണ്ട് മക്കള് കുക്കു ചേച്ചിടെ അടുത്ത് പോയി ഇരിക്കണം കേട്ടോ..

അപ്പോ നാളെ ബിരിയാണി വേടിച് തരുമോ അമ്മേ

മേടിച് തരാം..

അമ്മേ കുക്കു ചേച്ചി അപ്പോളും ഫോണില… വല്യച്ഛൻ മടിയിലിരുത്തി ശരീരത്തിലൊക്കെ തോടും അമ്മേ… അമ്മ പറഞ്ഞില്ലേ നമ്മുടെ അനുവാദമില്ലാതെ ശരീരത്തിൽ തൊടുന്നത് ചീത്ത സ്വഭാവം ആണെന്ന്.. ഞങ്ങൾ ഇവിടെ ഇരുന്നോളാം…

മോളെന്താ ഇത് നേരത്തെ പറയാഞ്ഞേ..

വല്യച്ഛൻ പറഞ്ഞു അമ്മയോട് പറഞ്ഞ അമ്മയെ കൊല്ലുമെന്ന്..

അയാളെ ഇന്ന് ഞാൻ കൊ ല്ലും.. ഇത്തിരിപ്പോന്ന കുഞ്ഞിനോട്.. അവൾക് കരച്ചിലും ദേഷ്യവും ഒരുപോലെ വന്നു..

മീനു വന്നു അവളെ കെട്ടിപിടിച്ചു വേണ്ട അമ്മേ അയാൾ എല്ലാരേം കൊല്ലും ചോദിക്കണ്ട ഇനി aങ്ങോട്ട്‌ പോവില്ല ഞങ്ങൾ..

കുഞ്ഞിനോട് പോവില്ല ഇന്ന് പറഞ്ഞേലും അയാളെ കാണാൻ അവൾ പോയി അയാൾ അവിടെ ഇല്ലായിരുന്നു.. പിറ്റേന്ന് ജോലികഴിഞ്ഞു അയാളെ കാണണം ഇന്ന് ഉറപ്പിച്ചിരുന്നു അവൾ.. പിറ്റേന്ന് മക്കളോട് പുറത്തിറങ്ങാല്ലെന്നു പറഞ്ഞു അവൾ ജോലിക് പോയി.. വൈകിട്ട് കിട്ടിയ കാശിനു രണ്ടു ബിരിയാണിയും വാങ്ങി വീട്ടിലേക്ക് ഉള്ള സാധനങ്ങളും വാങ്ങി അവൾ വീട്ടിലെത്തുമ്പോൾ കതക് തുറന്ന് കിടക്കുന്നു..

കതകടച്ചു ആകാതിരിക്കാൻ പറഞ്ഞിട്ട് ഇവർ എവിടെ പോയി… മോളെ.. മീനു.. അല്ലി…

അകത്തേക്ക് കയറിയവൾ അവിടെ കണ്ട കാഴ്ച കണ്ടു ഞെട്ടി പിറകോട്ടു മാറി കൈയിലിരുന്ന സാധനങ്ങൾ തറയിൽ വീണു ചിന്നി ചിതറി… തന്റെ പൊന്നുമോൾ അല്ലി ശരീരം മുഴുവൻ നീലിച്ചു കിടക്കുന്നു.. അരികിൽ ഒരു പാമ്പിനെ കൊന്നിട്ടേക്കുന്നു.. അവൾ നിലവിളിച്ചുകൊണ്ട് അലിയെ വാരിയെടുത്തു.. ശരീരം തണുത്തു മരച്ചിരിക്കുന്നു.. കുഞ്ഞിന്റെ ശരീരത്തുനിന്നു ജീവൻ പോയിരിക്കുന്നു.. അവൾ പിറകോട്ടു മാറി.. അലറിക്കരഞ്ഞു.. പെട്ടന്ന് ചാടിയെഴുന്നേറ്റു മീനുവിനെ വിളിച്ചു കൊണ്ട് ചായ്പ്പിലേക്കോടി അവിടെ കണ്ട കഴ്ച അതിലും ഭീകര മായിരുന്നു നൂൽ ബന്ധമില്ലാതെ ചോരയിൽ കുളിച്ചു തന്റെ പൊന്നുമകൾ.. അവൾ മീനുവിനെ വാരിയെടുത്തു..

അമ്മേ.. അവൾ ഒന്ന് ഞരങ്ങി..

മോളെ അമ്മേടെ പൊന്നുമോളെ…

അമ്മേ.. അല്ലിയെ പാമ്പ് കൊത്തി.. വലിയച്ഛൻ വന്നു പാമ്പിനെ കൊന്നു.. എന്നെ എന്നെ… ആ കുഞ്ഞിൽ ഞരക്കം മാത്രം അവശേഷിച്ചു പതിയെ അതും ഇല്ലതെ ആയി… അവൾ അലറി അലറി കരഞ്ഞു.. രണ്ടു കുഞ്ഞുങ്ങളെയും ഒരേ സമയം നഷ്ടപെട്ട അമ്മയുടെ വേദന.. അവളുടെ കരച്ചിൽ കേട്ടു എല്ലാവരും ഓടിക്കൂടി പോലീസും വന്നു മക്കളെ നെഞ്ചോട് ചേർത്ത് കരഞ്ഞുകൊണ്ടിരിക്കുന്നവർ എല്ലാവർക്കും ഒരു നൊമ്പരമായി..

ഡി മോളെ അല്ലി എണീക്ക് അമ്മ ബിരിയാണി വാങ്ങി വാ കഴിക്ക് അമ്മ വാരിത്തരാം.. എഴുനേക്ക് മോളെ… അവളുടെ പതം പറഞ്ഞുള്ള കരച്ചിൽ ആ വീട്ടിൽ മുഴങ്ങി നിന്ന്.. പോസ്റ്റുമോർട്ടത്തിനായി കുഞ്ഞുങ്ങളുടെ ബോഡി എടുത്തപ്പോൾ അലറിക്കരഞ്ഞുകൊണ്ടവൾ തളർന്നുവീണു.. കണ്ണുനീർ മുടിയാ കണ്ണിനാൽ അവൾ കണ്ടു അയാളെ അവൾ ബെഡിനടിയിൽ നിന്ന് കൊടുവാൾ എടുത്തു അയക്കുനേരെ ഓടി അയാളെ ആഞ്ഞു വെട്ടി തടയാൻ ചെന്നവരെ കൊടുവാൾ വീശി അകറ്റി നിർത്തി ഭ്രാന്തിയെ പോലെ അയാളുടെ ശരീരത്തിലെ അവസാന ശ്വാസവും പോകുന്നവരെ അവൾ അയാളുടെ ശരീരം വെ ട്ടിനുറുക്കി.. ഭ്രാന്തിയെ പോലെ അവൾ ഓടിനടന്നു.. തന്റെ മക്കൾക്കു അവൾ നീതി നേടിക്കൊടുത്തു… ഭ്രാന്താശുപത്രിയിലെ നാലുചുവരുകൾക്കുളിൽ തളച്ചിട്ടു അവളെ… കുഞ്ഞുങ്ങളെ വിളിച്ചു ഇന്നും അവൾ അലറിക്കരഞ്ഞുകൊണ്ടേ ഇരിക്കുന്നു… ഇന്ന് ഈ ലോകത്തു കുഞ്ഞുങ്ങൾക്കെതിരെ ഉള്ള അതി ക്രെമങ്ങളും വര്ധിച്ചുകൊണ്ടിരിക്കുന്നു.. ഏതേലും അധികാരികൾ അടച്ചുറപ്പുള്ള ഒരു വീട്‌ അവർക്കു നൽകിയാൽ ആ മക്കളെ അവൾക് നഷ്ടമാകില്ലായിരുന്നു….

Related Posts

Leave a Reply

Your email address will not be published. Required fields are marked *