അങ്ങനെ അനിയന്റെ കല്യാണമായി. കെട്ടി കേറി വന്ന പെണ്ണിനെ അമ്മ നില വിളക്ക് കൊടുത്തു സ്വീകരിച്ചു. ഞാൻ അവളുടെ അടുത്ത് ചെന്നപ്പോൾ എല്ലാവരും കേൾക്കെ അമ്മയുടെ അലർച്ച……….

Story Written by Vipin PG

അന്നും കേട്ടു മച്ചിയെന്ന വിളി,,, വിദ്യാ സമ്പന്നൻ ആണെങ്കിലും വലിയ ജോലി ഉള്ളയാൾ ആണെങ്കിലും പഴകി തുരുമ്പിച്ച വാക്കാണേലും മച്ചിയെന്നു വിളിക്കുമ്പോൾ അയാൾക്ക് അതൊരു ആശ്വമാണ്,,,,

എനിക്കെന്ത് ചെയ്യാൻ പറ്റും,,, ഇതെന്റെ തെറ്റാണോ,,,, പറയുമ്പോൾ വയ്യാതിരുന്നാൽ പോലും ഒരു വാക്ക് എതിര് പറയാതെ സെ ക്സ് ന് നിന്ന് കൊടുത്തിട്ടുണ്ട്,,,, ആ വീട്ടിൽ ഒരു ജോലിക്കാരിയെ പോലെ പണി എടുക്കുന്നുണ്ട്,,,, എന്നിട്ടും പ്രസവിച്ചില്ല എന്ന ഒറ്റ കാരണം കൊണ്ട് അവസാനം പറഞ്ഞ ജോലിക്കാരിയുടെ പരിഗണന മാത്രം കിട്ടാൻ തുടങ്ങിയപ്പോൾ ഉള്ളിന്റെ ഉള്ളിൽ നിന്നൊരു വേദന,,,

ഇനി കിട്ടികൾ ഉണ്ടാകില്ല എന്ന് ഡോക്ടർ തീർത്തു പറഞ്ഞപ്പോൾ മുതൽ അമ്മയ്ക്കും എന്നെ വെറുപ്പായി,,, പിന്നെ അങ്ങോട്ട് ജീവിതം ദുരിതം മാത്രമായി,,,,

അത് തൊടരുത്,,, ഇത് തൊടരുത്,,, പിള്ളേരെ തൊടരുത്,,, എന്ന് വേണ്ട ഒരു മച്ചിക്ക് ഒരുപാട് അരുതായ്കകൾ വീട്ടിൽ ഉണ്ടായി,,,,

ഒടുക്കം അവിടെ അനിയന് ഒരു കല്യാണ ആലോചന വന്നു,,,, സത്യത്തിൽ ലവ് മാരിയേജ് ആണ്,,,, ഒരു പാവം പെണ്ണാണ്,,, അവൾ ഇടക്ക് വിളിക്കാനൊക്കെ തുടങ്ങിയപ്പോൾ ഞാനെന്ന വ്യക്തി ആ വീട്ടിൽ ഉള്ള കാര്യം അവർ എല്ലാവരും മറന്നു തുടങ്ങി,,,,

ഇതെന്താണ്,,, അമ്മയാകാത്ത സ്ത്രീകൾ ഇവിടെ ജീവിക്കുന്നില്ലേ,,, സ്ത്രീ പൂർണയായ സ്ത്രീകൾ ആകണമെങ്കിൽ അമ്മയാകണമെന്ന് പറയുന്നവരോട് ഒരു ചോദ്യം,,,,

” അമ്മയാകാൻ കഴിയാത്ത സ്ത്രീകൾ എന്ത് ചെയ്യും,,, അവർക്ക് ഒരിക്കലും സ്ത്രീ ആയിട്ട് മരിക്കാൻ സാധിക്കില്ലേ “

ഇരിക്കാതെയും നിക്കാതെയും ആ ഇരുനില വീട്ടിൽ സകല കാര്യങ്ങളും ചെയ്ത് രാത്രി ഒന്ന് തല ചായ്ക്കാൻ തുടങ്ങുമ്പോൾ ഒരു ആക്രമണമെന്നോണം അയാൾ വരും,,,, ഇവർക്കൊക്കെ വിദ്യാഭ്യാസം ഉണ്ടെന്ന് പറഞ്ഞിട്ടെന്തിനാ തിരിച്ചറിവില്ല,,,

ഇങ്ങനെ ജീവിക്കുന്നതിന് ഒരു ശമ്പളം ചോദിച്ചാലോ ന്ന് വരെ ആലോചിച്ചിട്ടുണ്ട്,,,, എന്തായാലും വേലക്കാരിയുടെ പരിഗണനയെ ഉള്ളു,,,, എന്നാ ആ വേലക്കാരിക്ക് കൊടുക്കാനുള്ള ശമ്പളം,,,, ഹഹ,,, ആരോട് പറയാൻ ആര് കേൾക്കാൻ,,,,

അങ്ങനെ അനിയന്റെ കല്യാണമായി,,, കെട്ടി കേറി വന്ന പെണ്ണിനെ അമ്മ നില വിളക്ക് കൊടുത്തു സ്വീകരിച്ചു,,, ഞാൻ അവളുടെ അടുത്ത് ചെന്നപ്പോൾ എല്ലാവരും കേൾക്കെ അമ്മയുടെ അലർച്ച,,,,

” അവളെ തൊടണ്ട,,, മച്ചി തൊട്ടിട്ട് അവൾക്കും വയറ്റിൽ ആകാണ്ടിരിക്കണ്ട “

ഒരു നിമിഷം ഞാൻ ദഹിച്ചു പോയി,,,, അത് കേട്ടവരിൽ ചിലർ ചിരിച്ചു,,,, ചിലർ അത്ഭുത പെട്ടു,,,, ഞാൻ ഒന്നും മിണ്ടിയില്ല,,,,

ആരവങ്ങൾക്കൊപ്പം കല്യാണ രാത്രി കഴിഞ്ഞു,,,, പിറ്റേന്ന് നേരം വെളുത്തപ്പോൾ അന്ന് വെളുപ്പിനെ ആരും കാണാതെ പാക്ക് ചെയ്തു വച്ച ബാഗുമെടുത്തു ഞാൻ അവിടുന്ന് ഇറങ്ങിയതാണ്,,,, നേരെ പോയി ഡിവോഴ്സ് പെറ്റിഷൻ കൊടുത്തു,,,,

എന്റെ അച്ഛൻ കൊടുത്ത സ്വർണ്ണവും പൈസയും തിരിച്ചു വേണം,,,, അത് തിരികെ വാങ്ങാൻ ഞാൻ ഏത് അറ്റം വരെയും പോകും,,,,,,

ഞാൻ ഇറങ്ങി പോയതിൽ തുടങ്ങി ഉണ്ടായ പ്രശ്ങ്ങൾ രൂക്ഷമായപ്പോൾ,,, അവിടുത്തെ അമ്മയുമായി ഒത്തു പോകാൻ സാധിക്കില്ല എന്ന് മനസ്സിലായപ്പോൾ അനിയനും പെണ്ണും മാറി താമസിച്ചു,,,, അയാൾക്കും അമ്മയ്ക്കും എന്റെ വില ചെറുതായി മനസ്സിലായി തുടങ്ങിയിട്ടുണ്ട്,,, കാരണം,,, നേരിട്ടല്ലാതെ ഒന്ന് രണ്ട് തവണ അയാൾ എന്നെ തിരിച്ചു വിളിക്കാനുള്ള ശ്രമങ്ങൾ നടത്തി,,, അത് ഞാൻ വേണ്ടെന്ന് വച്ചു,,,, ഇനിയൊരു തിരിച്ചു പോക്കില്ല,,,,

ചെറിയൊരു ഹീറോയിസം കാണിച്ചത് കൊണ്ടാണോ ന്നറിയില്ല നാല്പത് കാരി ആയിരുന്നിട്ടും എനിക്ക് വീണ്ടും ആലോചകൾ വന്നു,,,, ഞാൻ ഒരു എടുത്തു ചാട്ടം കാണിക്കാൻ നിന്നില്ല,,,, ഇനി ഒരു തീരുമാനം എടുക്കുന്നെങ്കിൽ അത് ആലോചിച്ചു മാത്രമേ എടുക്കൂ,,,

ജീവിതം മുന്നോട്ട് പോകാനുള്ളതാണ്,,, അത് മുന്നോട്ട് പോകുക തന്നെ വേണം,,, ഒരു നല്ല ആലോചന വന്നു,,,ഒരു നല്ല ഭാര്യയെ ആഗ്രഹിച്ച ഒരു നല്ല അമ്മയെ ആഗ്രഹിച്ച ഒരു കുടുംബത്തിലേയ്ക്ക് ഞാൻ വീണ്ടും കയറി ചെന്നു,,,,

ഒരുപാട് പ്രതീക്ഷകൾ ഒന്നുമില്ല,,,, എങ്കിലും ആ മക്കൾ അടുത്ത് വന്ന് സംസാരിക്കുമ്പോൾ ഒരു സന്തോഷം ഉണ്ട്,,,,

ആദ്യത്തെ അങ്കലാപ്പിൽ നിന്നും പതിയെ പതിയെ ഒരു പ്രണയത്തിലേക്കും ജീവിതത്തിലേക്കും കടന്നപ്പോൾ സന്തോഷം തോന്നുന്നുണ്ട്,,,,

Related Posts

Leave a Reply

Your email address will not be published. Required fields are marked *