അദേഹമില്ലാതെ എനിക്ക് പറ്റില്ല അദ്ദേഹത്തിൻ്റെ പ്രണയം ഇല്ലാതെ മുന്നോട്ട് പോകാൻ കഴിയില്ലന്നുറപ്പായപ്പോളാണ് മ രിക്കാൻ തീരുമാനിച്ചത്…

Story written by Sneha Sneha

ആത്മഹ ത്യ ചെയ്യാനുറപ്പിച്ച് അവൾ അതിനുള്ള മാർഗ്ഗങ്ങൾ തേടുകയായിരുന്നു

അപ്പോഴാണ് അവൾ തൻ്റെ മകനെ കുറിച്ചോർത്തത് തൻ്റെ സുഖത്തിനും സന്തോഷത്തിനും വേണ്ടി ഹോസ്റ്റലിൻ്റെ അകത്തളങ്ങളിലേക്ക് വലിച്ചെറിഞ്ഞ തൻ്റെ മകനെ ഒന്നു കണ്ടിട്ടാകാം മ രണം അവൾ തീരുമാനിച്ചുറപ്പിച്ചു.

അവൾ വേഗം തന്നെ ഒരുങ്ങി വീടും പൂട്ടി ഇറങ്ങി ബസ് സ്റ്റാൻഡിലെത്തി കോട്ടയത്തേക്കുള്ള ബസിൽ കയറി ഭാഗ്യം സൈഡ് സീറ്റുതന്നെ കിട്ടി.

അവൾ ആ സീറ്റിൽ ഇരിപ്പുറപ്പിച്ചു.

ബസ് സാറ്റാൻഡിൽ നിന്നും പുറപ്പെട്ടു.ഇറങ്ങേണ്ട സ്ഥലം പറഞ്ഞ് ടിക്കറ്റെടുത്തു

രണ്ടു മണിക്കൂർ യാത്രയുണ്ട് പുറത്തെ കാഴ്ചകൾ കാണാനൊന്നും മനസ്സ് അനുവധിച്ചില്ല അല്ലങ്കിൽ തന്നെ മ രിക്കാൻ തീരുമാനിച്ചുറപ്പിച്ചവർ എന്തു കാഴ്ച കാണാനാണ് മോനെ കണ്ട് തിരിച്ചു വന്നാൽ ഉടൻ മരിക്കണം, ആ തീരുമാനത്തോടെ അവൾ കണ്ണുകളടച്ച് സീറ്റിലേക്ക് ചാരി കിടന്നു.

താൻ കടന്നു പോയ ഓരോ വഴികളും അവളുടെ മനസ്സിലേക്ക് ഓടിയെത്തി.

മൂന്നു പെൺമക്കളിൽ മൂത്തവളായിരുന്നു പത്താ ക്ലാസ്സിലെ പഠിപ്പു സ്വയം നിർത്തി .വീട്ടിൽ അമ്മയെ സഹായിച്ചും അനിയത്തിമാരുടെ കാര്യം നോക്കിയും വീട്ടിലിരുന്നു അച്ഛന് കൂലിപ്പണി ആയിരുന്നെങ്കിലും സന്തോഷവും സമാധാനവും നിറഞ്ഞ ഒരന്തരീക്ഷമായിരുന്നു വീട്ടിൽ.

പതിനെട്ട് വയസ് പൂർത്തിയായ സമയത്താണ് എനിക്ക് ഒരു കല്യാണലോചന വരുന്നത് – ഉള്ളതെല്ലാം വിറ്റും പെറുക്കിയുമാണ് അച്ഛൻ എൻ്റെ വിവാഹം നടത്തിയത്.

കല്യാണം കഴിഞ്ഞ് സുധിയേട്ടൻ്റെ വീട്ടിലെത്തിയപ്പോളാണ് അറിയുന്നത് സുധിയേട്ടൻ്റെ മ ദ്യപാനം നിർത്താനുള്ള ഒരു ഉപാധിയാണ് ഈ വിവാഹമെന്ന്

എന്നും കു ടിച്ച് വീട്ടിലെത്തുന്ന സുധിയേട്ടൻ അ ടിയും ബഹളവും പതിവായപ്പോൾ ജീവിതം മടുത്തു തുടങ്ങി പക്ഷേ അതിൻ്റെ പേരിൽ വീട്ടിലേക്ക് തിരിച്ച് പോകാൻ തോന്നിയില്ല കാരണം. ഇതിനോടകം അയാളുടെ കുഞ്ഞ് എൻ്റെ ഉദരത്തിൽ നാമ്പെടുത്തിരുന്നു.അതുമല്ല അനിയത്തിമാരുടെയും അച്ഛൻ്റെയും അമ്മയുടെയും മുഖം ഓർത്തപ്പോൾ ഈ കാര്യം പറഞ്ഞ് അവരെ കൂടി വിഷമിപ്പിക്കണ്ടന്നോർത്തു

എല്ലാം സഹിച്ചും ക്ഷമിച്ചും അയാളോടൊപ്പം ജീവിതം തള്ളിനീക്കി. പ്രസവത്തിന് മൂന്നു മാസം വീട്ടിൽ പോയ സമയത്താണ് സ്വസ്ഥമായും സമാധാനമായും ഭക്ഷണം പോലും കഴിച്ചത്.

പ്രസവ കഴിഞ്ഞ് മൂന്നു മാസം കഴിഞ്ഞപ്പോൾ കുഞ്ഞിനേയും കൊണ്ട് വീണ്ടും ആ പടി കയറിയപ്പോൾ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു. കുഞ്ഞിനെ ഓർത്തെങ്കിലും കു ടിയും ബഹളവും നിർത്തുമെന്ന് എന്നാൽ നേരെ തിരിച്ചായിരുന്ന അനുഭവം.

അങ്ങനെ രണ്ടു വർഷം അവിടെ പിടിച്ചു നിന്നു അവസാനം മോനെയും എടുത്ത് വീട്ടിലേക്ക് പോന്നു. വഴക്കിട്ട് വന്നതാണന്നറിഞ്ഞപ്പോൾ അമ്മുടെ സ്വഭാവം മാറി

പലരും മദ്യസ്ഥക്ക് വിളിച്ചു പിന്നെ കേസു കൊടുത്തു കുഞ്ഞിന് രണ്ടര വയസായപ്പോൾ ഡിവോഴ്സും നേടി

ആദ്യമൊന്നും കുഴപ്പമില്ലാതിരുന്ന എല്ലാവർക്കും ഞാനും കുഞ്ഞും ശല്യമായി എന്നു തോന്നി തുടങ്ങിയപ്പോൾ മോനേയും കൊണ്ട് ഞാനവിടെ നിന്നും ഇറങ്ങി

വീടിനടുത്തുള്ള ഒരു കുട്ടി കാരിയുടെ സഹായത്തോടെ ടൗണിലെ സൂപ്പർ മാർക്കറ്റിൽ സെയിൽ ഗേളായി പണി കിട്ടി.

ഒരു വാടകവീടെടുത്ത് മോനേയും കൊണ്ട് അവിടെ ജീവിതം ആരംഭിച്ചു. സമാധാനവും സന്തോഷവും മാത്രം ആദ്യം കുറെ നാൾ കുഞ്ഞിനെ ഡേ കെയറിലും പിന്നീട് പ്ലേ സ്കൂളിലുമാക്കി.

സന്തോഷവും സമാധാനവുമായി മോനോടൊത്ത് ജീവിച്ച് വരുന്ന സമയത്താണ് വീണ്ടും തൻ്റെ ജീവിതത്തെ മാറ്റിമറിക്കാനായി അയാളെത്തിയത്.

സുപ്പർ മാർക്കറ്റിലെ നിത്യ സന്ദർശകനായിരുന്നു അദ്ദേഹം അനൂപ് അനൂപുമായി സൗഹൃദത്തിലായി ആ സൗഹൃദം വളർന്ന് പ്രണയമായി മാറാൻ അധികനാൾ വേണ്ടി വന്നില്ല

പ്രണയം തലക്കു പിടിച്ചൊരുന്നാൾ അദ്ദേഹത്തെ ഞാനെൻ്റെ വാടക വീട്ടിലേക്കു ക്ഷണിച്ചു. പ്രണയം എന്നു പറഞ്ഞാൽ അയാളെ കാണാതെ മിണ്ടാതെ പറ്റാത്ത അവസ്ഥ അദ്ദേഹത്തിനും അങ്ങനെ തന്നെ

അദ്ദേഹത്തിന് ഭാര്യയും മക്കളും ഉണ്ടന്നറിഞ്ഞുതന്നെയാണ് പ്രണയിച്ചത്. ടൗണിലെ ഒരു കമ്പനിയിലെ മാനേജരായിരുന്നു അദ്ദേഹം മാസത്തിൽ ഒരിക്കലാണ് അദ്ദേഹം ഭാര്യയേയും മക്കളേയും കാണാൻ പോകുന്നത് ഇവിടെ അടുത്ത് വാടകയ്ക്കാണ് താമസം ഇനി മുതൽ താമസം ഒരു വീട്ടിൽ ആക്കിയാലോ എന്നു തീരുമാനമെടുത്തത് അദ്ദേഹം ആയിരുന്നു.

പഴയ വാടക വീട് മാറി നല്ലൊരു വാടക വീടെടുത്തു താമസം തുടങ്ങി.

ഞങ്ങളുടെ പ്രണയത്തിന് മോനൊരു തടസ്സമാകരുതെന്നും പറഞ്ഞ് അദേഹമാണ് കുട്ടിയെ ഹോസ്റ്റലിക്കാൻ പറഞ്ഞത്.

പ്രണയിച്ചു ഞങ്ങൾ മത്സരിച്ച് എനിക്ക് ജീവനായിരുന്നു അദ്ദേഹത്തിനെ അദ്ദേഹത്തിന് എന്നേയും

വീടിൻ്റെ വടകയും വീട്ടു ചെലവും ഞാൻ വഹിച്ചു അദ്ദേഹം മാസത്തിൽ ചെറിയൊരു തുക തന്നെ ഏൽപ്പിച്ചിരുന്നു. മാസത്തിൽ ഒരിക്കൽ അദ്ദേഹം നാട്ടിൽ പോകും ആ സമയത്താണ് ഞാൻ മോനെ കാണാൻ ചെല്ലുന്നത്. അധിക സമയം മോനോടൊപ്പം ചിലവഴിക്കാൻ സമയം കിട്ടാറില്ല സൂപ്പർ മാർക്കറ്റിൽ നിന്ന് ലീവ് കിട്ടാറില്ലാ

പ്രണയം വളർന്നു അദ്ദേഹത്തിൻ നിന്ന് ഞാൻ ഗർഭം ധരിക്കരുതെന്ന് അദ്ദേഹത്തിന് നിർബദ്ധമായിരുന്നു അങ്ങനെ തീരുമാനമെടുത്ത് അതിനുള്ള മുൻകരുതലുകൾ എടുത്തിരുന്നു.

അഞ്ചു വർഷം അദേഹത്തിനായി മാത്രമായി ഞാൻ ജീവിച്ചു.ആ അഞ്ചു വർഷവും എൻ്റെ മോനെ ഹോസ്റ്റലിൻ്റെ അകത്തളങ്ങളിൽ തളച്ചിട്ടു ഞാൻ

കഴിഞ്ഞൊരു മാസമായി അദ്ദേഹത്തെ കുറിച്ചൊരു അറിവും ഇല്ല. പതിവ് പോലെ നാട്ടിൽ പോയതാണദ്ദേഹം പിന്നെ തിരിച്ചു വന്നില്ല വിളിച്ചപ്പോൾ ഫോൺ ഓഫ് കമ്പനിയിൽ അന്വേഷിച്ചപ്പോൾ അദ്ദേഹം ട്രാൻഫർ ചോദിച്ചു വാങ്ങി ആ കമ്പനിയിൽ നിന്നും പോയി എന്നറിഞ്ഞു. കമ്പിനിയിലെ ഫ്രണ്ടിനോട് അദ്ദേഹത്തിൻ്റെ വീട് അന്വേഷിച്ചപ്പോൾ അവരാ വീടും സ്ഥലവും വിറ്റ് താമസം മാറി എന്നും അറിഞ്ഞു.

അദേഹമില്ലാതെ എനിക്ക് പറ്റില്ല അദ്ദേഹത്തിൻ്റെ പ്രണയം ഇല്ലാതെ മുന്നോട്ട് പോകാൻ കഴിയില്ലന്നുറപ്പായപ്പോളാണ് മ രിക്കാൻ തീരുമാനിച്ചത്.അദേഹത്തെ കാണാതെ അദ്ദേഹത്തിൻ്റെ സാമീപ്യം ഇല്ലാതെ ജീവ്ക്കാഇക്ൻആണ് പോലും പറ്റാത്ത മാനസികാവസ്ഥ ഒരു തരം ഭ്രാന്ത്

മാഡം ഇറങ്ങേണ്ട സ്ഥലം എത്തി

അശ്വതി കണ്ണു തുറന്നു. വേഗം തന്നെ സിറ്റിൽ നിന്നും എഴുന്നേറ്റ് ബസിൽ നിന്നിറങ്ങി

ഒരോട്ടോ വിളിച്ച് മോൻ്റെ ഹോസ്റ്റലിന് മുന്നിലിറങ്ങി

ഹോസ്റ്റലിൻ്റെ അധികാരികളെ കണ്ട് മോനെ കാണാൻ വന്നതാണന്നറിയിച്ചു.

കഴിഞ്ഞ ദിവസം ഞങ്ങൾ നിങ്ങളെ വിളിച്ചിരുന്നല്ലോ? നിങ്ങൾ കേൾ എടുത്തില്ല

കോൾ കണ്ടില്ലായിരുന്നു മാഡം എന്തിനായിരുന്നു വിളിച്ചത്.

നിങ്ങളുടെ മകൻ എന്തോ ദു:സ്വപ്നം കണ്ട് പേടിച്ചു കരഞ്ഞു അമ്മയെ കാണണം എന്നും പറഞ്ഞ്.

എന്നിട്ട്

നിങ്ങളെ വിളിച്ചിട്ട് കിട്ടാത്തതുകൊണ്ട് ഞങ്ങളവനെ ആശ്വസിപ്പിച്ചു. നിങ്ങളിന്നു പോകുമ്പോൾ അവനേയും കൊണ്ടു പോ എന്നിട്ട് രണ്ടു ദിവസം അവനെ നിങ്ങളോടൊപ്പം നിർത്ത്.

ഇല്ല മേഡം ഞാനിപ്പോ അവനെ കൊണ്ടു പോകുന്നില്ല. നാളെയോ മറ്റന്നാളോ ആരെങ്കിലും അവനെ വിളിക്കാൻ വരും.

നിങ്ങളുടെ ഇഷ്ടം നിങ്ങൾ വിസിറ്റിംഗ് റൂമിൽ പോയി ഇരുന്നോളു കുട്ടി അങ്ങോട്ട് വന്നോളും ‘

വിസിറ്റിംഗ് റൂമിൽ മോനേയും കാത്തിരുന്നു അശ്വതി.

ഞാൻ മ രിച്ചാൽ മോനെ എൻ്റെ വീട്ടുകാർ ഏറ്റെടുത്തോളും രണ്ടാമത്തെ അനിയത്തിയുടെ വിവാഹം കഴിഞ്ഞിട്ട് മൂന്നു വർഷം കഴിഞ്ഞു. അവർക്ക് മക്കളില്ല അവരു ഏറ്റെടുത്തോളും മോനെ

അമ്മേ…….”

മോനെ

അമ്മ എപ്പോ വന്നു എനിക്ക് അമ്മയെ കാണാൻ കൊതി ആയിട്ടു മേലായിരുന്നു. രാത്രിയൊക്കെ ഞാൻ കരയുകയായിരുന്നു.അമ്മയെ കാണാൻ കൊതിച്ചിട്ട്

കഴിഞ്ഞ ദിവസം ഞാനൊരു സ്വപ്നം കണ്ടമ്മേ

എന്തു സ്വപ്നം

അമ്മ മ രിച്ചു പോയീന്ന് മ രിച്ച അമ്മയെ കെട്ടിപ്പിടിച്ച് ഞാൻ കരയുന്നത്. അമ്മ മ രിച്ചാൽ ഞാൻ ഒറ്റക്ക് ആകില്ലേ

അമ്മക്ക് എന്താ വയ്യേ?പനിയാണോ അമ്മക്ക് അമ്മ മെലിഞ്ഞു പോയല്ലോ

ഒന്നുമില്ല മോനെ അമ്മ മോനെ ഒന്നു കാണാൻ വന്നതാ മോൻ പൊയ്ക്കോ അമ്മ പോവുകയാണ്.

ഇത്രപ്പെട്ടന്നോ അമ്മ വന്നിട്ട് എന്നോട് മിണ്ടിയതുപോലും ഇല്ലാലോ

മോൻ നന്നായി പഠിക്കണം നല്ല മാർക്കു വാങ്ങണം എല്ലാവരും പറയുന്നത് അനുസരിക്കണം ചീ ത്ത കൂട്ടിലൊന്നും ചെന്നു ചാടരുതട്ടോ.

ഞാൻ പഠിക്കാൻ മിടുക്കനാമ്മേ ഞാനാണ് സ്കൂളിൽ ഫസ്റ്റ് എനിക്ക് പഠിച്ച് ഡോക്ടർ ആകണമെന്നാ ആഗ്രഹം

എന്നാൽ അമ്മ ഇറങ്ങട്ടെ മോനെ ചേർത്തു നിർത്തി നെറുകയിൽ ചുണ്ടമർത്തി ചും ബിച്ചതിനു ശേഷം അശ്വതി അവിടെ നിന്നും ഇറങ്ങി ഓട്ടോ പിടിച്ച് സ്റ്റാൻഡിലെത്തി ബസിൽ കയറി ഇരുന്നു.

ഈ ബസ് എപ്പോഴാണ് പുറപ്പെടുന്നത്

അര മണിക്കൂർ താമസമുണ്ട് മാഡം

അശ്വതി ബസിൽ സൈഡ് സീറ്റ് നോക്കി ഇരുന്നു

സങ്കടം വന്ന് തൻ്റെ ചങ്കിൽ കെട്ടുന്നത് അശ്വതി അറിയുന്നുണ്ടായിരുന്നു

മോൻ്റെ മുഖം മനസ്സിൽ തെളിഞ്ഞതും അശ്വതിയിൽ നിന്നൊരു തേങ്ങലുയർന്നു തൻ്റെ കണ്ണുകൾ ഇറുക്കി അടച്ച് മുന്നിലെ കമ്പിയിലേക്ക് തല ചായ്ച്ചിരുന്ന് ടൗവ്വലെടുത്ത് കണ്ണുനീരൊപ്പി

തൻ്റെ സുഖത്തിനും സന്തോഷത്തിനും വേണ്ടിയല്ലേ ഞാനെൻ്റെ മോനെ അവിടെ കൊണ്ടുചെന്നാക്കിയത്. താൻ പ്രാണനോളം സ്നേഹിച്ച അദ്ദേഹത്തിൻ്റെ മക്കൾ ആ സമയം അവരുടെ അമ്മയോടൊപ്പം ആയിരുന്നല്ലോ. എൻ്റെ അഞ്ചു വർഷത്തെ സമ്പാദ്യം അദ്ദേഹത്തിൻ്റേയും എൻ്റേയും സുഖത്തിനായി ചിവഴിച്ച പ്പോൾ എൻ്റെ മകൻ ഈ ഹോസ്റ്റലിൽ നല്ലൊരു ഭക്ഷണം കഴിക്കാൻ കൊതിച്ച്.ആ സമയം അദ്ദേഹത്തിൻ്റെ മക്കൾക്കായി അദ്ദേഹം വാങ്ങി നൽകിയ നല്ല നല്ല ഭക്ഷണ സാധനങ്ങൾ രുചിയോടെ വെച്ചു വിളമ്പി അവരുടെ അമ്മ അവർക്കു നൽകി അദ്ദേഹത്തിൻ്റെ നെഞ്ചിലെ ചൂടു പറ്റി ഞാനുറങ്ങിയപ്പോൾ എൻ്റെ മോൻ ആ ഹോസ്റ്റലിൻ്റ നാലു ചുമരുകൾക്കുള്ളിൽ രാത്രികാലങ്ങളിൽ അമ്മയുടെ തലോടുകൾ കൊതിച്ച് കണ്ണുനീരോടെ നേരം വെളുപ്പിച്ചിട്ടുണ്ടാകും. ആ സമയം അദ്ദേഹത്തിൻ്റെ മക്കൾ അവരുടെ അമ്മയുടെ തലോടലുകളും ചും ബനങ്ങളും ഏറ്റുവാങ്ങി സുരക്ഷിതരായി ഉറങ്ങുകയായിരുന്നു.

അദ്ദേഹം അദേഹത്തിൻ്റെ ജീവിതം സുരക്ഷിതമാക്കി വീട് കാറ് ബാങ്ക് ബാലൻസ് എല്ലാം നേടി ഞാനോ? അഞ്ചു വയസുള്ള മകനെ ഹോസ്റ്റലിലാക്കി അയാൾക്കു വേണ്ടി ജീവിച്ച് അയാൾക്കു വേണ്ടി വിരുന്നൊരുക്കി. എല്ലാം നഷ്ടപെടുത്തി. സമ്പാദ്യമായി ഒന്നും ഇല്ല.

ഈ അമ്മയുടെ വേദന ആ മകൻ മനസ്സിലാക്കിയിരിക്കുന്നു. അമ്മ മരണത്തെ കുറിച്ച് ചിന്തിച്ചപ്പോൾ തന്നെ എൻ്റെ മകൻ സ്വപ്നം കണ്ടിരിക്കുന്നു. ഞാൻ സങ്കടത്തിലാണെന്ന് എൻ്റെ മുഖം കണ്ട് അവൻ മനസ്സിലാക്കിയിരിക്കുന്നു അമ്മ മെലിഞ്ഞു പോയത് എൻ്റെ കുട്ടി കണ്ടിരിക്കുന്നു

അപ്പോ എന്നെ ഏറെ സ്നേഹിക്കുന്നത് അവനല്ലേ ഞാൻ മരിച്ചാൽ ആർക്കാണ് നഷ്ടം അവനു മാത്രം ജീവിക്കണം അവനു വേണ്ടി അവനെ പഠിപ്പിക്കണം അവൻ്റെ ആഗ്രഹം പോലെ അവനെ ഡോക്ടറാക്കണം

അതിനു ഞാൻ ജീവിച്ചിരുന്നേ മതിയാകു

അശ്വതി തൻ്റെ കണ്ണുകൾ തുടച്ച് സീറ്റിൽ നിന്ന് എഴുന്നേറ്റു

അപ്പോഴെക്കും വണ്ടി സ്റ്റാൻഡിൽ നിന്ന് വെളിയിലേക്ക് ഇറങ്ങാൻ തുടങ്ങിയിരുന്നു

എനിക്കിവിടെ ഇറങ്ങണം

പിന്നെ എന്തിനാ ഇതിൽ കേറി അര മണിക്കൂർ ഇരുന്നത് കണ്ടക്ടർ തൻ്റെ അനിഷ്ടം മറച്ചു വെച്ചില്ല

ബെല്ലടിച്ച് വണ്ടി നിർത്തി

അശ്വതി അവിടെ ഇറങ്ങി ഒരോട്ടോ വിളിച്ച് മോൻ്റെ ഹോസ്റ്റലിലെത്തി.

മുറ്റത്ത് നിൽക്കുമ്പോളെ കണ്ടു. അരമതിലിനോട് ചേർന്ന് ഒറ്റക്ക് കുനിഞ്ഞ് ഇരുന്ന് കരയുന്ന തൻ്റെ മോനെ അശ്വതി വേഗത്തിൽ നടന്ന് മോൻ്റെ അടുത്തെത്തി.

മോനെ……

ആഷിക്ക് തലയുയർത്തി നോക്കി

അമ്മ

അമ്മേ…..

എന്തിനാ മോൻ കരഞ്ഞത്

അമ്മ പോയപ്പോ എനിക്ക് സങ്കടം വന്നു.ഇനി എത്രനാൾ കഴിയണം അമ്മയെ കാണണമെങ്കിൽ

അശ്വതി മോനെ പിടിച്ച് എഴുന്നേൽപ്പിച്ചു.

മോൻ കരയണ്ട ഇനി അമ്മ എന്നും ഉണ്ടാകും മോനോടൊപ്പം മോൻ പോയി കൊണ്ടുപോകാനുള്ളതെല്ലാം ബാഗിൽ എടുത്ത് വെയ്ക്ക് കൂട്ടുകാരോടെല്ലാം യാത്രയും പറഞ്ഞ് ഇറങ്ങി വാ

സത്യമാണോ അമ്മ പറഞ്ഞത്

സത്യം ഇനി മോനു വേണ്ടി ജീവിക്കണം അമ്മക്ക്

ആഷിക്ക് ഓടിതൻ്റെ മുറിയിലെത്തി പായ്ക്ക് ചെയ്യാൻ തുടങ്ങി.

അശ്വതി ഹോസ്റ്റൽ അധികാരികളെയും സകൂളിലെ ഹെഡ്മാസ്റ്ററേയും കണ്ട് വിവരം അറിയിച്ചു.

ആഷിക്ക് മിടുക്കനായൊരു കുട്ടിയാണ്. അവനെ നന്നായി പഠിപ്പിക്കണം സകൂളിലെ അദ്ധ്യാപകരെല്ലാം ഒരേ സ്വരത്തിൽ പറഞ്ഞതു കേട്ട് അശ്വതിക്ക് അഭിമാനം തോന്നി.

ടി. സി യും വാങ്ങി ആ സ്കൂളിൽ നിന്നും എല്ലാവരോടും യാത്രയും പറഞ്ഞ് മോനേയും കൊണ്ട് അശ്വതി തൻ്റെ താമസ സ്ഥലത്തെത്തി.

ആ വീട് മാറി ചെറിയൊരു വീട് വാടകക്കെടുത്തു. സൂപ്പർ മാർക്കറ്റിലെ ജോലിയോടൊപ്പം ഒഴിവു സമയം കണ്ടെത്തി അച്ചാർ നിർമ്മാണം തുടങ്ങി വിവിധ തരം അച്ചാർ വിപണിയിലിറക്കാൻ തുടങ്ങി അശ്വതി.മോൻ ആഷിക്കും അമ്മയെ സഹായിച്ചു.

മോനെ നന്നായി പഠിപ്പിച്ചു.അശ്വതി. വർഷങ്ങൾ പിന്നിട്ടു. ഇന്ന് അശ്വതി അറിയപ്പെടുന്നൊരു തൊഴിൽ സംരഭകയാണ്. ആഷിഖ് പത്തിലും പ്ലസ് ടുവിനും ഉന്നത വിജയം നേടി എൻട്രൻസ് എഴുതി ആഷിക്കിൻ്റെ ആഗ്രഹം പോലെ എംബിബിഎസ് നു ചേർന്നു.

എല്ലാവരുടെയും ജീവിതത്തിലും തെറ്റുപറ്റാം കാലിടറി വീഴാം പക്ഷേ തെറ്റു ചെയ്തല്ലോ എന്നോർത്ത് വീണ്ടും തെറ്റിലേക്കല്ല നടന്നടുക്കേണ്ടത്.വീണിടത്തു നിന്ന് ഊർജം സ്വീകരിച്ച് മുന്നോട്ട് ഓടുക ആത്മഹ ത്യ ഒന്നിനും പരിഹാരമല്ല.

Related Posts

Leave a Reply

Your email address will not be published. Required fields are marked *