അപ്പോഴാണ്, അന്ന് തന്നെ തല്ലുകൊള്ളിച്ച വാസന്തി കല്യാണംകഴിഞ്ഞതിനു ശേഷം ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ടു വീട്ടിൽ ആണെന്നും, അച്ഛൻ സമ്പത്തു നഷ്ടപ്പെട്ട സൂയി സൈഡ് ചെയ്തെന്നും….

മധുരപ്രതികാരം

Story written by vijay lalitwilloli sathya

കുളിച്ചു ഫ്രഷ് ആയിട്ട് വന്ന അവൾ അയാളുടെ കട്ടിലിനെ ചുവട്ടിൽ അനുസരണയുള്ള കുട്ടിയെ പോലെ ഇരുന്നു..

അവളുടെ ചുണ്ടുകൾ കട്ടിലിൽ കിടക്കുകയായിരുന്ന അയാളുടെ കാൽവിരലുകളെ ഇക്കിളിപെടുത്തുന്ന വിധം ഇഴഞ്ഞു.

ആ വദനം മെല്ലെ മെല്ലെ മേലോട്ട് വന്നു. സാധാരണഗതിയിൽ ഒരു പുരുഷനിൽ അവളുടെ ക്രീഡകൾ ആവേശം ഉണർത്തേണ്ടത്… പുച്ഛവും വെറുപ്പും ഒരുതരം പ്രതികാര മനോഭാവവുമാണ് അയാളുടെ മുഖത്ത് നിഴലിച്ചത്..!

മനുഷ്യശരീരം അല്ലേ..? ഇന്ദ്രിയാനുഭൂതി ഒരുപക്ഷേ ഉള്ളിലുള്ള പകയുടെ കനൽഊതി കെടുത്തിക്കളഞ്ഞു എന്ന് വരാം… അങ്ങനെയാണെങ്കിൽ അത്യന്തികമായി അത് തന്റെ പരാജയമാണ്… അതിനു വഴി വെച്ചു കൂടാ…

അയാൾ ഉച്ചത്തിൽ പറഞ്ഞു.

“പ്ലീസ് ഒന്ന് നിർത്തൂ നിന്റെ കലാപരിപാടികൾ…! അതു ആസ്വദിക്കാനും, സ്ത്രിത്വത്തെ അ പമാനിക്കാനുമല്ല ഞാനിവിടെ നിന്നെ വലിയ റൈറ്റ് കൊടുത്തു വരുത്തിയത്.ഒരു കേവലം മനുഷ്യന്റെ വില അതറിയിക്കാൻ…!

അതു പൗരുഷം കാട്ടി നിന്നെ കീഴ്പ്പെടുത്തിയിട്ടൊന്നുമല്ല…

മറിച്ച് അഹങ്കാരം കൊണ്ട് കണ്ണു കാണാതിരുന്ന കാലത്ത് നീയൊരു മനുഷ്യന്റെ മനസാ വാചാ കർമ്മണാ അറിയാതെയുള്ള സ്പർശനത്തിന് നീയിട്ട വില; അത് നിന്നെ കൊണ്ട് തന്നെ മാറ്റി ഇടാനും… ഇന്ന് വിലപറഞ്ഞ് അങ്ങോട്ട് സ്പർശിക്കേണ്ടി വന്ന നിന്റെ ദുരവസ്ഥയ്ക്ക് ദ്രിക്സാക്ഷി ആവാനും വേണ്ടിയാണ് ഇങ്ങോട്ട് കൊണ്ടുവന്നത്..

എന്റെ ഉദ്ദേശ്യം കഴിഞ്ഞു നിനക്കിനി പോകാം ആ മേശപ്പുറത്ത് നീ വാസുവിനോട് പറഞ്ഞുറപ്പിച്ച പണമത്രയുമുണ്ടു. ആവശ്യമെങ്കിൽ ഇനിയുംതരാം.”

“സാർ എന്റെ ഭാഗത്തുനിന്ന്എ ന്തെങ്കിലും അൺകംഫർട്ടബിൾ ആയിട്ടുള്ള പെരുമാറ്റം? “

“ഒന്നുമല്ല. നീ എന്റെ വലംകാൽ വിരലിൽ ചുണ്ട് ചേർത്തപ്പോൾ തന്നെ നിന്റെ ജോലി കഴിഞ്ഞു. വാസന്തിക്ക്‌ പോകാം “

“ങേ.. സാർ നിങ്ങൾ ആരാണ്? “

” ഞാനോ അത് നീ അറിയേണ്ട നീ ആ കാശും എടുത്തു പൊയ്ക്കോളൂ”

അവൾ വസ്ത്രം ധരിച്ച്, കാശും എടുത്ത് പടിയിറങ്ങി.

അപ്പോൾ അയാളുടെ ഉള്ളിൽ ആളിക്കത്തിയ തീ കെട്ടടങ്ങുകയിരുന്നു.

വർഷങ്ങൾക്കു മുമ്പ് തന്റെ കല്യാണമൊക്കെ ഉറപ്പിച്ച അവസരം.

ആ നാളുകളിലെ ഒരു ഒഴിവു ദിന സായാഹ്നത്തിൽ അടുത്തുള്ള തീയറ്ററിൽ സിനിമ കാണാൻ പോയതായിരുന്നു പ്രതാപ്.

താൻ കല്യാണം ഉറപ്പിച്ച പെണ്ണും ഫാമിലിയും സിനിമ കാണാൻ വരുന്നുണ്ടെന്നു..! ഉത്സാഹത്തോടെ അതിലേറെ സന്തോഷത്തോടെ ആയിരുന്നപ്പോക്ക്‌….,!

തീയേറ്ററിൽ ഇത്തിരി വൈകി കയറിയ തനിക്ക് ഒരു സീറ്റ് ഡോർ കീപ്പർ ടോർച്ചടിച്ചു കാണിച്ചുതന്നു.

അവിടെ കേറി ഇരുന്നു. പെണ്ണും അച്ഛനുമമ്മയും ആണത്രേ വന്നിരിക്കുന്നത്..

അവൾ എവിടെയാണ് ഇരുന്നത് എന്ന് പോലും കാണുന്നില്ല..

സിനിമ ഇന്റർവെൽ ആവാനായി. പ്രതാപ് പോക്കറ്റിൽ നിന്നും ഫോൺ എടുക്കാൻ കാലുനീട്ടി. അപ്പോൾ അവന്റെ കാല് മുന്നിലുള്ള ഒരു സ്ത്രീയുടെ കണങ്കാലിൽ സ്പർശിച്ചു. അവൾ ചാടിയെണീറ്റ് തിരിഞ്ഞു നോക്കി പ്രതാപിനെ കരണക്കുറ്റി നോക്കിതല്ലി.

ഇന്റർവെൽ ആയി.വെളിച്ചത്തിൽ ഗോപൻ മുതലാളിയുടെ മകൾ വാസന്തി ആണെന്ന് മനസ്സിലായി..

വാസന്തി തന്നെ കണ്ടു…

അയൽപക്കക്കാരൻ ആയിട്ടുപോലും കൂടുതൽ ഒച്ച ഉണ്ടാക്കി എല്ലാവരെയും കൂട്ടി തന്നെ നിർദയംതല്ലിച്ചു. എങ്ങനെയൊക്കെ ഓടി പുറത്തേക്ക് പോയി.. ആൾക്കാരുടെ അടി കൊണ്ട് ഓടുന്ന തന്നെ പ്രതിശ്രുതവധുവും അച്ഛനും അമ്മയും ഒക്കെ കണ്ടു… സ്ത്രീകളോടുള്ള തന്റെ സാമിപ്യം അത്ര നല്ലതല്ലെന്ന് അവർ നേരിട്ട് കണ്ടു ബോധ്യപ്പെട്ട ഒരു സംഭവമായി അതിനെ വിലയിരുത്തി…

അങ്ങനെ നിശ്ചയിച്ചുറപ്പിച്ച തന്റെ വിവാഹം മുടങ്ങി..

അതോടുകൂടി ഗോപൻ മുതലാളിയുടെ മകളുടെ തിയേറ്ററിൽ വച്ച് അപമര്യാദയായി പെരുമാറിയതിന് തല്ലുകൊണ്ടവൻ എന്ന് നാട്ടിൽ പാട്ടായി…!

അയൽപക്കത്തെ മറ്റു പെൺകുട്ടികൾ പോലും തന്നെ കാണുമ്പോൾ വഴിമാറി നടക്കാൻ തുടങ്ങി..നിൽക്കകള്ളി ഇല്ലാതായപ്പോൾ നാടുവിട്ടു…!

ഒരുപാട് അലഞ്ഞുതിരിഞ്ഞു നല്ലൊരു ജോലി കിട്ടി ഒത്തിരി കാശുണ്ടായി. വർഷങ്ങൾക്കുശേഷംഅങ്ങനെ നാട്ടിൽ വന്നു.

അപ്പോഴാണ്, അന്ന് തന്നെ തല്ലുകൊള്ളിച്ച വാസന്തി കല്യാണംകഴിഞ്ഞതിനു ശേഷം ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ടു വീട്ടിൽ ആണെന്നും, അച്ഛൻ സമ്പത്തു നഷ്ടപ്പെട്ട സൂയി സൈഡ് ചെയ്തെന്നും,

ഇപ്പോൾ അവൾ ജീവിക്കാൻ വേണ്ടി സ്വശ രീരം വിൽക്കുകയാണുമെന്നൊക്കെ അറിഞ്ഞത്.

ഒരു കുസൃതിക്ക് വാസുവിനെ കൊണ്ട് വിളിച്ച് വളരെ രഹസ്യമായി പട്ടണത്തിലെ തന്റെ ഫ്ലാറ്റിൽ എത്തിക്കുകയായിരുന്നു അവളെ മധുരമായി പകവീട്ടാൻ!

ഒരിക്കലും ജീവിക്കാൻ വേണ്ടി ശരീരം വിൽക്കുന്നവരെ അപമാനിക്കാൻ വേണ്ടിയോ പണത്തിന്റെ പത്രാസ് കാണിക്കാനോ ഒന്നുമല്ല അങ്ങനെ ചെയ്തത്… ആർക്കും സംഭവിക്കാവുന്ന കാര്യമായിട്ടും ഒന്നു മുട്ടിയപ്പോൾ അയൽ പക്കക്കാരൻ ആയിരുന്നിട്ടും ദയയോ കരുണയോ കാണിക്കാതെ ക്രൂരമായി പെരുമാറാൻ ഉണ്ടായ ധാർഷ്ട്യം അതൊന്നു അമർച്ച ചെയ്യണം…അത്രയേ കരുതിയുള്ളൂ..

വീട്ടിലെത്തിയ വാസന്തി വാസുവിനെ ഫോണിൽ വിളിച്ചു ചോദിച്ചു

“വാസുവേട്ടാ ആരാ ആ മനുഷ്യൻ? എന്റെ പേരൊക്കെ അറിയാമല്ലോ.. നിങ്ങൾ പറഞ്ഞായിരുന്നോ?..”

” അതോ വാസന്തി അന്ന് നീ തിയേറ്ററിൽ വെച്ച് അറിയാതെ ഫോൺ എടുക്കുമ്പോൾ കാല് നിന്റെ ശരീരത്തിൽ മുട്ടിയപ്പോൾ നീ അപമാനിച്ച് തല്ലിവിട്ട
പ്രതാപ് ആണ് അത്”… “

“ഈശ്വര…”

അന്നു താൻ കാരണമാണ് ആ പാവം മനുഷ്യൻ ഉറപ്പിച്ച വിവാഹം പോലും മുടങ്ങി നാടുവിട്ടത് അവൾ ഓർത്തു…

ജീവിതത്തിൽ ഒരിക്കലും താഴില്ല എന്ന് വിചാരിച്ച ഒരു കാലമുണ്ടായിരുന്നു.. ആ കാലം തന്നെ ഒരുപാട് ധാർഷ്ട്യം നിറച്ചിരുന്നു..

അച്ഛന്റെ പണം കണ്ട് അഹങ്കരിച്ചിരുന്നു.. സ്വന്തം ഭർത്താവിനെ പോലും തള്ളിപ്പറഞ്ഞു ഭർതൃ ജീവിതം പോലും ഉപേക്ഷിച്ചു അച്ഛന്റെ പണത്തെ വിശ്വസിച്ചു.. ഒടുവിൽ എല്ലാം തകർന്നു അച്ഛൻ തന്നെ പോയി..

അന്നത്തെ തന്റെ പ്രവർത്തികൾക്കു ഒക്കെ ദൈവം ഒന്നൊന്നായി കണക്ക് ചോദിക്കുക യാണെന്ന് തോന്നിപ്പോയി വാസന്തിക്ക്…..!

❤❤

Related Posts

Leave a Reply

Your email address will not be published. Required fields are marked *