അമ്മ എന്തോ ഓർത്തെടുത്ത പോലെ കൈയിൽ ഒരു സഞ്ചി തന്നിട്ട് എന്റെ പുസ്തകങ്ങൾ ഓകെ അതിൽ വാരി ഇടാൻ പറഞ്ഞു …….

Story written by Sarath Krishna

പാത്രങ്ങൾ ചാക്കിൽ വാരി കെട്ടുന്ന ശബ്ദം കേട്ട് ഞാൻ ഉണർന്നു..

എണീറ്റ പാടെ അമ്മ വന്ന് കിടക്ക താഴേക്ക്. ഇട്ട്…

പുതപ്പും വിരിയും മടക്കി ഒരു സഞ്ചിയിലാക്കി..

പുറത്ത് നിന്നിരുന്ന പണിക്കാരെ അകത്തേക്ക് വിളിച്ച് കട്ടില് പുറത്തേക്ക് എടുക്കാൻ പറഞ്ഞു…..

നമ്മുടെ കട്ടിൽ എങ്ങോട്ടാ കൊണ്ട് പോകുന്നെന്ന് ചോദിച്ചപ്പോ ..

അമ്മ എന്തോ ഓർത്തെടുത്ത പോലെ കൈയിൽ ഒരു സഞ്ചി തന്നിട്ട് എന്റെ പുസ്തകങ്ങൾ ഓകെ അതിൽ വാരി ഇടാൻ പറഞ്ഞു .

ചേച്ചിയെ കൊണ്ട് അയയിൽ കിടക്കുന്ന തുണികൾ ഓരോന്നായി മടക്കി പെട്ടിയിൽ വെപ്പ്പിച്ചു ..

അകത്ത് കിടന്നിരുന്ന മേശയും കസേരകളും ചെറിയച്ഛനും പിന്നെ ചില ആളുകളും ചേർന്ന് എന്റെ മുന്നിലൂടെ മുറ്റത്തേക് എടുത്തോണ്ട് പോയി. …

മറ്റ് മുറികളിലും സാധങ്ങൾ അവിടെ കാണുന്നില്ല…

അടുക്കളയിൽ അമ്മായിയും ചെറിയമ്മയും സ്റ്റീലിന്റെയും ഓടിന്റെയും പാത്രങ്ങളിലെ മാഞ്ഞ് തുടങ്ങിയ പേരുകൾ നോക്കി വേർ തിരിച്ച് വെക്കുണ്ട് ..

വീട്ടിൽ എല്ലാവരും തിരക്കിലാണ്..

എന്റെ ചോദ്യങ്ങൾക്കൊന്നും മറുപ്പടി പറയാൻ ആർക്കും നേരമില്ല…

ഒറ്റ രാത്രി കൊണ്ട് വീട്ടിൽ ഒരുപ്പാട് മാറ്റങ്ങൾ വന്നിരിക്കുന്നു . ..

ഞാൻ മുത്തച്ഛനെ തിരഞ്ഞ് അടുക്കള വാതിലൂടെ ഉമ്മറത്തേക് നടന്നു..

തെക്കേ പറമ്പിന്റെ മൂലയ്ക്ക് പൂത്തു നിൽക്കുന്ന മൂവാണ്ടൻ മാവിന്റെ ഉച്ചിയിലേക്ക് നോക്കി മുത്തച്ഛൻ നിൽക്കുന്നു…

പറമ്പിന്റെ അറ്റത്തേക് കൈ കൊട്ടും പിടിച്ച് മുത്തശ്ശി കാച്ചില് പറക്കാനുള്ള ശ്രമത്തിലാണ്..

അടുത്ത ഏകാദശിക്കു പറക്കാമെന്ന് പറഞ്ഞ് നിർത്തിയ കാച്ചില് ഈ മുത്തശ്ശി എന്തിനാ ഇപ്പോ കു ത്തി മാന്തി എടുക്കുന്നെന്ന് ആലോചിച്ച് ഞാൻ മുറ്റത്തേക് ഇറങ്ങി ….

എന്റെ കാലിന്റെ വിരലുകൾക്കിടയിൽ എന്തോ തടഞ്ഞു.. ..

കണ്ണിമാങ്ങാ ………!!

പൂവിട്ട് നിൽക്കുന്ന മാവിനെ നോക്കി ഞാൻ ചിരിച്ചു ..

എന്നിട്ട് മുത്തശ്ശന്റെ വിരലിൽ പിടി കൊണ്ട് ഞാൻ ആ മുഖത്ത് നോക്കി.

ആ കണ്ണുകളിൽ എന്തോ ഒരു നാനാവ് പോലെ…. .

നമ്മുടെ വീട്ടിലെ സാധങ്ങളൊക്കെ എങ്ങോട്ടാ കൊണ്ട് പോകുന്നെന്ന് ചോദിച്ച എന്റെ കവിളിൽ തലോടി കൊണ്ട് എന്റെ കൈയും പിടിച്ച് മുത്തശ്ശൻ സഹാദേവേട്ടന്റെ ചായ കടയിലേക്ക് നടന്നു..

പോകുന്ന വഴിയിൽ കണ്ട മാധവേട്ടനും.. വാറിദ് മാപ്പിളയും ഇടറുന്ന സ്വരത്തോടെയാണ് മുത്തശ്ശനോട് ചോദിച്ചത്

ഇവിടെന്ന് പോയാലും ഇടക്കൊക്കെ ഇങ്ങോട്ട് വരില്ലെന്ന് ..

മുത്തശ്ശൻ ഒരു പുഞ്ചിരിയോടെ ഇടക്കൊക്കെ വരാമെന്ന് പറഞ്ഞു നിർത്തു മ്പോഴും ആ കണ്ണുകളിലെ നാനാവ് കൂടി വരുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു..

ചായ കുടിച്ചു കഴിഞ്ഞു ..

കാശ് എടുക്കാൻ വേണ്ടി മുണ്ടിന്റെ മടക്കിൽ മുത്തശ്ശൻ പരത്തുന്നതിനിടയിൽ ..

മുത്തശ്ശനെ തടഞ്ഞു കൊണ്ട് സഹാദേവേട്ടൻ പറഞ്ഞു…

കഴിഞ്ഞ നാൽപത് കൊല്ലയിട്ട് ഇങ്ങടെന്ന് വാങ്ങുന്ന ചയേടെ കാശ് ഇന്ന് എനിക്ക് വേണ്ട കൃഷ്ണേട്ട ..ഇങ്ങള് ഇടക്ക് ഓകെ ഇങ്ങോട്ട് വന്ന മതി.

അവരോടും യാത്ര പറഞ്ഞ് നിറഞ്ഞ കണ്ണുകളോടെ ചായ പീടികയിൽ നിന്ന് ഇറങ്ങുമ്പോ അവിടെ ഇരുന്നിരുന്ന ആരോടൊക്കെയോ സഹാദേവേട്ടൻ പറയുണ്ടായിരുന്നു…

ഈ വയസം കാലത്ത് മക്കളുടെ വഴക്ക് കാരണം ആ പാവത്തിന് വീട് വയ്ക്കേണ്ടി വന്നതെന്ന്…

തിരിച്ചറിവിന്റെ പ്രായമെത്തിട്ടില്ലങ്കിലും എവിടെയൊക്കെയോ എന്റെ മനസ്സിൽ തെളിഞ്ഞു… ജനിച്ച വീടും നാടും ഇന്ന് മുതൽ എനിക്ക് അന്യമാവൻ പോകുകയാന്നെന്ന്..

സ്കൂളിനെ കുറിച്ചും വേറെ വീടിനെ കുറിച്ചും ഒരായിരം ചോദ്യങ്ങൾ എന്റെ മനസിൽ ഉദിച്ചു ..

എന്റെ കൈ പിടിച്ച് തല കുമ്പിട്ട് നടക്കുന്ന മുത്തശ്ശന്റെ മുഖം കാണുമ്പോ ഒന്നും ചോദിക്കാനും നിർവാഹമില്ല…

വീട്ടിൽ തിരിച്ചെത്തുമ്പോ അടുക്കളയിൽ നിന്ന് പാത്രങ്ങളുടെ പേരും പറഞ്ഞ് തല്ല് കൂടുന്ന അമ്മയുടെയും അമ്മയിടെയും വർത്താനം വീടിന്റെ പടി വരെ കേൾക്കാം…..

എല്ലാം കേട്ട് നിൽക്കുന്ന മുത്തശ്ശി ഉടുത്ത മുണ്ടിന്റെ തലപ്പ് കൊണ്ട് തന്റെ നിറഞ്ഞ കണ്ണുകൾ തുടക്കുന്നുണ്ട് ..

വേലിക്ക് അരികിൽ വഴക്കിന് കാത് കൂർപ്പിച് അടുക്കളയിലേക്കും നോക്കി ലക്ഷ്മിയെടത്തിയും സുബൈദ ഉമ്മയെയും നിൽക്കുന്നു…

മുത്തശ്ശന്റെ നിഴൽ കണ്ടപ്പോ അമ്മയും അമ്മായിയും എന്തൊക്കെയോ പിറു പിറുത് കൊണ്ട് രണ്ട് വഴിക്ക് പോയി…

സാധങ്ങൾ കൊണ്ട് പോകാനായി അച്ഛൻ വണ്ടിയുമായി എത്തി…..

അമ്മ വേർ തിരിച്ച് വെച്ച സാധങ്ങളെല്ലാം എല്ലാം അച്ഛൻ അതിൽ എടുത്ത് വെക്കുന്നുണ്ട് .. സഹായത്തിനായി കവലയിൽ നിന്ന് അച്ഛൻ ആരൊക്കെയോ കൂടെ കൂട്ടിട്ടുമുണ്ട്..

വീടിന്റെ വടക്കേ ഭാഗത്ത് നിന്നിരുന്ന മൂപ്പ് എത്താത്ത നെന്ത്ര വാഴ വെട്ടി പടല തിരിച് മെഴുക്ക് വരട്ടി വെക്കാനുള്ള പാകമുണ്ടെന്നും പറഞ്ഞ് സുബൈദ ഉമ്മക്കും ലക്ഷമിടത്തിക്കും മുത്തശ്ശി വീതം വെച്ച് കൊടുത്തു….

കണ്ണീരോടെയാണ് മുത്തശ്ശിയുടെ കൈയിൽ നിന്ന് അവർ അത് ഏറ്റു വാങ്ങിയത്..

സാധനങ്ങളും കയറ്റി അവസാന വണ്ടിയും പോയി കഴിഞ്ഞു..

അമ്മ എന്നെയും ചേച്ചിയെയും കുളിപ്പിച് പോകാനായി ഒരുക്കി…

അമ്മയും ഒരുങ്ങി..

ഞങ്ങളുടെ കൈയും പിടിച്ച് അമ്മ യാത്ര പറയാനായി അയൽപക്കത്തെ വിടുകളിലേക് ഒന്നൊന്നായി പോയി..

വീടിന്റെ മുന്നിൽ താമസിക്കുന്ന ത്രേസ്യാച്ചിയോട് യാത്ര ചോദിച്ച് ഇറങ്ങാൻ നേരം എന്നെ കെട്ടി പിടിച്ച് അവർ എന്റെ കവിളത് ഉമ്മ വെച്ചു…

അറിയാതെ എന്റെ കണ്ണുകളും നിറഞ്ഞു..

കളിക്കുട്ടുക്കാരായ കണ്ണനെയും സുഗതനും ഞാൻ പോകുന്നത് എങ്ങനെയെങ്കിലും അറിഞ്ഞ് എന്നെ കാണാൻ വരുമെന്ന് ഞാൻ വല്ലാതെ മോഹിച്ചു..

ഇത്ര നാളും തോൾ ഉരുമ്മി നടന്നവരെ പോലും അവസാനമായി ഒന്നും കാണാൻ കഴിഞ്ഞില്ലലോ എന്നോർത്തപ്പോ എനിക്ക് എന്റെ കണ്ണുനീരിനെ തടഞ്ഞ് നിർത്താൻ ആയില്ല. ..

ഒരു യുഗത്തിന്റെ അവസാനം പോലെ ഞങ്ങളെ യാത്രയാക്കാൻ വീടിന്റെ ചുറ്റുമുള്ള എല്ലാവരും മുറ്റത്തേക്ക് വന്നിരുന്നു..

ചെറിയച്ഛനും ചെറിയമ്മയും വാതിൽ അടച് വീട് പൂട്ടി…

അമ്മയിയും അമ്മാവനും മുറ്റത്തേക് ഇറങ്ങി…

എല്ലാവരും പരസ്പരം മുഖത്തോട് മുഖം നോക്കി..

എല്ലാം എന്തിന് വേണ്ടിയായിരുന്നു …..?

ആ ചോദ്യം മനസ്സിൽ ഒരു തവണയെങ്കിലും ചോദിച്ചത് കൊണ്ടായിരിക്കണം.. പലരുടെയും കണ്ണുകൾ നിറഞ്ഞത്..

പുറപ്പെടാം എന്നാ അച്ഛന്റെ വാക്ക് കേട്ടപ്പോ ഞാൻ മുത്തശ്ശന്റെ കൈ പിടിച്ചു ..

എന്റെ കൈ ബലമായി വിടിച്ചു കൊണ്ട് അമ്മ പറഞ്ഞു മുത്തശ്ശനും മുത്തശ്ശിയും ഇനി അമ്മായിടെ കൂടെയാന്നെന്ന്…

മറ്റേത് നഷ്ടത്തിനും അപ്പുറമായിരുന്നു എനിക്ക് അത്..

അമ്മയുടെ കൈയിൽ നിന്ന് കുതറി മുത്തശ്ശന്റെ അരികിലേക് ഞാൻ ഓടാൻ ശ്രമിച്ചു..

അവർ ബലമായി എന്നെ വണ്ടിയിൽ കയറ്റിയപ്പോഴും.. ഒരു നിസഹായകനായി ഞാൻ മുത്തശ്ശനെ നോക്കി വാ വിട്ട് കരഞ്ഞു…

ഭാഗം വെച്ചപ്പോ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും വിഹിതം അമ്മായിക്ക് എഴുതി കൊടുത്തത് കൊണ്ട് പിന്നീടുള്ള കാലം മുത്തശ്ശനും മുത്തശ്ശിയും അവിടെയായിരുന്നു..

വിഷുനും സംക്രാന്തിക്കും ഒരു ജോഡി കോടി മുണ്ടുമായി അച്ഛന്റെ കൂടെ ഞാനും ചേച്ചിയും മുത്തശ്ശനെയും മുത്തശ്ശിയെയും കാണാൻ പോകും..

കാണുമ്പോഴൊക്കെ എന്നെയും ചേച്ചിയെയും കെട്ടി പിടിച്ച് കവിളത് തുരു തുരാ ഉമ്മ വെക്കും എന്നിട്ട് ഒരുപ്പാട് കരയും..

അങ്ങനെ ഒരു കാർക്കിടകമാസത്തിൽ മുത്തശ്ശൻ പോയി…

മുത്തശ്ശിയും അടുത്ത ചിങ്ങം തികച്ചില്ല…

പുല കുളിയും നാല്പത്തിയൊന്നും ആണ്ടും കഴിഞ്ഞതോട് കൂടി ഉള്ള ബന്ധങ്ങൾ കൂടി അവസാനിച്ചു..

പിന്നെ എല്ലാവരെയും ഒന്ന് നേരിൽ കാണേണമെങ്കിൽ ബന്ധുക്കളുടെ വീട്ടിൽ കല്യാണം വരുന്നതും നോക്കി കാത്തിരിക്കേണ്ട ഗതികേടായി ..

എന്നിട്ടും അമ്മയും അമ്മായിയും ആയുള്ള വഴക് തീർന്നില്ല..

അച്ഛനും ചെറിയച്ഛനും ഇടക്കൊക്കെ മിണ്ടുന്നത് ഞാൻ കണ്ടു …

പിന്നെയും കാലങ്ങൾ പിന്നിട്ടപ്പോൾ.. മറക്കാൻ കഴിയാത്ത ഓർമ്മക്കളായി എല്ലാം മനസ്സിൽ അവശേഷിച്ചു..

എനിക്ക് വിദേശത്ത് ജോലി കിട്ടി പെങ്ങളെ കെട്ടിച്ചു വിട്ട കടവും വീട്ടിലെ കഷ്ടപ്പാടുകളും ഏറെ കുറെ തീർന്നു.

രണ്ട് മുറി വീട് പുതുക്കി ഒന്ന് വലുതാക്കണമെന്ന ആഗ്രഹം എന്നോട് പറഞ്ഞത് അമ്മയാണ്…

നല്ല ഒരു എൻജിനീയറെ പോയി കാണാമെന്ന് ഞാനും പറഞ്ഞു..

പിറ്റേന്ന് തന്നെ ഞാനും അമ്മയും അച്ഛനും കൂടി എൻജിനീയറെ പോയി കണ്ടു.

അയാൾ പണിത് കൊടുത്ത രണ്ടും മൂന്നും നിലയുള്ള വലിയ വീടുകളുടെ ആൽബം എന്റെ മുന്നിൽ നിരത്തി…

എല്ലാം ഓരോന്നായി ഞാൻ മറച്ചു നോക്കി..ഒന്നും ഇഷ്ട്ടപ്പെടാത്ത പോലെ ആൽബങ്ങൾ എന്റെ മുന്നിൽ നിന്ന് മാറ്റി വെച്ചിട്ട് ഞാൻ അയാളോട് ചോദിച്ചു ..

പറമ്പിന്റെ നടുക്ക് ഒരു ഓടിട്ട വീട് എനിക്ക് വേണ്ടി പണിത് തരാൻ പറ്റോ …?

എന്റെ ആവശ്യം കേട്ട് അച്ഛനും അമ്മയും എന്നെ തുറിപ്പിച്ചു നോക്കി…

അയാളെ ഞാൻ കളിയാക്കിയതാണെന്ന് കരുതി ഇത്തിരി ശബ്ദം കടുപ്പിച്ചു അയാൾ പറഞ്ഞു..

അങ്ങനത്തെ വീടുകളൊന്നും ഞങ്ങളുടെ പ്രോജെക്ടിൽ ഇല്ലെന്ന് ..

കൊണ്ട് പോയത് നാണം കെടുതന്നാണോ ..??

പണ്ട് ഓടിട്ട വീട്ടിൽ ചോർന്ന് ഒലിച്ചു കിടന്നത് മതിയായില്ല….?

വീട്ടിൽ തിരിച്ചെത്തി അച്ഛനും അമ്മയും പഴിച്ചു കൊണ്ട് പറയുന്ന വാക്കുകൾ ഒരു ചിരിയോടെ കേട്ടിരിക്കുമ്പോഴും എനിക്ക് അവരോട് പറയണമെന്നുണ്ടായിരുന്നു

ഈ പ്രായത്തിന്റെ ഇടയിൽ ജീവിച്ചെന്ന് തോന്നിട്ടുള്ളത് ആ പഴയ ഓടിട്ട വീട്ടിലെ ദുരിതങ്ങൾക് ഇടയിലാണെന്ന് …

Related Posts

Leave a Reply

Your email address will not be published. Required fields are marked *