ഇനീപ്പോ എന്താ ചെയ്ക ഫൈസലിക്കാ,,, പെരുന്നാളിന് ഇനി ഒരാഴ്ച പോലുമില്ല ,ആർക്കും കൊടുത്തില്ലേലും നമ്മുടെ പേരൻ്റ്സിനെങ്കിലും എന്തേലും കൊടുക്കണ്ടെ…….

Story written by Saji Thaiparambu

എന്തായി ഫൈസലിക്കാ? കാശ് വല്ലോട്ത്തുന്നും കിട്ടിയോ?

ഇല്ലെടീ ,ചോദിച്ചോരൊക്കെ ഇല്ലെന്നാ പറയുന്നത് ,ചിലപ്പോ തിരിച്ച് കിട്ടില്ലെന്ന് തോന്നീ ട്ടാവും. ,കാരണം ഫൈസലിപ്പോ,പൊട്ടി പാളീസായി നില്ക്കുവാന്ന് എല്ലാർക്കുമറിയാം

ഇനീപ്പോ എന്താ ചെയ്ക ഫൈസലിക്കാ,,, പെരുന്നാളിന് ഇനി ഒരാഴ്ച പോലുമില്ല ,ആർക്കും കൊടുത്തില്ലേലും നമ്മുടെ പേരൻ്റ്സിനെങ്കിലും എന്തേലും കൊടുക്കണ്ടെ?

വെള്ളമില്ലാത്തോടത്ത് മുങ്ങാൻ പറ്റുല്ലല്ലോ? എല്ലാ വർഷവും നമ്മളവർക്ക് എടുത്ത് കൊടുക്കുന്നതല്ലേ? ഈ വർഷം വേണ്ടാന്ന് വയ്ക്കാം, എൻ്റെയും ,നിൻ്റെയും മാതാപിതാക്കൾക്ക് നമ്മുടെ ഇeപ്പാഴത്തെ ബുദ്ധിമുട്ടുകളെ കുറിച്ച് അറിയാവുന്നതല്ലേ ? പക്ഷേ എനിക്കതല്ല വിഷമം, ഇന്നലെ വരെ നമ്മളെ മാത്രം ആശ്രയിച്ച് ജീവിച്ച, ഏഴോളം തൊഴിലാളികളും അവരുടെ കുടുംബവുമുണ്ട്,
മറ്റൊരു മാർഗ്ഗവുമില്ലാതിരിയ്ക്കുന്ന അവര്, ഈ പെരുന്നാളിന്, ഉണ്ണാതെയും ഉടുക്കാതെയും ഇരിക്കേണ്ടി വരില്ലേ?

എന്താ ഫൈസലേ,, എന്താ നീയാകെ ബേജാറായി ഇരിക്കണേ?

അപ്പുറത്തെ മുറിയിൽ നിന്നും മഗ്രിബ് നമസ്കാരവും കഴിഞ്ഞ് വന്ന ഫൈസലിൻ്റെ ഉമ്മ ,ഖദീജു ചോദിച്ചു.

അതേ ഉമ്മാ ,, രണ്ടാഴ്ച മുൻപാണല്ലോ കനാലിലേയ്ക്ക് വേസ്റ്റ് വെള്ളം ഒഴുക്കുന്ന പേര് പറഞ്ഞ്, കോർപറേഷൻ കാര് വന്ന് നമ്മുടെ ഹോട്ടല് പൂട്ടി സീല് വച്ചിട്ട് പോയത് ,അതിന് ശേഷം നമ്മള് മാത്രമല്ല നമ്മുടെ ഹോട്ടൽ ജീവനക്കാരുടെ വീടുകളും ആകെ ബുദ്ധിമുട്ടിലാണ് ,എല്ലാ വർഷവും റമളാൻ നോമ്പ് ഇരുപതാകുമ്പോഴെ എല്ലാവർക്കും ഞാൻ പത്തും പന്ത്രണ്ടുമൊക്കെ വച്ച് പെരുന്നാൾ ചിലവ് കൊടുക്കുമായിരുന്നു പക്ഷേ ഇപ്രാവശ്യം അത് നടക്കില്ലുമ്മാ ,, അതോർത്തിട്ട് എനിയ്ക്ക് ഒരു സമാധാനവുമില്ല,,

നീയെന്തിനാ ഫൈസലേ വിഷമിക്കുന്നത്? നീയെനിയ്ക്ക് പല പ്രാവശ്യമായി തന്ന പൈസ കൂട്ടി വച്ചത് എൻ്റെ കൈയ്യിലിരിപ്പുണ്ട് ഏതാണ്ട് ഒരു ലക്ഷം രൂപയോളം വരും ,നീയതെടുത്ത് അവർക്ക് വേണ്ടതും , സെലീനാൻ്റെ ഉമ്മാക്കും ബാപ്പാക്കുമൊക്കെയുള്ള പെരുന്നാൾ പൊടീം കൊടുക്ക്

അത് വേണ്ടുമ്മാ ,, അത് നിങ്ങള് ഹജ്ജിന് പോകാൻ വേണ്ടി കരുതി വച്ചിരിയ്ക്കുന്ന തുകയല്ലേ? ചിലപ്പോൾ ഈ വർഷം ഗവൺമെൻ്റ് കോട്ടയിൽ നിങ്ങടെ പേരുണ്ടാവും അപ്പോൾ പിന്നെ അതെടുത്താൽ ശരിയാവൂല്ലാ,,

ഈ വർഷം തന്നെ ഹജ്ജ് ചെയ്യണമെന്ന് നിർബന്ധമൊന്നുമില്ലല്ലോ? പടച്ചോൻ വിധി കൂട്ടിയാൽ ആയുസ്സുണ്ടെങ്കിൽ ഇനിയും അതിന് അവസരമുണ്ടാവും നല്ലോര് ദിവസമായിട്ട് ആറേഴ് കുടുംബങ്ങൾക്ക് ഞാൻ കാരണം സന്തോഷമുണ്ടാകുന്നെങ്കിൽ അതല്ലേ ഫൈസലേ ,, ഏറ്റവും വലിയ പുണ്യം? കൈയ്യിൽ കാശ് വച്ചിട്ട് ,എല്ലാമറിഞ്ഞ്കൊണ്ട്, കുറേ പേരുടെ ദു:ഖം കാണാതെ പോയി ഞാൻ ഹജ്ജ് ചെയ്താൽ, പടച്ചോനത് സ്വീകരിയ്ക്കുമോടാ?

എന്നാൽ പിന്നെ നിങ്ങള് പറയുന്നത് പോലെ ചെയ്യാം ഉമ്മാ ,,,

ഫൈസല് സന്തോഷത്തോടെ ഉമ്മയെ ആശ്ളേഷിച്ച് കൊണ്ട് പറഞ്ഞു.

ഒരു റമളാൻ കഥ

Related Posts

Leave a Reply

Your email address will not be published. Required fields are marked *