ഇന്നെൻ്റെ വിവാഹമല്ലേ ഇന്നെങ്കിലും അമ്മക്ക് ഒന്ന് നന്നായി അണിഞ്ഞൊരുങ്ങി വന്നു കൂടെ പണ്ടത്തെ ഉടുതുണിക്ക് മറുതുണിയില്ലാത്ത ശേഖരൻ്റെ ഭാര്യയല്ല……….

റോൾ മോഡൽ

Story written by Raju PK

” ഇതെന്ത് വേഷമാ അമ്മേ..?

”ഇന്നെൻ്റെ വിവാഹമല്ലേ ഇന്നെങ്കിലും അമ്മക്ക് ഒന്ന് നന്നായി അണിഞ്ഞൊരുങ്ങി വന്നു കൂടെ പണ്ടത്തെ ഉടുതുണിക്ക് മറുതുണിയില്ലാത്ത ശേഖരൻ്റെ ഭാര്യയല്ല അമ്മയിന്ന് നാട്ടിലെ ഏറ്റവും വലിയ പണക്കാരൻ ശേഖരൻ മുതലാളിയുടെ ഭാര്യയാണ് മാത്രമല്ല ഡോക്ടർ വരുണിൻ്റെ അമ്മയും കാലത്തിനൊത്ത് കോലം കെട്ടണം എന്ന് പറയാറില്ലേ എൻ്റെ അമ്മ മാത്രംഎന്താ ഇങ്ങനെ ഒരു മാറ്റവുമില്ലാതെ”.?

”മോനേ പണ്ട് നീ കുഞ്ഞായിരുന്നപ്പോൾ ഒരു നേരത്തെ അഹാരത്തിന് വേണ്ടി നമ്മൾ കഷ്ടപ്പെട്ട ഒരു കാലമുണ്ടായിരുന്നു നീ പറഞ്ഞ ഉടുതുണിക്ക് മറുതുണി ഇല്ലാതിരുന്ന ആ ഒരു കാലം മറക്കാൻ കഴിയില്ല.

ഒന്നുമില്ലായ്മയിൽ നിന്നും ഇവിടെ വരെ എത്തിപ്പെടാൻ നമ്മൾ ഒരു പാട് കഷ്ടപ്പെട്ടു”

”ഇന്ന് കാലം മാറി അമ്മക്ക് അത് നന്നായറിയാം ഇഷ്ടമുള്ള സാരിയോ ആഭരണങ്ങളോ എന്തും മാറി മാറി ധരിക്കാം.

മോൻ ഈ മാല കണ്ടോ മഞ്ഞ നൂലിൽ കോർത്തിട്ടിരുന്നതാണ് ഈ താലി കുറച്ചു നാൾ മുന്നെ അച്ഛൻ്റെ നിർബന്ധത്തിന് വഴങ്ങിയാണ് അമ്മ ഈ കുഞ്ഞ് മാലയിലേക്ക് ഇത് മാറ്റിയിട്ടത്.

പിന്നെ അമ്മ ഉടുത്തിരിക്കുന്ന ഈ സെറ്റുമുണ്ട് ഇതൊരു മോശം വേഷമാണെന്ന് എനിക്ക് തോന്നുന്നില്ല നമ്മൾ മലയാളികളുടെ ഏറ്റവും സുന്ദരമായ വേഷമല്ലേ ഇത്ഇ തെൻ്റെ മോന് മോശമായി തോന്നുന്നുണ്ടെങ്കിൽ അമ്മ മോൻ്റെ വിവാഹത്തിന് വരാതിരിക്കാം.

ധരിക്കുന്ന വസ്ത്രങ്ങളുടെയും ആഭരണങ്ങളുടേയും വലിപ്പം പറഞ്ഞ് സമൂഹത്തിൽ വലിയവരായി സ്വയം അഹങ്കരിച്ച് നിൽക്കുന്നവരിൽ എത്ര പേരുണ്ടാവും അതെല്ലാം സ്വന്തമായി അധ്വാനിച്ച് ധരിച്ചവർ എന്ന് മോൻ ചിന്തിച്ചിട്ടുണ്ടോ.?

അമ്മേ ഞാൻ..

”മോനേ ധരിക്കുന്ന വസ്ത്രത്തിൻ്റെയും ആഭരണങ്ങളുടേയും വില കണക്കു കൂട്ടി നമ്മൾ ഒരിക്കലും ഒരാളേയും വിലയിരുത്തരുത്. കാരണം ഒരാളുടെ മനസ്സിൻ്റെ നന്മയിലാണ് സമൂഹം അയാൾക്ക് വിലയിടുന്നത് അല്ലാത്തവരുണ്ടാവാം ഇല്ലെന്നല്ല അവരെ മറ്റുള്ളവർ കാണുന്നത് അത് എൻ്റെ മോന് പതിയെ മനസ്സിലാവും”

”കുസുമം നീയിതെവിടെയാണ് പുറത്ത് ആളുകൾ വന്ന് നിന്നെ തിരക്കുന്നു പെട്ടന്ന് ഇങ്ങോട്ടു വന്നേ എന്ന ഏട്ടൻ്റെ ഉച്ചത്തിലുള്ള സംസാരം കേട്ടതും പതിയെ നടന്നു കൊണ്ട് മകനോട് പറഞ്ഞു.

”മോനേ അച്ഛൻ തിരക്കുന്നു ഞാൻ അങ്ങോട്ട് ചെല്ലട്ടെ മോൻ പെട്ടന്ന് ഒരുങ്ങി താഴോട്ട് വാ മുഹൂർത്തത്തിന് സമയമാകുന്നു”.

അമ്മ താഴോട്ട് പോയതും അണിഞ്ഞിരുന്ന വലിയ വിലയുടെ കോട്ടും സ്യൂട്ടും ഊരിമാറ്റി അമ്മ തലേന്ന് വാങ്ങി നൽകിയ വെള്ളമുണ്ടും ഷർട്ടും അണിഞ്ഞ് പതിയെ താഴേക്ക് ചെല്ലുമ്പോൾ.

”നീ എന്താ ഈ വേഷത്തിൽ ഇതെല്ലാം പഴഞ്ചൻ മോഡൽ അല്ലേ എന്ന് ചോദിച്ച മാമനോട് അദ്ഭുത്തത്തോടെ എന്നെ നോക്കി നിൽക്കുന്ന അമ്മയെ ചേർത്ത് പിടിച്ച് കൊണ്ട് പറഞ്ഞു എനിക്ക് ഇതൊക്കെ മതി മാമാ എനിക്ക് എൻ്റെ അമ്മയുടെ മകനായി ജീവിച്ചാൽ മതി.

എൻ്റെ അമ്മയാണ് ഇന്നു മുതൽ എൻ്റെ റോൾ മോഡൽ..!

രാജു പി കെ കോടനാട്,

Related Posts

Leave a Reply

Your email address will not be published. Required fields are marked *