ഇരുപത് കോഴികളിൽ പതിനാറ് എണ്ണം പിടകൾ ആണ് പതിനാറ് മുട്ട വെച്ച് ഒരു മാസത്തേക്ക് നാലായിരത്തി എണ്ണൂറ് മുട്ട ഒരു മുട്ടയ്ക്ക് ഒൻപത് രൂപ ഒരു മാസം…….

എഴുത്ത്:- സൽമാൻ സാലി

” പോ .. കോഴീ .. ഇക്കാ .. ഇങ്ങളൊന്ന് ഇങ്ങട്ട് വന്നേ ..!!

ഫേസൂക്കിലിരുന്ന് രണ്ട് സുന്ദരിമാർക്ക് കമന്റ് കൊടുക്കുമ്പോളാണ് ഓൾടെ കോഴി വിളി വന്നത് ..
പടച്ചോനെ ഫേസൂക്കിലെ ചില അസൂയക്കാർ ചങ്ങായിമാർ വിളിക്കുന്ന കോഴി വിളി ഇവളും തുടങ്ങിയോ എൻ ആലോചിച്ചു പോയി ..

” ഉം ന്താടി ..?

” അതേയ് കോഴി ഇങ്ങളെ വീക്‌നെസ്സ് ആയിരിക്കും പക്ഷെ ഇതിങ്ങനെ അപ്പിയിട്ടാൽ എല്ലാത്തിനേം ഞാനെടുത്തു വീക്കും കേട്ടോ ..

നിലം തുടച്ചു കഴിയും മുൻപ് കോഴി കേറി വന്നു അപ്പിയിട്ടാൽ ഒളല്ല ഞാനായാലും അയിനെ വീക്കും ..

ചെറുപ്പം തൊട്ട് ഇന്റെ ഒരു ഹോബി ആയ്‌നും കോഴികളെ വളർത്തുക ആട് മീന് ചെടി പ്രാവ് ഒക്കെ പക്ഷെ ഇന്നേവരെ ഒന്നിനേം ഞാൻ വളർത്തിയിട്ടില്ല ..

പെരുന്നാളിന് കിട്ടിയ പതിനഞ്ചുറുപ്പിയകൊണ്ട് ആറ്‌ കളര്കോഴികളെ വാങ്ങി കാക്കക്ക് തീറ്റ കൊടുത്തത് മാത്രമാണ് എന്റെ കോഴിവളർത്തൽ പരിചയം ..

അങ്ങിനെയാണ് ഓൾടെ അമ്മാവന്റെ വീട്ടിൽ പോയത് .. അവിടെ കോഴി ആട് മീൻ മുയൽ സകലതിനെയും അങ്ങേര് വളർത്തുന്നത് കണ്ടപ്പോ എന്റെ കുട്ടികാലത്തെ ആഗ്രഹം സടകുടഞ്ഞെണീറ്റത് ..

ഒന്നും നോകീല്ല പിറ്റേദിവസം തന്നെ പോയി പന്ത്രണ്ടായിരം രൂപയുടെ കോഴിക്കൂടും മൂവയിരം രൂപക്ക് ഇരുപത് കോഴികളെയും വാങ്ങി ആയിരത്തിമുന്നൂർ രൂപക്ക് ഒരു ചാക്ക് കോഴിത്തീറ്റയും വാങ്ങി വന്ന അന്ന് തുടങ്ങിയതാണ് ന്റെ കഷ്ടകാലവും ഓൾടെ കാഷ്ടം കോരലും ..

കോഴികളെ വാങ്ങി വന്ന അന്ന് ഉറങ്ങാൻ കിടന്നപ്പോ മുഴുവൻ കണക്ക് കൂട്ടലുകൾ ആയിരുന്നു ..

ഇരുപത് കോഴികളിൽ പതിനാറ് എണ്ണം പിടകൾ ആണ് പതിനാറ് മുട്ട വെച്ച് ഒരു മാസത്തേക്ക് നാലായിരത്തി എണ്ണൂറ് മുട്ട ഒരു മുട്ടയ്ക്ക് ഒൻപത് രൂപ ഒരു മാസം നാല്പത്തി മൂവായിരം രൂപ ലാഭം ..

കണക്ക് കൂട്ടലിനിടെ കോഴി കാട്ടം എന്ത് ചെയ്യുമെന്ന് ആലോചിച്ചപ്പോ ഒരു പിടിയും ഇല്ല പിറ്റേ ദിവസം തന്നെ പോയി എട്ടായിരം രൂപക്ക് കുറെ ചെടികൾ വാങ്ങി കൊണ്ട് വന്നു .. അതിന് വളമായിട്ട് ഇടലോ എന്നായിരുന്നു ചിന്ത ..

ഒന്നര മാസം കഴിഞ്ഞപ്പോ കോഴി മുട്ടയിടാൻ തുടങ്ങി ആദ്യം ഇട്ട മൂന്ന് മുട്ട ഞാനും ഓളും മോളും പുഴുങ്ങി തിന്നു പിറ്റേദിവസം ഇട്ട മുട്ട ഓള് കറി വെച്ച് അയിന്റെ പിറ്റേ ദിവസം വിരുന്നുകാർ വന്നപ്പോ അവർക്ക് പുഴുങ്ങി .. അപ്പി കോരിയതിനും മറ്റുമുള്ള നോക്ക് കൂലിയാണത്ര ..

ദിവസവും ഇടുന്ന മുട്ടകളെല്ലാം എങ്ങോട്ടോ പോയി .. മാസം കോഴി തീറ്റ വാങ്ങാൻ വരെ പോക്കറ്റിൽ നിന്നും പൈസ ഇറക്കേണ്ട അവസ്ഥ വന്നപ്പോ പിന്നെ ഒന്നും നോകീല ഒരീസം ചിക്കൻ സിക്സ്റ്റി ഫൈവ് , ഒരീസം ചിക്കൻ അൽഫഹം , ചിക്കൻ ജിന്ജിഞ്ഞക്കടി , ചിക്കൻ ബിരിയാണി രണ്ടാഴ്ചകൊണ്ട് കോഴിക്കൂട് കാലിയാക്കി അതിൽ ഇപ്പൊ വിറക് കേറ്റി വെച്ചേക്കുവാ ..

കോഴി കാഷ്ടം കിട്ടാതെ ചെടികൾ മുരടിച്ചു , കാപ്പികോരൽ നിന്നപ്പോ കെട്യോൾക്ക് സമാധാനം , കോഴികളുടെ ബഹളം ഇല്ലാതെ ഫേസൂക്കിൽ ഞാനൊരു പോസ്റ്റിട്ടു ..

” കേരളത്തിൽ നോക്ക് കൂലി കൊടുക്കാതെ ഒരു സംരംഭവും വിജയിക്കൂല ..

എന്തൊക്കെ കണക്ക് കൂട്ടലായിരുന്നു .. കോഴി ഫാം അത് കഴിഞ്ഞു ആട് ഫാം കർഷകശ്രീ അവാർഡ് .. അങ്ങനെ കോഴി കൂട് ഗുദാ ഹവാ ..

Related Posts

Leave a Reply

Your email address will not be published. Required fields are marked *