എനിക്ക് നിന്നെ ഇഷ്ടമല്ല.എന്നിട്ടും നിനക്ക് വേണ്ടി ഞാനെന്റെ ജീവിതം സാക്രിഫൈസ് ചെയ്യുകയാണ്.അതു മറ്റൊന്നും കൊണ്ടല്ല ഞാനെത്ര ആട്ടിപായിക്കാൻ ശ്രമിച്ചിട്ടും…..

Story written by Pratheesh

എനിക്ക് നിന്നെ ഇഷ്ടമല്ല !

എന്നിട്ടും നിനക്ക് വേണ്ടി ഞാനെന്റെ ജീവിതം സാക്രിഫൈസ് ചെയ്യുകയാണ്. അതു മറ്റൊന്നും കൊണ്ടല്ല ഞാനെത്ര ആട്ടിപായിക്കാൻ ശ്രമിച്ചിട്ടും കഴിഞ്ഞ അഞ്ചു വർഷമായി നിയെന്നെ വിട്ടു പോയിട്ടില്ല എന്നതു കൊണ്ടു മാത്രം !

എന്നാലും അതിനു മുന്നേ നീ ഒന്നു കൂടി അറിയുക ഈ ഭൂമിയിൽ എനിക്കിനി അവശേഷിക്കുന്നത് വെറും ആറു മാസം മാത്രമാണ് ! കുറച്ചു വർഷം മുന്നേ തിരിച്ചറിഞ്ഞ ഒരു രോഗത്തിന്റെ അവസാന സമയങ്ങളിലൂടെയാണ് ഞാനിന്ന് കടന്നു പോയി കൊണ്ടിരിക്കുന്നത്,.എന്റെ ജീവിതം എന്നു ഞാനുദേശിച്ചതു പോലും ഈ ആറുമാസക്കാലയളവു മാത്രമാണ് !

ഇതറിഞ്ഞും നിനക്കെന്നെ തന്നെ സ്നേഹിക്കണം എന്നാണെങ്കിൽ അതിനു പോലും നിനക്ക് ആ കുറച്ചു ദിവസങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂ,

അതും നമ്മൾ തമ്മിൽ ഒരു വൺ സൈഡ് പ്രണയം മാത്രമാവും നിലനിൽക്കുക, എന്റെ ഭാഗത്തു നിന്ന് പ്രണയാർദ്രമായ ഒരു നോട്ടം പോലും നീ പ്രതീക്ഷിക്കുകയും അരുത് എന്നു സാരം,

അതു കൊണ്ട് ഇതെല്ലാം കൂടി കണക്കിലെടുത്തു കൊണ്ടു വേണം നീ ഒരു തീരുമാനം കൈക്കൊള്ളാൻ, എന്നെ സ്നേഹിക്കുക വഴി ദു:ഖം മാത്രമാവും നിനക്ക് ലഭിക്കുക !

എനിക്കൊട്ടും നിന്നെ ഇഷ്ടമല്ലായെന്നും നിന്റെ സമാധാനത്തിനു വേണ്ടി മാത്രമാണ് എന്റെ അറിവോടു കൂടി എന്നെ സ്നേഹിക്കാൻ ഞാൻ സമ്മതിക്കുന്നതെന്നു കൂടി നീ കണക്കിലെടുക്കുക !

നമ്മൾ തമ്മിൽ ഒരിക്കൽ പോലും ഒന്നിച്ചു നടക്കുകയോ, ജീവിതത്തെ കുറിച്ച് സ്വപ്നം കാണുകയോ, ഒരു പരിധിക്കപ്പുറം കൂടുതൽ സമയം സംസാരി ച്ചിരിക്കുകയോ, ഒന്നിച്ചിരുന്ന് സ്നേഹം പങ്കു വെക്കുകയോ,.ഒരു സ്നേഹബന്ധത്തിനാവശ്യമായ യാതൊന്നും ചെയ്യുകയുമില്ല, ചിലപ്പോൾ എനിക്ക് അവശേഷിക്കുന്ന ദിവസങ്ങളിൽ ഒരു ദിവസം പോലും നിന്നോട് പുഞ്ചിരിച്ചെന്നോ, സംസാരിച്ചെന്നോ പോലും വരില്ല,

എന്നാൽ നിനക്കെന്നോടു ഇത്രയും കാലം ഉണ്ടായിരുന്ന ഇഷ്ടം മനസിലാക്കി നിന്റെ സ്നേഹം എന്റെ ഹൃദയത്തിൽ ഞാൻ ചേർത്തു വെക്കും !

ഞാൻ നിന്റെ സ്നേഹം അംഗീകരിച്ചു എന്നു വെച്ച് നീയെന്നെ വിട്ടു പോകുന്നതിൽ എനിക്കോ നിനക്കോ പ്രശ്നങ്ങളൊന്നും ഉണ്ടായിരിക്കുന്നതല്ല,

ഈ നിമിഷം തന്നെ നിനക്കെന്നെ വിട്ടു പോകാം !

എന്റെ അവസ്ഥ ഞാനിപ്പോൾ നിന്നോട് തുറന്നു പറഞ്ഞപ്പോൾ മാത്രമാണ് നീയിത് അറിഞ്ഞതെന്ന പരിഗണന ഞാൻ നിനക്കു ഇപ്പോഴും തരുന്നു,

ഇനി നിനക്കു തീരുമാനിക്കാം !

സ്മയയുടെ ആ വാക്കുകളെല്ലാം വളരെ നിർവികാരനായി നിന്നു കൊണ്ടാണ് നിവ് കേട്ടത് !

അവൾ പറഞ്ഞതെല്ലാം കേട്ടു നിന്നതല്ലാതെ അവളോട് മറുപടിയായ് ഒരക്ഷരം പോലും അവൻ പറഞ്ഞില്ല,

എന്നാലതിനു പകരം പോക്കറ്റിൽ നിന്നൊരു കടലാസെടുത്ത് അവൾക്കു നേരെ നീട്ടുക മാത്രമാണവൻ ചെയ്തത്, അവൻ നീട്ടിയ കടലാസവൾ വാങ്ങിയതും അവനവിടം വിട്ടു പോകുകയും ചെയ്തു,

അവൻ പോയി കഴിഞ്ഞ ശേഷമാണ് അവൾ ആ കടലാസ് നിവർത്തിയത് അതിലവൻ ഇങ്ങനെ എഴുതിയിരുന്നു,

” അർഹത ഇല്ലാത്തതാണോ ആഗ്രഹിക്കുന്നത് എന്നൊരു ചിന്ത നിന്നെ കണ്ടതു മുതൽ കൂടെ കൂടിയിരുന്നു,

അതു കൊണ്ടു തന്നെ എന്നെങ്കിലും ആ അർഹത ഉണ്ടാവുകയാണെങ്കിൽ അന്നു നിനക്കു തരാൻ വേണ്ടി എഴുതി കൊണ്ടു നടക്കുകയായിരുന്നു ഇത്,

കഴിഞ്ഞ കുറെ വർഷങ്ങളായി.എത്രയോ തവണ ഇതേ വാക്കുകൾ പല പല കടലാസുകളിലായി ഞാൻ മാറ്റിയെഴുതിയിട്ടുണ്ട്,.അതിന്റെ കാരണം എഴുതി വെച്ച കടലാസ് പോക്കറ്റിലിരുന്നു നാശമാകുമ്പോൾ മറ്റൊന്നിലേക്ക് മാറ്റി എഴുതേണ്ടി വരുന്നതു കൊണ്ട് !

നിന്നോട് പറയാൻ വളരെ കുറച്ചു കാര്യങ്ങളെ എനിക്കുള്ളൂ,

നമ്മളെ ഒരാൾക്ക് ഇഷ്ടമല്ല എന്നറിയാൻ നമ്മളെ കാണുമ്പോഴുള്ള അവരുടെ നോട്ടങ്ങളും മുഖഭാവങ്ങളും തന്നെ ധാരാളമാണ്,

നിനക്കെന്നെ ഇഷ്ടമില്ലായിരിക്കാം എന്നാലെനിക്ക് നിന്നെ സ്നേഹിക്കാൻ നിന്റെ സമ്മതമോ ഇഷ്ടമോ ആവശ്യമില്ലല്ലോ,

നിനക്കെന്നെ ഇഷ്ടമാണോ എന്നതിനേക്കാൾ ഞാൻ ആഗ്രഹിക്കുന്നത് നിന്നെ സ്നേഹിക്കുന്നൊരാൾ നിനക്ക് ചുറ്റിലും എവിടെയൊക്കയോ ഉണ്ടെന്നു നീ അറിഞ്ഞിരിക്കണമെന്നു മാത്രമാണ് !

ആ എഴുത്തു വായിച്ചു തീർന്നതും അതങ്ങിനെ തന്നെ മടക്കിയവൾ ഉള്ളം കൈയ്യിൽ തന്നെ വെച്ചു,

അടുത്ത ദിവസം അവർ തമ്മിൽ വീണ്ടും കണ്ടെങ്കിലും പ്രത്യേകിച്ചൊരു താൽപ്പര്യങ്ങളും അവളിൽ നിന്നുണ്ടായില്ല,.അവനവളോടതിനു പരാതിയോ പരിഭവമോ കാണിച്ചതുമില്ല,

ദിവസങ്ങൾ ഒന്നൊന്നായി കടന്നു പോയി കാഴ്ച്ചകൾ മാത്രം നടന്നു കൊണ്ടിരുന്നു അതിനിടയിൽ ഒരു ദിവസം അസുഖം മൂർച്ചിച്ചതിനേ തുടന്ന് അവളെ ഹോസ്പ്പിറ്റലിൽ അഡ്മിറ്റാക്കി അവിടെയും അവനവളെ തിരഞ്ഞെത്തി,

അവളുടെ അവസാന നാളുകൾ അടുത്തതോടെ അവൾ ഹോസ്പ്പിറ്റലിൽ തന്നെയായി, അവനും അവിടെ വന്നു പോയി കൊണ്ടിരുന്നു എന്നിരുന്നാലും അവർ തമ്മിലുള്ള അകലം കുറഞ്ഞതുമില്ല,

ഒരു ദിവസം അവളെ കാണാൻ വന്ന അവനോട് അന്നേ രാത്രി അവൾക്ക് കൂട്ടിരിക്കാമോയെന്നവൾ ചോദിച്ചു, അവനതിനു സമ്മതമാണെന്നു പറഞ്ഞതും അവൾ അമ്മയോട് അന്നു രാത്രി വീട്ടിൽ പോയി കൊള്ളാനും അവൻ രാത്രി അവൾക്ക് കൂട്ടു നിന്നോളുമെന്നു പറഞ്ഞതും അമ്മ അതു മനസിലാക്കി തിരിച്ചു പോയി,

രാത്രി ഏറെ വൈകിയാണ് അവൾ സംസാരിച്ചു തുടങ്ങിയത് അവൾ അവനോടു പറഞ്ഞു.” ഡോക്ടർമാർ എനിക്കനുവദിച്ച സമയം കഴിഞ്ഞിരിക്കുന്നു അനിവാര്യമായ വിധി എപ്പോൾ വേണമെങ്കിലും എന്നെ തിരഞ്ഞു വരാം “. “ചിലപ്പോൾ ഈ രാത്രി തന്നെ ! ” ” പേടിയുണ്ടോ ? “.എന്റെ കൂടെ നിൽക്കാൻ ?

അതിനവൻ അവളെയൊന്നു നോക്കി ഇല്ലെന്നു തലയാട്ടിയതും അവൾ പറഞ്ഞു,

” നീ എനിക്കു തന്ന കത്ത് ഞാനൊരു നൂറു തവണയെങ്കിലും വായിച്ചു കാണും അതെന്നെ വല്ലാതെ ജീവിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്,”

” ആ കത്ത് ഒരോ തവണ വായിക്കുമ്പോഴും ഞാൻ ആലോചിക്കുന്നുണ്ട് എന്തു കൊണ്ടാണ് ഞാൻ നിന്നെ ഇഷ്ടപ്പെടാൻ ശ്രമിക്കാത്തതെന്ന് ? “

ചിലപ്പോഴത് നിന്നോടുള്ള ഇഷ്ടകുറവു കൊണ്ടായിരിക്കണമെന്നില്ല, ഈയൊരിഷ്ടം കൊണ്ട് എനിക്കോ നിനക്കോ ഒരു ഗുണവുമില്ലെന്ന് മനസിലുറച്ചു പോയ വിശ്വാസത്തിന്റെ പ്രശ്നം കൊണ്ടോ ആയിരിക്കാം,

നീ ആ എഴുത്തിൽ പറഞ്ഞ ഒരു കാര്യം വളരെ ശരിയാണ്,.” നമ്മളെ സ്നേഹിക്കുന്നൊരാൾ നമ്മളോടൊപ്പ മില്ലെങ്കിലും നമുക്ക് ചുറ്റിലും എവിടെ യൊക്കയോ അങ്ങിനെയൊരാൾ ഉണ്ടാവുക എന്നു വെച്ചാൽ അതൊരു പ്രതീക്ഷയാണ് !

അപ്പോഴും അവൾ പറയുന്നത് കേട്ട് അവളെ നോക്കിയിരിക്കുന്നതല്ലാതെ അവനൊന്നും പറഞ്ഞതുമില്ല,

തുടർന്നും അവൾ അവനോടു ചോദിച്ചു,.ഞാനൊരാഗ്രഹം പറഞ്ഞാൽ അതു സാധിച്ചു തരുമോയെന്ന് ?.അവനതിനു തലയാട്ടിയതും അവൾ പറഞ്ഞു,.” ഈ ബെഡ്ഡിൽ എന്നെയൊന്ന് ചേർത്തു പിടിച്ച് എന്നോടൊപ്പം ഇവിടെയൊന്ന് കിടക്കാമോ ? “

” ഈ രാത്രി എനിക്ക് നിന്റെ ഹൃദയമിടിപ്പുകൾ കേട്ടുറങ്ങണം എന്നുണ്ട് ! ” ” ചിലപ്പോൾ ഇനിയൊരു കാഴ്ച്ചക്കു പോലും സാധ്യമായില്ലെങ്കിലോ ? “

അവൾ പറഞ്ഞതു കേട്ട് ആദ്യം അത്ഭുതമാണ് അവന് തോന്നിയത് !

എന്നാലവൾ തന്നെ അവളുടെ ബെഡ്ഡിൽ ഒാരം ചേർന്നു കിടന്ന് അവനും കൂടി അവളോടൊപ്പം ചേരുന്നതിന് സ്ഥലമൊരുക്കിയതും അവനും അവൾക്കൊപ്പം വന്നു കിടന്നു,

അവനെ ചേർത്തു പിടിച്ച് അവന്റെ ഹൃദയമിടിപ്പുകൾക്കൊപ്പം അവൾ അവനെ പുണർന്നു കിടന്നു,.ആ രാത്രി പക്ഷേ അവനുറങ്ങിയില്ല, ഒരു മരണത്തിലെന്നപ്പോലെ അവൾ സൗമ്യവും ശാന്തവുമായ് ഉറങ്ങുന്നതും നോക്കി അവനവൾക്ക് കാവലിരുന്നു,

രാവിലെ ഉണർന്ന അവൾ അവനോടു പറഞ്ഞു, ഞാൻ ജീവിതത്തിൽ ഇതുവരെ കേട്ടതിൽ ഏറ്റവും ഹൃദ്യമായ സംഗീതം അതു എനിക്കായി തുടിക്കുന്ന നിന്റെ ഹൃദയമിടിപ്പുകളായിരുന്നു, എന്ന് !”

അവനതിനും ഒന്ന് പുഞ്ചിരിച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല,

ആ സംഭവങ്ങൾക്ക് ശേഷം മൂന്നാം നാൾ അവൾ മരണത്തിന് കീഴടങ്ങി !

അതിനെല്ലാം ശേഷം.അവൻ പിന്നെയും ഒരു ദിവസം അവളെ അടക്കിയ അവളുടെ കല്ലറക്കു മുന്നിൽ വന്നു നിന്നു കൊണ്ട് അവളെ നോക്കി അതുവരെയും അവന്റെ ഹൃദയത്തിൽ സൂക്ഷിച്ച അവൾക്കറിയാത്ത ഒരു രഹസ്യം അവളോടു പറഞ്ഞു,

നിന്നെ ഞാൻ ആദ്യമായി കാണുന്നത്അ തെ ഹോസ്പ്പിറ്റലിൽ വെച്ചു തന്നെയായിരുന്നു, എന്റെ അപ്പനെ ഹോസ്പ്പിറ്റലിൽ അഡ്മിറ്റാക്കിയ സമയത്ത് കാന്റിനിൽ പോയി ചായ വാങ്ങി വരുന്ന വഴി ചായപാത്രത്തിന്റെ ചൂടു കാരണം അതൊന്ന് ചൂടുമാറാൻ തൊട്ടടുത്തു കണ്ട തൂണിനു സൈഡിൽ ചായപാത്രം താഴെ വെച്ച് ഒന്നവിടെ നിന്നപ്പോൾ ആ തൂണിന്റെ മറുവശത്തു നിന്നു കൊണ്ട് ഡോക്ടർ നിന്റെ അമ്മയോട് നിന്റെ രോഗ വിവരം പറയുന്നത് അന്നു ഞാനും കേട്ടു,

” നിനക്കിനി അഞ്ചു വർഷം കൂടിയേ അവശേഷിക്കുന്നുള്ളൂയെന്ന് ഡോക്ടർ പറയുന്നതു കേട്ടപ്പോൾ നിന്നേക്കാൾ നാലു വയസ്സു മാത്രം പ്രായ വ്യത്യാസമുള്ള എനിക്കും അതൊരു ഷോക്കായിരുന്നു “

ഒരാൾ മരണപ്പെട്ടു എന്നറിയുന്നതും മരണപ്പെടാൻ പോകുന്നു എന്നറിയുന്നതും തമ്മിലുള്ള അന്തരം ഞാനാ നിമിഷം തിരിച്ചറിഞ്ഞു,

മരണപ്പെട്ടു എന്നത് ഒരു സത്യവും, മരണപ്പെടാൻ പോകുന്നു എന്നതിൽ എവിടെയോ ഒരു സാധ്യതയും തെളിഞ്ഞു നിൽക്കുന്നുണ്ടെന്ന് ആ നിമിഷം ഉള്ളിലൊരു തോന്നൽ, ആ നിമിഷത്തിലാണ് നിന്നെ ഒന്നു കാണാനുള്ള ആഗ്രഹവും ഉള്ളിലുണർന്നത് !

അന്ന് നിന്റെ അമ്മയുടെ പിന്നാലെ വന്ന് ഞാൻ നിന്നെ കണ്ടു ആ കാഴ്ച്ചയിൽ നിന്നോട് തോന്നിയ ഒരു ഇഷ്ടം ! എന്റെ സാമീപ്യം നിനക്കിഷ്ടമാവുമോ എന്നതിനേക്കാൾ ആ അഞ്ചു വർഷം നിന്നെ സ്നേഹിക്കാനും നിനക്ക് കൂട്ടിരിക്കാനും അന്നു ഞാനും തീരുമാനിച്ചു,

നീയെന്നെ ഇഷ്ടപ്പെട്ടില്ലെങ്കിലും നിന്നെ സ്നേഹിക്കുന്നൊരാളായി നിനക്ക് ചുറ്റിലും എവിടെയൊക്കയോ ഉണ്ടാവുക എന്നു മാത്രമായിരുന്നു ഞാനും ആഗ്രഹിച്ചത് !

എന്നാൽ ഒരായുഷ്ക്കാലത്തെ ഒറ്റ രാത്രിയാക്കി ചുരുക്കി നിയെനിക്ക് സമ്മാനിച്ചപ്പോൾ നിന്റെ ഹൃദയമിടിപ്പുകൾ എനിക്കേകിയ ആ സ്നേഹം ഇന്നും എന്നെ പിൻതുടർന്നു കൊണ്ടെയിരിക്കുന്നു,!

എല്ലാം പറഞ്ഞു കഴിഞ്ഞ്നി വ് കൈയ്യിലെ പൂക്കൾ ആ കല്ലറയിലെക്ക് വെച്ചതും ആ കല്ലറയിൽ ഇങ്ങനെ രേഖപ്പെടുത്തിയിരുന്നു,

സ്മയ ഡേവിഡ്ജ നനം – 4/7/1980 – മരണം – 2/5/2001.

Related Posts

Leave a Reply

Your email address will not be published. Required fields are marked *