എന്തിനാ അമ്മേ വെറുതെ മാളൂന് ഇഷ്ട്ടമില്ലെങ്കിൽ വേണ്ടാന്ന് വെച്ചൂടെ ഈ രണ്ടാം കെട്ട്…….

മാളു

Story written by Noor Nas

മാളു.എന്റെ അച്ഛനെ രണ്ടാ കെട്ടിന് ഒരുക്കുകയാണോ മുത്തശ്ശി??

മുത്തശ്ശി. മോളുടെ അമ്മ മരിച്ചു വർഷം അഞ്ചായില്ലേ മോളെ. നിങ്ങൾക്ക് രണ്ട് പേർക്കും വേണ്ടേ ഒരു കൂട്ട്ഈn മുത്തശ്ശി ഇന്നി എത്ര നാൾ എന്ന്‌ വെച്ചാ.

മാളു. വേണ്ടാ മുത്തശ്ശി അച്ഛൻ എന്നിക്ക് തരുന്ന സ്നേഹം പങ്കിടാൻ ഈ വിട്ടിൽ ഇന്നി ഒരാൾ വേണ്ടാ അത് എന്നിക്ക് ഇഷ്ട്ടമല്ല..

മുത്തശ്ശി മാളൂന്റെ അരികിൽ വന്നിരുന്നു അവളുടെ തലമുടിയിൽ തലോടി ക്കൊണ്ട്. ഇന്നി കേറി വരുന്ന ആൾ മോളെ നന്നായി സ്നേഹിക്കുന്ന ഒരാൾ ആണെങ്കിലോ.?

മാളു. അമ്മയോളം വരുമോ മുത്തശ്ശി കേറി വരുന്ന ആ ആൾ.??

ഇന്നി മുത്തശ്ശി പറഞ്ഞത് പോലെ അങ്ങനെയാണങ്കിൽ തന്നെ അവർ എന്നിക്കും അച്ഛനും തരുന്ന സ്നേഹത്തിന് എത്ര മാത്രം ആത്മാർത്ഥത കാണും..?

മുത്തശ്ശി. മോളുടെ ഈ പിടി വാശി ഭാവിയിൽ ഒറ്റപ്പെടുത്തുന്നത് മോളുടെ അച്ഛനെയായിരിക്കും..

മോൾക്ക് പ്രായം എത്തിയാൽ.മോൾ കല്യാണം കഴിഞ്ഞു അങ്ങ് പോകും. അപ്പോ മോളുടെ അച്ഛൻ ഈ വീട്ടി തനിയെ ആവില്ലേ.?

മാളു. അതിന് ആരാ കല്യാണം കഴിഞ്ഞു പോകുന്നെ ഞാൻ എവിടെയും പോകുന്നില്ല ഞാൻ എന്നും അച്ഛന് കൂട്ടായി ഈ വീട്ടി തന്നെ കാണും..

ഇരുവരുടെയും വർത്തമാനം കേട്ട് അകത്തേക്ക് കേറി വന്ന മഹി..

എന്തിനാ അമ്മേ വെറുതെ മാളൂന് ഇഷ്ട്ടമില്ലെങ്കിൽ വേണ്ടാന്ന് വെച്ചൂടെ ഈ രണ്ടാം കെട്ട്.

മുത്തശ്ശി.. നിനക്ക് അങ്ങനെ പറയാം കുഴിയിൽ കാലും നീട്ടിയിരിക്കുന്ന എന്റെ നെഞ്ച് നീറി പുകയുകയാണ് നിന്നെയും ഇവളെയും ഓർത്ത്.. അതാർക്കും. അറിയണ്ടല്ലോ.

ഒടുവിൽ മുറിയിൽ നിന്നും വിട്ട് പോകാൻ നേരം മുത്തശ്ശി എന്താന് വെച്ചാ അച്ഛനും മോളുംകൂടി അങ്ങ് തീരുമാനിക്ക് എന്നിക്ക് ഇന്നി ഒന്നും പറയാൻ ഇല്ലാ..?

താടിക്കും കയ്യും കൊടുത്ത് എന്തോ ചിന്തയിലാണ്ടിരിക്കുന്ന മാളൂന്റെ അരികിൽ വന്ന് മഹി.

അതിന് ഇത്രമാത്രം ചിന്തിക്കാൻ എന്തിരിക്കുന്നു എന്റെ മോൾക്ക് വേണ്ടങ്കിൽ ഈ അച്ഛനും വേണ്ടാ നമ്മുക്ക് നമ്മൾ മതി.. അതും പറഞ്ഞുകൊണ്ട് മാളൂനെ ചേർത്ത് പിടിച്ച് ആ കവിളിൽ ഒരു മുത്തം കൊടുക്കുബോൾ മാളൂന്റെ കണ്ണുകൾ നിറഞ്ഞിരുന്നു…

കാലത്തിന്റെ കാറ്റുകൾ മറച്ചിട്ട കലണ്ടർ താളുകളിൽ നോക്കിയിരിക്കുന്ന മഹി.

മഹിയുടെ യവനത്തെ മായിച്ചു കളഞ്ഞ തലയിലെ നരവിണ മുടികളെ . ജനലിൽ കൂടി അകത്തേക്ക് വന്ന കാറ്റ് ഒന്ന് തഴുകിയപ്പോൾ

അയാൾ ചുമരിലേക്ക് നോക്കി..

ചുമരിൽ തുക്കിയ തന്റെ ഭാര്യ ലതികയുടെ ഫോട്ടോയുടെ അടുത്ത് തന്നെ അമ്മയും .

രണ്ട് നഷ്ട്ടങ്ങൾക്ക് നടുവിൽ കിടന്ന്ഉ ള്ളിലെ ഒറ്റപ്പെടലിന്റെ വേദന താങ്ങാൻ പറ്റാതെ മഹി നെഞ്ച് തടവി..

ഒരു ആശ്വാസത്തിനു എന്നപോലെ മഹി മൊബൈൽ എടുത്ത് മാളുന് വിളിച്ചു.

അങ്ങേ തലയ്ക്കൽ നിന്നും മാളു.

മാളു എന്താ അച്ഛാ ?

മഹി. എന്നിക്ക് മോളെ ഒന്ന് വിളിക്കണം എന്ന്‌ തോന്നി..

മാളു. ഇതും കുടുബോൾ അച്ഛൻ ഇന്ന് എന്നെ എത്ര തവണ വിളിച്ചു എന്ന്‌ അറിയോ?

മഹി. അത് മോളെ ഞാൻ.

മാളു എന്നിക്ക് അച്ഛന്റെ ഫോൺ അറ്റന്റ് ചെയ്തോണ്ട് ഇവിടെ ഇരുന്നാ മതിയോ.? എന്നിക്കും ഉണ്ട് അച്ഛാ ഇവിടെ ഒരുപാട് ജോലിത്തിരക്കുകൾ.

അച്ഛന് ആഴ്ചയിൽ ഒരു പ്രാവശ്യം വിളിച്ചാ പോരെ ?

മഹി. അല്ല മോളെ ഞാൻ ഇവിടെ ഒരുപാട് ഒറ്റപെടലുകൾ അനുഭവിക്കുന്നു..

മാളു.. ഞാൻ അച്ഛനോട് ഒരു കാര്യം പറയട്ടെ. അച്ഛന് ഒന്നും തോന്നരുത്. ആരും കുട്ടിന് ഇല്ലാത്തത്കൊണ്ടാണ്അ ച്ഛന്റെ ചിന്തകൾ വെറുതെ കാട് കയറുന്നത്. ഇന്നാളു സുകുവേട്ടൻ എന്നോട് ഒരു കാര്യം പറഞ്ഞു അച്ഛനെ ഏതെങ്കിലും വൃദ്ധസദനത്തിൽ കൊണ്ട് വിടുക

എന്നിട്ട് അച്ഛൻ താമസിക്കുന്ന ആ വിട്വ ല്ലവർക്കും വാടകക്ക് കൊടുക്കാമെന്ന്.

ആ കാശു പിന്നീട് അച്ഛന്റെ അവശ്യത്തിന് തന്നെ ഉപകരിക്കുമ്മല്ലോ.

മാളു അച്ഛന്റെ മറുപടിക്കായി കാത്തിരുന്നു

കുറച്ചു നേരം നീണ്ടു നിന്ന മൗനം.

മഹി ഉള്ളിലെ വിതുമ്പൽ അടക്കി പിടിച്ച് ഇടറുന്ന ശബ്ദത്തോടെ.

എന്റെ മോൾ അച്ഛന് പിന്നീട് ഉപകരിക്കും എന്ന്‌ പറഞ്ഞത്ഞാ ൻ ച ത്തു കഴിഞ്ഞാൽ എന്റെ ശവദാഹത്തിനും അടിയന്തിരത്തിനും എന്നല്ലേ..?

മാളു. അച്ഛാ ഞാൻ.

മഹി മോൾ ഇന്നി ഒന്നും പറയേണ്ട സമ്മയം കിട്ടുബോൾ ഇങ്ങോട്ട് വരിക.

ഇന്നി അതിനും സമ്മയം ഇല്ലങ്കിൽ ഇങ്ങോട്ട് ഒന്നു വിളിക്കുക..

എന്റെ മൊബൈൽ കോളിന്റെ റിംഗ് മോളുടെ ഫോണിൽ ഇന്നി കേൾക്കില്ല പോരെ.?

മാളു. അച്ഛാ.

മഹി മൊബൈൽ കട്ട് ചെയ്ത ശേഷം..

ലതികയുടെയും അമ്മയുടെയും ഫോട്ടോയിൽ നോക്കിയിരുന്നു കണ്ണുകൾ തുടച്ചു പിന്നെ ചാരി കസേരയിൽ മലർന്നു കിടന്ന് ആ ഫോട്ടോകൾ നോക്കിയിരി ക്കുബോൾ കാണാ

മഹിയുടെ കവിളിൽ കൂടി ഒഴുകി വരുന്ന നെഞ്ചിനുള്ളിലെ നീറി പുകയുന്ന കണ്ണിരുകൾ.

മാളു തള്ളി വിട്ട ആ ഒറ്റപെട്ട ലോകത്ത്

ഒരാൾക്ക് വേണ്ടി മാത്രമുള്ള ഒരു കാത്തിരിപ്പ് ആയിരുന്നു പിന്നീട് അങ്ങോട്ട് മഹിയുടേത്

അത് മരണത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് മാത്രമായിരുന്നു…

Related Posts

Leave a Reply

Your email address will not be published. Required fields are marked *