എന്തിനാ ഇപ്പോളും ഇങ്ങനെ അവിവാഹിതനായി നിക്കുന്നെ ഒന്ന് കെട്ടിക്കൂടെ . ഞാൻ കെട്ടിയാൽ പിന്നെ ഈ ജനലിൽ രാത്രി വന്ന് ആര് തുങ്ങി കിടക്കും ആര് നിന്നോട് ഇങ്ങനെ…….

അ വിഹിതം

Story written by Noor Nas

എന്താ ഈ എഴുതി കൂട്ടുന്നെ?

ശുഭ.. ബാംഗ്ലൂരിൽ ഉള്ള ഭർത്താവിന് കത്ത്

ബാലൻ . ഈ കാലത്തും ഉണ്ടോ ഈ പണ്ടാരമൊക്കെ..???

ശുഭ. ആ എന്നിക്ക് ഇതെക്കയല്ലേ അറിയൂ. മൊബൈലിൽ കു ത്തി കളിക്കാനുള്ള ബുദ്ധിയൊന്നും എന്നിക്കില്ല..

ബാലൻ. ഞാൻ പഠിപ്പിച്ചു തരട്ടെ..?

ശുഭ. എന്തോന്ന്..??

ബാലൻ..മൊബൈലിൽ കു ത്തികളിക്കാൻ..

ശുഭ. നാണത്തോടെ ഈ ജനൽ കമ്പികളിൽ തുങ്ങി പിടിച്ച് കൊഞ്ചാതെ ഒന്ന് പോകുന്നുണ്ടോ?

ബാലൻ. നിന്നക്ക് എന്താ ഹേ?

ശുഭ. ആ തള്ള ഉറങ്ങിയിട്ടില്ല അവിടെ ടിവി കണ്ടോണ്ട് ഇരിക്കുകയാ.

ബാലൻ. അതിന് നല്ല ആയുസ് ആണല്ലോ ഇങ്ങനെ പോയാൽ നിന്റെയും എന്റെയും നിന്റെ കെട്ടിയോന്റെയും പുക കണ്ടിട്ടേ ആ തള്ള പോകും എന്നാ തോന്നുന്നേ.

എല്ലാം അ വിഹിത ബന്ധങ്ങൾക്കും ഇടയിൽ കാണും പായസത്തിലെ എള്ളു പോലെ ഇത്‌ പോലുള്ള കുറേ തള്ളകൾ.അല്ലെ?

ബാലന്റെ പറച്ചിലുകൾ കേട്ട്ശു ഭ ശബ്‌ദം അമർത്തി ചിരിച്ചു…

ശുഭ കസേരയിൽ നിന്നും എഴുനേറ്റ് ജനലിലെന്റെ അരികിലേക്ക് തല നീട്ടി ക്കൊണ്ട്. അതെന്താ ബാലേട്ടന്റെ കൈയിൽ ഒരു പൊതി.

ബാലൻ.അതോ എന്റെ വീട്ടിലും ഉണ്ടല്ലോ ശരിരം ദ്രവിച്ചിട്ടും ആയുസ് തീരാത്ത ഒരു തള്ള അതിന് കുറച്ച് പരിപ്പ് വട.

ഇത്‌ അങ്ങ് വായിൽ കൊണ്ട് പോയി വെച്ചാൽ പിന്നെ ഞാൻ വൈകിയതിന്റെ കാരണം ആ തള്ള ചോദിക്കില്ല..

ശുഭ ഹോ ഒരു സൂത്ര ശാലി.

എന്തിനാ ഇപ്പോളും ഇങ്ങനെ അവിവാഹിതനായി നിക്കുന്നെ ഒന്ന് കെട്ടിക്കൂടെ..?

ബാലൻ. ഞാൻ കെട്ടിയാൽ പിന്നെ ഈ ജനലിൽ രാത്രി വന്ന് ആര് തുങ്ങി കിടക്കും ആര് നിന്നോട് ഇങ്ങനെ സംസാരിക്കും?? ശേഷം ബാലൻ സംശയത്തോടെ ശുഭയെ നോക്കി അല്ല എന്നിക്ക് പകരം ഈ ജനലിൽ തൂങ്ങാൻ നീ ആരെയെങ്കിലും കണ്ടു വെച്ചിട്ടുണ്ടോ ഹേ?

ശുഭ ചിരിച്ചു ക്കൊണ്ട് ഒന്ന് പോ ചേട്ടാ.

ബലാൻ എന്നാ ഞാൻ അങ്ങോട്ട് പോകാ അല്ലെ.??

ശുഭ. ഉം പൊക്കോ..

ബാലൻ ഞാൻ പോകും

ശുഭ. ഉം പോക്കൊനേ…

ഇരുട്ടിൽ ശുഭയുടെ ജാരൻ ബാലൻ പമ്മി പമ്മി പോകുബോൾ..

അകത്തെ മുറിയിൽ ടീവി സീരിയലിലെ അ വിഹിതത്തെ ശപിച്ചു ക്കൊണ്ട് ശുഭയുടെ അമ്മായിയമ്മ എങ്ങനെ തോന്നുന്നടി നിന്റെ കെട്ടിയോനെ ഇങ്ങനെ ചതിക്കാൻ..

അവൻ അന്യ നാട്ടിൽ കിടന്നു കഷ്ടപ്പെട്ട് നിന്നേ തീറ്റി പോറ്റുബോൾ നീ ഇവിടെ കിടന്ന് ഇത്‌ തന്നേ കാണിക്കണം നന്ദി കെട്ടവൾ…

സീരിയൽ തീർന്നപ്പോൾ അകത്തും നിന്നും അമ്മായിമ്മയുടെ വിളി മോളെ ശുഭ ചോറ് എടുത്തു വെക്ക്..

അത് കേട്ടപ്പോൾ ശുഭ ജനലിന് അരികിലെ കസേരയിൽ നിന്നും എഴുനേറ്റ് ജനൽ അടച്ച ശേഷം. അകത്തെ മുറിയിലേക്ക് കയറി പോയി..

സ്വന്തം ജിവിതം എന്ന സീരിയലിലെ മരുമകൾ ശുഭയേ അറിയാത്ത അമ്മായി അമ്മ അപ്പോളും ടീവിയിലെ അ വിഹിത കഥാ പാത്രത്തെ പഴിക്കുകയായിരുന്ന. എന്നാലും നീ പി ഴച്ചു പോയല്ലോ അസത്തെ..

ശുഭ.കേൾക്കാത്ത പോലെ അടുക്കളയിലേക്ക് പോകുബോൾ

അമ്മായിമ്മ കൃഷ്ണ നീ എന്നിക്ക് നല്ല ഒരു മരുമോളെ തന്നല്ലോ അതെന്നെ ഒരു ഭാഗ്യം. 🙏🙏

Related Posts

Leave a Reply

Your email address will not be published. Required fields are marked *