എന്റെ കൈയിൽ എവിടുന്നാ അമ്മേ അത്രെയും കാശ്. ഒന്നാമത്തെ അനിയൻ പെണ്ണ് കെട്ടിയപ്പോൾ എല്ലാർക്കും കൂടി തറവാട്ടിൽ നില്കാൻ സ്ഥലം ഇല്ലാന്ന്……..

മകൻ

Story written by Treesa George

അമ്മ എന്താ എന്നോട് വരാൻ പറഞ്ഞത്?

മോനെ നിനക്ക് അറിയാല്ലോ നിന്റെ അച്ഛന്റെ കാര്യം. ഒരു പിടിപ്പും പ്രാപ്തിയും ഇല്ല. കിട്ടണ കാശ് മൊത്തം ക ള്ള് കുടിച്ചും ചിട്ട് കളിച്ചും കളയും. നീ ചിലവിനു തരുന്ന കൊണ്ട് ആണ് ഇവിടുത്തെ കാര്യം നടക്കുന്നത്.

അമ്മ ഇപ്പോൾ ഇതൊക്കെ എന്തിനാ എന്നോട് പറയുന്നത്. എനിക്ക് അറിയാതില്ലാത്ത കാര്യം ഒന്നും അല്ലല്ലോ. ഇവിടുത്തെ എന്ത് എലും കാര്യത്തിന് ഞാൻ കുറവ് വരുത്തിയിട്ടുണ്ടോ.

എനിക്ക് അറിയാം മോനെ. നീ ഉണ്ട് ഇല്ലേലും ഇവിടുത്തെ കാര്യം നോക്കും എന്ന്. നിന്നെ പോലെ ഒരു മകനെ കിട്ടിയത് എന്റെ പുണ്യമാണ്. ഇപ്പോൾ നിന്റെ പെങ്ങൾ സുലോചനക്ക് ഒരു ആലോചന വന്നിട്ടുണ്ട്. പയ്യൻ സർക്കാർ ജോലിക്കാരനാ. നല്ല കൂട്ടാരാ.

നല്ല കൂട്ടർ ആണേൽ നമുക്ക് അത് അങ്ങ് നടത്താം അമ്മേ.

അതാ മോനെ അമ്മയും പറഞ്ഞു വരണത്. നമ്മുടെ ഭാഗ്യത്തിന് അവർ ചോദിക്കുന്നത് വെറും 10 ലക്ഷമാ. ഇപ്പോളത്തെ കാലത്ത് സർക്കാർ ജോലിക്കാരന് അതും അതിന് അപ്പുറവും കിട്ടും. സുലോചനയുടെ ഭാഗ്യം കൊണ്ടാ അവർക്ക് കൂടുതൽ ഒന്നും ചോദിക്കാൻ തോന്നാത്തത്. പക്ഷെ നിനക്ക് അറിയാല്ലോ നിന്റെ അപ്പന്റെ കൈയിൽ ഒരു രൂപാ പോലും നിക്കിയിരിപ്പു ഇല്ലാന്ന്. നീ അല്ലേ മുത്തവൻ. നീ വേണം മുന്നിൽ നിന്ന് ഈ കല്യാണം നടത്താൻ. നിന്റെ അനിയൻമാര് രണ്ട് പേരെയും കൊണ്ട് ഈ കുടുംബത്തിന് പത്തു പൈസയുടെ ഉപകാരം ഇല്ല. രണ്ട് പേർക്കും അവരുടെ കെട്ടിയവൾ മാർ പറയുന്നത് ആണ് വേദവാക്യം. എനിക്ക് അവളുമാരുടെ കാലു പിടിക്കാൻ ഒന്നും വയ്യ. നിന്നോട് ആകുമ്പോൾ എനിക്ക് എന്തും അങ്ങ് പറയല്ലോ.

എന്റെ കൈയിൽ എവിടുന്നാ അമ്മേ അത്രെയും കാശ്. ഒന്നാമത്തെ അനിയൻ പെണ്ണ് കെട്ടിയപ്പോൾ എല്ലാർക്കും കൂടി തറവാട്ടിൽ നില്കാൻ സ്ഥലം ഇല്ലാന്ന് അമ്മ പറഞ്ഞപ്പോൾ ആണ് കൈയിൽ ഉള്ളത് എല്ലാം നുള്ളി പെറുക്കിയും അവളുടെ വീട്ടിൽ നിന്ന് തന്നതും ഓക്കേ വെച്ച് 10 സെന്റ് സ്ഥലം മേടിച്ചു അതിൽ ഒരു ഓല പുര ഒടിച്ചു കൂട്ടി അങ്ങോട്ട് മാറിയത്. അവളുടെ വീട്ടിൽ നിന്ന് കിട്ടിയ കാശ് എല്ലാം ഇവിടുത്തെ സുമേഷിന്റെയും സുരേഷിന്റെയും പഠിത്തത്തിനാ മുടക്കിയത്. ഒന്നും ഞങ്ങളുടെ ആവിശ്യത്തിന് എടുത്തില്ല.അതിന് അവൾ ഒരു പരാതിയും പറഞ്ഞിട്ടില്ല. ചിട്ടി പിടിച്ചും അവൾ തൊഴിൽ ഉറപ്പിനു പോയും ഓക്കേ ഇപ്പോൾ കുറച്ച് കാശ് കുട്ടിവെച്ചിട്ടുണ്ട്. അടുത്ത കർക്കിടകത്തിന് മുമ്പ് എങ്കിലും ചോരാത്ത ഒരു പെര വെക്കണം എന്ന ആഗ്രഹത്തിന്റെ പുറത്താണ് അത് . അത് കൂട്ടിയാൽ ഒന്നും പത്തു ലക്ഷം ആവില്ല.

നിനക്ക് ആ സ്ഥലം കൂടി ഇടു വെച്ചാൽ പത്തു ലക്ഷം ഒപ്പിക്കാല്ലോ. നീ ആ സ്ഥലം പത്തു വർഷം മുന്നേ മേടിച്ചത് അല്ലേ. ഇപ്പോൾ ആ ഭാഗത്തു ഒക്കെ സ്ഥലത്തിന് നല്ല വില കിട്ടുമല്ലോ. വേണേൽ നിനക്ക് അത് വിൽക്കാല്ലോ. നിന്റെ പിള്ളേർ ചെറിയ പ്രായം അല്ലേ. നിനക്ക് മനസ് വെച്ചാൽ ഇനിയും മേടിക്കല്ലോ ഭൂമി.

അമ്മാ എന്താണ് ഈ പറയുന്നത്. ഞങ്ങൾക്ക് ആകെ അത് അല്ലേ ഉള്ളു.അത് കൂടി പണയപെടുത്തിയാൽ ഞങ്ങൾ എന്ത് ചെയ്യും

കൊള്ളാടാ. നിന്നെ പത്തു മാസം ചുമന്നു പ്രസവിച്ച ഞാൻ ഇത് തന്നെ നിന്റെ വായിൽ നിന്ന് കേൾക്കണം. ഇപ്പോൾ നിനക്ക് നിന്റെ ഭാര്യയും മക്കളും ആയി വലുത്. നിനക്ക് നിന്റെ പെങ്ങളോട് സ്നേഹം ഇല്ലേൽ അവൾ ഇവിടെ കല്യാണം കഴിക്കാതെ നിൽക്കട്ടെ .

ഇത്രെയും പറഞ്ഞു അംബിക മകന്റെ മുന്നിൽ സാരി തലപ്പു കൊണ്ട് കണ്ണീർ തുടച്ചു മുക്ക് പിഴിഞ്ഞ് നിന്നു.

അമ്മയുടെ പേരിൽ കിടക്കുന്ന സ്ഥലതിന്നു ഒരു പത്തു സെൻറ് വിറ്റാൽ കല്യാണത്തിന് ഉള്ള കാശ് ആവില്ലേ എന്ന് ചോദിക്കാൻ വന്നത് സനൽ അമ്മയുടെ കരച്ചിലിന് മുന്നിൽ മനസ്സിൽ അടക്കി അമ്മയോട് കാശിന്റെ കാര്യം ഞാൻ നോക്കിക്കൊള്ളാം എന്ന് പറഞ്ഞു അവിടെ നിന്നും ഇറങ്ങി. വീട് ഇനി ആണേലും വെക്കാല്ലോ.അവളുടെ കല്യാണം ഇപ്പോൾ നടക്കട്ടെ.

അംബികയുടെ മൂന്ന് ആണ് മക്കളിൽ മൂത്തവൻ ആണ് സനൽ. ഒരു മകൾ കൂടി ഉണ്ട് അവർക്ക്.ആ മകളുടെ കല്യാണം ആണ് ഇപ്പോൾ നടക്കാൻ പോകുന്നത്. ഭർത്താവ് ഉത്തരവാദിത്തബോധം ഇല്ലാത്ത ക ള്ള് കുടിയൻ ആയത് കൊണ്ടും അംബികമ്മ അസുഖകാരി ആയത് കൊണ്ടും മൂത്ത മകൻ സനലിന് അറിവ് ആയ പ്രായം മുതൽ അവൻ ആണ് കുടുംബം നോക്കുന്നത്. അത് കൊണ്ട് തന്നെ പഠിക്കാൻ മിടുക്കൻ ആയിട്ടും അവന് പഠനം പുർത്തിയാക്കാൻ പറ്റിയില്ല.

രണ്ട് അനിയന്മാരെ പഠിപ്പിച്ചു ജോലിക്കാർ ആക്കിയപ്പോൾ ഇനി അവർ അനിയത്തിയുടെ കാര്യം നോക്കും എന്ന് താൻ കരുതി. ഇപ്പോൾ അതും തന്റെ ചുമലിൽ ആയിരിക്കുന്നു. അമ്മയുടെ പേരിൽ കുറച്ച് സ്ഥലം കിടപ്പുണ്ട്. അച്ഛന്റെ ക ള്ള് കുടി കണ്ട് അച്ഛൻ ക ള്ള് മേടിക്കാൻ വേണ്ടി ഭൂമി എല്ലാം വിറ്റു തുലച്ചാലും മകൾ മക്കളെയും കൊണ്ട് പെരു വഴിയിൽ ഇറങ്ങരുത് എന്ന ആഗ്രഹതിന്റെ പുറത്ത് അമ്മയുടെ അച്ഛൻ എഴുതിവെച്ചത് ആണ് ആ ഒരു ഏക്കർ സ്ഥലം. അതിൽ നിന്ന് ഇത്തിരി വിറ്റാലും കല്യാണത്തിന് ഉള്ള കാശ് കിട്ടും. പക്ഷെ ആരോട് പറയാൻ.

അങ്ങനെ സനൽ തന്റെ പേരിൽ ഉണ്ടായിരുന്ന സ്ഥലം ബാങ്കിന് ഇടു വെച്ചും പണം പലിശക്കു എടുത്തും ഒക്കെ പൈസ ഉണ്ടാക്കി പെങ്ങളുടെ കല്യാണം ആഘോഷം ആയി നടത്തി.പെങ്ങൾക്ക് പെട്ടി കൊടുക്കാനും പിന്നീട് അവളുടെ പ്രസവിസിന്റെ ചിലവുകളും ഒക്കെ അവന്റെ മാത്രം ഉത്തരവാദിത്തം ആയി.

തന്നെ കൊണ്ടുള്ള ആവിശ്യങ്ങൾ ഒക്കെ കഴിഞ്ഞത്തിന് ശേഷം പിന്നീട് അങ്ങോട്ട് അമ്മക്ക് തന്നോട് ഉള്ള സ്നേഹം കുറഞ്ഞു വരുന്നത് പോലെ അവന് തോന്നാൻ തുടങ്ങി. തോന്നൽ അല്ല അത് സത്യം ആണെന്ന് അവന് ബോധ്യപെട്ടത് പെങ്ങളുടെ കൊച്ചിന്റെ റിസോർട്ടിൽ വെച്ച് നടത്തിയ 5 മത്തെ പിറന്നാൾ അവരെ വിളിക്കാതെ ഇരുന്നപ്പോൾ ആണ്. വയലിൽ പണി കഴിഞ്ഞു വന്നപ്പോൾ റാഹവാൻ പറഞ്ഞു ആണ് അവൻ ഇതേ പറ്റി അറിഞ്ഞത്. വിളിക്കാതത്തിന്റെ കാരണം അമ്മയോട് തിരക്കിയ അവന് അവരുടെ മറുപടിയിൽ നിരാശപെടേണ്ടി വന്നു.

വല്യ വല്യ ജോലിക്കാർ പങ്ക് എടുക്കുന്ന പരിപാടിയിൽ സ്റ്റാറ്റസ് പറയാൻ ഇല്ലാത്ത ആങ്ങള വരുന്നത് സുലോചനക്ക് നാണകേട് ആണ് അത്രേ. അതാ വിളിക്കത്തത് എന്ന്.

ആ മറുപടിയെകാൾ അവനെ വേദനിപ്പിച്ചത് അമ്മയുടെ പിന്നീട് ഉള്ള വാക്കുകൾ ആണ്. നിന്റെ അനിയൻമാരുടെ വല്യ നിലയിൽ ഉള്ള സുഹൃത്തുക്കൾ വരുമ്പോൾ അവർ കൂലിപ്പണിക്കാരൻ ചേട്ടനെ കാണുന്നത് അവർക്ക് കുറച്ചിൽ ആണ് അത്രേ. അത് കൊണ്ട് എന്റെ മോൻ ഇവിടെ വന്നു എന്നെ ബുദ്ധിമുട്ടിക്കരുത്. നിന്നെ കാണണം എന്ന് തോന്നുമ്പോൾ ഞാൻ അങ്ങോട്ട് വന്നോളാം.

അമ്മയുടെ ആ മറുപടിയിൽ കണ്ണ് നിറഞ്ഞ് ആണ് അവൻ ആ വിടിന്റെ പടി ഇറങ്ങിയത്. പിന്നീട് അച്ഛൻ മരിച്ചപ്പോൾ ആണ് അവസാനം ആയി ആ വിടിന്റെ പടികൾ കയറിയത്. പിന്നീട് അമ്മയുടെ പേരിൽ ഉള്ള സ്വത്തുകൾ രണ്ടു ആണ് മക്കൾക്കു ആയി എഴുതി വെച്ചത് അവൻ അറിഞ്ഞു. അവന്റെ കാര്യം ഓർത്തില്ല. പിന്നീട് അവർ തറവാട് വിറ്റ് ദൂരെ എങ്ങോട്ടേക്കോ താമസം മാറിപ്പോയി. അവനോടു ആരും അതെ പറ്റി പറഞ്ഞില്ല.പിന്നീട് കുറേ കാലത്തേക്ക് അവരുടെ വിവരം ഒന്നും ഇല്ലായിരുന്നു.

പിന്നീട് കുറേ വർഷങ്ങൾക്ക് ശേഷം വീട്ടിലെ ലാൻഡ് ഫോൺ ബെൽ അടിച്ചപ്പോൾ ആണ് വീണ്ടും അവൻ അമ്മയുടെ സ്വരം കേൾക്കുന്നത്.

അവൻ ഫോൺ എടുത്ത് ചോദിച്ചു. ആരാ.

മറുതലക്കൽ നിന്ന് വിക്കി അവർ പറഞ്ഞു. മോനെ ഇത് ഞാനാ.

സ്വരം പതറിയത് ആണ് എങ്കിലും അവൻ ആ ഒറ്റ മറുപടിയിൽ സ്വന്തം അമ്മേനെ തിരിച്ചു അറിഞ്ഞു. എന്റെ അമ്മ. അവൻ ചോദിച്ചു.

അമ്മക്ക് സുഖം ആണോ. അമ്മ ഇപ്പോൾ എവിടെ?

മറുപടി പക്ഷെ ഒരു കരച്ചിൽ ആയിരുന്നു.

അവർ അവനോടു എല്ലാം പറഞ്ഞു. തന്റെ പേരിൽ ഉള്ള സ്വത്തുക്കൾ എല്ലാം ബാക്കി രണ്ട് ആണ് മക്കൾ എഴുതി മേടിച്ചതും അവരുടെ മക്കളെ നോക്കാൻ മാത്രം ഉള്ള ആയ മാത്രം ആണ് ഞാൻ എന്ന് വൈകി ആണ് തിരിച്ചു അറിഞ്ഞത് എന്നും ഇപ്പോൾ അവരുടെ ആവിശ്യം എല്ലാം കഴിഞ്ഞപ്പോൾ അവരെ ഒരു വ്രദ്ധ സധനത്തിലോട്ടു മാറ്റുക ആണെന്ന് എല്ലാം നിന്നെ അവഗണിച്ചതിനു ഉള്ള ശിക്ഷ ആണെന്നും പറഞ്ഞു അവർ പൊട്ടികരഞ്ഞു.

അമ്മയുടെ കരച്ചിൽ കണ്ടു സനലിനു സഹിച്ചില്ല.

അവൻ പറഞ്ഞു. ആരും എന്റെ അമ്മേനെ ഒരിടത്തും ആക്കില്ല.അമ്മ അവിടുത്തെ അഡ്രസ് പറ. ഞാൻ വന്നു കൊണ്ട് പൊക്കൊളു എന്റെ അമ്മേനെ. ഞാൻ നോക്കും.

മകന്റെ വാക്കുകളിൽ അംബിക അമ്മയുടെ മനം നിറഞ്ഞു. അവർ അഡ്രസ് പറഞ്ഞു കൊടുത്തു.നാളെ വന്നു അമ്മയെ കൂട്ടി കൊണ്ട് പൊക്കൊള്ളാം എന്ന് അവൻ അമ്മക്ക് വാക്കു കൊടുത്തു.

ആ രാത്രിയിൽ സനൽ നന്നായി ഉറങ്ങി. തന്റെ സ്നേഹം തിരിച്ചു അറിഞ്ഞു അമ്മ തന്റെ അടുത്തോട്ടു വരുന്ന ആ സുന്ദര നിമിഷവും കാത്തു…….

Related Posts

Leave a Reply

Your email address will not be published. Required fields are marked *