ഒരു പാവം പെൺകുട്ടി ആണമ്മെ ചെറിയ പ്രായത്തിലേ കല്ല്യാണം. അവളുടെ തെറ്റല്ല….

Story written by Gayu Ammuz Gayu

വിവാഹം കഴിഞ്ഞ ഒരു സ്ത്രീ ആണ് മനുവിൻ്റെ കാമുകി എന്നറിഞ്ഞപ്പോൾ കൂട്ടുകാരെല്ലാം ഒരുപാട് എതിർത്തു…

ബന്ധം തുടങ്ങിയിട്ട് ആറു മാസമായി…

ഇപ്പോളാണ് അവൻ അവരോടെല്ലാം പറയുന്നത് ..

“അവളു പഠിച്ച കള്ളി ആണ് …നിന്നോടെല്ലാം മറച്ചു വച്ചു…ഒടുവിൽ നീ വലയിൽ വീണപ്പോൾ പറഞ്ഞിരിക്കുന്നു …”

“നിന്നെ വിട്ടു നാളെ അവള് വേറെ ഒരുത്തൻ്റെ കൂടെ പോയാലോ?ഒഴിവാക്കാൻ നോക്ക്…”

അവർ എന്നും പറഞ്ഞുകൊണ്ടിരുന്നു …

മനുവും വല്ലാത്ത അവസ്ഥയിൽ ആയിരുന്നു…

എങ്ങനെയോ ഒരു ഫേസ്ബുക്ക് റിക്വസ്റ്റ് വഴിയാണ് ഹിമയെ പരിചയപ്പെട്ടത്…

ആദ്യമൊന്നും മറുപടി തരില്ലായിരുന്നു ….

പിന്നെ എപ്പോളോ സംസാരിച്ചു തുടങ്ങി….

വീടിനെ കുറിച്ച് അധികം ഒന്നും അവള് പറയാറില്ല…

എപ്പോളും അവളുടെ സ്വപ്നങ്ങളെ കുറിച്ച് സംസാരിക്കും…

വിദേശത്ത് പോയി പഠിക്കണം..അങ്ങനെ ഒക്കെ…

അവളുടെ വെക്തിത്വതോട് മനുവിനും വല്ലാത്ത ബഹുമാനം തോന്നി…

പങ്കാളിയുടെ ആഗ്രഹങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന ഒരു ജീവിതം ആണു അവനും ആഗ്രഹിച്ചിരുന്നത്…

അവളോട് സംസാരിച്ചാൽ വളരെ സന്തോഷം കിട്ടുമായിരുന്നു…

പക്ഷേ….

“ഹിമ… ഭർത്താവിനെ കുറിച്ച് എന്താ ഒന്നും പറയാഞ്ഞത്?”

അൽപ്പം ദേഷ്യത്തോടെ അവൻ ചോദിച്ചപ്പോൾ കരച്ചിൽ ആയിരുന്നു മറുപടി…

അവള് അയാളിൽ നിന്നും അനുഭവിക്കുന്ന പീ ഡനങ്ങൾ ഓരോന്നായി പറഞ്ഞപ്പോൾ അവനും വിഷമം ആയി…

വിവാഹം കഴിഞ്ഞ് മൂന്ന് മാസമേ അയ്യാൾ നാട്ടിൽ ഉണ്ടായിരുന്നുള്ളൂ…

പക്ഷേ അയാൾക്ക് അവള് ഒരു അടിമയെ പോലെ ആയിരുന്നു….

ഭാര്യയെ വേദനിപ്പിച്ചു സെ ക്സ് ചെയ്യുന്നതിൽ സന്തോഷിക്കുന്ന മനുഷ്യൻ…

അവളുടെ നല്ല വസ്ത്രങ്ങൾ എല്ലാം അയ്യാൾ കത്തിച്ചു…

“വീട്ടിലേക്ക് തിരിച്ചു പോവായിരുന്നില്ലേ?”

വീട്ടിലെ ദാരിദ്രം കാരണം എല്ലാം സഹിക്കാൻ ആണ് അമ്മ പറഞ്ഞത് …

ഓരോ വാക്കിലും അയ്യാൾ അവളെ പരിഹസിച്ചു …

ഇപ്പൊൾ ഗൾഫിൽ പോയതിൽ പിന്നെ ഇടക്ക് വിളിക്കും..

വിളിച്ചു അറക്കുന്ന കാ മകേളികൾ ഫോണിലൂടെ പറയും…

അയാളുടെ വോയ്സ് ക്ലി പ്പുകൾ കേൾക്കാൻ ഉള്ള ശക്തി മനുവിന് ഉണ്ടായില്ല ….

അവൾക്ക് ജീവിതം മടുത്തു അത്രേ…

“ഒരു പാവം പെൺകുട്ടി ആണമ്മെ….ചെറിയ പ്രായത്തിലേ കല്ല്യാണം…അവളുടെ തെറ്റല്ല. …”

മനുവിൻ്റെ അമ്മ ഒരു ടീച്ചർ അണ്….

അവളെ കുറിച്ച് ആദ്യമൊക്കെ അവൻ പറയുമായിരുന്നു …

പക്ഷേ എല്ലാം അറിഞ്ഞപ്പോൾ അവനും അമ്മയോട് മിണ്ടാതെ ആയി…

“നിനക്ക് എന്നോടിത് നേരത്തെ പറയാമായിരുന്നു…”

“എനിക്ക് അവളെ ഇഷ്ടം ആണ് അമ്മെ…അവൾടെ തെറ്റല്ല ഒന്നും…”

അവൻ കരഞ്ഞു…

അമ്മ ഒന്ന് ചിന്തിച്ചു…

പിറ്റേന്ന് അവളെ വിളിച്ചു ഡിവോഴ്സ്നുള്ള ഏർപ്പാടുകൾ നോക്കാം എന്നു പറഞ്ഞത് അമ്മ തന്നെ ആണു…

“എൻ്റെ മകൻ എൻ്റെ ജീവൻ ആണു….ഇപ്പൊൾ നീ അവൻ്റെ ജീവൻ ആണ്…”

“അവൻ നിന്നെ കരയിക്കില്ല കുട്ടി…മറ്റുള്ളവർ എന്തു പറയും എന്ന ചിന്ത വേണ്ട…”

ഒരു വർഷത്തിനു ശേഷം അവൻ ഹിമയെ വിവാഹം കഴിച്ചു…

അവർ കാനഡയിൽ പോയി…

അവള് അവിടെ ഒരു യൂണിവേഴ്സിറ്റിയിൽ ചേർന്നൂ ….

സന്തോഷം ഉള്ള നാളുകൾ…

“നന്ദിയുണ്ട്…”അവള് മനുവിനോട് പറഞ്ഞു…

“എന്തിനാ…എൻ്റെ ഭാര്യ ആയി വന്നതിനു ഞാൻ ആണ് നിന്നോട് നന്ദി പറയേണ്ടത്…”

അവർ കെട്ടിപ്പിടിച്ചു കിടന്നു…പുതിയ പുലരികൾ സ്വപ്നം കണ്ടുകൊണ്ട്…

Related Posts

Leave a Reply

Your email address will not be published. Required fields are marked *