ചുരുട്ടി പിടിച്ച മാക്സിയുമായി മാധവേട്ടൻ നടന്ന നീങ്ങവേ എതിരെ കുഞ്ഞച്ചൻ പുലർച്ചെ……

എന്റെ അമ്മന്റെ മാക്സി

Story written by Vijay Lalitwilloli Sathya

സരസമ്മയുടെ ഭർത്താവാണ് മാധവേട്ടൻ. മ ദ്യപാനശീലം ഉള്ള അയാൾ ഇടയ്ക്കിടെ എപ്പോഴാണ് മ ദ്യപിക്കുക എന്ന് ഒരു നിശ്ചയവുമില്ല. ചിലപ്പോൾ പ്രഭാതത്തിൽ ചിലപ്പോൾ രാത്രിയിൽ… അങ്ങനെ ഒരു ദിവസം രാവിലെ വെറും ഷ ഡ്ഡിയിൽ പുറത്തുനിന്ന് ഓടിവന്നു ബെഡ്റൂമിൽ കയറി അലമാര തുറന്നു അതിൽനിന്നും അലക്കി വെച്ച പുതിയ മാക്സിയും എടുത്തു ഒരു കടലാസിൽ പൊതിഞ്ഞ് ഭർത്താവ് ക ള്ളു കുടിക്കാൻ ഓടുന്നത് കണ്ട്,ഭർത്താവിനെ നോക്കി സരസമ്മ നിലവിളിച്ചു.

“അയ്യോ എന്റെ പുതിയ മാക്സിയും കട്ടുകൊണ്ടു …അതിയാൻ ക ള്ളു കുടിക്കാൻ പോകുന്നേ.. ഇപ്പൊ തന്നെ കുടിച്ചു ബോധമില്ലാതെ ഉടുതുണി കളഞ്ഞു വന്നേച്ചും . ഇനിയും കുടിക്കാൻ വേണ്ടി എന്റെ മാക്സി കൊണ്ടുപോയെ…. അയ്യോ…”

അമ്മയുടെ ഒച്ച കേട്ടു പ്ലസ്ടുകാരൻ മൊബൈലിൽ നിന്നും തല ഉയർത്തി നോക്കി..

അച്ഛൻ വെറും ഷ ഡ്ഡിയിൽ അമ്മയുടെ മാക്സി യുമായി ഓടിപ്പോയ വഴിയെ നോക്കി അമ്മ അലമുറയിട്ട് കരയുകയും പ്രാകുകയും ആണല്ലോ… ഇത് അപ്പന്റെ പുതിയ കോണ്ട്ര സീൻ ആണല്ലോ…

പാവം സരസ്മ്മയ്ക്ക് പുതിയ എന്ന് പറയാൻആ ഒരു മാക്സിയെ ഉള്ളൂ ബാക്കിയുള്ള മൂന്നാലെണ്ണം കീറി പറിയാനായി.. അതുകൊണ്ടാണ് തൊഴിലുറപ്പിനു പോയപ്പോൾ കിട്ടിയ കാശിൽ നിന്നും ഒരെണ്ണം കൂടി വാങ്ങിച്ചത്. അത് ഇട്ടിട്ടു പോലുമില്ല. ചുമ്മാ വെള്ളത്തിൽമുക്കി പിഴിഞ്ഞിട്ട് ഉണക്കിയെടുത്തു അലമാരിയിൽ വച്ചിരിക്കുകയായിരുന്നു അതും കൂടി കൊണ്ടാണ് പുള്ളി ഓടിയത്.. നല്ല മ ദ്യപാനിയാണെങ്കിലും സാമ്പത്തിക കാര്യത്തിൽ അച്ചടക്കവും സൽസ്വഭാവവുമുള്ള ആളിന് ഇതെന്തുപറ്റി… മ ദ്യം അല്ലേ എല്ലാ സൽഗുണങ്ങളും നശിപ്പിക്കും.. അതാണ് ഇപ്പോൾ സംഭവിച്ചത്….

“മോനെ പ്രകാശാ ഒന്നു പോയി വാങ്ങി കൊണ്ടു വാടാ.. അതിയാൻ ഇപ്പൊ അത് വിറ്റ് കള്ളുകുടിക്കും..”

“ഓ പിന്നെ എനിക്കൊന്നും വയ്യ..”

അവൻ ഇരുന്നിടത്തുനിന്ന് അനങ്ങിയില്ല..

“അതങ്ങനെ അയാളുടെ തല്ലേ വിത്ത്.വിത്തുഗുണം പത്തുഗുണം..”

അതൊന്നുമല്ല. ആ പോകുന്ന വഴിയിലാണ് പ്രകാശൻറെ കാമുകിയുടെ വീട്.. അവളാണെങ്കിൽ ആകെ വളഞ്ഞിട്ട് നാലു ദിവസമേ ആയുള്ളൂ..ഇനി അപ്പനോട് മാക്സി പിടിച്ചു വാങ്ങി വരാൻ നേരം അതൊക്കെ സീൻ കോൺസ്‌ട്രാ ആകും.. അതാണ് കാര്യം..

ചുരുട്ടി പിടിച്ച മാക്സിയുമായി മാധവേട്ടൻ നടന്ന നീങ്ങവേ എതിരെ കുഞ്ഞച്ചൻ പുലർച്ചെ ചെത്തിയ ക ള്ള് മോന്തി ആടിയാടി വരുന്നത് കണ്ടു.

മാധവേട്ടൻ ആലോചിച്ചു അവന്റെ ഒരു ഭാഗ്യം.. നേരം വെളുക്കുന്നതിനു മുമ്പേ കിട്ടേണ്ടത് കിട്ടി.. അതെങ്ങനെ കീശ നിറയെ കാശ് അല്ലേ.. മകൻ ഗൾഫിൽ ആണ്.. ഇഷ്ടംപോലെ അയച്ചു കൊടുക്കുന്നു. അതുകൊണ്ട് അവന് ഒരു കുറവും ഇക്കാര്യത്തിലില്ല..

എന്നാലും എന്റെ ഭർത്താവേ…എന്നോട് ഇത് വേണ്ടായിരുന്നു..

ഭർത്താവ് പോയ വഴിയെ നോക്കി താടിക്ക് കൈയ്യും കൊടുത്തിരിക്കുകയാണ് സരസമ്മ.

അന്ന് സമയം വൈകിട്ടായപ്പോൾ കയ്യിൽ പുതിയൊരു പൊതിയുമായി ഭർത്താവ് ദൂരെനിന്ന് നടന്നു വരുന്നത് കണ്ടപ്പോൾ സരസമ്മ ഓടി പോയി അടുക്കളയിൽ നിന്നും ചട്ടുകം എടുത്തു കൊണ്ടുവന്നു.

വീട്ടിൽ ഉള്ള സാധനം എടുത്തു കൊണ്ടുപോയി വിറ്റു കുടിക്കുന്ന അതിയാൻറെ ഈ പുതിയ ടെൻറ്റൻസി ഇന്ന് നിർത്തിക്കണം..രണ്ടു വച്ച് കൊടുക്കണം.. എന്നാലേ പഠിക്കൂ..

തന്റെ മാക്സിയും കൊണ്ടുപോയ മാധവേട്ടൻ അതെ അളവിലുള്ള പുതുപുത്തനായ ഒരു മാക്സിയും കൊണ്ടു കയറി വന്നപ്പോൾ സരസമ്മയ്ക്ക് അത്ഭുതംആയിപ്പോയി.

“ഇതെവിടുന്ന്.. നിങ്ങൾ എവിടാ ഇവിടെ ഉണ്ടായിരുന്ന മാക്സിയുംകൊണ്ട് ഓടിയത്..?”

പുതിയ മാക്സിൽ ആകൃഷ്ടയായ സരസമ്മ എളിമയോടെ ചോദിച്ചു.

“എടി പഴയ മാക്സിക്ക് പുതിയ മാക്സി തരുന്ന ഒരു കച്ചവടക്കാരൻ സുഹൃത്ത് അവിടെ ചന്തയിൽ ഉണ്ടായിരുന്നു. അവൻ അവിടെ നിന്നും പോകുമ്പോഴേക്കും ഞാൻ ധൃതിയിൽ ഇതും എടുത്തു പോയതായിന്നു പുതിയത് മാറ്റിയെടുക്കാൻ..”

ങ്ങേ അങ്ങനെയും ഉണ്ടോ.. ആ അതെന്തെങ്കിലുമാകട്ടെ.. പുതിയ മാക്സിയുടെ വർണ്ണവും ഭംഗിയും കണ്ടപ്പോൾ സരസമ്മ പിന്നെ ഒന്നും മിണ്ടിയില്ല.

അതും വാങ്ങി ഉള്ളിലേക്ക് പോയി. അതുകണ്ടു മാധവേട്ടൻ ചിരിച്ചു..

സത്യത്തിൽ നടന്നത്…

മാധവേട്ടനു രാവിലെ ഇത്തിരി നടക്കുക പതിവാണ്.. അങ്ങനെ പോയതായിരുന്നു ആ വിജനമായ ആ സ്ഥലത്ത് കൂടെ നടക്കാൻ..

അവിടെ ആ ഭാഗത്ത് തുറസ്സായ സ്ഥലത്തിന്റെ മധ്യഭാഗത്ത് ആകെ ഒരു കൊച്ചു കെട്ടിടം മാത്രമേ ഉള്ളൂ.. ആ സ്ഥലത്ത് മരമോ മറ്റു തണലുകൾ ഒന്നുമില്ല… അവിടെ നിന്നും നടന്നു വേണം വേണം റോഡിൽ എത്താൻ.. നടന്നു വരുമ്പോൾ മാധവേട്ടൻ ആ ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തിന് കോലായിൽ അല്പം വിശ്രമിക്കും.

അന്ന് ആൾപാർപ്പില്ലാത്ത ആ കെട്ടിടത്തിന് അകത്തുനിന്നും ഒരു സ്ത്രീകളുടെ തേങ്ങലിന്റെ ശബ്ദം കേട്ടു അങ്ങോട്ടു നോക്കിയപ്പോൾ നഗ്നയായ ഒരു സ്ത്രീ.. മേലാസകലം പുതുമണ്ണ് തേച്ചുപിടിപ്പിച്ചതുപോലെ.. അവരെ കണ്ടപ്പോൾ ആയാൾ ഞെട്ടിപ്പോയി. ഇവരെ എവിടെയോ കണ്ടത് പോലെ ഉണ്ട്. അവൾ നഗ്നത ചുവരുകളുടെ സൈഡിൽ മറച്ചുകൊണ്ട് തല പുറത്തേക്കിട്ടു ചോദിച്ചു

“ചേട്ടാ എന്നെ സഹായിക്കുമോ?”

“എന്താ എന്തു പറ്റിയതാണ് നിങ്ങൾക്കു? “

അയാള് മറവിൽ നിന്നും ചോദിച്ചു

” ഇതിനു മുകളിലുള്ള ഗ്രാമത്തിൽ താമസിക്കുന്നതാണ് ഞാൻ ഇന്നലെ രാത്രി ഭർത്താവുമൊത്ത് ശയിക്കുമ്പോൾ വലിയ ഉരുൾപൊട്ടൽ ഉണ്ടായി. വലിയ ജലപ്രവാഹം വീടിനെ തകർത്തു ഞങ്ങളുടെ വലിച്ചുകൊണ്ടുപോയി. കിലോ മീറ്ററുകളോളം ആ മണ്ണും ജലത്തിലും ഒഴുകി ഞാനിവിടെ പുഴയിൽ എത്തി ച്ചേർന്നു. ഒരു വിധത്തിൽ കരപറ്റി. അപ്പോഴാണ് അറിയുന്നത് ശരീരത്തിൽ നൂ ൽബ ന്ധം ഇല്ല. ഭർത്താവുമൊത്ത് ലൈം ഗികബന്ധത്തിലേർപ്പെട്ട സമയം ആയതുകൊണ്ട് ദേഹത്ത് ഒരുതരി തുണി ഉണ്ടായില്ല ഇരുളിൽ കുറെ നടന്നു. ഒരു മറയ്ക്ക് വേണ്ടി ഇങ്ങോട്ട് കയറി. ഇവിടെ ഇരുന്ന് ഭയത്തോടെ ഉറങ്ങാതെ നേരം വെളുപ്പിച്ചു. നേരം വെളുത്തപ്പോൾ അറിഞ്ഞു പരിസരത്ത് ഒരു വീടു പോലുമില്ല സഹായം ചോദിച്ചു ചെല്ലാൻ. ഇനി വീടു ഉണ്ടെങ്കിൽ തന്നെ അതും ഈ കോലത്തിൽ എങ്ങനെ സാധിക്കും. വീടവിടെ ഇല്ലെങ്കിലും നാട്ടിലേക്ക് പോകാൻ ബസിലും മറ്റും കയറി പോകേണ്ടതല്ലേ ഒരു ഉ ടുതുണിയില്ലാത്ത ഞാൻ എങ്ങനെ പോകും.”

അയാളും കേട്ടിരുന്നു ഇന്നലെ ആ നാടിനെ നടുക്കിയ ആ ഉരുൾപൊട്ടൽ ദുരന്തം… ഈശ്വരാ ആ വൻ ദുരന്തത്തിന് ബാക്കിപത്രമാണോ ഇവൾ. തന്റെ മുമ്പിൽ നിൽക്കുന്ന ഈ പെൺകുട്ടി..

മാധവേട്ടൻ കേട്ടപ്പോൾ വളരെ വിഷമം തോന്നി..

എന്റെ കയ്യിൽ ഞാൻ ഇട്ടിരിക്കുന്ന ഈ ഒരു മുണ്ട് മാത്രമേ ഉള്ളൂ അത് വേണമെങ്കിൽ തരാം” അതും പറഞ്ഞു അയാൾ തന്റെ മുണ്ട് ഊരി അവൾക്ക് കൊടുത്തു. അവൾ അത് വാങ്ങിച്ചു പുതച്ചു..

“ഏട്ടാ ഇത് മാത്രം കിട്ടിയിട്ട് കാര്യമില്ല എനിക്കു ബ്ലൗസും സാരിയും അടിപ്പാവാടയും അ ടിവസ്ത്രം പോലുമൊന്നുമില്ല. തൽക്കാലം എനിക്കു ഒരു മാക്സി കിട്ടിയാൽ മതി.. എങ്ങനെയെങ്കിലും സംഘടിപ്പിച്ച് തരാമോ ചേട്ടാ…”

അതു കേട്ടപ്പോൾ അയാൾ ഇട്ടിരിക്കുന്ന ബർമുഡ പോലെയുള്ള ഷ ഡ്ഡിയും ആയി നേരെ വീട്ടിലേക്ക് ഓടി… ഈ സമയം അതുവഴി നാട്ടിലെ ചട്ടമ്പിയും മുച്ചീട്ടു കളിക്കാരനുമായ അന്തപ്പനും സംഘവും അങ്ങോട്ടു നടന്നടുത്തു. ആ കെട്ടിടം കേന്ദ്രീകരിച്ചാണ് അവർ ചീട്ടുകളി കളിക്കുന്നത്.. അവർ നടന്നു ആ കെട്ടിടത്തിന്റെ അടുത്തെത്താറായപ്പോൾ അതിനകത്ത് നിന്നും ആ യുവതി പേടിച്ചു വിറക്കാൻ തുടങ്ങി.. തന്നെ ഈ കോലത്തിൽ കണ്ടാൽ എന്ത് സംഭവിക്കും എന്ന് ഒരു പിടിയും ഇല്ല. അന്തപ്പൻ അകത്ത് കയറാൻ കാലുവെച്ചപ്പോൾ പിറകിലുണ്ടായിരുന്ന രാജു വിളിച്ചുപറഞ്ഞു പുഴയിൽ വെള്ളം കൂടിയിട്ടുണ്ട് കുന്നോത്ത് കിഴക്ക് മലയിൽ ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ട്. ആ കനത്ത മഴയിൽ കുത്തിയൊലിച്ചു വല്ല ആടോ കോഴി മറ്റു വല്ല കോളും ഉണ്ടാകും നോക്കാം നമുക്കു പോയി.. ” അപ്പോൾ ചീട്ടുകളി.. അല്ലെങ്കിലും പുതിയ ശീട്ട് ബോക്സും കൊണ്ട് രായപ്പൻ വരാനുണ്ട്.. അവൻ വരും വരെ നമുക്ക് പുഴയിൽ ചെന്നു വല്ലതും കിട്ടുമോ എന്ന് നോക്കാം.. ” അത് ശരിയാ രായപ്പൻ ചീട്ടുകുത്തു കൊണ്ടുവരാൻ ഒരുപാട് സമയം പിടിക്കും അതുവരെ വെറുതെ സമയം കളയണ്ടേ നമുക്ക് രാജു പറഞ്ഞതുപോലെ പുഴയിൽ പോകാം.. “

അങ്ങനെ അവർ അങ്ങോട്ട് നടന്നു നീങ്ങി.. അകത്ത് ഇരുന്ന യുവതിക്ക് ആശ്വാസമായി.

ഈ സമയം വീട്ടിലെത്തിയ മാധവേട്ടൻ തന്റെ ഭാര്യയുടെ ഒരു മാക്സി എടുത്തു കൊണ്ടുവന്ന് അവർക്ക് നൽകി.

അതു ഇട്ടപ്പോൾ അവർക്ക് വളരെ സന്തോഷമായി.

” എന്റെ ഭാര്യയുടെതാണ്… വരൂ നമുക്ക് വേണ്ടപ്പെട്ട അധികാരികളെ വിവരം അറിയിക്കാം.. “

“ശരി ഏട്ടാ…ഈ ഉപകാരം ഞാൻ ഒരിക്കലും മറക്കില്ല.”

“അയ്യോ ഇതൊക്കെ ഏതൊരുത്തന്റെയും കടമയല്ലേ…?”

മാധവേട്ടൻ അയാളുടെ മുണ്ടുടുത്തു അവളെ പഞ്ചായത്ത് പ്രസിഡന്റ് അടുത്തെത്തിച്ചു

അവൾക്ക് നാട്ടിൽ പോകേണ്ടത് കാര്യങ്ങൾ ചെയ്തു കൊടുത്തു.

വരുന്ന വഴിക്ക് ഭാര്യക്കൊരു മാക്സിയും വാങ്ങി..

ഇതാണ് സത്യത്തിൽ ഉണ്ടായത്…

Related Posts

Leave a Reply

Your email address will not be published. Required fields are marked *