ഞാൻ കടക്കാരനോട് വി സ്പറിന്റെ കാര്യം ആവർത്തിച്ചു പറയുമ്പോഴും ആയാൾ കേട്ടമട്ടില്ല. എന്റെ ഈ അവസ്ഥയെ അയാൾ മുതലെടുക്കുന്നതാകും……..

story written by Murali Ramachandran

അയാളുടെ ആ ചുവന്ന കണ്ണുകൾ എന്റെ നേർക്ക് തന്നെ ആയിരുന്നു. ചുണ്ടിൽ എരിയുന്ന ബീഡിയോടെ എന്നെ ഉഴിഞ്ഞു നോക്കി കൊണ്ടിരിക്കുന്നു.

എനിക്ക് പിന്നീട് വന്ന ഓരോ ആളുകളും സാധനങ്ങൾ വാങ്ങി പോകുമ്പോൾ എന്നെ മാത്രം ശ്രദ്ധിക്കാതെ നിർത്തുന്നതിൽ എന്തോ പന്തികേട് തോന്നിച്ചു. ഞാൻ കടക്കാരനോട് വി സ്പറിന്റെ കാര്യം ആവർത്തിച്ചു പറയുമ്പോഴും ആയാൾ കേട്ടമട്ടില്ല. എന്റെ ഈ അവസ്ഥയെ അയാൾ മുതലെടുക്കുന്നതാകും.

പതിവുപോലെ ടൗണിലെ ആ ചേച്ചിയുടെ മെഡിക്കൽ ഷോപ്പിൽ നിന്നും വാങ്ങിയിരുന്നതാണ്. എന്തോ ഈ മാസം അത് മറന്നു പോയി. ഇനി നാളെ കഴിഞ്ഞേ ഞാൻ ടൗണിലേക്ക് പോകൂ. കടക്കാരന്റെ മുന്നിൽ ഏറെ നേരം നിൽക്കുന്നത് ഓർത്ത് അരിശം വന്നു. തിരിച്ചു വീട്ടിലേക്ക് പോയാലോ എന്ന് ആലോചിക്കുമ്പോളാണ് പിന്നിൽ നിന്നും ഒരു ശബ്ദം കേട്ടത്..

“ഒരു മുറുക്കാൻ, പൊകയില അധികം വേണ്ട.. ചുണ്ണാമ്പും..”
അമ്മിണിയമ്മയുടെ ആ ശബ്ദം കേട്ടതും ഞാൻ ഒന്ന് പുഞ്ചിരിച്ചു നോക്കി.

“എന്താ മോളെ.. നീ ഇവിടെ..?”

“ഒന്നുല്ല അമ്മേ.. സാധനം വാങ്ങാൻ വന്നതാ..”

“എങ്കിൽ വാങ്ങിച്ചിട്ട് വേഗം വീട്ടിലേക്ക് ചെല്ല്.. അമ്മ അവിടെ ഒറ്റക്കല്ലേ..?”
അമ്മിണിയമ്മ അത് പറയുമ്പോൾ ഞാൻ കടക്കാരനെ ഒന്നു നോക്കി. ഉടനെ അയാൾ അമ്മിണിയമ്മക്കുള്ള മുറുക്കാൻ എടുക്കുന്നതായി ഭാവിച്ചു. എന്റെ നിസ്സഹായാവസ്ഥ കണ്ടത് കൊണ്ടാകാം അമ്മിണിയമ്മ ചോദിച്ചു.

“എടൊ.. താനാദ്യം ഈ കുഞ്ഞിന് എന്താന്നു വെച്ചാൽ കൊടുത്തു വിട്..”

“മൈ****… ഈ തള്ളക്ക് ഇതെന്തിന്റെ കേടാ.. നിങ്ങള് നിങ്ങടെ കാര്യം നോക്ക്. ആ പെണ്ണിനുള്ളത് ഞാൻ കൊടുത്തോളം..”

“പ്ഫാ.. കള്ള കഴു വേറി..! മൈ*****.. ന്നു വിളിക്കുന്നോടാ.. നിനക്കെന്റെ മോന്റെ പ്രായമില്ലല്ലോ.. മര്യാദക്ക് സംസാരിച്ചില്ലേൽ അടിച്ച് നിന്റെ ചെപ്പക്കുറ്റി ഞാൻ പൊട്ടിക്കും. കാണണോടാ.. കാണണോ..?”

അമ്മിണിയമ്മയുടെ ആ മറുപടികേട്ടതും ബീഡി പുകച്ചുകൊണ്ടിരുന്ന അയാൾ അവിടുന്ന് എഴുന്നേറ്റു പോയി. കടക്കാരൻ ഒന്നു പകച്ചു നിന്നു കൊണ്ടു ഞങ്ങളെ പരസ്പരം നോക്കി.

“നിനക്ക് എന്താ മോളെ വേണ്ടേ..? നീ എത്ര നേരായി വന്നിട്ട്..?”

“കുറച്ചായി അമ്മേ.. കൈയിലെ വിസ്പ്പർ തീർന്നു.. അതാ..”

ഞാൻ അത് പറഞ്ഞതും അമ്മിണിയമ്മ കൂടുതൽ ദേഷ്യത്തോടെ അയാളെ വീണ്ടും നോക്കി. വേഗത്തിൽ കടക്കുള്ളിൽ എവിടുന്നോ ഒരു പാക്കറ്റു വി സ്പ്പർ പേപ്പറിൽ പൊതിഞ്ഞെടുത്ത് എനിക്ക് നേരെ നീട്ടി. ഞാൻ കൈയിൽ കരുതിയ പൈസ മേശമേൽ വെച്ചതും..

“മേലാൽ, ഈ വേല പെൺകൊച്ചുങ്ങളോട് ഇറക്കല്ല്. ആരു വന്നാലും സാധനം കൊടുത്തു വിട്ടോണം.. ഇല്ലേൽ നീയെന്റെ തനീക്കൊണം അറിയും. അഥവാ, നിനക്കറിയില്ലേൽ.. നിന്റെ ത ന്തയോട് ചോദിക്ക്. അവനൊന്നു വാങ്ങിയതാ എന്റെ കൈയ്യിന്നു. നീ വീട്ടിലേക്ക് ചെല്ല് മോളെ..”

അമ്മിണിയമ്മ അത് പറഞ്ഞതും കടക്കാരനെ ഒന്ന് തുറിച്ചു നോക്കിയിട്ട് ഞാനും തിരിഞ്ഞു നടന്നു. അമ്മിണിയമ്മയിലെ ആ തീ എന്നിലും വരേണ്ടതുണ്ട്. ഇനി പേടിച്ചു നിൽക്കാതെ തീ ആയി ഞാനും ആളി പടരണം. ഇനിയും ഇതുപോലെ പകച്ചു നിൽക്കാൻ എനിക്ക് ആവില്ല.

Related Posts

Leave a Reply

Your email address will not be published. Required fields are marked *