ഡ്രിപ് കയറി തുടങ്ങി യപ്പോൾ പാത്തുവിന് ചെറുതായി ഉറക്കം വന്നു.. മയക്കം വിട്ട് എണീറ്റ അവൾ തന്നെ…..

Story written by Nisha L

“അഭിയേട്ടാ എന്നെ ഒന്ന് ആ ഫാൻസി കടയിൽ കൊണ്ടു പോകുമോ.. എന്റെ കുപ്പിവള പൊട്ടിപ്പോയി.. പുതിയത് വാങ്ങാനാ.. “!!

“ഇന്ന് സമയമില്ല പാത്തു.. നാളെയാകട്ടെ.. “!!

“പോടാ ദുഷ്ടാ… അല്ലെങ്കിലും ഞാൻ എന്തെങ്കിലും പറഞ്ഞാൽ ഭയങ്കര തിരക്ക് തന്നെ.. “!!

“ഹാ.. എന്താ അഭി.. എന്തിനാ നീ പാത്തുമോളെ വഴക്കിടുന്നത്.. “!!?

“അച്ഛാ… എനിക്ക് കുപ്പിവള വാങ്ങാൻ ജംഗ്ഷനിൽ ഫാൻസിയിൽ പോകണം.. ഒന്നു കൊണ്ടു പോകാൻ പറഞ്ഞിട്ട് അഭിയേട്ടൻ കേൾക്കുന്നില്ല.. “!!

“എന്താ അഭി.. അവളെ ഒന്ന് കൊണ്ട് പോടാ.. “!! അശോകൻ പറഞ്ഞു..

“അച്ഛാ.. ഇപ്പോൾ ജോലിയുടെ ഒരു കാര്യത്തിന് അത്യാവശ്യമായി പോകണം. നാളെ കൊണ്ടു പോകാം.. അവൾക്കോ ബോധമില്ല അച്ഛനും കൂടി അവളെ പോലെ ആകല്ലേ. .. “!!

“അവൻ പോട്ടെ മോൾക്ക് കുപ്പിവള അച്ഛൻ വാങ്ങി കൊണ്ടു വരാം.. “!!

“എനിക്ക് നോക്കി ഇഷ്ടപ്പെട്ടത് എടുക്കാമായിരുന്നു.. “!!

“എങ്കിൽ നാളെ പോയി വാങ്ങിയാൽ പോരെ മോളെ..? “!

“മ്മ്.. മതി.. “!! അവൾ ചെറിയ സങ്കടത്തോടെ തല കുലുക്കി സമ്മതിച്ചു..

പിറ്റേന്ന്..

“വാപ്പിച്ചി… പാത്തു എവിടെ.. അവൾക്ക് ഫാൻസിയിൽ പോകണം എന്ന് പറഞ്ഞിരുന്നു.. ഒരുങ്ങാൻ പറ.. ഞാൻ കൊണ്ടു പോയിട്ട് വരാം.. “!!”പാത്തു.. മോളെ ദേ അഭി വന്നു.. “!! ഖാദർ അകത്തേക്ക് നോക്കി വിളിച്ചു..

അകത്തു നിന്ന് മുഖം വീർപ്പിച്ചു ഇറങ്ങി വരുന്ന പാത്തുവിനെ കണ്ട് അഭിയുടെ ചുണ്ടിൽ ചിരിയൂറി..

“ഞാൻ എങ്ങും വരുന്നില്ല… “!! അവൾ കെറുവോടെ പറഞ്ഞു.

“അതെന്താ..?… അല്ല വാപ്പിച്ചി ഇവളുടെ മുഖം എന്താ കടന്നൽ കുത്തിയ പോലെ ഇരിക്കുന്നത്.. “!!

“ഇന്നലെ നീ കടയിൽ കൊണ്ടു പോകാത്തത് കൊണ്ടായിരിക്കും.. “!! ചിരിയോടെ പറഞ്ഞു കൊണ്ട് ഉമ്മി സൈനബ ഇറങ്ങി വന്നു..

“പിണക്കം മാറ്റാൻ ഐസ്ക്രീം വാങ്ങി തരാം ഒരുങ്ങി വാ പാത്തുമ്മേ.. “!!

“ങ്‌ഹേ വാങ്ങി തരുമോ.. “!!!

“പിന്നില്ലാതെ… “!!

“എന്നാൽ ഞാൻ ഇപ്പോൾ റെഡി ആയി വരാം.. “!! പറഞ്ഞു കൊണ്ട് അവൾ അകത്തേക്ക് ഓടി പോയി.. അതുകണ്ടു ഉമ്മിയും വാപ്പിച്ചിയും അഭിയും പൊട്ടി ചിരിച്ചു.

************

കുപ്പിവള വാങ്ങാൻ കയറിയിട്ട് വളയും കണ്മഷിയും നെയിൽ പോളിഷും ഹെയർ ബാൻഡും എല്ലാം വാങ്ങിയിട്ടാണ് അവൾ ഇറങ്ങിയത്. പൈസ കൊടുക്കാൻ പോയ അവളെ തടഞ്ഞു കൊണ്ട് അവൻ പറഞ്ഞു.

“എന്റെ പാത്തൂന്റെ മൊത്തം ചെലവും ഇന്ന് അഭിയേട്ടന്റെ വകയാ.. ആ പൈസ നീ കൈയിൽ വച്ചോ.. “!!

“എന്നാൽ വാ.. നമുക്ക് ഐസ്ക്രീം കൂടി കഴികാം..”!! അവൾ ആവേശത്തോടെ പറഞ്ഞു കൊണ്ട് റോഡിലേക്ക് ഇറങ്ങി. പെട്ടെന്നാണ് ഒരു ബൈക്ക് അവളെ തട്ടി താഴെ ഇട്ടത്..

“അയ്യോ.. പാത്തു.. മോളെ.. “!!

ബൈക്കിൽ വന്ന ചെറുപ്പക്കാരൻ പെട്ടെന്ന് വണ്ടി നിർത്തി ഓടി വന്നു..

“അയ്യോ എന്തെങ്കിലും പറ്റിയോ.. സോറി.. വാ ഞാൻ ഹോസ്പിറ്റലിൽ കൊണ്ടു പോകാം.. “!!

“സാരമില്ല ചേട്ടാ… ചെറുതായി കൈ കുത്തിയതേയുള്ളു.. കൈക്ക് വേദനയുണ്ട്.. “!!

“നീ വാ ഹോസ്പിറ്റലിൽ പോകാം. ഒരു എക്സ്റേ എടുത്തു നോക്കാം പൊട്ടൽ വല്ലതും ഉണ്ടോന്നു… “!!പറഞ്ഞു കൊണ്ട് അഭി അവളെ വിളിച്ചു ഹോസ്പിറ്റലിൽ കൊണ്ടു പോയി..

“പരിശോധനയിൽ കൈക്ക് ചെറിയ ഉളുക്ക് മാത്രമേയുള്ളു ഒരാഴ്ച ബാൻഡേജ് ചുറ്റിയാൽ മതി “!! ഡോക്ടർ പറഞ്ഞു.. “ഇപ്പോൾ വേദന മാറാൻ ഒരു ഡ്രിപ് കൊടുക്കാം.. “!!

ഡ്രിപ് കയറി തുടങ്ങി യപ്പോൾ പാത്തുവിന് ചെറുതായി ഉറക്കം വന്നു.. മയക്കം വിട്ട് എണീറ്റ അവൾ തന്നെ തന്നെ നോക്കി കണ്ണ് നിറച്ചു ഇരിക്കുന്ന അഭിയെ കണ്ടു..

“എന്താ അഭിയേട്ടാ.. എന്തിനാ കരയുന്നെ.. “!!

“പാത്തു… മോളെ.. നിനക്ക്.. നിനക്ക് എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ ഞാൻ എന്തു ചെയ്തേനെ… റോഡ് ക്രോസ്സ് ചെയ്യുമ്പോൾ സൂക്ഷിക്കണ്ടേ… “? !”!!

“ഈ അഭിയേട്ടന് വട്ടാ… അതിനു മാത്രം എനിക്ക് ഒന്നും പറ്റിയില്ലല്ലോ.. “!! അവൻ ഒന്നും മിണ്ടാതെ അവളെ തന്നെ നോക്കിയിരുന്നു.. അവന്റെ നോട്ടം കണ്ട് അവൾക്കു ചെറിയ പരിഭ്രമം തോന്നി.

“അഭിയേട്ടന് എന്താ എന്നോട് പ്രേമമാണോ.. “? !! അവനെ സൂക്ഷിച്ചു നോക്കി കൊണ്ട് അവൾ ചോദിച്ചു..

“നിനക്ക് എന്നോട് പ്രേമമില്ലേ… “!!അഭി തിരിച്ചു ചോദിച്ചത് കേൾക്കെ അവൾ ഒന്ന് ഞെട്ടി… വാക്കുകൾക്കായി പരതി..

“അത്.. അത് പിന്നെ അങ്ങനെ ഒന്നുമില്ല.. “!!

“ആരു പറഞ്ഞു ഇല്ലെന്ന്… നിന്റെ കണ്ണുകളിൽ എന്നോടുള്ള പ്രണയം ഇപ്പോൾ കൂടി എനിക്ക് കാണാം. പിന്നെന്തിനാ പാത്തു നീ കള്ളം പറയുന്നത്. “!!

“എനിക്ക് അങ്ങനെ ഒന്നുമില്ലെന്ന് പറഞ്ഞില്ലേ അഭിയേട്ടാ.. “!! അവൾ പിണക്കത്തോടെ തിരിഞ്ഞു കിടന്നു. “ഓഹ്… എനിക്ക് പ്രായം കുറച്ചു കൂടുതൽ ആയത് കൊണ്ടായിരിക്കും എന്നെ വേണ്ടാത്തത് അല്ലെ പാത്തു.. “!!

“അഭിയേട്ടാ.. അങ്ങനെ ഒന്നും പറയരുത്.. “!!അവൾ ചാടി എണീറ്റ് അവന്റെ വാ പൊത്തി..

“പിന്നെ.. പിന്നെന്താ.. നിനക്ക് എന്നോടുള്ള പ്രണയം സമ്മതിച്ചു തന്നാൽ.. “!!

“വേണ്ട അഭിയേട്ടാ അതു ശരിയാവില്ല… നമ്മൾ രണ്ടു മതത്തിൽ പെട്ടവരല്ലേ.. അത് പ്രശ്നമാകും.. ഒന്നും വേണ്ട… “!!

“എന്റെ അച്ഛനും നിന്റെ വാപ്പിച്ചിയും ഈ മതമൊന്നും നോക്കാതെയല്ലേ കൂട്ടുകാരായത്.. പിന്നെന്താ.. “!!

“അതുപോലെ അല്ലല്ലോ അഭിയേട്ടാ വിവാഹം എന്നു പറയുന്നത്.. ചിലപ്പോൾ അവരുടെ സൗഹൃദം തന്നെ ഇല്ലാതായി പോകും നമ്മൾ കാരണം.. എന്റെ വാപ്പിച്ചി ഒരു മതപുരോഹിതൻ കൂടിയല്ലേ അഭിയേട്ടാ.. നമ്മുടെ തീരുമാനം അവരെ മുറിവേൽപ്പിക്കില്ലേ.. നമ്മുടെ വീട്ടുകാരെ വിഷമിപ്പിച്ചു കൊണ്ട് അവരുടെ സൗഹൃദം നഷ്ടപ്പെടുത്തി കൊണ്ട് നമുക്ക് ഒന്നാവണോ… അങ്ങനെ ഒന്നായാൽ നമുക്ക് സന്തോഷം ഉണ്ടാകുമോ അവർക്ക് സന്തോഷം ഉണ്ടാകുമോ.. ഇല്ല… എല്ലാരും ഒരുപോലെ വിഷമിക്കേണ്ടി വരും.. എല്ലാ പ്രണയങ്ങളും ഒന്നു ചേരില്ലല്ലോ.. നമ്മുടെ പ്രണയവും അത്തരത്തിൽ ഒന്നായി നമുക്കിടയിൽ മാത്രം ഒതുങ്ങി നിക്കട്ടെ അഭിയേട്ടാ… അതാ നല്ലത്.. “!!

അഭി അവളെ കണ്ണെടുക്കാതെ നോക്കിയിരുന്നു..

ഒരു ഇരുപത്കാരിയുടെ മനസ്സിൽ ഇത്രയൊക്കെ ചിന്തിച്ചു കൂട്ടിയിരുന്നോ… മുപ്പതുകാരനായ എനിക്കില്ലാത്ത പക്വത പൊട്ടിപെണ്ണെന്നു വിളിച്ചു ഞാൻ കളിയാക്കുന്ന എന്റെ പാത്തുവിന് ഉണ്ടായിരുന്നോ.. ചിന്തകൾ ക്കൊടുവിൽ ഒരു ദീർഘ നിശ്വാസത്തോടെ അവൻ പറഞ്ഞു.

“ശരിയാ പാത്തു.. ഞാൻ പോലും ഇത്രയും ചിന്തിച്ചില്ല.. വീട്ടുകാർ തമ്മിൽ ഇത്രയും അടുപ്പമുള്ളത് കൊണ്ട് അവർ നമ്മുടെ ഇഷ്ടം എതിർക്കില്ല എന്നാണ് ഞാൻ കണക്കുകൂട്ടിയത്…. പക്ഷേ… ഇപ്പോൾ നീ പറഞ്ഞപ്പോൾ എനിക്കും…. സംശയമുണ്ട്…… “!!

ഒരാഴ്ച്ചക്ക് ശേഷം…….

“സൈനുവേ പാത്തു മോൾക്കെന്താടി പറ്റിയെ ഒരു ഉഷാറില്ലല്ലോ…. സുഖമില്ലാത്ത കുട്ടിയല്ലേ നീ ഒന്ന് ശ്രദ്ധിച്ചോണേ….”!!

“ഞാൻ ചോദിച്ചു ഇക്കാ…. ഒന്നുമില്ല എന്ന് പറഞ്ഞവൾ ഒഴിഞ്ഞു…. എനിക്ക് തോന്നുന്നു അഭിയുമായി പിണങ്ങിയെന്നു അവനെയും കണ്ടിട്ട് കുറച്ചായി…..”!!

“അള്ളാ അത് ശരിയാണല്ലോ…. അവനെ കണ്ടിട്ട് കുറച്ചായി… നീ വാ നമ്മുക്ക് മോളോട് ചോദിക്കാം… പിണക്കമാണെങ്കിൽ നീട്ടികൊണ്ട് പോകാൻ സമ്മതിക്കരുത്. ഞാനും അശോകനും ഇത്രയും നാളായിട്ടും ഒന്ന് മുഖം കറുപ്പിച്ചു പോലും സംസാരിച്ചിട്ടില്ല. അങ്ങനെ ഉള്ളപ്പോൾ നമ്മുടെ മക്കൾ പിണങ്ങിയാലെങ്ങനാ…..”!!

“പാത്തു…..പാത്തുമ്മോ…..”!!

“എന്താ വാപ്പിച്ചി……”!!??? “മോളും അഭിയും തമ്മിൽ എന്താ പിണക്കം…..”!!??

“അത് ഒന്നുമില്ല വാപ്പിച്ചി…. വാപ്പിച്ചിയോട് ആരു പറഞ്ഞു ഞങ്ങൾ പിണങ്ങിയെന്നു….. ഞങ്ങൾക്ക് പിണക്കമൊന്നുമില്ല വാപ്പിച്ചി…..”!!

“പിന്നെന്താ എന്റെ എന്റെ കുട്ടിക്ക് ഒരുഷാറില്ലാത്തത്….”!!??

“അവൾ വാപ്പിച്ചിയെ തന്നെ നോക്കിയിരുന്നു…. അവളുടെ കണ്ണുകൾ നിറഞ്ഞു വരുന്നത് കണ്ട് ആ പിതൃ ഹൃദയം വേദനിച്ചു…..

“പറ മോളെ എന്ത് പ്രശ്നം ആയാലും നമ്മുക്ക് പരിഹാരം ഉണ്ടാക്കാം….”!!

“പരിഹാരം ഉണ്ടാക്കാൻ പറ്റില്ല വാപ്പിച്ചി….”!! “അത്രയും ദിവസം മനസ്സിൽ അടക്കിപിടിച്ച കരച്ചിൽ അണപൊട്ടിയൊഴുകി…… വാപ്പിച്ചി അവളെ ചേർത്ത് പിടിച്ചശ്വസിപ്പിച്ചു….”!!

“കരയാതെ മോളെ കാര്യം എന്താന്ന് പറ എന്നെ ഇങ്ങനെ തീ തീറ്റിക്കാതെ…..”!!

അവൾ വിങ്ങി കരഞ്ഞു കൊണ്ട് പറഞ്ഞു…

“വാപ്പിച്ചി എനിക്ക് അഭിയേട്ടനെ ഇഷ്ടമാ… അഭിയേട്ടന് എന്നേം…. എനിക്ക് അഭിയേട്ടനില്ലാതെ ജീവിക്കാനാകില്ല വാപ്പിച്ചി…”!!

ഖാദർ ഒന്ന് ഞെട്ടി ചേർത്ത് പിടിച്ച കൈകൾ മെല്ലെ അയഞ്ഞു. അയാൾ പിറകിലേക്ക് വേച്ചു പോയി “എന്താ പാത്തു നീയീ പറയുന്നത് എങ്ങനെ ഇത് ശരിയാകും? നിന്റെ ഇക്കാക്ക അറിഞ്ഞാലുണ്ടാകുന്ന പുകിൽ അവന്റെ ഭാവി നിന്റെ അനിയതിയുടെ ഭാവി ഇതൊന്നും നോക്കാതെ ഒരു മത പുരോഹിതനായ ഞാനെങ്ങനെയാ പാത്തു ഇതിനു സമ്മതിക്കുന്നത്? ഞാൻ സമ്മതിച്ചാൽ തന്നെ നമ്മുടെ സമൂഹം ഇതാങ്ങീകരിക്കുമെന്ന് തോന്നുണ്ടോ??? പാത്തു മോളെ നീ അഭിയെ മറക്കണം ഈ ബന്ധം അതൊരിക്കലും നടക്കാൻ പാടില്ല നമ്മുടെ വിശ്വാസങ്ങൾ അതിനെതിരാണ്‌. “

“ഉപ്പിച്ചി സമൂഹമാണോ ഉപ്പിച്ചി സമ്മതിക്കേണ്ടത്?? ഞങ്ങളെ വളർത്തി വലുതാക്കിയ ഉപ്പിച്ചി അല്ലേ എന്റെ ഇഷ്ടങ്ങൾ സാധിച്ചു തരേണ്ടത്.?? “

“നീ എന്ത് പറഞ്ഞാലും ഇത് നടക്കില്ല പാത്തു അതിനു വേണ്ടി നീ സ്വപ്നം കാണുകയും വേണ്ട…”

” ഉപ്പിച്ചി ഞാനൊന്നു പറയുന്നത് കേൾക്ക് എനിക്ക് അഭിയേട്ടനെ മറ.. “!!

നിർത്തു പാത്തു ഇതൊരിക്കലും നടക്കില്ല നല്ല രീതിയിൽ കഴിയുന്ന രണ്ടു കുടുംബങ്ങളെ നിങ്ങൾ കാരണം പിരിക്കരുത് അപേക്ഷയാണ്..” ഇതും പറഞ്ഞ് അയാൾ മുറി വിട്ടു പോയി. പാത്തു സങ്കടം സഹിക്കാനാകാതെ പൊട്ടി കരഞ്ഞു.

പിറ്റേന്ന് പലവിധ ചിന്തകൾക്കൊടുവിൽ അശോകന്റെ വീട്ടിലേക്ക് ചെന്നു

“അശോകാ……അശോക….. “

“ആ ഖാദറോ എന്താടാ അവിടെ തന്നെ നിന്ന് കളഞ്ഞത് അകത്തേക്ക് വാടാ”!!

“നീയൊന്നു പുറത്തേക്ക് വാ അഭിയേയും കൂടി വിളിച്ചോ”!!

അയാളുടെ മുറുകിയ മുഖം കണ്ട് അശോകൻ അന്താളിച്ചു പോയി. ശബ്ദം കേട്ടു അഭിയും ഇറങ്ങി വന്നു.

“അശോക ഇത് നീയും കൂടി അറിഞ്ഞു കൊണ്ടാണോ?? “” “എന്താടാ നീയീ പറയുന്നത് എനിക്കൊന്നും മനസിലാകുന്നില്ല. “” അഭിയുടെ മുഖം കുനിഞ്ഞിരുന്നു.”അശോക.. നിനക്കു അറിയില്ലെങ്കിൽ നിന്റെ മോനോട് ചോദിച്ചു നോക്ക്.. ഇരിക്കുന്ന കണ്ടില്ലേ ഒന്നും അറിയാത്തപോലെ…”!

അഭി കാദർന്റെ നേരെ മുഖം ഉയർത്തി നോക്കി..

“അഭി.. നീ എങ്കിലും പറയ്‌ മോനെ… ന്താ ഖാദർ പറയുന്നതെന്ന്.. എനിക്കൊന്നും മനസിലാകുന്നില്ല” ദയനീയ ഭാവത്തിൽ അശോകൻ മകന്റെ നേരെ തിരിഞ്ഞു.. ദേഷ്യത്തിൽ നിൽക്കുന്ന പാത്തൂന്റെ ഉപ്പിച്ചീടെ നേരെ ഒന്ന് നോക്കിയിട്ട് അഭി അച്ഛനോടായി പറഞ്ഞു.. “നമ്മുടെ പാത്തുനെ എനിക്കിഷ്ടാണ് അച്ഛാ.. പാത്തൂ ഇല്ലാതെ എനിക്കാവില്ല.. പാത്തൂനും ഞാൻ ഇല്ലാതെ വയ്യാ അച്ഛാ.. ചോദിച്ചു നോക്ക് എനിക്ക് തന്നൂടെ പാത്തൂനെ ന്നു.. “!! അഭി കരഞ്ഞു കൊണ്ട് അച്ഛനെ ചേർത്ത് പിടിച്ചു. വലിഞ്ഞു മുറുകിയ മുഖത്തോടെ നിൽക്കുന്ന ഖദറിന്റെ അവസ്ഥ കാണുമ്പോൾ അശോകന് ഒന്നും പറയാനും പറ്റുന്നില്ല..

എന്റെ ദേവി.. എങ്ങനെ ജീവിച്ച കൂട്ടുകാർ.. എല്ലാം കൈവിട്ടുപോകുവാണോ ഈ കുഞ്ഞുങ്ങളുടെ ഇഷ്ടം കാരണം…മക്കളുടെ കളിയിലും ചിരിയിലും ഇങ്ങനെ ഒരിഷ്ടം കൂടി ഉണ്ടായിരുന്നോ.. കിലുക്കപെട്ടി പോലെ ഓടിനടന്ന പാത്തു അതായിരുന്നോ മിണ്ടാതെ നടന്നെ.. ന്താ ഞാൻ ഖാദർ നോട് പറയാ.. അശോകൻ വിഷമത്തോടെ ഖദറിന്റെ തോളിൽ കൈ വച്ചു..

“ഖദരേ.. ” “ഉം… “ദേഷ്യഭാവത്തിലുള്ള ഖദറിന്റെ നോട്ടത്തിൽ അശോകൻ പതറിയില്ല.. “ഖാദറേ.. നമുക്ക് ഇതങ്ങു നടത്തി കൊടുത്തൂടെടാ…””??

“അശോക… “വിറയർന്ന സ്വരത്തിൽ ഖാദർ വിളിച്ചു.. “ഡാ ഞാൻ നൂറു കുട്ടികൾക്ക് മേലെ അറിവ് പഠിപ്പിച്ചു കൊടുക്കുന്ന മത അധ്യാപകൻ.. മോൻ ആണെങ്കിൽ അഭിയുടെ കൂട്ടുകാരൻ ഒക്കെ ആയിരിക്കും പക്ഷെ അവനും മതത്തിന്റെ മുമ്പിൽ തലകുനിക്കാൻ സമ്മതിക്കില്ലെടാ.. പാത്തൂന് താഴെ ഒരു മോളു കൂടിയില്ലെടാ എനിക്ക്.. മൂത്തമോളെ വിവാഹം കഴിച്ചതും മതധ്യാപകൻ.. നിനക്കറിയോ അശോക.. കുറേ നാളായി ന്റെ പാത്തുന് കല്യാണം വരുന്നു.. ഒന്നും വേണ്ട മോളേ മാത്രം മതി ന്നും പറഞ്ഞു വരുന്നുണ്ട് കുറേപേർ.. പക്ഷെ ന്റെ കുഞ്ഞു എവിടെയും സുരക്ഷിതം അല്ലെന്നു മനസ് പറയും കാരണം പാത്തൂന്റെ അസുഖം..ഇടയ്ക്കിടെ വരുന്ന മോളുടെ ബോധകേടു.. ഞാൻ എങ്ങനെ ആണെടാ ഇതൊക്കെ സഹിക്കുന്നെ.. ന്റെ പാത്തു അഭിയായി ഇഷ്ടം…. എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ലെടാ.. “””!!!

വിങ്ങിപൊട്ടികൊണ്ട് ഖാദർ അശോകന്റെ തോളിലേക്ക് ചാഞ്ഞു.. നനവർന്ന കണ്ണോടെ അശോകൻ അഭിയുടെ മുഖത്തേക്ക് നോക്കി.. ഇതൊന്നും കണ്ട് നിൽക്കാൻ ആവാതെ അഭി ആ സന്ധ്യയിൽ മുറ്റത്തേക്ക് ഇറങ്ങി… ആ സമയം പാത്തൂന്റെ ഖുർആൻ പാരായണവും കേൾക്കുന്നുണ്ടായിരുന്നു… അടുത്ത അമ്പലത്തിൽ നിന്ന് ഭക്തിഗാനവും…..

ആരെയോ കണ്ടപോലെ ഖുർആൻ ഇൽ നിന്ന് കണ്ണുയർത്തി പാത്തു നോക്കുന്നുണ്ട്.. അഭി കുറച്ചു നേരം അവളെ നോക്കി നിന്നു.. ആ വെളിച്ചത്തിൽ അവളുടെ മൂക്കുത്തി തിളക്കം അവനിങ്ങനെ നോക്കി നിന്നു..

“അഭിയേട്ട…. “

“ഉം ന്താ പാത്തു…”

“ഒന്നൂല്യ.. “ന്താടി പാത്തു..?? “

“നാളെ ന്റെ ജന്മദിനമാണ്…… അതിന്.. എനിക്ക് ന്താ ഗിഫ്റ്റ് തരിക…?? ” അങ്ങനെ അവൾക്കു ഞാൻ കൊടുത്ത ഗിഫ്റ്റ് ആണ് ആ വെള്ളക്കൽ മൂക്കുത്തി.. അത് അണിയാനും കുറേ നിർബന്ധം പിടിക്കേണ്ടി വന്നു പാവത്തിന് വീട്ടിൽ..

പെട്ടന്നാണ് അശോകൻ അഭിയെ വിളിച്ചത്.. “അഭി നീയെവിടെ.. ” “ഇവിടെ ഉണ്ട് അച്ഛാ “..ന്നു പറഞ്ഞു ഒരിക്കൽ കൂടി പാത്തൂനെ നോക്കി അവൻ വീട്ടിലേക്കു നടന്നു..

പുലർച്ചെ ബാങ്ക് വിളി കേട്ടാണ് അഭി കണ്ണ് തുറന്നത്.. അമ്പലത്തിൽ പ്രഭാത വന്ദനവും കേൾക്കുന്നുണ്ട്.. രാവിലെ മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ ആണ് പിറകിൽ നിന്നു ആരോ ഷർട്ട്‌ ഇൽ നിന്നു പിടിച്ചു വലിച്ചെ.. നോക്കിയപ്പോൾ പാത്തു ആണ്..

“പാത്തുസേ… നീ ഇവിടെ.. ആരും കണ്ടില്ലേടാ.. “??

“ഇല്ല അഭിയേട്ട ഉപ്പ പള്ളിയിൽ പോയി ഉമ്മിച്ചി നിസ്കാരപയയിൽ… “

“പാത്തു നീ നിസ്കരിച്ചില്ലേ..”

” ഉവ്വ് അഭിയേട്ട ന്നിട്ട വന്നേ… ഒന്ന് കാണാൻ വന്നതാ.. പൊയ്ക്കോട്ടേ.. ” കണ്ണുനിറച്ചു ന്നെ തന്നെ നോക്കി നിൽക്കുന്ന പാത്തൂനെ എങ്ങനെ ഞാൻ വിടും.. പാത്തു.. ന്താ അഭിയേട്ട..അഭിയേട്ട ഞാൻ പോകുവാട്ടോ.. ആരൊക്കെയോ ഇന്ന് വരുന്നുണ്ട്. ഉപ്പിച്ചി നമ്മുടെ കാര്യം ആരോടെക്കെയോ വിളിച്ചു പറഞ്ഞു.. എല്ലാവരും വരുന്നുണ്ട്…..അഭിയേട്ടൻ കുറച്ചു ദിവസം ഇവിടെ നിന്നൊന്ന് മാറിനിൽക്ക്.. എനിക്ക് ന്തൊക്കെയോ പേടി..”

” ന്തിന് പാത്തു.. ന്നെ ആരും ഒന്നും ചെയ്യില്ലാട്ടോ.. അഭിക്ക് ആരേം പേടി ഇല്ല.. ന്റെ പാത്തുന് വേണ്ടി എന്തും അഭി നേരിടും… ന്റെ പാത്തു ഒന്ന് ചിരിച്ചേ.. ഇങ്ങനെ സങ്കടം ഉള്ള പാത്തൂനെ എനിക്ക് കാണണ്ട.. “

“പോകുവാ അഭിയേട്ട.. കുറേ നേരം ആയില്ലേ ഉമ്മിച്ചി തിരക്കും.. ” ഒരു പുഞ്ചിരി സമ്മാനിച്ചു പാത്തു പോയി.. കുറച്ചു കഴിഞ്ഞപ്പോൾ മുതൽ പാത്തൂന്റെ വീട്ടിൽ വാഹനങ്ങളുടെ ബഹളം.. പള്ളിയിൽ നിന്ന് ആണെന്ന് തോന്നുന്നു.. അഭി ആകെ വിഷമത്തിൽ അച്ഛനെ നോക്കി.. സാരല്യ മോനെ ന്നുള്ള ഭാവം അച്ഛന്റെ മുഖത്ത്.. കുറച്ചു കഴിഞ്ഞപ്പോൾ അഭിയെ വിളിക്കാൻ അവിടെന്നു ആള് വന്നു.. അഭി പതിയെ പാത്തൂന്റെ വീട്ടിലേക്കു നടന്നു.. പിറകെ അശോകനും..

ചെന്നപ്പോൾ കേട്ടത് പാത്തൂന്റെ ഉച്ചത്തിലുള്ള കരച്ചിൽ ആണ്.. കരച്ചിലി നിടയിലും പാത്തു പറയുന്നുണ്ട് അഭിയേട്ടൻ സ്വന്തം ഐഡന്റിറ്റി കളഞ്ഞു ന്നെ സ്വീകരിക്കേണ്ട ന്നു.. ആദ്യം പിടികിട്ടിയില്ലെങ്കിലും അവിടെ കൂടിയ ഒരാൾ ഇത്തിരി ശബ്ദം ഉയർത്തി പറഞ്ഞു

“ഇയാളാണോ അഭി.. ” “അതെ ഞാൻ തന്നെ.. “

“ഫാത്തിമ ക്ക്‌ തന്നെ മതി എന്ന്.. തനിക്കോ..??

“എനിക്കും പാത്തൂനെ മതി.. ” ന്നാ കേട്ടോളു ഇയാൾ മതം മാറി മുസ്ലിം ആവുക.. ന്താ സമ്മതം ആണോ.. മറുപടി പറയാൻ തുടങ്ങും മുന്പേ പാത്തു അടുത്തേക്ക് ഓടിയെത്തി.. “അഭിയേട്ട ഇവർ പറയുന്ന ഒന്നും കേൾക്കണ്ട.. നമുക്ക് മനുഷ്യൻ ആയി ജീവിക്കാം ന്നു പറയ് അഭിയേട്ടാ…” എന്നു പറഞ്ഞു ന്റെ നെഞ്ചിലേക്ക് വീണ പാത്തൂനെ ഞാൻ വാരിയെടുക്കുമ്പോഴേക്കും പാത്തൂന്റെ ബോധം പോയിരുന്നു.. അവളെയും നെഞ്ചോടു ചേർത്ത് അഭി ഉറക്കെ പൊട്ടിത്തെറിച്ചു..

“ഞാൻ കൊണ്ടുപോവ പാത്തൂനെ.. ആര് വേണേൽ തടഞ്ഞോ.. ഇങ്ങനെ ഇഞ്ചിഞ്ചായി ഇതിനെ ഇങ്ങനെ കൊല്ലല്ലേ ഉപ്പിച്ചി… എനിക്ക് തന്നൂടെ ഇവളെ….. പൊന്നു പോലെ നോക്കിക്കോളാം…” അവിടെ കൂടിയിരുന്ന എല്ലാവരുടെയും മുന്നിൽ കൈ കൂപ്പി പാത്തൂനെ മാറോടു ചേർത്ത് പിടിച്ചവൻ ഉറക്കെ കരഞ്ഞു….

*************

“പാത്തു…. ഡി പാത്തു…. എഴുനേൽക്കെടി പെണ്ണെ….”

“ന്തിനാ അഭിയേട്ടാ ഇത്രയും നേരത്തേ വിളിക്കുന്നെ…. ” പറഞ്ഞു അവൾ അവന്റെ നെഞ്ചിൽ കുറച്ചു കൂടെ ചേർന്ന് കിടന്നു…

“പാത്തു സുബ്ഹി ബാങ്ക് വിളിക്കാറായി.. എഴുന്നേൽക്കു നിസ്കരിക്കണ്ടേ… ഞാനും അമ്പലത്തിൽ പോയിട്ട് വരാം.. നിന്നെ ഞാൻ സഹിക്കാൻ തുടങ്ങീട്ട് ഒരു വർഷം ആയെടി… “!! “പടച്ചോനെ ഒരു വർഷമോ… “” “ആ അതെ പെണ്ണെ.. “അഭി പാത്തൂനെ ചേർത്ത് പിടിച്ചു കുറച്ചു കൂടി.. അപ്പോൾ അടുത്തുള്ള പള്ളിയിൽ നിന്നും ബാങ്ക് വിളിക്കുന്നുണ്ടായയിരുന്നു….. അമ്പലത്തിൽനിന്ന് പ്രഭാത വന്ദനവും..

“പിള്ളേരിത് വരെ എണീറ്റില്ലേ അശോകാന്നു… “വിളിച്ചു പതിവ് പോലെ ഖാദർ നിസ്കരിക്കാൻ പള്ളിയിലേക്കും നടന്നു…

Related Posts

Leave a Reply

Your email address will not be published. Required fields are marked *