നമ്മുടെ മക്കൾ വലുതല്ലേ ഇക്കാ ,, അവരുടെ കാര്യങ്ങൾ സ്വന്തമായി നോക്കാനുള്ള പ്രാപ്തി അവർക്കുണ്ട്പി ന്നെ ഇക്കാക്ക് ഞാനടുത്തില്ലാതെയും ജീവിച്ച് ശീലമുള്ളതല്ലേ?……..

Story written by Saji Thaiparambu

അല്ലാ എന്താ നിൻ്റെ പ്ളാൻ? നമുക്ക് തിരിച്ച് പോകണ്ടെ ?

ഉപ്പയ്ക്ക് കഞ്ഞി കൊടുത്ത് വന്നിട്ട് ,.രാത്രി കൊടുക്കാനുള്ള മരുന്നുകൾ ഫ്രിഡ്ജിൽ നിന്ന് എടുക്കുമ്പോൾ ഷഹനയുടെ അടുത്ത് വന്ന്റ ഫീഖ് ചോദിച്ചു.

ഉപ്പ ഇങ്ങനെ കിടക്കുമ്പോൾ ഞാനെങ്ങനെയാ വരുന്നത്? ഇക്ക കുട്ടികളെയും കൂട്ടി പൊയ്ക്കോളു ,ഞാൻ തല്ക്കാലം വരുന്നില്ല

ദേ,ഷഹനാ,, നീ ജോലിയ്ക്ക് കയറിയിട്ട് പ്രൊബേഷൻ പോലും ഡിക്ളയർ ചെയ്തിട്ടില്ല നിനക്കാണെങ്കിൽ മതിയായ ലീവുമില്ല ,ഇങ്ങനെ പോയാൽ നിൻ്റെ ജോലി പോകാൻ സാധ്യതയുണ്ട്, നമുക്കൊരു ഹോം നഴ്സിനെ ഏർപ്പാടാക്കിയാൽ തീരാവുന്ന പ്രശ്നമേയുള്ളു ,അത് കൊണ്ട് നീ ഇറങ്ങാൻ നോക്ക്

ഇല്ല ഇക്കാ ,, ഞാൻ ആരോഗ്യത്തോടെ ഇരിയ്ക്കുമ്പോൾ സ്വയം ഒന്നിനും കഴിയാത്ത ഉപ്പയെ ഏതെങ്കിലും ഒരു ഹോം നഴ്സിൻ്റെ, കൈയ്യിലേല്പിക്കാൻ എനിക്ക് കഴിയില്ല, എത്ര ശമ്പളം കൊടുത്താലും, ഞാൻ നോക്കുന്നത് പോലെ ആരും നോക്കില്ലല്ലോ?

ഷഹനാ,, ഉപ്പയോടുള്ള സ്നേഹം കാരണം നീ നഷ്ടപ്പെടുത്തുന്നത് കൈനിറയെ ശമ്പളം കിട്ടുന്ന നല്ലൊരു ജോലിയാണ്, വെറുതെ മണ്ടത്തരം കാണിക്കരുത്

ഇക്കാ നിങ്ങൾക്കറിയുമോ? പണ്ട് ഞാൻ കുഞ്ഞായിരിക്കുമ്പോഴാണ് ഉമ്മയ്ക്ക്, ദൂരെ ഒരിടത്തേയ്ക്ക് ട്രാൻസ്ഫർ വന്നത് ,അന്ന് എന്നെ കൂടെ കൊണ്ട് പോകാൻ കഴിയാത്തത് കൊണ്ട് എന്നെ നോക്കാനായി ,ഒരു ആയയെ ഏർപ്പാടാക്കാൻ ഉപ്പയോട് ഉമ്മ പറഞ്ഞു, പക്ഷേ ഉപ്പ സമ്മതിച്ചില്ല ,അന്ന് അറിയപ്പെടുന്ന ഏറ്റവും തിരക്കുള്ള ബിസിനസ്സുകാരനായ ഉപ്പ, എനിക്ക് വേണ്ടി തല്കാലം ബിസിനസ്സ് മാറ്റി വച്ചു ,അതിലൂടെ ഉപ്പയ്ക്ക് നഷ്ടം വന്നത് ലക്ഷങ്ങളായിരുന്നു , എന്നിട്ടും എന്നോടുള്ള സ്നേഹം കാരണം ഉമ്മയ്ക്ക് തിരിച്ച് നാട്ടിലേയ്ക്ക് ട്രാൻസ്ഫ റാകുന്നത് വരെ ഉപ്പ, എന്നെയും നോക്കി വീട്ടിൽ തന്നെയിരുന്നു, ആ ഉപ്പയ്ക്ക് വേണ്ടി എൻ്റെ ജോലി നഷ്ടപ്പെടുത്താനും എനിക്ക് മടിയില്ല ,

അപ്പോൾ നിനക്ക് വലുത് നിൻ്റെ ഉപ്പയാണല്ലേ ?എന്നെയും മക്കളെയുമോർത്ത് നിനക്ക് യാതൊരു ഉത്ക്കണ്ഠയുമില്ല?

നമ്മുടെ മക്കൾ വലുതല്ലേ ഇക്കാ ,, അവരുടെ കാര്യങ്ങൾ സ്വന്തമായി നോക്കാനുള്ള പ്രാപ്തി അവർക്കുണ്ട്പി ന്നെ ഇക്കാക്ക് ഞാനടുത്തില്ലാതെയും ജീവിച്ച് ശീലമുള്ളതല്ലേ?

ആ ശീലമൊക്കെ മടുത്തിട്ടാണ് ഭാര്യയും മക്കളുമായി സന്തോഷത്തോടെ ജീവിക്കാൻ ഗൾഫിലെ ജോലി ഉപേക്ഷിച്ച് ഞാൻ നാട്ടിൽ ബിസിനസ്സ് തുടങ്ങിയത് അത് കൊണ്ട്, കൂടുതല് സംസാരിക്കാൻ നില്ക്കാതെ നീ എൻ്റെ കൂടെ വരാൻ നോക്ക്

നിങ്ങളെന്താണിക്കാ ഞാൻ പറയുന്നത് മനസ്സിലാക്കാത്തത്?

എനിക്ക് നിൻ്റെ ന്യായമൊന്നും കേൾക്കണ്ടാ ,, ഞാൻ മക്കളെയും കൊണ്ട് കാറിൽ കയറി ഇരിക്കാൻ പോകുവാണ്, വേഷം മാറി എത്രയും പെട്ടെന്ന് കാറിലേയ്ക്ക് നീ വരണം, പത്ത് മിനുട്ടിൽ കൂടുതൽ ഞാൻ വെയിറ്റ് ചെയ്യില്ല ,അതിനുള്ളിൽ നീ വന്നില്ലെങ്കിൽ അതോടെ നമ്മുടെ ബന്ധം ഇവിടെ അവസാനിയ്ക്കും

ഭീഷണി മുഴക്കിയിട്ട് റഫീഖ് വെളിയിലേയ്ക്ക് ഒരു കൊടുങ്കാറ്റ് പോലെ പോയപ്പോൾ തളർച്ചയോടെ ഷഹന ഉപ്പയുടെ അരികിലേയ്ക്ക് ചെന്നു.

എന്തിനാ മോളേ റഫീഖിനെ കൊണ്ട് ഒച്ച വയ്പ്പിക്കുന്നത് ? നീ വേഗം ഒരുങ്ങി പോകാൻ നോക്ക് ,ഉപ്പയുടെ കാര്യമോർത്ത് നീ വിഷമിക്കണ്ടാ പടച്ചവൻ എന്തേലും വഴി കാണിക്കും

ഇല്ല ഉപ്പാ ,, നിങ്ങളെ ഇങ്ങനെ കിടത്തിയിട്ട് എനിയ്ക്ക് പോകാൻ കഴിയില്ല

ഇല്ല മോളേ ,, നീ ചെന്നില്ലെങ്കിൽ അവൻ നിന്നെ ഉപേക്ഷിയ്ക്കുമെന്ന് പറഞ്ഞല്ലേ പോയിരിക്കുന്നത് ?വെറുതെയെന്തിനാ നിൻ്റെ ജീവിതം നഷ്ടപ്പെടുത്തുന്നത്?

അങ്ങനെ തുമ്മിയാൽ തെറിക്കുന്ന മൂക്കാണെങ്കിൽ പോകട്ടെ ഉപ്പാ ,, ഒരു സ്ത്രീയ്ക്ക് ജീവിക്കാൻ ഭർത്താവ് വേണമെന്ന് നിർബന്ധമൊന്നുമില്ലല്ലോ? മാത്രമല്ല ഏത് പെണ്ണിനും ,ആവശ്യമെങ്കിൽ,, ഭർത്താവിനെ എത്ര വേണമെങ്കിലും കിട്ടും, പക്ഷേ നിങ്ങളെ പോലെ ഒരു ഉപ്പയെ ഒരിക്കലെ കിട്ടു ,,,

Related Posts

Leave a Reply

Your email address will not be published. Required fields are marked *