നിങ്ങളെ കണ്ടു മുട്ടിയ അന്ന് മുതൽ ഇന്നുവരെ. വേറെ ഒരു പുരുഷന് വേണ്ടിയും ഈ വീടിന്റെ വാതിൽ ഞാൻ തുറന്നിട്ടില്ല……

ഗന്ധം

Story written by Noor Nas

ലില.എന്താ വല്ലാത്ത ഒരു ഗന്ധം.?

ശിവൻ. ശ വ കുഴി തൊണ്ടുന്നവന് ഗൾഫുകാരന്റെ അത്തറിന്റെ മണം ഉണ്ടാകുമോടി?

ലില. എന്നാലും ജോലി കഴിഞ്ഞെങ്കിലും ഈ ദേഹത്തു ഇത്തിരി വെള്ളംക്കോരി ഒഴിച്ചൂടെ .?

ശിവൻ. ഞാൻ കുളിക്കണമെങ്കിൽ ഞാൻ ചാവണം അതും വല്ലവരും കുളിപ്പിച്ചാ മാത്രം.

അല്ലങ്കിൽ ഇതേ പോലെ ഒരു നാൾ ഞാനും പോകും.

ഞാൻ വെട്ടിയ കുഴികൾ വീണ ആ ശ വ പറമ്പിലെ എന്നിക്ക് വേണ്ടി ആരോ വെട്ടുന്ന ഏതോ ഒരു കുഴിയിൽ..

ലില. വല്ലാത്ത ഒരു പ്രകൃതം തന്നെ നിങ്ങളുടേത്. എന്തിന്നാ ആരോടാ ഈ വാശി ?

ശിവൻ. എന്നെ ഉപദേശിക്കാൻ അല്ല ഞാൻ നിന്നക്ക് കാശ് തരുന്നേ

വരണം നിന്റെ കൂടെ കി ടന്ന് സു ഖിക്കണം പോണം. അല്ലെങ്കിലും എന്നെ ഉപദേശിക്കാൻ മാത്രം എന്ത് യോഗ്യതാടി നിന്നക്കോക്കോ ഉള്ളത്.

വേ ശ്യ അതിന്റെ രീതിയിൽ അങ്ങ് നിന്നാ മതി..

മുറിയുടെ ദ്രവിച്ച ചുമരിലെ തൂരുമ്പ് വീണ ആണിയിൽ തന്റെ അഴുക്ക് നിറഞ്ഞ ഷർട്ട് തൂക്കി ഇടുബോൾ.

ശിവൻ ഇന്ന് എന്റെ കൈയിൽ കാശ് ഒന്നും ഇല്ല.

ലില. അതെന്താ ഇന്ന് ആരും ച ത്തില്ലേ.?

ശിവൻ ചുമരിൽ തുക്കിയ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും ഒരു ബീ ഡി എടുത്ത് ചുണ്ടിൽ വെച്ചു.

അതിന് തീ കൊളുത്തിയത് ലിലയും.

ഒരു കവിൾ പു ക വിട്ട ശേഷം ശിവൻ ഈ നാട്ടിലൊക്കെ കാലൻ വരുന്നത് കാലം തെറ്റി വരുന്ന മഴ പോലെയാ.

ആരെങ്കിലും ച ത്താ ച ത്തു എന്ന് പറയാം ഒരു ശവത്തിന് കാത്തിരുന്നു എന്നിക്കും തൂരുമ്പ് വീണു. ഏക കൂട്ടായ എന്റെ മണ്ണ് വെട്ടിക്കും തൂരുമ്പ് വീണു…

ശിവൻ..അപ്പുറത്തെ മുറിയിലേക്ക് എത്തി നോക്കികൊണ്ട്‌ അല്ല നിന്റെ കിടപ്പിലായ തള്ള അടുത്ത് എങ്ങാനും ചാ കുമോ.?

അരുതാത്തത് എന്തോ പറഞ്ഞ ഭാവത്തിൽ ലേശം അനിഷ്ടത്തോടെ ശിവനെ നോക്കിയ ലില.

അത് കണ്ടപ്പോൾ ശിവൻ അല്ല ച ത്താ നി ഒന്നും പേടിക്കേണ്ട കുഴി ഞാൻ വെട്ടി തരാം നി കാശൊനും തരേണ്ട അതാ ഞാൻ ഉദേശിച്ചേ..

ഞാൻ നിന്നിലൂടെ അത് മുതലാക്കി ക്കൊള്ളാ എന്താ?

അതും പറഞ്ഞ്ഒ രു വഷളൻ ചിരിയോടെ ശിവൻ ലിലയെ നോക്കി.

അവൾ വിരൽ കടിച്ചു ക്കൊണ്ട് ശിവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു.

പിന്നെ അവൾ ശബ്‌ദം താഴ്ത്തിക്കൊണ്ട് ശിവനോട്. ശ വത്തിന്റെ മണമുള്ള മണ്ണിന്റെ ഗന്ധമാണെങ്കിലും നിങ്ങളെ എന്നിക്ക് ഒരുപാട് ഇഷ്ട്ടമാണ്..നിങ്ങളുടെ സംസാരങ്ങളും

നിങ്ങളെ കണ്ടു മുട്ടിയ അന്ന് മുതൽ ഇന്നുവരെ. വേറെ ഒരു പുരുഷന് വേണ്ടിയും ഈ വീടിന്റെ വാതിൽ ഞാൻ തുറന്നിട്ടില്ല.

വീടിന്റെ മാത്രമല്ല എന്റെ മനസ്സിന്റെയും..

ശിവൻ..ഡി നി അങ്ങനെ അധികമൊന്നും മോഹിക്കേണ്ടേ ആഗ്രഹിക്കെണ്ടാ..

നിന്നക്കും എന്നിക്കുമൊക്കെ ദൈവം വിധിച്ചത് അ റപ്പുള്ള ഒരു പുഴു ജീവതമാണ്. അത് അങ്ങ് ജിവിച്ചു തീർക്കുക.

ഇന്നി ഈ ജിവിതം നിന്നക്ക് മടുത്തു എന്ന് തോന്നി തുടങ്ങിയാൽ ദേ അപ്പുറത്തു വയ്യാണ്ട് കിടക്കുന്ന ആ സാധനത്തിനെ അങ്ങ് കൊ ന്ന് നീയും ചാകുക.

ഒരു വെ ടിക്ക് രണ്ട് പക്ഷികൾ എന്ന പോലെ ആ ശ വപറമ്പിൽ എന്നിക്ക് രണ്ട് കുഴികൾ വെട്ടാലോ എന്തെ ഹേ.?

ശിവന്റെ വാക്കുകൾ കേട്ടപ്പോൾ ലില പൊട്ടി ചിരിച്ചു ആ ചിരിക്കൊപ്പം അവളുടെ കണ്ണുകൾ നിറഞ്ഞത് ശിവൻ കണ്ടു..

ശിവൻ. എന്താടി നിന്നക്ക് ചാ കാൻ ഭയമുണ്ടോ.?

ലില. പണ്ടേ മ രിച്ചു കഴിഞ്ഞ എന്നിക്ക് വീണ്ടും ഒരു മ രണത്തെ ഭയമോ ?

ഇത് വെറും മാംസംപി ണ്ഡമാണ് ചേട്ടാ ചി ഞ്ഞു പോകാതിരിക്കാൻ ഉള്ളിന്റെ ഉള്ളിൽ എവിടേയോ ഇത്തിരി ജീവന്റെ തുടിപ്പുകൾ ബാക്കിയുണ്ട്.

അകത്തെ മുറിയിൽ നിന്നും കേൾക്കാ ലിലയുടെ അമ്മയുടെ വേദന നിറഞ്ഞ നിലവിളി.

ഡി മോളെ അവനോട് പറ ആ ശ വ പറമ്പിൽ എന്നിക്കും ഒരു കുഴി തോണ്ടി വെക്കാൻ.

എന്നിട്ട് കാലന് പോലും വേണ്ടാത്ത എന്നെ ജീവനോടെ അതിലിട്ട് മൂടാൻ.

അത് കേട്ടപ്പോൾ ശിവൻ ശബ്‌ദം താഴ്ത്തി ലിലയുടെ കാതിൽ തള്ളക്ക് ആയുസ് ഇത്തിരി കട്ടി ആണോട്ടോ കേട്ടില്ലേ. എന്തൊരു ഗാഭിര്യം ആ ശബ്ദത്തിന്…?

നിങ്ങൾ ഒന്നു മിണ്ടാതിരിക്കുന്നുണ്ടോ എന്ന് പറഞ്ഞ് വിളക്കിലെ തീ ഊതി കെടുത്തിയ ലില.

ഇരുട്ടിൽ നിന്നും ശിവന്റെ അടക്കിയ സ്വരം എന്ത് ധൃ തിയാടി നിന്നക്ക്…??

മണ്ണിന്റെ ഗന്ധം നിറഞ്ഞ ആ ഇരുട്ട് മുറിയിലെ ജനലിൽ കൂടി എപ്പോളോ കടന്ന് വന്ന സൂര്യന്റെ പ്രകാശം..

കട്ടിലിൽ പുണർന്നു കിടക്കുന്ന രണ്ട് അ ർദ്ധന ഗ്ന ശരി രങ്ങൾക്ക് മേലേ വന്ന് വീണപ്പോൾ.

അകത്തെ മുറിയിൽ ലിലയുടെ അമ്മയുടെ മുഖത്ത് ഓടി നടക്കുന്ന ഈച്ച കുട്ടങ്ങൾ.

അതിൽ ചിലത് ബാക്കിയുള്ളവരെ കൂട്ടി വരാ എന്നപോലെ

മുറിയുടെ ജനൽ വഴി പുറത്തേക്ക്പ റന്ന് പോയപ്പോൾ കാണാ

വീടിന്റെ പുറത്ത് ചുമരിൽ ചാരി വെച്ച ശിവന്റെ പാതി തൂരുമ്പ് വീണ മണ്ണ് വെട്ടി.

അതിൽ വന്ന് വീണ കാലം തെറ്റി വന്ന ചാറ്റൽ മഴ

അതിൽ കാലന്റെ കയ്യൊപ്പ് എന്ന പോലെ മഴ തുള്ളികൾ.അവിടെ ബാക്കി വെച്ച് പോയത് ശിവന്റെ അതെ ഗന്ധമായിരുന്നു മണ്ണിന്റെ ഗന്ധം..

Related Posts

Leave a Reply

Your email address will not be published. Required fields are marked *