നീലാഞ്ജനം ഭാഗം 41~~ എഴുത്ത്:- മിത്ര വിന്ദ

_upscale

മുൻ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്ത്… ഞാൻ അതിന് എന്ത് ചെയ്തു “…

“എന്താ ചെയ്തത് എന്ന് ഞാൻ പറയണോ അമ്മയോട് …”

അവൾ അവനെ നോക്കി കണ്ണുരുട്ടി.

“അയ്യേ.. നീ എന്താ ഇങ്ങനെ…”അത് പറഞ്ഞു കൊണ്ട്

പെട്ടന്ന് തന്നെ കണ്ണൻ അടുക്കളയിൽ നിന്നു ഇറങ്ങി പോയി.

*******************

കാലത്തെ കാപ്പി കുടി ഒക്കെ കഴിഞ്ഞു ഇരിക്കുക ആണ് കണ്ണൻ… അച്ഛനെയും അവൻ ഉമ്മറത്ത് കൊണ്ട് വന്നു ഒരു കസേരയിൽ ഇരുത്തി.

ശോഭ ചെറുതായ് വഴക്ക് പറഞ്ഞു എങ്കിലും അവൻ അത് എതിർത്തു.

“അമ്മേ…. അച്ഛൻ ആണെങ്കിൽ അതിന്റെ ഉള്ളിൽ കിടന്നു മടുത്തു.. അല്പം കാറ്റും വെളിച്ചവും എങ്കിലും കൊള്ളട്ടെ….”

അതും പറഞ്ഞു കൊണ്ട് ആണ് അവൻ അച്ഛനെ പുറത്തേക്ക് കൊണ്ട് വന്നത്..

രണ്ടാളും കൂടി സംസാരിച്ചു കൊണ്ട് ഇരിക്കുക ആണ്

ശ്രീക്കുട്ടി ആണെങ്കിൽ ഇരു വശത്തേക്കും മുടി പിന്നി മുൻപോട്ട് ഇട്ടു കൊണ്ട്,ഒരു ബുക്കും വായിച്ചു കൊണ്ട് മുറ്റത്തൂടെ ഉലാത്തുന്നു.

കല്ലു അടുക്കളയിൽ മീൻ കറി വയ്ക്കുന്ന മണം അവിടമാകെ നിറഞ്ഞു നിന്നു.

ഒരു കാർ വന്നു മുറ്റത്തേക്ക് തിരിഞ്ഞതും കണ്ണൻ തല ഉയർത്തി നോക്കി.

“ആരാ മോനെ “

“അറിയില്ല… നോക്കട്ടെ “

അവൻ അര ഭിത്തിയിൽ നിന്നും എഴുനേറ്റ്.

“ആഹാ.. സുമേഷ് ആണല്ലോ അച്ഛാ…”

അവൻ ആഹ്ലാദത്തോടെ ഇറങ്ങി.

ശ്രീക്കുട്ടി വേഗം തന്നെ ഉമ്മറത്തേക്ക് കയറി….

സുമേഷിന്റെ കൂടെ വേറൊരു ചെറുപ്പക്കാരനും ഒപ്പം മറ്റു രണ്ട് ആളുകളും ഇറങ്ങി.

. “സുമേഷേ… ഇതെന്നാടാ ഒരു മുന്നറിയിപ്പും ഇല്ലാതെ…

“ഞങ്ങൾ ഇവിടെ അടുത്ത് ഒരു കല്യാണത്തിന് പോകാൻ വന്നതാ.. അപ്പോൾ അമ്മയ്ക്ക് നിർബന്ധം ഒന്ന് കയറിയിട്ട് പോകാം എന്ന്….”

“ആഹ്ഹ… അതിനെന്താ.. കയറി വാ “

കണ്ണൻ അവരെ അകത്തേക്ക് ക്ഷണിച്ചു..

“അമ്മ കാലത്തെ പോയി ജാതകം നോക്കിച്ചു.. അത് ചേരും എന്ന് അറിഞ്ഞപ്പോൾ പിന്നേ അമ്മയ്ക്ക് ഒരേ ഒരു നിർബന്ധം.. ഇവിടേക്ക് കൂടി കേറിയിട്ട് പോകാം കല്യാണത്തിന് എന്ന്..”

“ആയിക്കോട്ടെ…. എല്ലാവരും കേറി വാ “

ശോഭയും രാജനും കൂടെ അവരെ സ്വീകരിച്ചു.

കല്ലു വേഗം തന്നെ ശ്രീകുട്ടിയുടെ അടുത്തേക്ക് പോയിരുന്നു.

“ഇത് എന്റെ അമ്മയും അച്ഛനും, അനിയനും.. ഇവനു വേണ്ടി ആണ് ഞങ്ങൾ ഇവിടുത്തെ കുട്ടിയെ ആലോചിച്ചത് “

സുമേഷ് ഒരു കസേരയിൽ ഇരുന്ന് കൊണ്ട് രാജനെ നോക്കി പറഞ്ഞു.

“കണ്ണൻ ഇന്നലെ പറഞ്ഞു മോനെ എല്ലാ കാര്യങ്ങളും…”

സുമേഷിന്റെ അമ്മ ലളിത ശോഭയുടെ അടുത്തേക്ക് ചെന്നു..

“അച്ഛന് ക്ഷീണം ഒക്കെ മാറീയോ “

“കുറവായി വരുന്നു.. ഇന്നലെ ഞങ്ങൾ ഡോക്ടർ നെ കാണിക്കാൻ പോയിരുന്നു “

. “അതെ അല്ലെ…പിന്നെ പതിയെ അല്ലെ മാറുവൊള്ളൂ, വല്യ ഓപ്പറേഷൻ ആയിരുന്നല്ലോ…”

“ഉവ്… പതിയെ മാറി വരും എന്ന് ആണ് ഇന്നലെ ചെന്നപ്പോൾ ഡോക്ടർ പറഞ്ഞത്, ഇത്രയും ദിവസം ആയത് അല്ലെ ഒള്ളൂ… റസ്റ്റ്‌ എടുക്കാൻ പറഞ്ഞു വിട്ടു .”

ശോഭ ഓരോരോ കാര്യങ്ങൾ ആയിട്ട് പറഞ്ഞു..

സുനീഷും അവരുട അച്ഛനും ഒക്കെ ആയിട്ട് സംസാരിച്ചപ്പോൾ രാജനും ഒരുപാട് താല്പര്യം ആയിരുന്നു…

ഒത്തിരി അടുപ്പം ഉള്ളവരെ പോലെ തോന്നി..

സുമേഷും കണ്ണനുമായിട്ട് ചങ്ങാത്തം ഉണ്ടെങ്കിലും വിട്ടുകാര് തമ്മിൽ ഉള്ള ആദ്യത്തെ കൂടി കാഴ്ച്ച ആയിരുന്നു.

അല്പം കഴിഞ്ഞപ്പോൾ ശ്രീകുട്ടിയെ കണ്ണൻ പോയി വിളിച്ചു കൊണ്ട് വന്നു.

അവളുടെ ആദ്യത്തെ പെണ്ണ് കാണൽ ആയതു കൊണ്ട് അവൾക്ക് ഇത്തിരി ടെൻഷൻ ഉണ്ടായിരുന്നു.

മെറൂൺ നിറം ഉള്ള ഒരു കോട്ടൺ ചുരിദാർ ആയിരുന്നു അവളുടെ വേഷം…

ഇരട്ട പിന്നിയ മുടി അഴിച്ചു പിറകിലേക്ക് ഇട്ടിരുന്നു.

സുനീഷ് നു അവളെ ഇഷ്ടം ആയി എന്ന് അവന്റെ മുഖം കണ്ടപ്പോൾ സുമേഷിനുതോന്നി.

പരസ്പരം ഇരുവരും സംസാരിക്കാൻ പറഞ്ഞു കൊണ്ട് കണ്ണൻ വിളിച്ചപ്പോൾ ഇരുവരും മുറ്റത്തേക്ക് ഇറങ്ങി ചെന്നു.

കല്ലുവിനോടും വളരെ താല്പര്യത്തോടെ ലളിത വിശേഷങ്ങൾ ഒക്കെ ചോദിച്ചു.

ശോഭയ്ക്ക് അത് അത്രയും പിടിച്ചില്ല എങ്കിലും അവർ അത് ഒന്നും മുഖത്ത് പ്രതിഭലിപ്പിച്ചില്ല.

കുറച്ചു സമയം കഴിഞ്ഞപ്പോൾ സുനീഷും ശ്രീകുട്ടിയും കയറി വന്നു.

അങ്ങനെ കാര്യങ്ങൾ എല്ലാം സംസാരിച്ച ശേഷം അവർ പോകാനായി ഇറങ്ങി.
.12.30ആയിരുന്നു അവർക്ക് പങ്കെടുക്കേണ്ട വിവാഹത്തിന്റെ മുഹൂർത്തം.

ശ്രീകുട്ടയെ സ്നേഹത്തോടെ ചേർത്തു നിറുത്തി സംസാരിച്ചിട്ട് വീണ്ടും കാണാം എന്ന് പറഞ്ഞു ആയിരുന്നു ലളിത മടങ്ങിയത്.

*************

.”ശ്രീക്കുട്ടി.. നിനക്ക് ഇഷ്ടം ആയോ ചെക്കനെ “

. ശോഭ ചോദിച്ചു.

“മ്മ്… കുഴപ്പം ഒന്നും ഇല്ല അമ്മേ “.”നല്ല ആളുകൾ ആണെന്ന് തോന്നുന്നു അല്ലെ….”

ശോഭയും അഭിപ്രായപ്പെട്ടു.

“മ്മ് “

അവൾ മൂളി.

“അവരും നമ്മളെ പോലെ സാധാരണക്കാർ ആണ് അമ്മേ… പിന്നെ ആ സുനീഷ് പഠിച്ചു ഒരു ജോലി ഒക്കെ മേടിച്ചത് കൊണ്ട് അവർക്ക് ഇപ്പൊ തരക്കേടില്ലാതെ കഴിഞ്ഞു പോകുന്നുണ്ട് “.

കണ്ണൻ അവരുടെ അടുത്തേക്ക് വന്നു പറഞ്ഞു.

.”ഒരു ജോലി ആണ് പ്രധാനം… സർക്കാർ ജോലി ക്ക് എന്നും അതിന്റെതായ അന്തസ് ഉണ്ടെടി മോളെ.. സ്ഥിര വരുമാനം ഉണ്ടല്ലോ.. ഒക്കെ നിന്റെ ഭാഗ്യമാണ്…”

ശോഭ വന്നു മകളെ തഴുകി.

എന്നാൽ അവരുടെ ആ പറച്ചിൽ കണ്ണന് അത്രയും ഇഷ്ടം ആയില്ല.

. “അതെന്താ അമ്മേ… സർക്കാർ ജോലിക്ക് മാത്രമേ അന്തസ് ഒള്ളൂ.. വേറെ ജോലിക്ക് ഒക്കെ എന്താ അന്തസ് ഇല്ലേ “

അവൻ അമ്മയെ നേരിട്ട്.

“അതല്ല ഞാൻ ഉദേശിച്ചത്‌… എത്ര ഒക്കെ ആണെങ്കിലും സർക്കാർ ജോലി എന്ന് പറയുമ്പോൾ അതിനു അതിന്റെതായ ഒരു മൂല്യം ഉണ്ട്.. അതുകൊണ്ട് പറഞ്ഞതാ “

“അത് അമ്മ പറഞ്ഞത് സത്യം ആണ്. പക്ഷെ ഏതൊരാൾ ചെയുന്ന ജോലിക്കും മൂല്യം ഉണ്ട്… എല്ലാവരും ജീവിക്കാൻ വേണ്ടി ആണ് ജോലി ചെയ്യുന്നതും…”

അവൻ പറഞ്ഞു തുടങ്ങിയപ്പോൾ ശോഭ മകളുടെ മുറിയിൽ നിന്നും ഇറങ്ങി പോയി.

“അമ്മ എന്തെങ്കിലും ഒക്കെ പറഞ്ഞു എന്ന് കരുതി,, ഏട്ടൻ അത് ഒന്നും കാര്യം ആക്കേണ്ട “

“ഓഹ്… ഞാൻ അങ്ങ് പറഞ്ഞു എന്നേ ഒള്ളൂ…. ആട്ടെ നിനക്ക് അവനെ ഇഷ്ടം ആയില്ലേ “

“ഇഷ്ടം ആയി ഏട്ടാ….”

.. “അത് കേട്ടാൽ മതി.. ഇനി ബാക്കി കാര്യങ്ങൾ ഒക്കെ അവർ വിളിച്ചു പറയട്ടെ “

“മ്മ്….”

“ഞാൻ ഒന്ന് പുറത്തു പോയിട്ട് വരാം കേട്ടോ ടി..” .. അവൻ എഴുന്നേറ്റു.

“എവിടെ പോകുവാ ഏട്ടാ…”

“ടിപ്പർ നു ഇത്തിരി പണി ഉണ്ട്.. ഒന്ന് വർക്ക്‌ ഷോപ്പിൽ കാണിക്കണം…”

അവൻ വെളിയിലേക്ക് ഇറങ്ങി പോയി.

കല്ലു ആണെങ്കിൽ എന്തൊക്കെയോ പണികൾ ചെയ്തു കൊണ്ട് അടുക്കളയിൽ ഉണ്ട്..

“കണ്ണാ “

“എന്താ അമ്മേ “

“നീ പോയിട്ട് വരുമ്പോൾ കുറച്ചു പച്ചക്കറി യും നാളികേരവും കൂടി മേടിക്കുമോ “

“മ്മ്….”

അവൻ ബൈക്കിന്റെ ചാവി യും എടുത്തു കൊണ്ട് മുറ്റത്തേക്ക് ഇറങ്ങി പോയി.

വണ്ടി ഒക്കെ ശരിയാക്കിയിട്ട് അവൻ വന്നപ്പോൾ ഉച്ച കഴിഞ്ഞിരുന്നു.

എല്ലാവരും ഊണ് ഒക്കെ കഴിഞ്ഞു മയക്കത്തിൽ ആണ്.

മുറിയിലേക്ക് ചെന്നപ്പോൾ കല്ലു അച്ഛമ്മയെ ഫോണിൽ വിളിച്ചു സംസാരിക്കുന്നുണ്ട്.

കണ്ണൻ വന്നതും അവൾ അല്പം കൂടി അവരോട് വിശേഷം ഒക്കെ പറഞ്ഞിട്ട് ഫോൺ വെച്ചു.

“അച്ഛമ്മ എന്ത് പറയുന്ന “

. “അങ്ങോട്ട് ചെല്ലാൻ വിളിക്കുവാ… കാണാൻ കൊതി ആയി ഏട്ടാ… കുറച്ചു ദിവസം ആയില്ലേ കണ്ടിട്ട് “

“മ്മ്
.. മറ്റന്നാൾ കാലത്തെ പോകാം “

. “അപ്പോൾ റബ്ബർ വെട്ടാൻ പോകണ്ടേ “

“ഓഹ്.. അത് ഇനി നടക്കില്ല “

“അയ്യോ.. അതെന്താ പറ്റിയത് “

. “ആ തോട്ടത്തിന്റെ മുതലാളിയോട് ആരോ എന്നേ കുറിച്ച് എന്തൊക്കെയോ പറഞ്ഞു കൊടുത്തു..

“ഏട്ടനെ കുറിച്ച് എന്ത് പറയാൻ “

“ആഹ്… അത് ഞാൻ എങ്ങനെ അറിയും “

.
“ശോ… ഇങ്ങനെ ഒക്കെ മനുഷ്യരുണ്ടോ…. കഷ്ടം “

.. “ആഹ്… ഉണ്ടെന്ന് മനസിലായില്ലേ, നീ പോയി എനിക്ക് കുടിക്കാൻ ഇത്തിരി വെള്ളം എടുത്ത് കൊണ്ട് വാ.. വല്ലാത്ത ദാഹം “

. കല്ലു വേഗം തന്നെ അവനു കുടിക്കാനായി വെള്ളം എടുത്തു കൊണ്ട് വന്നു..

കണ്ണനു ആണെങ്കിൽ നല്ല ദേഷ്യം ഉണ്ടന്ന് കല്ലുവിന് തോന്നി.

അതുകൊണ്ട് പിന്നീട് അവനോട് ഒന്നും ചോദിക്കാതെ കല്ലു നിന്നു.

വൈകുന്നേരം രാജന്റെ ഫോണിലേക്ക് ഒരു കാൾ വന്നു..
അയാൾ വെട്ടുന്ന തോട്ടത്തിലെ മുതലാളി ആയിരുന്നു.

“കണ്ണാ..”

ആ വിളിയിൽ തന്നെ അവനു കാര്യം മനസിലായിരുന്നു..

“എന്താ അച്ഛാ..”

അവൻ അച്ചന്റെ അടുത്തേക്ക് ചെന്നു.

“ദിവാകരൻ മുതലാളി ആണ് വിളിച്ചത്.. നീ ഇനി റബ്ബർ വെട്ടാൻ ചെല്ലില്ലന്ന് പറഞ്ഞൊ “

“മ്മ് പറഞ്ഞു…”

. “എന്റെ മോനെ.. നീ എന്തിനാ വെറുതെ.. “

“അയാളോട് ഞാൻ ഒരു 1000രൂപ ചോദിച്ചു… അതിന് അയാൾ എന്നേ ചീത്ത പറഞ്ഞു അച്ഛാ…. ഞാനും രണ്ടെണ്ണം പറഞ്ഞിട്ട് പോന്നു…”

“അയാളുടെ സ്വഭാവം അങ്ങനെ ആണ് മോനെ
.. ചേർന്ന് പോകാൻ ഇത്തിരി വിഷമം ആണ്.”

“അത് എനിക്ക് മനസിലായി….”

“ആട്ടെ.. നിനക്ക് എന്തിനാടാ പൈസ…”

“ഞാൻ വെറുതെ ചോദിച്ചതാ അച്ഛാ… അയാൾ തരുമോ എന്നറിയാൻ “

“നിനക്ക് കാശ് വെല്ലോം വേണോടാ “

. “എന്റെ അച്ഛാ..കാശൊക്കെ എന്റെ കൈയിൽ ഉണ്ട്.. ഞാൻ അയാള് തരുമോ എന്നറിയാൻ വേണ്ടി ചോദിച്ചത് ആണ് “

“എന്നിട്ട് നിന്നെ എന്തെങ്കിലും പറഞ്ഞൊ “

. “പിന്നെ പറയാതെ…രണ്ട് ദിവസം ആയതേ ഒള്ളൂ കേറിയിട്ട്.. അപ്പോളേക്കും ആയിരം രൂപ വേണോ എന്ന് ചോദിച്ചു. ഞാനും വിട്ടുകൊടുത്തില്ല…. രണ്ട് ദിവസത്തെ കൂലി തന്നേക്കാൻ പറഞ്ഞു… കുറച്ചു കഴിഞ്ഞു എടുത്തോണ്ട് തന്നു… അതു മേടിച്ചു ഞാൻ ഇങ്ങോട്ട് പോന്നു.”

അവൻ പോക്കറ്റിൽ നിന്നു പൈസ എടുത്തു അച്ഛനെ കാണിച്ചു.

എന്നിട്ട് ചിരിച്ചു കൊണ്ട് അയാളുടെ മുറിയിൽ നിന്നും വെളിയിലേക്ക് പോയി.

രാത്രിയിൽ സുമേഷിന്റെ വിട്ടിൽ നിന്നും വിളിച്ചു…

വേണ്ടപ്പെട്ട ആളുകൾ ഒക്കെ ചെക്കന്റെ വീട്ടിലേക്ക് വരാൻ പറഞ്ഞു കൊണ്ട് ആണ് സുമേഷ് വിളിച്ചത്.

അച്ഛനോട് ആലോചിച്ചു മറുപടി വിളിച്ചു പറയാം എന്ന് കണ്ണനും പറഞ്ഞു.

രാജിയെയും ഭർത്താവിനെയും ഒക്കെ വിളിച്ചു കണ്ണനും അച്ഛനും വിവരങ്ങൾ ഒക്കെ പറഞ്ഞു.

ജോലി ഉള്ള ചെക്കൻ ആയതു കൊണ്ട് നോക്കാം എന്ന് ആണ് അവർ അഭിപ്രായപ്പെട്ടത്.

എന്തായാലും അധികം വൈകാതെ ഞായറാഴ്ച പോകാം എന്ന് എല്ലാവരും തീരുമാനിച്ചു.

കണ്ണൻ അത് വിളിച്ചു അറിയിക്കുകയും ചെയ്തു.

കല്ലുവിന് മാത്രം എന്തോ ഒരു സങ്കടം..

രാത്രിയിൽ കിടക്കാൻ നേരം ആണ് കണ്ണൻ അത് ശ്രെദ്ധിച്ചത്.

. “എന്ത് പറ്റി… കല്ലു.. മുഖം ഒക്കെ വല്ലാണ്ട് “

. “ശ്രീകുട്ടി പോയാൽ പിന്നെ ഞാൻ ഒറ്റയ്ക്ക് ആകും “

മടിച്ചു മടിച്ചു ആണ് കല്ലു പറഞ്ഞത്.

“ആഹ്… അത് കൊള്ളാം… അപ്പോൾ പിന്നെ എന്താ ചെയ്ക.. അവളെ കെട്ടിച്ചു വിടണ്ട എന്ന് വെച്ചാലോ…”

“ഒന്ന് പോ കണ്ണേട്ടാ…. ഞാൻ വെറുതെ പറഞ്ഞു എന്നേ ഒള്ളൂ.. അതിന് ഇത്രമാത്രം കളിയാക്കേണ്ട..”

അവൾ ചുണ്ട് കൂർപ്പിച്ചു പറഞ്ഞു.

“ഹേയ് അല്ലടി… നിനക്ക് ഒരു കൂട്ട് ഇല്ലാലോ എന്ന് ഞാനും ഓർക്കുവായിരുന്നു.”

അവൻ ദീനതയോടെ കല്ലുവിനെ നോക്കി.

“ശോ… ഇനി ഞാൻ എന്ത് ചെയ്യും എന്റെ കണ്ണേട്ടാ… ആകെപ്പാടെ മിണ്ടാനും പറയാനും ശ്രീക്കുട്ടി ഒള്ളൂ… അവൾ പോയാൽ പിന്നെ എന്റെ കാര്യം ഗോവിന്ദ…”
.
കല്ലു താടിക്ക് കയ്യും കൊടുത്തു ബെഡിൽ ഇരുന്നു.

കണ്ണനും അതെ രീതിയിൽ ഇരിക്കുക ആണ്.

അല്പം കഴിഞ്ഞതും കണ്ണൻ അവളെ തോണ്ടി.

“ഐഡിയ കിട്ടി കല്ലു… നീ ഒന്നും കൊണ്ടും വിഷമിക്കണ്ട… നിന്റെ കണ്ണേട്ടൻ അങ്ങനെ വിഷമിക്കാൻ നിന്നെ അനുവദിക്കില്ല…”

അവൻ അല്പം ഉറക്കെ അവളോട് പറഞ്ഞു.

“എന്താ ഏട്ടാ……”

അവൾ കണ്ണനെ നോക്കി.

“നിനക്ക് ഒരു കൂട്ടല്ലേ വേണ്ടത്… ഞാൻ ഏറ്റു..”

അവൻ അവളുടെ കാതിൽ മെല്ലെ പറഞ്ഞു.

“”കാര്യം പറയു ഏട്ടാ….”

. “നിനക്ക് കൂട്ടിനു ഞാൻ എന്താ തകരുന്നത് എന്ന് പറയട്ടെ.”

“മ്മ്….”

“ഒരു കുഞ്ഞുവാവ മതിയോ “

അവൻ അവളുടെ കാതിലേക്ക് തന്റെ ചുണ്ട് ചേർത്തു വെച്ചു കൊണ്ട് ചോദിച്ചു.

കല്ലു അവനെ തള്ളി മാറ്റാൻ നോക്കിയതും അവൻ അവളെ ചുറ്റി പിടിച്ചിരുന്നു

“കണ്ണേട്ടാ… ഇത്തിരി കൂടുന്നുണ്ട് കേട്ടോ… വിട് എന്നേ “

അവൾ കുതറി മാറാൻ ശ്രെമിച്ചു.

“കല്ലു.. ഞാൻ കാര്യം ആയിട്ട് പറഞ്ഞതാടി പെണ്ണെ….”

.”ഞാൻ അങ്ങോട്ട് ഒന്നും പറഞ്ഞിട്ടില്ല എന്റെ പൊന്നെ… എല്ലാം തിരിച്ചു എടുത്തിരിക്കുന്നു “

. “അതിനി പറ്റില്ല കല്ലു… ഞാൻ അതല്പം സീരിയസ് ആയിട്ട് എടുത്തു പോയി…”

. അവൻ കല്ലുവിനെയും കൊണ്ട് ബെഡിലേക്ക് മറിഞ്ഞു.

തുടരും..

(ഹായ്…. കഥ വായിച്ചിട്ട് എല്ലാവരും അഭിപ്രായം പറയണം കേട്ടോ….. ❤️❤️)

Leave a Reply

Your email address will not be published. Required fields are marked *