പണ്ടാരം മൊബൈൽ ആണേൽ എത്ര പിടിച്ചു ഞെക്കിയിട്ടും സയലന്റ് ആവുന്നുമില്ല……..

എഴുത്ത്:-സൽമാൻ സാലി

പള്ളിയിൽ ഉസ്താദിന്റെ ഹൃദ്യമായ ഖുർആൻ പാരായണത്തിന് ശേഷം റുകൂഇൽ നിശബ്ദമായ സമയം

” നീ ഒന്നും കാണാത്ത ഒരു മൈക്കിളിനെ ഞാൻ കണ്ടിട്ടുണ്ടെടാ .. അത് നീയൊക്കെ കണ്ടിരുന്നേല് നീയൊന്നും വാ തുറക്കില്ലായിരുന്നു എന്ന ഡയലോഗും ഒപ്പം കിടിലൻ സൗണ്ടിൽ ബീഷ്മയിലെ ബിജിഎം കൂടെ പോക്കറ്റിൽ കിടന്നു പുറത്തു വന്നപ്പോ ഉസ്താത് പോലും ഒന്ന് പതറിയോ എന്നൊരു സംശയം …

പണ്ടാരം മൊബൈൽ ആണേൽ എത്ര പിടിച്ചു ഞെക്കിയിട്ടും സയലന്റ് ആവുന്നുമില്ല ..

ഒടുവിൽ പോക്കറ്റിനുമുകളിൽ കൂടെ പവർ ബട്ടൺ ഞെക്കിപിടിച്ചു ഫോൺ ഓഫ് ആയപ്പോളാണ് ആ ഡയലോഗ് നിന്നത് ..

പിന്നെ ബാക്കിയുള്ള നിസ്കാരം കഴിയുന്നതുവരെ നെഞ്ചിടിപ്പായിരുന്നു ..

അപ്പുറത്ത് ഒമാനിയും ഇപ്പുറത്തൊരു പാകിസ്താനിയും ആണ് ഉള്ളത് .. എന്തായാലും നിസ്കാരം കഴിയുന്നതോടെ രണ്ടിലൊരാൾ എന്നെ പഞ്ഞിക്കിടും എന്ന് ഞാൻ ഉറപ്പിച്ചതാണ് ..

ഫോണിൽ നോക്കികൊണ്ട് പള്ളി വരെ നടന്നുവന്നു ലോക് ആയി എന്ന് കരുതി ഫോൺ പോക്കറ്റിൽ ഇട്ടതായിരുന്നു പക്ഷെ ഫോൺ ലോക് ആയതുമില്ല അതിലെ ടൈക്റ്റോക് ഓപ്പൺ ആവുകയും ചെയ്തു ..

ഒരു വിധം നിസ്കാരം കഴിച്ചു ഒമാനിയും പാകിസ്താനിയും എന്നെ തന്നെ നോക്കികൊണ്ടിരിക്കുമ്പോൾ ”ഇന്ത്യക്കാരനാ ജാവോ ന്ന് പറയും മുൻപ് തന്നെ ” തോമസുകുട്ടീ വിട്ടോടാ ന്നും പറഞ്ഞു ഞാൻ എണീറ്റ് തിരിഞ്ഞു നോക്കാതെ ഒരൊറ്റ നടത്തം ..

മൂന്ന് ദിവസമായി ഇപ്പൊ ആ പള്ളിയിൽ പോകാതെ ദൂരെ ഉള്ള പള്ളിയിലേക്ക് നടന്നുപോകുന്നു ..

ഇനി ഫോൺ ഓഫ് ആക്കാതെ പള്ളിയിൽ കയറുന്ന പ്രശ്നമില്ല .. കഷ്ടകാലത്തിന് വല്ല ”ഊ ആണ്ട വാ മാണ്ടാ ഊ ഊ ആണ്ട വാ എങ്ങാനും ഓൺ ആയിരുന്നേൽ എന്റെ പരിപ്പിളക്കിയെനെ …

nb : ഫോൺ സയലന്റ് അല്ലെങ്കിൽ സ്വിച്ച് ഓഫ് ആക്കി ഇതുപോലുള്ള സ്ഥലങ്ങളിൽ പോകുന്നത് ആരൊഗ്യതിന് നല്ലത് ..

വേറെ nb : പെട്രോളിന് വിലകൂടുന്നതിനെതിരെ ഈ പോസ്റ്റിനു ലൈക്കടിച്ചും നല്ല കമന്റ് ഇട്ടും നിങ്ങൾക്ക് പ്രധിഷേധിക്കാം ..😂😂

Related Posts

Leave a Reply

Your email address will not be published. Required fields are marked *