പലിശക്ക് കടം കൊടുക്കുന്ന അണ്ണാച്ചി മുതൽ ഒരു നേരത്തെ അന്നത്തിന് വേണ്ടി ബസ്റ്റാന്റിലെ ഇരുട്ടിൽ മാ നം വിൽക്കുന്ന വത്സലക്ക്….

Story written by Noor Nas

കടക്കാരുടെ ശല്യം സഹിക്കാതെ വന്നപ്പോൾ ആണ് മരണത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങിയത്…

പലിശക്ക് കടം കൊടുക്കുന്ന അണ്ണാച്ചി മുതൽ ഒരു നേരത്തെ അന്നത്തിന് വേണ്ടി ബസ്റ്റാന്റിലെ ഇരുട്ടിൽ മാ നം വിൽക്കുന്ന വത്സലക്ക് വരെ കടക്കാരൻ ആയ അവൻ

മരണത്തെ കുറിച്ച് ചിന്തിച്ചു പോയതിൽ അത്ഭുതമില്ല എന്നതാണ് സത്യം…

കടം വാങ്ങിച്ച കാശ് ക്കൊണ്ട് അന്ന് അന്ന് തള്ളി നിക്കുന്ന അവന്റെ പാട്ട വണ്ടി ജീവിതം

ഒരു ദിവസം ടയർ തേഞ്ഞു ഒരിടത്തു ചാഞ്ഞു നിന്നപ്പോൾ… അതിൽ നിന്നും അവന്റെ ആത്മാവിനെയും വലിച്ചെടുത്തോണ്ട് അവൻ ഓടിയത്..

അവന്റെ ജീവൻ കുരുക്കാൻ വേണ്ടി ഒരു കയർ തേടി..

അവന്റെ ഭാരം താങ്ങാൻ ഉള്ള ഒരു കയറും അവന് എവിടെന്നും സൗജന്യമായി കിട്ടിയില്ല..

ഏതെങ്കിലും ഹോട്ടലിൽ മുറിയെടുത്തു. അവിടത്തെ ബെഡ് ഷിറ്റിൽ ആ മുറിയുടെ ഫാനിൽ കുരുക്ക് ഇടാം എന്ന് വെച്ചാൽ… റൂം എടുക്കാനും വേണമല്ലോ കയ്യിൽ കാശ്

പോക്കറ്റ് തപ്പി നോക്കിയപ്പോൾ ഇന്നാള് എടുത്ത ക്രിസ്മസ് ബംബർ.

കയ്യിൽ തടഞ്ഞു…സത്യം പറഞ്ഞാൽ അതുപോലും കടം ആയിരുന്നു..

അതെടുത്തു നിവർത്തി നോക്കിയപ്പോൾ പ്രതീക്ഷയുടെ നേർത്ത ഒരു വെട്ടം പൊലും മനസിൽ ഉണ്ടായിരുന്നില്ല…

മാത്രമല്ല അകം നിറയെ ഇരുട്ടും

ആ ഇരുട്ടിൽ അവനെ കയ്യി വീശി കാണിക്കുന്ന ഒരു കറുത്ത രൂപവും..

അത് മരണം ആയിരുന്നു…

എന്താ ചാകുന്നില്ലേ.?

അതിന്റെ ചോദ്യം കേട്ടാൽ തോന്നും അവൻ ചാകാൻ അവനെക്കാളും തിരക്ക് അതിനാണ് എന്ന് .

ഒന്നു ചിന്തിച്ചിട്ട്.പോരെ.?

അവന്റെ മറു ചോദ്യം കേട്ട് മരണം ഒന്നു

പൊട്ടിച്ചിരിച്ച ശേഷം പറഞ്ഞു

നാളെ സൂര്യൻ ഉദിക്കും മുൻപ്പ് നിന്റെ വിട്ട് പടിക്കൽ ആ വത്സല വന്ന് നിക്കും..

അവൾക്ക് നീ കൊടുക്കാനുള്ള കാശ് നാട്ടു ക്കാരെ മൊത്തം വിളിച്ചു കൂട്ടി

അവൾ നിന്റെ.. വിട്ടുകാരോട് ചോദിക്കും…

അവിടെ നിന്റെ മാനം പോകും നീ പോട്ടെ നീ മാനം കെട്ടവൻ എന്ന് പറയാം..

അത് പോലെയാണോ നിന്റെ വയസായ അച്ഛനും അമ്മയും. പിന്നെ നിന്റെ പാവം കെട്ടിയോളും ആ കുട്ടിയോളും…..

പിന്നെ അവൻ ഒന്നും ചിന്തിച്ചില്ല അടുത്ത് കണ്ട മരത്തിൽ വലിഞ്ഞു കേറി..

തന്റെ ലുങ്കി അഴിച്ചെടുത്തു കഴുത്തിൽ കുരുക്കിട്ട് അതിന്റെ ഒരു അറ്റം മര കൊമ്പിൽ കെട്ടി…മറ്റേ അറ്റം കഴുത്തിൽ കെട്ടി താഴേക്ക് ചാടുബോൾ

അവന്റെ മനസിനെ വഴി തെറ്റിച്ച മരണത്തിന്റെ ചുണ്ടിലെ.. പുഞ്ചിരി അവസാനിച്ചത് ഒരു പകലിലേക്ക് ആയിരുന്നു….

ക്രിസ്മസ് ബംബറിന്റെ ഒന്നാ സമ്മാനം തന്റെ പോക്കറ്റിൽ ഇരുന്ന ലോട്ടറിക്ക് ആയിരുന്നു എന്ന് അറിഞ്ഞപ്പോൾ

വള്ളരെ വൈകി പോയിരുന്നു

ഒരു ആത്മാവ് ആയി വീടിന്റെ ഉമ്മറത്തെ തൂണും ചാരി നിക്കുന്ന അവൻ

തന്റെ ശവത്തിന് അരികിൽ ഇരുന്ന് കരഞ്ഞു കൊണ്ട്

തന്റെ കെട്ട്യോളോട് കരഞ്ഞു പറയുന്ന അമ്മയുടെ വാക്കുകൾ. എന്തിനാടി കരയുന്നെ..

ഓൻ ചത്ത്‌ പോയെങ്കിലും നിങ്ങളെ കോടിശ്യരന്മാരാക്കിയല്ലേ ഓൻ പോയെ..

ശേഷം കരയണ്ട മക്കളെ എന്ന് പറഞ്ഞ് തന്റെ മക്കളെ ചേർത്ത് പിടിക്കുന്ന അമ്മ

എനിക്ക് ഇത് എന്തിന്റെ കേട് ആയിരുന്നു..അവൻ തല ചൊറിഞ്ഞു നിന്ന് കൊണ്ട്ത ന്റെ എടുത്ത് ചാട്ടത്തെ പഴിക്കുബോൾ…

അവന്റെ കണ്ണുകൾ ചെന്ന് പതിച്ചത് വത്സലയുടെ മുഖത്തു ആയിരുന്നു..

ഒരു മരണ വിട്ടിൽ വന്ന ഭാവം അല്ലായിരുന്നു അവളുടെ മുഖത്തു…

അടുത്ത് നിന്ന ഒരു പ്രായമായ സ്ത്രിയുടെ ചെവിയിൽ ശബ്‌ദം താഴിത്തിkകൊണ്ട് അവൾ ചോദിച്ചു.. വല്യമ്മച്ചി ഈ ലോട്ടറി അടിച്ച കാശ് പെട്ടന്ന് കിട്ടുമായിരിക്കുമല്ലേ…?

അതിനുള്ള വല്യമച്ചിയുടെ മറുപടി ഒരു ദഹിപ്പിക്കുന്ന നോട്ടം ആയിരുന്നു…

അതും കൂടി ആയപ്പോൾ അവന്റെ ശവത്തെ എടുക്കാൻ അവൻ കാത്ത് നിന്നില്ല…

അവന്റെ ആത്മാവ് ശവ പറമ്പ് ലക്ഷ്യമാക്കി നടന്നു നിങ്ങുബോൾ കണ്ടു

തന്നിക്ക് മുനിലൂടെ കിതച്ചു ക്കൊണ്ട് മരണ വീട്ടിലേക്ക് ഓടുന്ന പലിശക്കാരൻ അണ്ണാച്ചി

അവൻ തിരഞ്ഞു നോക്കിയില്ല

അവൻ മുന്നോട്ടു തന്നെ നടന്നു

അവന് കുട്ട് ഇപ്പോൾ കാലം തെറ്റി വന്ന വേനൽ മഴ മാത്രമായിരുന്നു….

പിന്നെ അവന്റെ മനസിനെ വഴി തെറ്റിച്ച മരണത്തിന്റെ നിഴലിന്റെ അകമ്പടിയു……

Related Posts

Leave a Reply

Your email address will not be published. Required fields are marked *