പ്രിയം ~ ഭാഗങ്ങൾ 34 ~ എഴുത്ത്: അഭിജിത്ത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

ഏടത്തിയമ്മ കാര്യങ്ങളൊക്കെ സംസാരിച്ചിട്ട് വരൂ, ഞാൻ വെയിറ്റ് ചെയ്തോളാം..

ഗായത്രി ശരിയെന്ന് തലയാട്ടിയിട്ട് ഡോക്ടറുടെ മുറിയിലേക്ക് പോയി, ഉണ്ണിയുടെ ഇരുത്തം കണ്ടപ്പോൾ രശ്മി ചിരിച്ചു, അത് കണ്ടപ്പോൾ ഉണ്ണി അവളെ നോക്കികൊണ്ട്..

ചിരിക്കൊന്നും വേണ്ട, അത് സ്വകാര്യമായിട്ട് സംസാരിക്കേണ്ട കാര്യങ്ങളാവും…

ഉണ്ണിയുടെ പറച്ചിൽ കേട്ടപ്പോൾ രശ്മി..അതിന് ഞാനൊന്നും പറഞ്ഞില്ലല്ലോ..

എന്നാൽ പോയിട്ട് ആ കമ്പ്യൂട്ടറും കുത്തി കൊണ്ടിരിക്ക്..പോ…

ഓ വലിയൊരാള്..രശ്മി തിരിച്ച് റിസെപ്ഷനിലേക്ക് ചെന്നു.

ഉണ്ണി ഡോക്ടറുടെ റൂമിലേക്ക് തന്നെ നോക്കികൊണ്ടിരുന്നു, ഗായത്രി വാതിൽ തുറന്ന് അകത്തേക്ക് കയറിയപ്പോൾ ഡോക്ടർ തലയുയർത്തി നോക്കി, അവളോട് ഇരിക്കാൻ ആവശ്യപ്പെട്ടു..എന്താ നിങ്ങള് തമ്മിലുള്ള പ്രശ്നം, ചോദ്യത്തിനുത്തരമായി ഗായത്രി നടന്ന കാര്യങ്ങളൊക്കെ വിശദീകരിച്ചു, എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ഡോക്ടർ കണ്ണ് നിറഞ്ഞിരിക്കുന്ന അവളെ ആശ്വസിപ്പിച്ചു.. ഒന്നുകൊണ്ടും പേടിക്കണ്ട ഇതൊക്കെ മാറ്റിയെടുക്കാവുന്നതേയുള്ളൂ, പക്ഷെ ഡിവോഴ്‌സിന് കൊടുത്തിട്ടുണ്ടല്ലേ, എന്നാലും അത് പെട്ടെന്ന് കിട്ടുന്ന കാര്യമല്ലാത്തതുകൊണ്ട് അവിടെയും പേടിക്കാനില്ല, ഗായത്രി കഴിഞ്ഞതിനെ കുറിച്ച് ആലോചിച്ച് ടെൻഷനൊന്നും ആവണ്ട..

ഗായത്രി കണ്ണ് തുടച്ചു..എനിക്ക് ടെൻഷനൊന്നുമില്ല ഡോക്ടർ, ഒരുപാട് പ്രതീക്ഷകളുമായി പോയതുകൊണ്ടാവും പെട്ടെന്നിങ്ങനെ നടന്നപ്പോൾ മനസ്സിന് താങ്ങാൻ പറ്റാത്തത്..

ഗായത്രി പുറത്തിരുന്നോള്ളൂ, ഇത്രയും ദിവസം കള്ളം പറഞ്ഞിരുന്നത് കൊണ്ടാ ഞങ്ങൾക്ക് നേരെ നോക്കാൻ പറ്റാത്തിരുന്നത്, ഇനി പ്രശ്നമൊന്നുമില്ല ശരിയാക്കി എടുത്തോളാം..

ഗായത്രി എഴുന്നേറ്റ് ഡോക്ടറെ നോക്കി, ശരിയെന്ന് തലയാട്ടിയിട്ട് ഉണ്ണിയുടെ അരികിലേക്ക് നടന്നു, ഗായത്രി നടന്നു വരുന്നത് കണ്ടപ്പോൾ ഉണ്ണി എഴുന്നേറ്റു, അടുത്തെത്തിയപ്പോൾ…

എടത്തിയമ്മ കരയാൻ വേണ്ടി പോയതാണോ..

ഉണ്ണിയുടെ ചോദ്യം കേട്ടപ്പോൾ ഗായത്രിയൊന്ന് നോക്കി..പിന്നെ ഇത് പറയുമ്പോൾ എനിക്ക് ചിരിക്കാൻ പറ്റോ..

ഉണ്ണി നെഞ്ചിൽ കൈവെച്ചു..ഒന്നും പറയുന്നില്ല എടത്തിയമ്മ ഇവിടെ ഇരുന്നോളൂ..

ഗായത്രി കസേരയിലിരുന്ന് മുഖമൊക്കെ ടവലുകൊണ്ട് തുടച്ചു, ഉണ്ണി പുറത്തേക്ക് നോക്കിയിരിക്കുന്നത് കണ്ടപ്പോൾ..ഇനിയൊന്നും ചോദിക്കുന്നില്ലേ…

ഉണ്ണി അവളുടെ നേരെ തിരിഞ്ഞു..എന്തിന്… ഞാനെന്തെങ്കിലും ചോദിച്ചാൽ അതിന് ഓപ്പോസിറ്റ് മറുപടി പറയാനല്ലേ…

ഗായത്രിയൊന്ന് ചിരിച്ചു..പിന്നെ നീ ചോദിക്കുന്നത് അങ്ങനെയല്ലേ..

ഞാൻ എടത്തിയമ്മയോട് അങ്ങനെ ഉദ്ദേശിച്ച് ചോദിച്ചതല്ലല്ലോ, ഇവിടെ നിന്ന് പോവുമ്പോൾ ധൈര്യത്തിൽ പോയ ആളെന്താ കരഞ്ഞിട്ട് വരണേ എന്നെ അർത്ഥം വെച്ചുള്ളൂ…

ദേ.. വീണ്ടും… ഉണ്ണികുട്ടാ എനിക്കിത് ഓർക്കുമ്പോഴേ സങ്കടം വരുന്നുണ്ട് പിന്നെ ഞാനെങ്ങനെ കരയാതെ ഇത്രയും കാര്യങ്ങൾ പറയും..

ശരിയാണ് എടത്തിയമ്മ പറഞ്ഞത്, അത് എനിക്ക് മനസ്സിലായത് കൊണ്ടല്ലേ ഞാൻ മിണ്ടാതിരുന്നത്…

പിന്നെ എന്തിനാ വീണ്ടും അങ്ങനെ ചോദിച്ചത്….

എടത്തിയമ്മക്ക് ഇപ്പോൾ ചായ വേണോ, വേണമെങ്കിൽ പുറത്ത് പോയി കുടിച്ചിട്ട് വരാം..

ശരി എന്നാൽ വാ കുടിച്ചിട്ട് വരാം..

ഗായത്രി എഴുന്നേറ്റ് പുറത്തേക്ക് നടന്നു, ഉണ്ണി രശ്മിയുടെ അടുത്ത് ചെന്ന് ഇപ്പോൾ വരാം നോക്കിക്കോണമെന്ന് പറഞ്ഞ് കൂടെ നടന്നു, ബേക്കറിയിൽ കയറി ചായ ഓർഡർ ചെയ്തു, ഉണ്ണി ശ്രദ്ധിക്കുന്നില്ലെന്ന് കണ്ട് ഗായത്രിയൊന്ന് തട്ടി..

നീ ഞാൻ പറഞ്ഞത് തന്നെ ആലോചിച്ചോണ്ട് നിൽക്കാണോ…

ഏയ് അതിലെന്താ ആലോചിക്കാനുള്ളത്, ഞാനൊരു മണ്ടൻ ചോദ്യം ചോദിച്ചു എടത്തിയമ്മ അതിന് മറുപടിയും തന്നു, അതവിടെ കഴിഞ്ഞില്ലേ..

എന്റെ ഉണ്ണിക്ക് അപ്പോൾ ഞാൻ എന്താ പറഞ്ഞതെന്നൊന്നും അറിയണ്ടേ…

അത് സ്വകാര്യതയല്ലേ ഡോക്ടറോട് പറഞ്ഞതോടെ തീർന്നു, ഞാൻ കേട്ടിട്ടെന്തിനാ…

നീയെന്തിനാ ദേഷ്യപെടുന്നേ…

ഉണ്ണിയൊന്ന് ഗായത്രിയെ നോക്കി..ഇത്ര നേരമായിട്ടും ചായ വന്നില്ല, അതുകൊണ്ട്..

അവളൊന്ന് ചിരിച്ചു, ചായ കുടിച്ച് രണ്ടുപേരും പഴയ സ്ഥാനത്ത് തന്നെ വന്നിരുന്നു..

ഇനി വിളിക്കാമെന്ന് പറഞ്ഞോ എടത്തിയമ്മയോട്..

അങ്ങനെയാ ഡോക്ടർ പറഞ്ഞത്…

അപ്പോൾ ഇന്നും വൈകുന്നേരമാവും..

ഗായത്രി ഉണ്ണിയുടെ നേരെ തിരിഞ്ഞു..നീ രാത്രിയിലും വീട് പണി എടുപ്പിക്കുന്നുണ്ടോ…

പിന്നല്ലാതെ പണി തീരണ്ടേ…

ഇനി അപ്പുറത്തുള്ളവർക്ക് രാത്രിയിൽ കിടന്നുറങ്ങാൻ പറ്റുന്നില്ലെന്ന് പറഞ്ഞിട്ട് വഴക്കാവോ…

അവരൊക്കെ എന്തെങ്കിലും പറഞ്ഞോട്ടെ, പണിയെടുക്കുമ്പോൾ ശബ്ദമില്ലാതെ പണിയെടുക്കാൻ പറ്റോ..

ഉം..ഗായത്രിയൊന്ന് അമർത്തി മൂളി..രശ്മി അടുത്തേക്ക് വന്നു..

ഗായത്രി കാര്യങ്ങളൊക്കെ പറഞ്ഞില്ലേ…

അവളൊന്ന് തലയാട്ടി..ഇതിനെ കുറിച്ച് ഇത് വരെ മൂപ്പര് ഒരക്ഷരം മിണ്ടിയിട്ടില്ലാന്നാ ഡോക്ടർ പറഞ്ഞത്, ഇങ്ങനെ വല്ലതിനും വരുമ്പോൾ വീട്ടിൽ നിന്ന് ആരെങ്കിലും കൂടെ വരണ്ടെന്നും ചോദിച്ചു..

രശ്മി ഉണ്ണിയെ നോക്കി, ഉണ്ണി ചിരിച്ചു..ഞാനെന്ത് ചെയ്യാനാ എനിക്കറിയാത്തത് കൊണ്ടല്ലേ, പിന്നെ നിങ്ങള് റീസെപ്ഷനിൽ ഇരിക്കുന്നവരാ ഇതൊക്കെ പറഞ്ഞുതരേണ്ടത്…

അത് ഇവിടെ ഇരുന്ന് വായ്‌നോക്കിയാൽ പോരാ അവിടെ വന്ന് ചോദിക്കണം..

ശരി സമ്മതിച്ചു, ഓരോരുത്തരെ മേയ്ക്കാൻ പെടുന്ന പാട്, ഇത് റെഡിയായിട്ട് വേണം ഒന്ന് റെസ്റ്റെടുക്കാൻ..

രശ്മി തിരിച്ചു പോയി, സമയം പോയികൊണ്ടിരുന്നു, വൈകുന്നേരം വരെ ക്ലിനിക്കിൽ ഓരോ സെക്ഷനുമായി സമയം ചിലവായി, കുറച്ച് കഴിഞ്ഞപ്പോൾ രതീഷ് പുറത്തേക്ക് വന്നു, അവൻ ഉണ്ണിയുടെ അടുത്തെത്തിയപ്പോഴും ഒന്നും മിണ്ടിയില്ല, ഉണ്ണി രതീഷിനെയൊന്ന് നോക്കിയിട്ട് പോവല്ലേ ചോദിച്ചു, അവനൊന്ന് തലയാട്ടി, ഗായത്രിയും ഉണ്ണിയും പുറത്തേക്ക് നടന്നു, രശ്മി അവന്റെ അരികിലേക്ക് ചെന്നിട്ട് തോളിൽ തൊട്ടു..

നിനക്കെന്നോട് ദേഷ്യമൊന്നുമില്ലല്ലോ..

രതീഷോന്ന് അവളെ തിരിഞ്ഞ് നോക്കി..എന്തിന്, അല്ലെങ്കിലും നിന്നോടെന്തിനാ ദേഷ്യം, നിന്നോളം ഞാൻ വേറെയാരെയും ഇത്രയ്ക്ക് സ്നേഹിച്ചിട്ടില്ല, അതൊക്കെ നിനക്കെപ്പോഴാ മനസ്സിലാവാ..

രശ്മി ചിരിച്ചു..എന്നോട് മാത്രമല്ല ആ നടന്ന് പോവുന്ന രണ്ട് പേരോടും നിനക്ക് തെല്ലുപോലും ദേഷ്യമുണ്ടാവരുത്, പ്രത്യേകിച്ച് നിന്റെ അനിയനോട്, അവന് ശരിയെന്ന് തോന്നിയ കാര്യം അവന്റെ ഇഷ്ടത്തിന് ചെയ്തു അങ്ങനെ കരുതി വിട്ടേക്ക്, നിന്നോളം ബുദ്ധിയൊന്നും എന്തായാലും ആ പാവത്തിനില്ല, ധൈര്യത്തിന്റെ പുറത്ത് എന്തൊക്കെയോ ചെയ്യുന്നുണ്ട്, എപ്പോഴും ഓർമയിൽ വെച്ചോ അവൻ നിന്റെ താഴെയുള്ള കുഞ്ഞനിയാണ്, നീയാണ് കൈപിടിച്ച് നടത്തേണ്ടത്…

രതീഷ് അവളെ നോക്കി, അവളൊന്ന് ചിരിച്ചു..നീ സമാധാനമായിട്ട് പോ, ഞാൻ വിളിക്കാം, നിനക്ക് സപ്പോർട്ടിനു ഞാനുണ്ട്..

പുറത്തേക്കിറങ്ങി കാറിലേക്ക് കയറി സ്റ്റാർട്ടാക്കി, അടുത്തിരിക്കുന്ന ഉണ്ണിയെയൊന്ന് നോക്കി, തന്നെ നോക്കുന്നത് കണ്ട് ഉണ്ണിയൊന്ന് ചിരിച്ച് കാണിച്ചു..എന്തേ ഏട്ടന് വയ്യേ ഞാൻ വണ്ടിയെടുക്കണോ..

കുഴപ്പമൊന്നുമില്ല ഞാനെടുത്തോളാം..കാർ സ്റ്റാർട്ടാക്കി വീട്ടിലേക്ക് തിരിച്ചു, ഉണ്ണിയെയും ഗായത്രിയെയും ഇറക്കി, പോവാനൊരുങ്ങിയപ്പോൾ ഉണ്ണിയൊന്ന് പുറകിൽ നിന്ന് വിളിച്ചു..ഞാൻ പണി വേഗത്തിൽ നടക്കാൻ കുറച്ച് രാത്രിയിൽ പണിയെടുപ്പിക്കുന്നുണ്ട്, പരാതിയൊന്നും കൊടുത്തേക്കല്ലേ..

ആലോചിക്കാം..

രതീഷിന്റെ മറുപടി കേട്ടപ്പോൾ ഉണ്ണി തലയാട്ടി..ഉം… വീട്ടിൽ പോയി ചായയൊക്കെ കുടിച്ച് ആലോചിക്ക്..

ഉണ്ണി വീട്ടിലേക്ക് നടന്നു, ഗായത്രി വാതിൽ തുറന്ന് അകത്തേക്ക് കയറി, മുറിയിലേക്ക് കയറാൻ നിന്ന ഗായത്രിയെ തടഞ്ഞുകൊണ്ട്..

എടത്തിയമ്മ ശ്രദ്ധിച്ചോ അവന് എന്തോ ഒരു മാറ്റമില്ലേ..

എന്ത് മാറ്റം, പിന്നെ ഒരു തവണ പോയാൽ ആള് മാറി തിരിച്ച് വരല്ലേ…

അതൊക്കെ മനസ്സാണ് എടത്തിയമ്മ, ഇന്ന് നേരെയാവണമെന്ന് വിചാരിച്ചാൽ ഇന്ന് നേരെയാവാം..

ഗായത്രി ഉണ്ണിയുടെ വാ പൊത്തി..രാവിലേ തൊട്ട് എന്റെ കുട്ടി എന്തൊക്കെയോ പറയുന്നുണ്ട്, കുറച്ച് നേരം മുറിയിൽ പോയി കിടന്നുറങ്ങിക്കോ..

ഗായത്രി മുറിയിലേക്ക് നടന്നു, ഉണ്ണി സോഫയിൽ തലവെച്ച് കിടന്നു..സത്യം പറയുന്നവരെ പുച്ഛം, ഞാനിങ്ങനെയൊരു സത്യസന്ധനായത് എന്റെ കുറ്റമാണോ..

ഗായത്രി ഡ്രസ്സ്‌ മാറി പുറത്തേക്ക് വന്നു..ഏയ് കുറ്റമേയല്ല, പക്ഷെ അത് ഇവരുടെ ഇടയിലായി പോയെന്ന് മാത്രം..

അടുക്കളയിലേക്ക് ഉണ്ണിയും കൂടെ നടന്നു.മറ്റുള്ളവരെ നോക്കികൊണ്ടിരുന്നാൽ നമ്മൾക്ക് ജീവിക്കാൻ പറ്റോ…

ഞാൻ ആരെയും നോക്കുന്നില്ല, തൽക്കാലം എന്റെ ഉണ്ണിയെ മാത്രേ കണ്ണിൽ കാണുന്നുള്ളൂ…

ഉണ്ണി തിരിച്ചു സോഫയിൽ വന്നിരുന്നു.എന്തെങ്കിലും പറഞ്ഞാൽ ഉടനെ എന്റെ പേര് പറഞ്ഞോണം..

കുറച്ച് നേരം തിരിഞ്ഞും മറിഞ്ഞും കിടന്ന് എഴുന്നേറ്റു, അടുക്കളയിലേക്ക് നോക്കികൊണ്ട്..എടത്തിയമ്മ ഞാൻ വീട് പണി നടക്കുന്നിടത്ത് പോയിട്ട് വരാം..

ഗായത്രി അടുക്കളയിൽ നിന്ന് എത്തിനോക്കി..പോയിട്ട് പെട്ടെന്ന് വാ…

ഉണ്ണി പുറത്തേക്കിറങ്ങി, സ്ഥലത്തെത്തി വീട് പണിയൊക്കെ നോക്കി സമയം പോയി, തിരിച്ചെത്തി ഭക്ഷണം കഴിച്ച് കിടന്നു, പിറ്റേ ദിവസം രാവിലെ റെഡിയായി ഗായത്രിയെ ഹോസ്പിറ്റലിനു മുന്നിൽ ഇറക്കി..

നീ ഇന്ന് മുകളിലേക്ക് വരുന്നുണ്ടോ..

ആ ചോദ്യം കേട്ടപ്പോൾ ഉണ്ണിയൊന്ന് നിന്നു..എടത്തിയമ്മ മനസ്സ് മാറ്റി ഇനി അവളെ കണ്ടിട്ട് പോവാം..

മുകളിലേക്ക് നടക്കാനൊരുങ്ങിയപ്പോഴാണ് പുറകിൽ നിന്നൊരു വിളി, ഗായത്രി തിരിഞ്ഞു നോക്കി, പ്രിയ നടന്ന് വരുന്നത് കണ്ടിട്ട്..ഇവളിപ്പോഴാണോ വരുന്നത്..അടുത്തെത്തിയിട്ട് പ്രിയയൊന്ന് ചിരിച്ചു..ഒന്നും പറയണ്ട ചേച്ചി രാവിലെ എല്ലാ ബസ്സിലും തിരക്ക്, കഷ്ടപ്പെട്ടിട്ടാ ഇതിലെങ്കിലും വരാൻ പറ്റിയത്..

ഉണ്ണി ചിരിക്കാൻ തുടങ്ങി..അതെന്താ മഹാറാണിക്ക് പോവാൻ സ്പെഷ്യൽ രഥമൊന്നും വന്നില്ലേ..

പ്രിയ ഉണ്ണിയുടെ നേരത്തെ തിരിഞ്ഞു.കളിയാക്കല്ലേ, മഹാറാണിയാവുമ്പോൾ എനിക്ക് രഥമൊക്കെ എന്റെ കെട്ടിയോൻ കൊണ്ടുവന്ന് തന്നോളും..

എടത്തിയമ്മ ഇവളോട് സംസാരിക്കുന്നതിലും നല്ലത് നമ്മുക്ക് മുകളിലേക്ക് പോവുന്നതാ..

മൂവരും മുകളിലേക്ക് നടന്നു, രണ്ട് പേരും ഡ്രസ്സ്‌ മാറി പുറത്തേക്ക് വന്നു, ഗായത്രി ഉണ്ണിയോട് സംസാരിക്കാൻ തുനിഞ്ഞപ്പോഴേക്കും ചിത്ര വിളിച്ചു, ഉണ്ണിയോട് വൈകുന്നേരം കാണാമെന്നു പറഞ്ഞിട്ട് ഗായത്രി പോയി, പ്രിയ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ ഉണ്ണിയൊന്ന് ചിരിച്ചു..

നിനക്ക് സത്യത്തിൽ ഇവിടെ പണിയൊന്നുമില്ലേ…

തമാശയാണോ, ഞാൻ ചെയ്യുന്നത്ര പണിയൊന്നും നിന്റെ എടത്തിയമ്മ എന്തായാലും ഇവിടെ ചെയ്യുന്നില്ല, പിന്നെ വെറുതെയിരിക്കുന്നതൊരു ഹോബി ആയതുകൊണ്ട് ഇങ്ങനെ ഇരിക്കുന്നെന്നേയുള്ളൂ..

ഉണ്ണി മറുപടി പറയാൻ നിന്നപ്പോഴേക്കും ഫോണടിച്ചു, പ്രിയ അതെടുത്തു, സംസാരിച്ചതിന് ശേഷം ഉണ്ണിയെ നോക്കികൊണ്ട്…

എനിക്കൊരു എമർജൻസി, ഞാനൊന്ന് താഴേക്ക് പോവട്ടെ, നമ്മുക്ക് വൈകുന്നേരം കാണാം..

ശരി ആയിക്കോട്ടെ..ഉണ്ണി വേഗത്തിൽ താഴേക്കിറങ്ങി ഓഫീസിലേക്ക് വിട്ടു..

ഇതേ സമയം സുകുമാരന്റെ മില്ലിൽ….

ഒരു കാർ അകത്തേക്ക് കയറി വന്നു, പുറത്തിറങ്ങിയ ആളെ കണ്ട് പണിക്കാരൻ അടുത്തേക്ക് ചെന്നു..ആരാ മനസ്സിലായില്ല, കച്ചവടത്തിനു വന്നതാണോ…

ചോദ്യം കേട്ടപ്പോൾ ഒന്ന് അടക്കിചിരിച്ചു..കച്ചവടം തന്നെയാണ്, നിങ്ങളുടെ മുതലാളിയെയൊന്ന് കാണണം..

പണിക്കാരൻ അകത്തേക്കുള്ള വഴി കാണിച്ചു കൊടുത്തു..നോക്കി പോവണം, തടികളിലൊന്നും കാല് തട്ടണ്ട..

അവനൊന്നു കൂടി ചിരിച്ചിട്ട് അകത്തേക്ക് നടന്നു, മുറിയുടെ വാതിലിൽ കൊട്ടി, സുകുമാരൻ അകത്തേക്ക് വരാൻ ആവശ്യപ്പെട്ടു, ഉള്ളിലേക്ക് കയറിയ ആളെ ഒന്ന് സൂക്ഷിച്ചു നോക്കി..

ഇരിക്കൂ, എനിക്ക് ആരാണെന്ന് മനസ്സിലായില്ല…

വന്നായാൾ മുന്നിലെ കസേരയിലിരുന്നു..ഞാനൊരു ഓഫറും കൊണ്ട് വന്നതാണ്..

ഓഫറോ..സുകുമാരൻ മനസ്സിലാവാതെ ചോദിച്ചു.

അതേ ഓഫർ, നിങ്ങളെ ഒരു പെണ്ണ് വീട്ടിൽ കയറി തല്ലിയില്ലേ, അവൾക്ക് തിരിച്ചു ചിലവില്ലാതെയൊരു പണി കൊടുക്കാം..

സുകുമാരനൊന്ന് ഞെട്ടി, ഇതൊക്കെ ഇവനെങ്ങനെ അറിഞ്ഞെന്ന മട്ടിൽ ഒന്ന് നോക്കി..എന്ത് പണിയാ നിങ്ങൾ ഉദ്ദേശിക്കുന്നത്..

ചെറിയൊരു പണി, കൂട്ടത്തിൽ നിങ്ങൾക്ക് കിട്ടിയത് തിരിച്ച് കൊടുക്കുകയുമാവാം..

അപ്പോൾ നിങ്ങളെന്താ അവളെ ചെയ്യാൻ പോവുന്നത്..?

ഒരു മോഹമുണ്ട് ഒറ്റ തവണത്തേക്ക് മാത്രം, വെറും ഒറ്റത്തവണത്തേക്ക് മാത്രം അവളെയൊന്ന് അനുഭവിക്കണം..

സുകുമാരനൊന്ന് ഞെട്ടി..ഇത് നടക്കില്ല…

വീണ്ടുമൊന്നു ചിരിച്ചു..നിങ്ങളുടെ പേടിയെന്താണെന്ന് മനസ്സിലായി, ഇതിന്റെ പേരിൽ വരുന്ന എന്ത് കേസും ശിക്ഷയും ഞാനൊറ്റക്ക് സ്വീകരിച്ചോളാം, നിങ്ങളുടെ പേര് വരില്ല..

ഇതിൽ എവിടെയാ എന്റെ ആവശ്യം വരുന്നത്…?സുകുമാരനു വീണ്ടും സംശയം…

ഉണ്ട്, വരുന്ന വഴിയിൽ പൂട്ടി കിടക്കുന്ന നിങ്ങളുടെ ആ പഴയ ഗോഡൗൺ ഉണ്ടല്ലോ, അത് തുറന്ന് തന്നാൽ മതി..

സുകുമാരൻ കുറച്ച് നേരം ആലോചിച്ചു.ഞാൻ വൈകുന്നേരം വിളിച്ചു പറയാം, നിങ്ങളുടെ നമ്പർ തരൂ..

നമ്പറോരു പേപ്പറിൽ എഴുതികൊടുത്തു, ഡോർ തുറന്ന് പോവാൻ നേരം സുകുമാരൻ പുറകിൽ നിന്ന്..നിങ്ങളുടെ പേര് പറഞ്ഞില്ല..?

അവനൊന്ന് വിടർത്തി ചിരിച്ചു, ഒടിഞ്ഞ കയ്യൊന്ന് തഴുകി..

മിഥുൻ..

തുടരും

Related Posts

Leave a Reply

Your email address will not be published. Required fields are marked *