ബാലേട്ടാ ഇങ്ങനൊയൊക്കെ ഒറ്റക്ക് കഷ്ട്ടപെടാതെ ഒരു താലി എന്റെ കഴുത്തിൽ അങ്ങ് കെട്ടി എന്നെ അങ്ങോട്ട്‌ ക്ഷണിച്ചൂടെ……

Story written by Noor Nas

വിട് പൂട്ടി കൂട കക്ഷത്ത് വെച്ച് ഉമ്മറത്തു തുങ്ങി കിടക്കുന്ന പൂ ചട്ടിയിൽ താക്കോൽ വെക്കാൻ ശ്രമിക്കുന്ന ബാലൻ മാഷ്…

ബാലന്റെ വീടിന്റെ മതിലിനുമപ്പുറമുള്ള വിട്ടിൽ നിന്നും സാവിത്രിയുടെ വിളി…

ബാലേട്ടാ ഇങ്ങനൊയൊക്കെ ഒറ്റക്ക് കഷ്ട്ടപെടാതെ ഒരു താലി എന്റെ കഴുത്തിൽ അങ്ങ് കെട്ടി എന്നെ അങ്ങോട്ട്‌ ക്ഷണിച്ചൂടെ..

പിന്നെ വിടും പുട്ടേണ്ടാ നേരെ അങ്ങ് സ്കൂളിലേക്ക് ഇറങ്ങി പോയാ പോരെ.?

ഇത് കേട്ട ബാലൻ മുഖത്തുള്ള കണ്ണട നേരയാക്കി ക്കൊണ്ട് പിറു പിറുത്തു.
ഉം പെണ്ണ് രാവിലെ തന്നേ തുടങ്ങി രണ്ടാംകെട്ടിന്റെ ആലോചന..

ബാലൻ താക്കോൽ പൂ ചട്ടിയിൽ വെച്ച ശേഷം. കൂട കൈയിൽ പിടിച്ച് വീശി ക്കൊണ്ട് നടന്നു പോകുബോൾ.

സാവിത്രി ഉച്ചത്തിൽ ഞാൻ ചോദിച്ചതിന് മറുപടി തന്നില്ല…??

ബാലൻ മാഷ് ചുറ്റ് പാടും ഒന്നു നിരീക്ഷിച്ച ശേഷം മതിലിനു അരികെ എത്തി സാവിത്രിക്ക് കേൾക്കാൻ മാത്രം പാകത്തിൽ..

അതേയ് ഇന്നി ഞാൻ രണ്ടാം കെട്ട് കെട്ടുന്നുണ്ടകിൽ

എന്നിക്ക് വേണ്ടത് നല്ല അടക്കവും ഒതുക്കവും ഉള്ള പെണ്ണ് ആണ്..

അത് നിന്നക്ക് തീരെ ഇല്ലാ നിന്നക്ക് പറ്റിയ ചെക്കന്മാർ ഈ നാട്ടിൽ ജോലിയും കൂലിയുമിലാതെ കറങ്ങി നടക്കുന്നുണ്ടാകും

അതിന് ഒരണത്തിനെ പിടിച്ച് കെട്ടിച്ചു തരാൻ പറ നിന്റെ അമ്മയോട്..

അതിനും ഇത്തിരി സമാധാനം കിട്ടിക്കോട്ടേ..

സാവിത്രി.. അതങ്ങനെ ശെരിയാവും ഈ പഴഞ്ചൻ സാർ എന്റെ മനസിൽ കേറി കിടക്കുകയല്ലേ..?

ഇന്നി നടക്കുന്ന് തോന്നുന്നില്ല മാഷേ.?

അങ്ങ് വേരോടെ വളർന്നു പന്തലിച്ചു പോയി….

ഇവോളോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന് തോന്നിയത് കൊണ്ടാവണം. ബാലൻ മാഷ് തിരിഞ്ഞു നോക്കാതെ നടന്നു അകന്നു…

അകത്തും നിന്നും ഇറങ്ങി വന്ന സാവിത്രിയുടെ അമ്മ. എന്തിനാ മോളെ ആ പാവത്തിനെ ദേഷ്യം പിടിപ്പിക്കുന്ന..?

സാവിത്രി കണ്ണുകൾ അടച്ചു ക്കൊണ്ട് അമ്മയോട് ഒരു രസം…

അമ്മ.. നിന്റെ ആ രസം വേദനിപ്പിക്കുന്നത് ആ പാവം മനസിനെയാണ് അതോർമ്മ വേണം..

കെട്ടിയ പെണ്ണിനോടപ്പം ഒരു വർഷം പോലും ജീവിതം തികച്ചിട്ടില്ല ആ പാവം

കണ്ടവന്റെ കൂടെ ഇറങ്ങി പോയില്ലേ ആ തല തെറിച്ചവൾ..

സാവിത്രി ആരാ അമ്മേ ആ തല തെറിച്ചവൾ അമ്മയുടെ മോൾ തന്നെയല്ലേ അതായത് എന്റെ ചേച്ചി…??

സാവിത്രി അത് പറഞ്ഞപ്പോൾ കണ്ണുകൾ തുടച്ചു ക്കൊണ്ട് അകത്തേക്ക് പോകുന്ന അമ്മ…

അകത്ത് പോയി കട്ടിലിൽ ഇരുന്ന് വിങ്ങി പൊട്ടുന്ന അമ്മ..

സാവിത്രി അമ്മയുടെ അരികിൽ വന്നിരുന്നു

അമ്മേ അയാൾ നല്ല ഒരു മനുഷ്യൻ ആണ് അമ്മേ

അയാളുടെ കൂടെ ജീവിക്കാൻ ഉള്ള ഭാഗ്യവും യോഗവും ചേച്ചിക്ക് ഇല്ലാതെ പോയി…

എന്നിട്ടും അയാൾ നമ്മളെ വെറുത്തോ ആ വിട് വിട്ട് പോയോ..?

എല്ലാം തന്റെ വിധി എന്ന് വിചാരിച്ചു ഒറ്റയ്ക്ക് ജിവിച്ചു സ്വയം ശിക്ഷിക്കുകയാണ് ആ പാവം

ഞാൻ എന്തെങ്കിലും അങ്ങോട്ട്‌ പറഞ്ഞാൽ അപ്പോ പറയും നീയെങ്കിലും.

നല്ലപോലെ പഠിച്ചു ഏതെങ്കിലും ജോലി സമ്പാദിക്കാൻ നോക്ക് എന്ന്…

ശേഷം സാവിത്രി അമ്മയുടെ അരികിലേക്ക് ഇത്തിരി കൂടെ നീങ്ങി ഇരുന്ന് ക്കൊണ്ട്.

അമ്മേ ചേച്ചി തകർത്തു വലിച്ചെറിഞ്ഞു പോയ ബാലേട്ടന്റെ ജീവിതത്തിന്

പകരമായി എന്റെ ഈ ജീവിതം ബാലേട്ടന് കൊടുക്കട്ടെ..

അമ്മ.. അവൻ അതിന് സമ്മതിക്കുമെന്ന് എന്നിക്ക് തോന്നുന്നില്ല മോളെ..

കാരണം അത്രയ്ക്കും ജീവനായിരുന്നു നിന്റെ ചേച്ചിയെ അവന്..

സാവിത്രി. അമ്മ ഒന്നു സംസാരിച്ചു നോക്ക് എന്നെ കാണുബോൾ തന്നേ കടിച്ചു കിറാൻ വരുന്നു..

അമ്മ.. അങ്ങനെ വന്നാ തന്നേ അത് അവന്റെ അനുഭവം അവനെ അങ്ങനെ പഠിപ്പിച്ചത് കൊണ്ടാ മോളാ..

അമ്മ നോക്കിക്കോ എന്റെ ജീവിതത്തിലേക്ക് ഒരു ദിവസം ബാലേട്ടൻ കയറി വരും..

അത് വരെ ഞാൻ ബാലേട്ടനെ വിളിച്ചു കൊണ്ടേ ഇരിക്കും..

വൈകുനേരം സ്കൂൾ വിട്ട് ഇടവഴിയിലൂടെ നടന്നു വരുന്ന ബാലൻ മാഷ്..

അയാൾക്ക്‌ മുന്നിലൂടെ സൈക്കിൾ ചവിട്ടി ക്കൊണ്ട് വരുന്ന കൊച്ചു പയ്യൻ..

ബാലൻ മാഷ് ഒന്നു ഒതുങ്ങി നിന്നു .

പയ്യൻ ബാലൻ മാഷിനെ കടന്ന് കുറച്ചു ദുരം പോയ ശേഷം കാൽ കുത്തി സൈക്കിൾ നിർത്തി..പിന്നെ തിരിഞ്ഞു നോക്കി ക്കൊണ്ട്മാ ഷേ മാഷേ ബാലൻ മാഷേ…

ബാലൻ. തിരിഞ്ഞു നിന്ന് ക്കൊണ്ട് ഉം എന്താ?

ദേ അവിടെ ബാലൻ മാഷിനെ സാവിത്രി ചേച്ചി വിളിക്കുന്നു…

അത് വക വെക്കാതെ വേഗത്തിൽ നടന്നു പോകുന്ന ബാലൻ മാഷ് പെട്ടന്ന് ആ കാലുകൾ ഒന്ന് ഇടറി

സാവിത്രി തന്റെ മനസിൽ ചലനം സൃഷ്ട്ടിക്കാൻ തൊടങ്ങിയോ.?

വീണ്ടും പതുക്കെ നടന്നു തുടങ്ങിയ ബാലൻ മാഷിന്റെ മനസ് നിറയെ ഇപ്പോൾ സാവിത്രിയാണ്…

അന്ന് രാത്രി അയാൾ ഉറങ്ങിയില്ല ഓരോന്നും ഓർത്തു ക്കൊണ്ട് അങ്ങനെ കിടക്കുബോൾ.. പുറത്ത് നേർത്ത മഴ.

സാവിത്രി പാവമാണ് മനസിൽ നന്മയുള്ള പെണ്ണ്.. തന്റെ ഈ അവസ്ഥ കണ്ട് ഏറെ ദുഖിച്ചവളും അവൾ മാത്രമാണ്…

തന്നേ ചതിച്ച പെണ്ണിന്റെ അനിയത്തി എന്ന പേരിൽ ഇതുവരെ അവളെ വെറുത്തിട്ട് പോലും ഇല്ലാ..അതുപോലെ തന്നേ ആ അമ്മയെയും..

അല്ലെങ്കിലും അവർ എന്ത് തെറ്റ് ചെയ്തു…?

കുറേ നേരം ഉറങ്ങാതെ കിടന്ന ബാലൻ

എന്തോ തീരുമാനിച്ചു ഉറപ്പിച്ചത് പോലെ ബാലൻ ലൈറ്റ് ഓഫ് ചെയ്തു

കിടക്കുബോൾ പുറത്ത് തകർത്തു പെയ്യുന്ന മഴ….

രാവിലെ സാവിത്രിയുടെ വിളിക്ക് ഒരു ഉത്തരം നൽകണം.. കഴിഞ്ഞു പോയത് എല്ലാം മറക്കാൻ വേണ്ടിയുള്ള ഒരു ഉത്തരം…

അന്ന് ബാലൻ ഇത്തിരി സന്തോഷത്തിൽ തന്നേ ആയിരുന്നു നഷ്ട്ടപെട്ട ജീവിതം തന്നിക്ക് തിരികെ കിട്ടുന്നത് പോലെ ഒരു തോന്നൽ

രാവിലെ പതിവ് പോലെ ചുമരിലെ ആണിയിൽ തുക്കിയ വീടിന്റെ താക്കോൽ എടുത്തു വാതിൽ തുറന്ന് ഉമറത്തേക്ക് കാൽ എടുത്തു വെച്ചതും..

ബാലൻ കണ്ടു..ഉമ്മറത്ത്ഉ ടുത്ത സാരി തലയോളം പുതച്ചു കിടക്കുന്ന ഒരു സ്ത്രീ..

കാൽ പെരുമാറ്റം കേട്ടത് കൊണ്ടാവണം തലയിൽ പുതച്ച സാരീ പതുക്കെ താഴേക്ക് ഊർന്നു വീണു.

ആ മുഖം കണ്ട ബാലൻ ഞെട്ടി ഒരു വർഷം മുൻപ്പ് തന്നെ ഉപേക്ഷിച്ചു പോയ തന്റെ ഭാര്യ ലതിക സാവിത്രിയുടെ ചേച്ചി…

ആകെ മഴയിൽ നനഞ്ഞു ഒരു പേക്കോലം പോലെ..

അവളുടെ കണ്ണുകൾക്ക് ചുറ്റുമുള്ള കറുപ്പ് നിറം അവൾ അനുഭവിച്ച കഷ്ട്ട പാടുകളുടെ അടയാളമായി ബാലന് തോന്നി.

ലതിക കിടന്ന കിടപ്പിൽ നിരങ്ങി നിരങ്ങി വന്ന് അയാളുടെ കാലിൽ കെട്ടി പിടിച്ച് കരഞ്ഞു ക്കൊണ്ടിരുന്നു..

അവളുടെ വരണ്ട ചുണ്ടിൽ നിന്നും അടർന്നു വീണ മാപ്പ് എന്ന വാക്കുകൾ.

ബാലന്റെ കാലിൽ വിഴുന്ന അവളുടെ പൊള്ളുന്ന കണ്ണിരൂകൾ.

ആ കണ്ണീർ ക്കൊണ്ട് മാഞ്ഞത് ഇന്നലെ രാത്രി ബാലൻ മനസിൽ വരച്ച സാവിത്രിയുടെ മുഖമായിരുന്നു…

ആ മതിലിനുമപ്പുറത്തും നിന്നും കേൾക്കാ സാവിത്രിയുടെ വിളി..

ബാലേട്ടാ എന്താ ഇന്ന് സ്കൂളിലേക്ക് ഒന്നും പോകുന്നില്ലേ.?

എന്റെ കാര്യം പരിഗണയിൽ വെക്കണേ…

ഞാൻ ഒരിക്കലും ചേച്ചിയെ പോലെ ആകില്ല സത്യം സത്യം ഇതേ പിന്നെയും ഒരു സത്യം.

കാലിൽ കെട്ടി പിടിച്ച് കരയുന്ന ലതികയെ നോക്കി കണ്ണിൽ നിന്നും കണ്ണട എടുത്തു കണ്ണുകൾ തുടയ്ക്കുന്ന ബാലൻ…

( എന്റെ പ്രിയപ്പെട്ട വയനക്കാരോട് ഒരു ചോദ്യം ലതികയെ ബാലൻ എല്ലാം മറന്ന് സ്വികരിക്കണോ വേണ്ടയോ? )

Related Posts

Leave a Reply

Your email address will not be published. Required fields are marked *