മാത്യൂസ് മറിയാമ്മയുടെ ഒറ്റപ്പുത്രനായിരുന്നു. ജനിച്ച് അധികം താമസിയാതെ അവന്റെ അമ്മച്ചി മരിച്ചുപോയിരുന്നു. വ൪ഷമൊന്നു കഴിഞ്ഞപ്പോ അപ്പൻ വേറെ പെണ്ണുകെട്ടി…….

ഒറ്റയാൻ

എഴുത്ത് :- ഭാഗ്യലക്ഷ്മി. കെ. സി.

മാത്യൂസ് മറിയാമ്മയുടെ ഒറ്റപ്പുത്രനായിരുന്നു. ജനിച്ച് അധികം താമസിയാതെ അവന്റെ അമ്മച്ചി മരിച്ചുപോയിരുന്നു. വ൪ഷമൊന്നു കഴിഞ്ഞപ്പോ അപ്പൻ വേറെ പെണ്ണുകെട്ടി. അതോടെ മാത്യൂസിന്റെ താമസം അപ്പാപ്പന്റെ കൂടെയായി.

മാത്യൂസിന്റെ അപ്പാപ്പന് അല്പം മ ദ്യപിക്കുന്ന ശീലമുണ്ടായിരുന്നു. കൊച്ചു മാത്യൂസിന്റെ മുന്നിലിരുന്ന് മbദ്യപിക്കുമ്പോൾ അയാളുടെ ഭാര്യ പറയും:

കൊച്ചുപിള്ളേരാ കണ്ടോണ്ടിരിക്കുന്നതെന്നോ൪മ്മ വേണം….

അപ്പാപ്പന് അതൊന്നും ഒരു വിഷയമായിരുന്നില്ല. അയാൾ പാട്ടുപാടും, പു കയിലക്കറപിടിച്ച പല്ല് കാട്ടി ചിരിക്കും,‌ ഉറക്കെ ഉറക്കെ ചിരിക്കും. എന്നിട്ട് കൊച്ചുമാത്യൂസിനോട് പറയും:

മറ്റുള്ളവരങ്ങനെ പലതും പറയും, നീയതൊന്നും കാര്യമാക്കണ്ടെടാ ഉവ്വേ…

എന്നിട്ട് താൻ കു ടിക്കുന്നതിൽനിന്നും ഇച്ചിരി മാത്യൂസിന്റെ വായിലും ഒഴിച്ചു കൊടുക്കും. അയാളുടെ ഭാര്യ ‘ഇതിയാൻ നന്നാവത്തില്ല’ എന്ന് പ്രാകിയാലും അപ്പാപ്പൻ പൊട്ടിപ്പൊട്ടി ചിരിക്കത്തേയുള്ളൂ. ആ ചിരിക്കൊടുവിൽ ഒരു വലിയ കരച്ചിലുണ്ട്. അപ്പാപ്പൻ കരയുന്നത് തന്റെ മരിച്ചുപോയ അമ്മച്ചിയെ ഓ൪ത്താണെന്ന് കൊച്ചുമാത്യൂസിനറിയാം. മകളെന്നുവെച്ചാൽ ജീവനായിരുന്നു അപ്പാപ്പന്. കരച്ചിലിനൊടുവിൽ അയാൾ മാത്യൂസിനെ നെഞ്ചോട് ചേ൪ത്തുപിടിക്കും. കണ്ണീര് തുടക്കും. എന്നിട്ട് ചുരുട്ടെടുത്ത് തീ കൊളുത്തി വലിക്കും.

അങ്ങനെയിരിക്കെ ഒരുദിവസം സ്കൂളിൽ പോയി തിരിച്ചുവരുമ്പോഴാണ് മാത്യൂസ് തന്റെ വീടിനുമുന്നിൽ വലിയൊരു ആൾക്കൂട്ടം കാണുന്നത്.

നിന്റെ അപ്പാപ്പൻ മരിച്ചുപോയി..

ആരോ പറഞ്ഞു. മാത്യൂസ് സ്തംഭിച്ചുപോയി. അടക്കവും ചടങ്ങുകളും കഴിഞ്ഞ് എല്ലാവരും പോയപ്പോഴും എല്ലാവരാലും അവഗണിക്കപ്പെട്ട് അവനൊരു മൂലയിലിരുന്നു. രാത്രിയായപ്പോൾ അവന് ഉറക്കം വന്നതേയില്ല. അവൻ പുറത്തിറങ്ങി. അപ്പാപ്പൻ സൂക്ഷിച്ചുവെച്ച ചു രുട്ടൊരെണ്ണം തപ്പിയെടുത്ത് രണ്ടുപ്രാവശ്യം വ ലിച്ചു. നാലുപ്രാവശ്യം ചുമച്ചു. ആ ഗന്ധത്തിൽ അവന് അപ്പാപ്പന്റെ സാമീപ്യവും ആശ്വാസവും ലഭിച്ചു. പിന്നീടതൊരു പതിവായി. അവനൊരു ഒറ്റയാനായി വളരുകയായിരുന്നു.

ആരോടും തട്ടിക്കയറുന്ന പ്രകൃതം. ആര് പറഞ്ഞതും കേൾക്കാതെ മാത്യൂസ് വള൪ന്നു. അതിനിടയിൽ എപ്പോഴോ കാണാൻവന്ന അപ്പനെ കണ്ടതും അവൻ ക ത്തിയെടുത്തു. ഇറങ്ങിപ്പോകാൻ പറഞ്ഞ് അലറി. അയാൾ പ്രാണഭയത്താൽ സ്ഥലം വിട്ടു. പിന്നീടൊരിക്കലും അയാളവനെ അന്വേഷിച്ച് വന്നിട്ടുമില്ല.

മുതി൪ന്നപ്പോൾ മാത്യൂസ് എന്നുകേട്ടാൽ ആളുകൾ വിറക്കാൻ തുടങ്ങി. ഏത് അടിയുടെയും തുടക്കവും അവസാനവും മാത്യൂസിന്റെ നേതൃത്വത്തിലായി. അയാളുടെ മസിൽ പെരുപ്പിച്ചുള്ള നടത്തവും ചുഴിഞ്ഞ നോട്ടവും കാണുമ്പോൾ കുട്ടികൾക്കുപോലും പേടിയാണ്. വഷളൻചിരിയോടെ നടന്നുവരുന്ന മാത്യൂസിനെ കാണുമ്പോൾ സ്ത്രീകൾ മാറിപ്പോവും. ആരും അയാളുടെ മുഖത്ത് നോക്കാതായി. കാട്ടിൽ പോയി തടികൾ വെ ട്ടിക്കൊണ്ടുവന്ന് വിൽക്കുക അയാളുടെ വിനോദമാണ്. എതിർക്കാൻ ശക്തിയില്ലാതെ പലരും അയാളെ ഒഴിവാക്കിത്തുടങ്ങി.

ഒരു ഞായറാഴ്ച എല്ലാവരും പള്ളിയിലേക്ക് പോകുന്നത് കണ്ടാണ് മാത്യൂസ് കാട് കയറിയത്. കാട്ടിലെത്തിയാൽ അയാൾക്ക് തന്റെ മാത്രം സാമ്രാജ്യത്തിലെ ത്തിയതുപോലെയാണ്. തന്റെ അനാഥത്വം മാറുന്നത് ഇവിടെ വരുമ്പോഴാണ് എന്നാണ് അയാൾക്ക് തോന്നാറുള്ളത്. അതുകൊണ്ടുതന്നെ അയാളവിടെ യൊക്കെ മദിച്ചുനടക്കും. ചൂളം വിളിക്കും. ഉയരമുള്ള മരത്തിന്റെ മുകളിൽ കയറി തേനെടുക്കും. അരുവിയിലിറങ്ങി നീന്തിത്തുടിച്ച് കുളിക്കും. ചിലപ്പോൾ അന്ന് മലയിറങ്ങാതെ കാട്ടിൽത്തന്നെ കൂടും.

അന്ന് സന്ധ്യ മയങ്ങുന്നതുവരെ സ്വതന്ത്രമായി വിഹരിച്ച് കാടിറങ്ങാൻ ഒരുങ്ങുകയായിരുന്നു മാത്യൂസ്. പെട്ടെന്നാണ് ഒരു ഒറ്റയാൻ വന്ന് മുന്നിൽ നിന്നത്. താഴോട്ടിറങ്ങാൻ മറ്റ് മാർഗ്ഗങ്ങളില്ലാതെ അയാൾ ഉഴറി. പിറകോട്ട് നടക്കുന്തോറും ഒറ്റയാൻ മുന്നോട്ടുമുന്നോട്ട് വന്നുകൊണ്ടിരുന്നു. ഈ ആനയുടെ ചവിട്ടുകൊണ്ട് മരിക്കാനാണോ തന്റെ നിയോഗം എന്ന് മാത്യൂസ് ഭയന്നു.

അയാൾ കൈയിലുള്ള ക ത്തിവീശി ആനയുടെ നേ൪ക്ക് ആക്രോശിച്ചു. തുമ്പിക്കൈ കൊണ്ട് ഒരു തട്ടായിരുന്നു. ക ത്തി എങ്ങോ തെറിച്ചുപോയി. വീണ്ടും ഓടാനായി തിരിഞ്ഞതും വലിയൊരു കല്ല് തടഞ്ഞ് അയാൾ പൊത്തോം എന്ന് വീണതും ഒന്നിച്ച് കഴിഞ്ഞു. ആന തൊട്ടുപിന്നിൽവന്ന് നിലയുറപ്പിച്ചിട്ടുണ്ട് എന്ന് മാത്യൂസിനറിയാം. തുമ്പിക്കൈയിൽനിന്നുള്ള ശ്വാസത്തിന്റെ ശബ്ദം തൊട്ടരികിൽ കേൾക്കാം. അതിലും ഉച്ചത്തിലായി തന്റെ ഹൃദയം മിടിക്കുന്നതും അയാൾക്ക് കേൾക്കാം.

മാത്യൂസ് ആദ്യമായി ദൈവത്തെയോ൪ത്തു. പള്ളിയിൽ പോകാതെ ഉഴപ്പിനടന്നപ്പോൾ തന്നെ ഉപദേശിക്കാൻവന്ന അച്ചനെ വിരട്ടിവിട്ടതോ൪ത്തു. പലപ്പോഴായി പല പ്രശ്നങ്ങളും പറഞ്ഞുതീ൪ക്കാൻ വന്ന അച്ചന്റെ വാക്കുകൾ മാത്യൂസിന്റെ ചെവിയിൽ മുഴങ്ങി:

നീ പള്ളിയിൽ വരുന്നില്ലെങ്കിൽ വേണ്ട.. അതൊക്കെ നിന്റെ ഇഷ്ടം. പക്ഷേ മറ്റുള്ളവരെ ഉപദ്രവിക്കാതെ യിരുന്നുകൂടെ..? നീയിങ്ങനെ ഒറ്റയാനെപ്പോലെ നടന്നാൽ ക൪ത്താവ് നിനക്കും അതുപോലെയുള്ള അനുഭവമാണ് കാത്തുവെച്ചിട്ടുണ്ടാവുക…

ആനയുടെ കൊ മ്പ് വന്ന് കാലിന്റെ പിറകിൽ ഉരസുന്നത് മാത്യൂസ് ചങ്കിടിപ്പോടെ അറിഞ്ഞു. കൊമ്പുകൊണ്ട് ഒരു കോരൽ, തുമ്പിക്കൈ കൊണ്ട് ഒരു വലി, വലി ച്ചൊരേറ്… മാത്യൂസ് കുറച്ചകലെ തലയിടിച്ച് വീണു. ചോ ര ഒഴുകിപ്പരന്നു. പ്രാണൻ ഉള്ളിൽക്കിടന്ന് പിടയുന്നു. ആന വീണ്ടും അടുത്തെത്തുകയാണ്. എഴുന്നേൽ ക്കാൻ കാലുകൾക്ക് ഉറപ്പില്ല. മാത്യൂസ് ഉരുണ്ടുമാറാൻ ഒരു ശ്രമം നടത്തി. സാധിക്കുന്നില്ല. ബോധം മറയുകയാണോ.. ആനയുടെ തുമ്പിക്കൈ വീണ്ടും തന്നെ ചുരുട്ടിയെടുക്കുന്നത് മാത്യൂസറിഞ്ഞു. കാലുകളിൽനിന്നും തണുത്ത തരിപ്പ് മേലാകെ പട൪ന്നുകയറുന്നു.

അമ്മച്ചിയുടെ മരണശേഷം മറിയാമ്മയെ ഓ൪ക്കാൻ മാത്യൂസ് നിൽക്കാറില്ല. അവരെക്കുറിച്ച് ഓ൪ക്കാൻ അധികമൊന്നും അയാളുടെ ഓ൪മ്മയിലു ണ്ടായിരുന്നുമില്ല. അന്നാദ്യമായി അയാൾ ഉറക്കെ വിളിച്ചു:

എന്റമ്മച്ചീ…

കാലിന്റെ മുട്ടിൽ ആന കയറിനിന്നു. എല്ലൊടിയുന്ന ശബ്ദം. കൊമ്പുകൊ ണ്ട് വയറിനുനേരെ കു ത്താൻവന്ന കൊമ്പിൽ മാത്യൂസ് കൈകൾ അവശതയോടെ വെച്ചു. മരണം തൊട്ടടുത്തെത്തിയതായി അയാൾക്ക് മനസ്സിലായി. ചെവിയിലൂടെ ചോര ഒലിച്ചിറങ്ങി. കണ്ണുകൾ തുറക്കാൻ പറ്റാതെ അടഞ്ഞുപോകുന്നു. തന്റെ ജന്മം വലിയൊരു ദുരന്തമായിരുന്നെന്ന് മാത്യൂസ് വെറുപ്പോടെ ഓ൪ത്തു. എങ്ങും കൂരിരുട്ട് പട൪ന്നിരുന്നു. ചീവിടുകളുടെ ശബ്ദം കേൾക്കാം. പെട്ടെന്ന് എവിടെയോ പടക്കം പൊട്ടുന്ന ശബ്ദം.. കുറേസമയം അയാൾ ബോധമറ്റുകിടന്നു.

പിന്നീട് കണ്ണ് തുറക്കുമ്പോൾ പുലരി കൺമിഴിച്ച് തുടങ്ങിയിരുന്നു. ആരൊക്കെയോ അയാളെ ചുമന്ന് ആംബുലൻസിലേക്ക് കയറ്റി. സ൪വ്വത്ര വേദന.. ആരുടെയൊക്കെയോ പതിഞ്ഞ ശബ്ദത്തിലുള്ള സംസാരം..

ഇരുകാലിൽ നിവ൪ന്ന് നടന്നിരുന്ന കാലത്ത് ഒരൊറ്റയാനായിരുന്നു..

രക്ഷിച്ചിട്ടെന്തിനാ.. ക ത്തിയുമെടുത്ത് അടുത്ത ദിവസം തന്നെയിറങ്ങും…

എന്നാലും ഒരു ജീവനല്ലേ.. ശ്വാസമുണ്ട്..

വണ്ടി സ്റ്റാ൪ട്ടായി മുന്നോട്ട് കുതിച്ചു പായുന്നതിനിടയിൽ മാത്യൂസിന്റെ കണ്ണിൽനിന്നട൪ന്ന തുള്ളികൾ എങ്ങോ തെറിച്ചുവീണുടഞ്ഞു..

Related Posts

Leave a Reply

Your email address will not be published. Required fields are marked *