രാത്രിയുടെ നിശബ്തയിൽ ഒറ്റപെട്ടു കിടക്കുന്ന ആ വീടിന്റെ രണ്ടാ നിലയിലെ ജനലിലൂടെ കടന്നു പോയ.. കാഴ്ച…….

കടം

Story written by Noor Nas

വീടിന്റെ മുള ഗേറ്റ് ചാടി വരുന്ന പരമു..

അയാൾ മുറ്റത്തു എത്തിയതും വായിൽ ഉള്ള മുറുക്കാൻ. രണ്ട് വിരലുകൾക്കിടയിലൂടെ മുറ്റത്തേക്ക് ആഞ്ഞു തുപ്പി…

വീടിനെ ആകമാനം ഒന്ന് ഉഴഞ്ഞു നോക്കി..

തള്ളയും മോളും കൂടി വിട് ആകെ നാശമാക്കി…

അമ്മിണിയമേ അമ്മിണിയമ്മേ. അയാൾ വീടിന്റെ അകത്തേക്ക് നോക്കി വിളിച്ചു..

ഉടുത്ത മുണ്ടിന്റെ അറ്റം കൊണ്ട് കൈകൾ തുടച്ചു കൊണ്ട് അകത്തും നിന്നും ഓടി വരുന്ന അമ്മിണിയമ്മ…

അപ്പോളും പരമുന്റെ നോട്ടം ഓടി വരുന്ന അമ്മിണിയ്ക്ക് പിറകിൽ ആയിരുന്നു..

ഉദ്ദേശിച്ച ആൾ പിന്നിൽ ഇല്ലാ എന്ന് അറിഞ്ഞപ്പോൾ അയാളുടെ മുഖത്ത് ഒരു വാട്ടം….

അമ്മിണിയമ്മ.. ആ മുതലാളി ആയിരുന്നോ.

വാടക ഞാൻ അങ്ങോട്ട്‌ എത്തിച്ചേക്കാം…

ഇവിടെ വരെ വന്ന് ബുദ്ധി മുട്ട് പെടേണ്ടായിരുന്നു…

അത് കേട്ടപ്പോൾ പരമുൻറെ മുഖത്ത്. ദേഷ്യം ഇരച്ചു കയറി..

പരമു… വാടക അങ്ങോട്ട് എത്തിച്ചു എത്തിച്ചു ഇപ്പോ മുന്നുമാസത്തെ കുടിശിക ബാക്കിയുണ്ട്.

ഇങ്ങനെ പറയാൻ നിങ്ങൾക്ക് ഒരു ഉള്ളുപ്പുമില്ലേ. ഹേ..

അമ്മിണിയമ്മേ…ചമ്മലോടെ തല ചൊറിഞ്ഞു അങ്ങനെ തന്നേ നിന്നു..

പരമു.. എവിടെ നിന്റെ മോൾ ആ പൊട്ടി പെണ്ണ്..

പരമു വിഷളൻ ഭാവത്തോടെ അമ്മിണിയമ്മയുടെ അരികിൽ വന്ന് ശബ്‌ദം താഴ്ത്തി അവരോട് പറഞ്ഞു..

നിന്റെ മോളെ എന്റെ വീട്ടിലേക്ക് ഒന്നു പറഞ്ഞു വിട്ടാൽ പോരെ.

എല്ലാം കടവും ഈ പരമു എഴുതി തള്ളില്ലേ.?

അമ്മിണിയമ്മ.. അതൊരു മിണ്ടപ്രാണിയാണ് മുതലാളി അതിന്

ഒന്നും അറിയില്ല പാവം ഒരു കൊച്ച്…

പരമു.. ഹോ അതിന് ഇത്രേം വിഷമിച്ചു പറയാൻ അത് നിന്റെ മോൾ ഒന്നുമല്ലല്ലോ. പേരിന് ഒരു മോൾ…

അമ്മിണിയമ്മ.. ശെരിയാ അകന്ന ബന്ധത്തിൽ ഉള്ള ഒരു കുട്ടിയാ ആകെ അതിന് ആശ്രയമായിരുന്ന

തള്ള ചത്തപ്പോൾ അതിനെ ഉപേക്ഷിച്ചു.. ഇങ്ങോട്ട് പോരാൻ തോന്നിയില്ല.

മരണ വിട്ടിൽ പോയി തിരിച്ചു വരും നേരം അവളും ഉണ്ടായിരുന്നു. എന്റെ കൂടെ..

അതിന്റെ കടപാട് എന്ന പേരിൽ. അവളെ വിറ്റു കാശ് ആക്കാനുള്ള..

അത്രയ്ക്കൊന്നും ഞാൻ തരം താഴ്ന്നിട്ടില്ല മുതലാളി…

പരമു… ഞാൻ ഇവിടെ വരുബോൾ മാത്രമെന്താ.?

അവൾക്ക് മിണ്ടാട്ടം ഇല്ലാതെ ഞാൻ എന്താ അവളെ പിടിച്ചു അങ്ങ് വിഴുങ്ങുമോ.?

എന്റെ വീട്ടിലേക്ക് ഞാൻ അവളെ കൊണ്ട് പോകുന്നത് മറ്റേ പരിപാടിക്ക് അല്ല..

നിന്നക്ക് അറിയാലോ. എന്റെ ഭാര്യ അവശതയിൽ കിടപ്പിലാണ്.. ആ നാശത്തെ കുളിപ്പിച്ച് കുളിപ്പിച്ച് എന്നിക്ക്

മതിയായി ശരീരം മൊത്തം ആണെങ്കിലോ വ്യത്തികെട്ട വ്രണങ്ങളും… അത് പറയുബോൾ പരമുന്റെ മുഖത്ത് വെറുപ്പ്…

അത് പറഞ്ഞു തീരും മുൻപ്പ്.

ഒരു മുഷിഞ്ഞ സഞ്ചി നെഞ്ചോടു ചേർത്ത് വെച്ച് തല താഴ്ത്തി പിടിച്ച് വരുന്ന.. അമ്പിളി..

അവർക്ക് മുന്നിൽ വന്ന് നിന്നു കൊണ്ട്

അവൾ പറഞ്ഞു.. ഞാൻ വരാൻ തയ്യാർ ആണ് എങ്ങോട്ട് ആണെന്ന് വെച്ചാലും…

അമ്മിണിയമ്മ… മോളെ.?

അമ്പിളി… അമ്മ ഇന്നി ഒന്നും പറയേണ്ടാ. അവൾ പരമുന്റെ മുഖത്ത് പോലും നോക്കാതെ പറഞ്ഞു.. പോകാ..

പരമുന്റെ പിന്നിലൂടെ തലയും താഴിത്തി പിടിച്ച് നടന്നു പോകുന്ന അമ്പിളിയെ കണ്ടപ്പോൾ…

ഒരു പി ഴ്ച സ്ത്രീ ആയിട്ടു പോലും അവർക്ക് കരച്ചിൽ അടക്കാൻ പറ്റിയില്ല…

തന്റെ മോൾ അല്ലെങ്കിൽ പോലും ഇത്രയും കാലം ആയിട്ടും ഒരു

തെറ്റായ ചിന്തകളോടെ.അതിനെ ഒന്നു ഞാൻ നോക്കിയിട്ട് പോലും ഇല്ലാ അത്രയ്ക്കും പാവം ആയിരുന്നു. അവൾ…

അമ്മിണിയമ്മ കരഞ്ഞു കൊണ്ട് ആ മുറ്റത്തു ഇരുന്നു…….

രാത്രിയുടെ നിശബ്തയിൽ ഒറ്റപെട്ടു കിടക്കുന്ന ആ വീടിന്റെ രണ്ടാ നിലയിലെ ജനലിലൂടെ കടന്നു പോയ.. കാഴ്ച.

എല്ലാം കടവും എഴുതി തള്ളി ബെഡിൽ തളർന്ന് ഉറങ്ങുന്ന പരമു…

അയാളുടെ അരികിൽ ഇരിക്കുന്ന അമ്പിളി..

അയാളുടെ ചുണ്ടുകൾ വികൃതമാക്കിയ

അവളുടെ നെറ്റിയിലെ ചുവന്ന പൊട്ട്…

താഴത്തെ മുറിയിൽ നിന്നും കേൾക്കുന്ന വേദനകൊണ്ടുള്ള നിലവിളി..

ഈ വീട്ടിലേക്ക് കയറി വരുബോൾ അമ്പിളി അതൊന്നും ശ്രദിച്ചിരുന്നില്ല..

അമ്പിളി പരമുനെ നോക്കി.. അയാൾ നല്ല ഉറക്കത്തിലാണ്..

അവൾ പതുക്കെ ശബ്‌ദമുണ്ടാക്കാതെ.

കട്ടിലിൽ നിന്നും ഇറങ്ങി..

ശേഷം ഗോവണി പടികൾ ഇറങ്ങി..

താഴെ എത്തിയ അവൾ ആ നിലവിളി കേട്ട മുറിയേ തേടി ഇടനാഴിയിലൂടെ നടന്നു

അവളുടെ മുക്കിലേക്ക് തുളഞ്ഞു കയറിയ ദുർഗന്ധം.. അവൾ മുക്ക് പൊത്തി പോയി.

മുറിയുടെ പാതി തുറന്ന ജനൽ.

അതിലുടെ കേൾക്കാം എന്നെ ഒന്നു കൊ ന്നു തരൂ എന്ന യാചന കലർന്ന തളർന്ന ഒരു ശബ്ദം.

അവൾ ആ മുറിയുടെ വാതിൽ പതുക്കെ തുറന്നു.. ഇരുട്ടിൽ ലൈറ്റിന്റെ സ്വിച്ചിനായി അവളുടെ വിരലുകൾ മുറിയുടെ ചുമരിൽ ഇഴഞ്ഞു നടന്നു…

ഒടുവിൽ ആ വിരൽ ഒന്നു അമർന്നപ്പോൾ

മുറിയിൽ വീണ മഞ്ഞ വെട്ടം..

അവൾ മുറിയിലെ കട്ടിലിലേക്ക് ഒന്നേ നോക്കിയുള്ളു..

കട്ടിലിൽ കിടക്കുന്ന ഒരു എല്ലിൻ കൂട്അ തിനുള്ളിൽ നിന്നും കേൾക്കുന്ന.

നേർത്ത നരുക്കങ്ങളും മുളലുകളും…

അവൾ പതുക്കെ പതുക്കെ കട്ടിലിനു അരികിൽ ചെന്ന്..

ആ ശരീരത്തിലേ വരണ്ട് ഉണങ്ങിയ ചുണ്ടിലേക്ക് ചെവികൾ കുർപ്പിച്ചു.

മോളെ മോളെ എന്നെ ഒന്നു കൊന്നു തരുമോ എനിക്കൊരു ദായ വധം തരുമോ.?

അവരുടെ എല്ലിൻ കഷ്ണം പോലെയുള്ള കൈ അവളുടെ കൈകളിൽ മുറുക്കെ പിടിച്ചു…

അവൾക്ക് അത് കണ്ടപ്പോൾ സഹിച്ചില്ല..

പക്ഷെ അവൾക്ക് ഒന്നറിയാം ഇവർക്ക് ഇപ്പോൾ അവശ്യം.. മരണമാണ്..

അത് കൊടുക്കാതെ താൻ ഇവിടം വിട്ടു പോയാൽ ദൈവം പോലും പൊറുക്കില്ല..

അവൾ ഇരുട്ടിൽ തപ്പി തടഞ്ഞു കൊണ്ട് അടുക്കളയിലോട്ടു ചെന്ന്..

തിപ്പെട്ടി തപ്പിയെടുത്ത ശേഷം ഗ്യാസ് തുറന്നു വിട്ടു…

വിട് മുഴുവൻ ഇപ്പോൾ ഗ്യാസിന്റെ ഗന്ധം.

അവൾ അടുക്കളയിൽ കുറേ സമ്മയം അങ്ങനെ തന്നേ നിന്നു..

ശേഷം പുറത്ത് ഇറങ്ങിയ അവൾ ഇടനാഴിയിലൂടെ വന്ന്.

ആ മുറിയുടെ ജനലിൽ കൂടി അകത്തേക്ക് നോക്കി.

തന്നിക്ക് നേരെ കൈകൾ കുപ്പി കിടക്കുന്ന ആ സ്ത്രീ.. കുഴിയിൽ ആണ്ടു കിടക്കുന്ന അവരുടെ ആ കണ്ണുകളിൽ

തന്നോടുള്ള കടപ്പാടിന്റെ നിഴൽ….

അമ്പിളി അകത്ത് എവിടേയോ വെച്ച തന്റെ മുഷിഞ്ഞ സഞ്ചിയും എടുത്ത് നെഞ്ചിൽ ചേർത്ത്.പിടിച്ച്

വീടിന്റെ പുറത്തേക്ക് ഇറങ്ങി ശേഷം അവൾ ഒന്നു തിരിഞ്ഞു നോക്കി ..

പതുക്കെ പിറകിലേക്ക് നടന്നു..

പിന്നെ കൈയിൽ ഉള്ള തിപ്പെട്ടി ഉരച്ചു.

വീടിന്റെ ഏതോ ജനലിൽ കൂടി അകത്തേക്ക് എറിഞ്ഞതും..

വിട് ഒരു അഗ്നി ഗോളം ആയതും ഒരുമിച്ചായിരുന്നു…..

ആ അഗ്നി ഗോളത്തിന്റെ വെളിച്ചത്തിൽ അവൾ സഞ്ചിയും നെഞ്ചോടു ചേർത്ത്

എങ്ങോ നടന്നു മറഞ്ഞപ്പോ

എല്ലാം കടങ്ങളെയും വിഴുങ്ങി കഴിഞ്ഞിരുന്നു ആ അഗ്നി ഗോളം…..

Related Posts

Leave a Reply

Your email address will not be published. Required fields are marked *