രാവും പകലും അറിയാതെ ഒരു മനുഷ്യന്‍ ഭൂമിയുടെ ഒഴിഞ്ഞ മൂലയില്‍ കഴിഞ്ഞുവരുന്നു. മൂന്നാംനിലയിലെ ഒറ്റമുറിയിൽ അയാൾ അങ്ങോട്ടുമിങ്ങോട്ടും നടന്നു. ചിന്തകള്‍…….

ഭ്രാന്ത് പൂക്കുമ്പോള്‍

Story written by Sabitha Aavani

അരണ്ട വെളിച്ചം പോലും മുറിയിലേക്ക് കടന്നുവരാത്ത വിധം ആ മുറിയുടെ ജനാലകളും കതകും അടഞ്ഞു തന്നെ കിടന്നു.

കനത്ത നിശബ്ദതയില്‍ അയാളുടെ ശ്വസോച്ഛാസം ശബ്ദവിന്യാസങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു.

രാവും പകലും അറിയാതെ ഒരു മനുഷ്യന്‍ ഭൂമിയുടെ ഒഴിഞ്ഞ മൂലയില്‍ കഴിഞ്ഞുവരുന്നു. മൂന്നാംനിലയിലെ ഒറ്റമുറിയിൽ അയാൾ അങ്ങോട്ടുമിങ്ങോട്ടും നടന്നു. ചിന്തകള്‍ കാടുകയറുന്നു. ഉടുത്തിരുന്ന മുണ്ടിന്റെ ഒരറ്റമെടുത്ത് കക്ഷത്ത് വെച്ചാണ് അയാളുടെ നടപ്പ്. ഇടയ്ക്കിടയ്ക്ക് എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്.

ദയ…ദയ… ഇരുട്ടിൽ തപ്പിത്തടഞ്ഞ് അയാള്‍ വെള്ളം കണ്ടെടുത്തു. കുപ്പി തുറന്ന് വായിലേക്ക് ഒഴിച്ചതിൽ അധികവും തൊണ്ടവഴിയെ ഒഴുകി അയാളുടെ നെഞ്ചുവരെ എത്തി.

ഇന്നെന്താ ദിവസം ? ഓർമ്മയില്ല. കനത്ത ഇരുട്ടിൽ ഉറക്കം വരാത്ത രണ്ടുകണ്ണുകൾ വിരിഞ്ഞു നിന്നു. ദിയയുടെ ദേഹം അവർ എന്ത് ചെയ്തിട്ടുണ്ടാവും ? നാട്ടിലെത്തിച്ചിട്ടുണ്ടാവുമോ ? അറിയില്ല…

ദിവസമെത്ര കഴിഞ്ഞു … ഒരു മാസം ? അതോ ഒരു ആഴ്ചയോ കൃത്യമായി ഓർമ്മയില്ല. അവര്‍ അവളെ യാത്രയാക്കിയിട്ടുണ്ടാവും ഞാന്‍ ഇല്ലാതെ …മരുന്നിന്റെയും ഡെറ്റോളിന്റെയും മണം മാത്രം തങ്ങുന്ന മുറിയിൽ വന്നേൽ പിന്നെ ഇങ്ങനെയാണ്.സമാധാനമില്ല. മര്യാധയ്ക്ക് സംസാരിക്കാന്‍ പോലും ആരുമില്ല. ശാസനകളും മരുന്നും മാറി മാറി വരുന്ന പരിശോധനകളും കൊണ്ട് വീര്‍പ്പുമുട്ടുന്നു.

എനിക്ക് ഭ്രാന്താണത്രെ! അതെ മുഴുത്ത ഭ്രാന്ത്… പക്ഷെ തന്റെ കാലില്‍ ചങ്ങലയില്ല. കെട്ടിവെച്ച കാലിന്റെ അറ്റം കട്ടിലിന്റെ കാലില ആഞ്ഞ് അടിച്ച് അയാള്‍ നടന്നു. കാലിന്റെ മുറിവില്‍ നിന്നും ചോ ര വാര്‍ന്നൊഴുകുന്നു.

പുറത്ത് കനത്ത ശാന്തത. അയാൾ ചെവി കതകിൽ വെച്ച് കാതുകൂർപ്പിച്ചു. ഇല്ല ഒരനക്കവും കേൾക്കുന്നില്ല. ഇന്നലെ വരെ കൂടെ ഉണ്ടായിരുന്നവള ഞാന്‍ കാരണം മരിച്ചു എന്ന് എങ്ങനെ മനസ്സിനെ പറഞ്ഞ് പഠിപ്പിക്കും ? മാനസികനില താളംതെറ്റിയപ്പൊ ചെയ്ത് പോയതാണത്രെ.

ഞാന്‍ ഒഴിഞ്ഞ് പോയല്ലൊ. അവള്‍ രക്ഷപ്പെട്ടതല്ലെ ? ഭ്രാന്ത് … അതിപ്പൊ തുടങ്ങിയിട്ട് കുറച്ചായി. കുറച്ചെന്ന് പറഞ്ഞാൽ അമ്മ മരിച്ചെൽ പിന്നെ… അമ്മ…അയാളുടെ കണ്ണുകൾ നിറയുന്നു. പുറത്തുനിന്നാരോ കതകു തുറന്ന് അകത്തേയ്ക്ക് വരുന്നു.ഇരുട്ടറയിൽ പ്രകാശം വിരുന്നെത്തുന്നു.

“ലൈറ്റ് ഓഫ് ചെയ്യരുത്. ഭക്ഷണം കഴിച്ച് വേഗം കിടന്നുറങ്ങ്.”

അയാൾ അതിശക്തമായി ആജ്ഞാപിച്ചുകൊണ്ട് മുറിയിൽ നിന്നിറങ്ങി പോകുന്നു.

ആവി പറക്കുന്ന ചൂട് കഞ്ഞിയിൽ വിരലുകൾ മുക്കിവെച്ച് അയാൾ ഉറക്കെ ചിരിക്കുന്നു.

ചുവന്നു വീർത്ത വിരലുകളിൽ നോക്കി അയാളിരിക്കുന്നു.

നീറുന്നു… വിരലോ ഹൃദയമോ ?

***************

ജോണി അബ്രഹാം. അത്യാവശ്യം നല്ല ചുറ്റുപാടിൽ വളർന്നിട്ടും കടുത്ത മാനസിക സംഘർഷങ്ങളിലൂടെ കടന്നുപോകേണ്ടിവന്നോരു മനുഷ്യൻ.

ഇന്നും ഉത്തരം കിട്ടാത്ത അപ്പന്റെ തിരോധാനവും അമ്മയുടെ മരണവും അയാളെ ചെറുപ്പത്തിലേ കടുത്ത വിഷാദരോഗിയാക്കി. പതിയെ പതിയെ മനസാക്ഷിയില്ലാത്ത വിധം അയാളൊരു ക്രൂരനായി മാറുകയായിരുന്നു.

ഇരുപത്തി രണ്ടാം വയസ്സില്‍ പ്രേമിച്ച് വിവാഹം. കുടുംബം കുട്ടികൾ എന്ന ചിന്ത ആയിരുന്നില്ല അത്.വലിയൊരു നസ്രാണി കുടുംബത്തിലെ ഏക പെൺതരി ദയയെ വിളിച്ചിറക്കി കൂടെ കൊണ്ടുപോകുമ്പോഴും മറ്റെല്ലാവരുടെയും സ്നേഹവും കരുതലും ഉപേക്ഷിച്ച് വന്നവളെ ഒരു കുടുംബത്തില്‍ നിന്നും പറിച്ചെടുത്ത് കൊണ്ടുവന്നതിന്റെ സന്തോഷമായിരുന്നു അയാളില്‍ ഉണ്ടായിരുന്നത്.

ചങ്ങലകെട്ടിയ ജീവിതം… അവളെ തടവിലാക്കി ജീവിച്ച് പോന്നത് ആറുകൊല്ലം. അയാളല്ലാതെ മറ്റാരും അവളെ കാണുന്നില്ല സംസാരിക്കുന്നില്ല സ്നേഹിക്കുന്നില്ല. ഒരുമിച്ച് സ്വപ്നം കണ്ട ജീവിതം നരകതുല്യമായി മാറിയത് ആരും അറിഞ്ഞില്ല. പ്രത്യക്ഷത്തില്‍ അയാള്‍ക്ക് ഭാര്യ ഉണ്ടെന്ന് അറിയുന്നത് തന്നെ ഇല്ല. അവനു കിട്ടാത്ത യാതൊരു പരിഗണനയും മറ്റാര്‍ക്കും കിട്ടരുത് എന്ന വാശി.

ഒരു ദിവസം അടുക്കളയില്‍ തളര്‍ന്ന് അവശയായി കണ്ട ദയയെ എടുത്ത് ആശുപത്രിയിലെത്തിക്കുമ്പോള്‍ അയാള്‍ ഭയന്നിരുന്നു. ആശുപത്രി ഫയലില് ദയയുടെ നാമം അയാള്‍ മനപ്പൂര്‍വ്വം മാറ്റി എഴുതി.

എന്നാല്‍ ആശുപത്രിയില്‍ ദയയെ പരിശോധിച്ച ഡോക്ടർ എല്ലാം കേട്ടതിനു ശേഷം പോലീസിൽ അറിയിക്കുക യായിരുന്നു. പിന്നീടങ്ങോട്ട് കേസ് ,കോ ടതി ,ജ യിൽ… പതിനാലു ദിവസം റിമാന്റിൽ തുടരവേ അവൾ തന്നെ വന്നു കേസ് പിൻവലിച്ചു. അവള്‍ തന്നോട് ദയ കാട്ടിയിരിക്കുന്നു.

പുറത്തിറങ്ങുമ്പോൾ അവളെ തീർക്കാൻ തന്നെ ആയിരുന്നു അവന്റെ തീരുമാനം. പക്ഷെ കടുത്ത മാനസിക രോഗിയായി അവൻ മാറിയിരുന്നത് അവൻ പോലും അറിഞ്ഞില്ലെന്ന് വേണം പറയാൻ.

ആരൊക്കെയോ ചേർന്ന് ഈ മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിക്കുമ്പോഴും അയാൾ പുറമെ ശാന്തനായിരുന്നു.

കഴിഞ്ഞ ആഴ്ച്ച അവള്‍ വന്നിരുന്നു ഒന്നു കാണാന്‍ . ദയയുടെ നോട്ടത്തിനു മുന്നില്‍ തലയുയര്‍ത്തി നില്ക്കാന്‍ അയാള്‍ക്ക് ആകുമായിരുന്നില്ല. ദയയുടെ മുന്നില്‍ അലറി വിളിച്ച് മുഴുഭ്രാന്തനായി അഭിനയിക്കുമ്പോള്‍ അയാള്‍ അവളെ മുന്നില്‍ അത്രത്തോളം മുട്ടുകുത്തിയിരുന്നു.

രണ്ടു ദിവസം കഴിഞ്ഞു… കാലത്ത് ആരോ മുറിയിലൊരു പത്രം കൊണ്ടുവന്നു വെച്ചു. പതിവില്ലാതെ എന്താവും പത്രമൊക്കെ എന്നയാൾ ചിന്തിച്ചുകാണും. ഓരോ താളും അലക്ഷ്യമായി മറിച്ചുനോക്കിയിട്ടുണ്ടാവും. അതിലവളുടെ ചിത്രം കണ്ടു അയാൾ ഭയന്നിരിക്കുവോ ? അതോ സന്തോഷിച്ചിരുന്നിരിക്കുവോ ?

ആർത്തിയോടെ അവളുടെ മരണം അയാൾ വായിച്ച് അവസാനിപ്പിച്ചെക്കുമെന്ന് അയാളെ ചികില്‍ത്സിക്കുന്ന ഡോക്ടർ പറയുകയുണ്ടായി. പക്ഷെ അയാൾ വളരെ ശാന്തനായിരുന്നു. ഉച്ചയ്ക്ക് ആഹാരം കൊടുക്കാനെത്തിയ സ്ത്രീ പറയുകയുണ്ടായി അയാൾ കരഞ്ഞു കരഞ്ഞു തളർന്നു മുറിയിലിരിക്കുന്നു എന്ന്.

രാത്രിയും അയാൾ അതേ ഇരുപ്പ് തുടർന്നു. ദിവസങ്ങൾ അയാൾ ആഹാരം തൊട്ടില്ല. അത്രമാത്രം ആത്മാർത്ഥമായൊരു സ്നേഹം ദയയോട് അയാൾ ക്കുണ്ടായിരുന്നെന്ന് വിശ്വസിക്കാൻ പാടായിരുന്നു. ദയയുടെ ആത്മഹ ത്യ കടുത്ത വിഷാദം മൂലമെന്ന് വിധിയെഴുതി.

പതിയെ അയാൾ ജീവിതത്തിലേക്ക് മടങ്ങി വരുമെന്ന് തന്നെ അവർ പ്രതീക്ഷിച്ചിട്ടുണ്ടാവും.നീളൻ മുടിയിഴകള്‍ മറച്ച മുഖവുമായി അയാൾ വീണ്ടും മുറിയിൽ അലഞ്ഞ് നടക്കുന്നു. ഭിത്തികളിൽ നിഴല് വീഴ്‌ത്തുന്ന പാടുകൾ കണ്ടയാൾ ഭയക്കുന്നു. വെളിച്ചത്തെ ഭയന്ന് ഭയന്ന് അയാൾ ഇരുട്ടിലേക്ക് ചേക്കേറുന്നു.

പൊള്ളി വീർത്ത വിരലുകൾ കടിച്ചു മുറിച്ച് അയാൾ തന്റെ ചോ ര കൊണ്ട് ഭിത്തികളിൽ ചിത്രം വരയ്ക്കുന്നു. ദയയുടെ മുഖം അവിടെ തെളിയുന്നു. കഴുത്തിൽ ക യറുമായി തൂ ങ്ങി നിൽക്കുന്ന ഒരുവളുടെ മുന്നിൽ സന്തോഷ ത്തോടെ നിൽക്കുന്ന തന്റെ രൂപവും അയാൾ വരച്ചു വെക്കുന്നു. ചോ രത്തുള്ളികള്‍ അയാളുടെ മനസ്സിന്റെ വൈകല്യത്തെ വരച്ചു കാട്ടുന്നു. മരണം കൊണ്ടുപോലും അയാളുടെ പകയടങ്ങിയിട്ടെല്ലെന്ന് പുറംലോകം അറിയുന്നു. മനുഷ്യരെ അങ്ങേയറ്റം തെറ്റിദ്ധരിപ്പിക്കാൻ തന്റെ ഭ്രാന്തുകൊണ്ട് കഴിയുമെന്നയാൾ തെളിയിക്കുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *