ലക്ഷ്മി..കാര്യം വേറെ ഒന്നുമ്മല്ല അവള്ക്ക് എന്നും ബസിൽ തുങ്ങി പിടിച്ച് കോളജിൽ പോകാൻ ബുദ്ധി മുട്ട് ആണത്രേ…..

Story written by Noor Nas

നിങ്ങൾ ഒറ്റ ഒരാൾ ആണ് അവൾക്ക് ഇത്രയ്ക്കും വളം വെച്ച് കൊടുത്തത്.

ദേ ഞാൻ ഒന്ന് പറഞ്ഞേക്കാം തൊട്ടതിനും പിടിച്ചതിനുമൊക്കെ പിണങ്ങുന്ന അവളുടെ കൂടെ കുടിയാൽ ഉണ്ടല്ലോ പിന്നീട് ഖേദിക്കേണ്ടി വരും..

ഭാര്യ ലക്ഷ്മിയുടെ കുറ്റപ്പെടുത്തലുകൾ കേട്ടപ്പോൾ. മോഹൻ.. അവൾ നമ്മുടെ ഒറ്റ ഒരു മോൾ അല്ലേടി..?

ലക്ഷ്മി.. ഉം അതക്കെ ശെരിയാ അത് അവൾ നന്നായി മുതലെടുക്കുന്നു എന്ന് കൂടി മനസിലാക്കണം നിങ്ങൾ..

മോഹൻ. അതക്കെ പോട്ടെ ഇന്നത്തെ അവളുടെ പിണക്കത്തിന് എന്താ കാരണം..??

ലക്ഷ്മി…അതിന് കാര്യം വലതും വേണോ എന്തോ കാര്യം സാധിക്കാനുള്ള.
അവളുടെ പതിവ് ബുദ്ധി തന്നേ.

മോഹൻ.. എന്നാലും എന്താ കാര്യം എന്നുടെ അവളോട്‌ ചോദിക്കാമായിരുന്നു…?

ലക്ഷ്മി..കാര്യം വേറെ ഒന്നുമ്മല്ല അവള്ക്ക് എന്നും ബസിൽ തുങ്ങി പിടിച്ച് കോളജിൽ പോകാൻ ബുദ്ധി മുട്ട് ആണത്രേ…

അതോണ്ട് അവൾക്ക് ഒരു സ്കൂട്ടർ വേണമെന്ന്…

അത് വാങ്ങിച്ച് കൊടുത്താലേ ഇന്നി അങ്ങോട്ട് ഉള്ളു എന്ന്..

കൂട്ടുകാരികൾ എല്ലാം വരുന്നത് അവരവരുടെ വണ്ടിയിൽ ആണത്രേ…

മോഹൻ..വിരലുകൾ കൊണ്ട് പല കണക്ക് കുട്ടലുകളും നടത്തി ശേഷം ഭാര്യയോട്.

എടി അതൊക്കെ ഇപ്പോ നടക്കുന്ന കാര്യം ആണെന്ന് എന്നിക്ക് തോന്നുന്നില്ല.

ഈ വീടിന്റെ ലോൺ ഇനിയും അടിച്ചു തിർന്നിട്ടില്ല.. അതിനിടയിൽ ഇതും കൂടി ആയാൽ ആകെ പിടി വിടുമല്ലോ..?

ലക്ഷ്മി.. അതിന് നിങ്ങൾ എന്തിനാ ടെൻഷൻ അടിക്കുന്നെ?

അവൾ കോളേജിൽ പോകുന്നില്ലങ്കിൽ പോണ്ടാ.അത്ര തന്നേ..

അച്ഛന്റെയും അമ്മയുടെയും ചർച്ചകൾ കേട്ട്.. മുറിയുടെ വാതിലിന് മറവിൽ നിന്നും ഒളിച്ചു കേൾക്കുന്ന അഖില..

അവൾ ചുണ്ടുകളും മുഖവും കുർപ്പിച്ചു ക്കൊണ്ട് തന്റെ പിണക്കത്തിന് കൂടുതൽ ശക്തി പകർന്നു…

തലയിൽ കൈവെച്ചു ചിന്തയിൽ മുഴുകി ഇരിക്കുന്ന അച്ഛനെ കണ്ടപ്പോൾ. അവളുടെ മനസ് അലിഞ്ഞില്ല..

തന്റെ ആഗ്രഹങ്ങൾക്ക് പലപ്പോഴും വിലങ്ങു തടിയായി നിൽക്കുന്ന അമ്മയെ നോക്കി.

അവൾ മനസിൽ പിറു പിറുത്തു ഇത് ഇങ്ങനെയൊരു സാധാനം…

പക്ഷെ അവളുടെ എല്ലാം ആഗ്രഹങ്ങൾക്കും മനസ് ക്കൊണ്ട് ആ അമ്മയ്ക്ക് സമ്മതം ആയിരുന്നു എന്ന കാര്യം അഖില അറിഞ്ഞില്ല….

അതോണ്ട് ആണല്ലോ അമ്മയുടെ മൗനയാ എതിർപ്പുകൾ കടന്ന്

ആ അച്ഛൻ അവളുടെ ഇതുവരെയുള്ള കൊച്ചു കൊച്ചു ആഗ്രഹങ്ങൾ സാധിപ്പിച്ചു കൊടുത്തത്..

ഇതിപ്പോ കൂട്ടിയാൽ കൂടാത്ത കേസ് ആണ്.

ഒരു അവറേജ് ഫാലിക്ക് ചിന്തിക്കാനും മറ്റും സമ്മയം വേണമല്ലോ.?

അത് കൊടുക്കാൻ ക്ഷമ ഇല്ലാത്ത മക്കളുടെ കൈയിൽ എവിടെയാ സമ്മയം?

മുഖം വീർപ്പിച്ചു നിൽക്കുന്ന അഖിലയെ നോക്കി അമ്മ..

മോളെ ഈ വീടിന്റെ ലോൺ ഒന്ന് തീർന്നോട്ടെ അത് കഴിഞ്ഞ് പോരെ ഈ വിട്ട്

മുറ്റത്ത് ഒരു സ്കൂട്ടർ എല്ലാം ഒന്നിച്ചു താങ്ങാൻ നിന്റെ അച്ഛന് പറ്റുമോ.

നമ്മുടെ വീട്ടിലെ ഏക വരുമാന മാർഗമല്ലേ നിന്റെ ഈ അച്ഛൻ..

അച്ഛന്റെ അവസ്ഥ കൂടി നമ്മൾ മനസിലാക്കിയില്ലെങ്കിൽ പിന്നെ ആരാ അതൊക്കെ മനസിലാക്കുന്നെ..?? എന്റെ മോൾ ഇത്തിരി നാളുടെ ഒന്ന് ക്ഷമിക്ക്..

അതിനുള്ള അഖിലയുടെ മറുപടി മുറിയുടെ വാതിൽ തല്ലിയടിച്ച് ക്കൊണ്ട് ആയിരുന്നു..

അവൾ മുറിയിലെ ബേഡിൽ വീണു കരയുബോൾ….

അച്ഛൻ അവളുടെ മുറിയുടെ അടച്ചിട്ട ഡോറിന് അരികിൽ വന്ന് നിന്ന് വാതിലിനോട് ചെവി ചേർത്ത് വെച്ച് ക്കൊണ്ട്..

മോളെ അഖിലേ മോൾ കരയേണ്ട അച്ഛൻ വേറെ വല്ല വഴിയും ഉണ്ടോ എന്ന് നോക്കട്ടെ..

അത് കേട്ടപ്പോൾ അഖിലയുടെ കണ്ണുകൾ തിളങ്ങി

തന്റെ ഒരു ആഗ്രഹവും കൂടി നിറവേറ്റി തന്ന പിണക്കം അവളുടെ മുഖത്തും നിന്നും മാഞ്ഞു പോകുന്ന കാഴ്ച മുറിയിലെ കണ്ണാടിയിൽ കൂടി അവൾ നോക്കി കണ്ടപ്പോൾ…

തന്റെ മകളുടെ വില കൂടിയ ആഗ്രഹം തീർത്തു കൊടുക്കാൻ വഴികൾ തേടി വീട്ടിന് ഇറങ്ങി പോകുന്ന അച്ഛൻ..

ആ പോക്കും നോക്കി ഉമ്മറത്തെ വാതിലക്കൽ താടിക്ക് കൈയും വെച്ച് നിൽക്കുന്ന അഖിലയുടെ അമ്മ…

മനസിൽ ആരോടന്നില്ലാതെ മക്കളോടുള്ള സ്നേഹം മനസിൽ മുടിവെച്ചാലും കുഴപ്പം പ്രകടിപ്പിച്ചാലും കുഴപ്പം..

സ്വന്തം മാതാപിതാക്കളുടെ പരിമിതികൾ മനസിലാക്കുന്ന മക്കൾ തന്നെയാണ് ഒരു കുടുംബത്തിന്റെ വെളിച്ചം. അതല്ലേ സത്യം?

Related Posts

Leave a Reply

Your email address will not be published. Required fields are marked *