“Will you marry me..”വിശ്വനാഥൻ സാർ അങ്ങനെ ചോദിക്കുമ്പോൾ അവൾക്ക് അതിശയം തോന്നി…ഭർതൃമതിയായ അവൾക്കത് കേട്ടിട്ട് അയാളോട്, ഒരു ദേഷ്യവും തോന്നിയില്ല…

_upscale
വൈകിയെത്തിയ പ്രണയം

Story written by Sheeba Joseph

“Will you marry me..”വിശ്വനാഥൻ സാർ അങ്ങനെ ചോദിക്കുമ്പോൾ അവൾക്ക് അതിശയം തോന്നി…

ഭർതൃമതിയായ അവൾക്കത് കേട്ടിട്ട് അയാളോട്, ഒരു ദേഷ്യവും തോന്നിയില്ല…
തിരിച്ച് അയാളോട്…

അടുത്ത ജൻമം മതിയോ സാർ..? എന്നൊരു ചോദ്യം മാത്രം ചോദിച്ചു..

“ഈ ജന്മത്തിൽ എനിക്ക് ഭർത്താവും മക്കളും ഉണ്ട്… മരണം വരെ അവരെ നോക്കണം…”

എൻ്റെ മറുപടി കേട്ടയുടൻ സാർ പറഞ്ഞു..

“sorry.. I thought you were single..”

“എന്നോട് ദേഷ്യം ഒന്നും തോന്നരുത്..തന്നെക്കുറിച്ച് കൂടുതലൊന്നും എനിക്കറിയില്ലായിരുന്നു…”

എന്തിന് ദേഷ്യം..?

സാരമില്ല സാർ…

ഈ പ്രായത്തിലും എന്നെ സ്വന്തമാക്കാൻ ഒരാള് ആഗ്രഹിച്ചല്ലോ…?

അറിയില്ലടോ..!

എന്താണ് തന്നോട് അങ്ങനെയൊരു തോന്നൽ ഉണ്ടായതെന്ന്….?

എൻ്റെ ഈ പ്രായം വരെ ഒരു പെണ്ണിനേയും സ്വന്തമാക്കണം എന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല…

ഒരുപാട് നേടി…

ആഗ്രഹിച്ചത് പോലെ തന്നെ നല്ല വിദ്യാഭ്യാസം, നല്ല ജോലി, ഇഷ്ടം പോലെ പണം, പ്രശസ്തി…etc..

അന്നൊക്കെ parents, കൂട്ടുകാർ ഒക്കെ ഒത്തിരി നിർബന്ധിച്ചതാ ഒരു കല്യാണം കഴിക്കാൻ….

‘എൻ്റെ സ്റ്റാറ്റസിനൊപ്പം നിൽക്കുന്ന ഒരാളെ കണ്ടെത്താൻ എനിക്കായില്ല..”.”ഒരു കൂട്ട് വേണമെന്നൊന്നും പിന്നെ എനിക്ക് തോന്നിയില്ല…”

പിന്നെ ഇയാളോട് എന്തുകൊണ്ടാണ് ഇപ്പൊ ഇങ്ങനെ തോന്നിയതെന്ന് എനിക്കറിയില്ല…?

ഒരുപക്ഷേ, ജീവിതം അവസാനിക്കാറായപ്പോൾ…ഒരു ഒറ്റപ്പെടൽ തോന്നാൻ തുടങ്ങിയപ്പോൾ… ഒരു കൂട്ട് വേണം എന്നൊരു തോന്നൽ…

എന്തേലും ഒക്കെ മിണ്ടിയും പറഞ്ഞും ഇരിക്കാൻ… ഉറങ്ങാൻ കിടക്കുമ്പോൾ രാവിലെ എഴുന്നേൽക്കണം… ഇല്ലെങ്കിൽ അവള് ഒറ്റയ്ക്കാകും എന്ന് കരുതി യെങ്കിലും ജീവിതത്തോട് ഒരു കൊതി ഉണ്ടാകാൻ.. അങ്ങനെയൊക്കെ കുറെ ചിന്തകൾ…

പോട്ടടോ… താനതൊന്നും മനസ്സില് വയ്ക്കണ്ട…

“ഒക്കെ ഈ വയസ്സൻ്റെ ഓരോ ആഗ്രഹങ്ങൾ….”

ആരാ പറഞ്ഞത് സാറിന് വയസ്സായെന്ന്…?

വയസ്സൻമാർ മരണത്തെ കുറിച്ചാണ് പലപ്പോഴും ചിന്തിക്കുന്നത്…

“സാറിൻ്റെ മനസ്സ് ഇപ്പോഴും വളരെ ചെറുപ്പമാണ്…”

‘ഒരു പ്രണയം കൊതിക്കുന്ന.. ഒരു കൂട്ട് വേണമെന്നാഗ്രഹിക്കുന്ന….ഒരു ചെറുപ്പക്കാരന്റെ മനസ്സ്…”

ആണോടോ…!

തനിയ്ക്ക് അങ്ങനെ തോന്നിയോ…?

“തോന്നി..”

എത്രയോ ചെറുപ്പക്കാർ വയസ്സന്മാരെ പോലെ ചിന്തിക്കുന്നു…

ചെറുപ്പത്തിൻ്റെ ഉത്തരവാദിത്വങ്ങൾ, കഷ്ട്ടപ്പാടുകൾ, അങ്ങനെ ഓരോന്നും അവർക്ക് താങ്ങാൻ പറ്റാതെ, ജീവിതത്തെ വെറുത്തും, ജീവിതം അവസാനിപ്പിച്ചും ഒക്കെ കൊഴിഞ്ഞു പോയിക്കൊണ്ടിരിക്കുന്നു…

അങ്ങനെയുള്ളപ്പോഴാണ് ഈ വയസ്സൻ ഒരു കൂട്ടിനെ കുറിച്ചു ചിന്തിച്ചു തുടങ്ങിയത്..

അപ്പോൾ ഈ വയസ്സൻ്റെ ഉളളിൽ ഒരു ചെറുപ്പക്കാരൻ തന്നെയല്ലേ ഉള്ളത്…?

എടോ താൻ പറഞ്ഞത് വളരെ ശരിയാണ്…!

എടോ തൻ്റെ ഈ ആറ്റിട്യൂട് തന്നെയാണ് തന്നോട് എനിക്കൊരു ഇഷ്ടം തോന്നിയത്….

തന്നോട് മാത്രം ആണ് ഇതുപോലെ എനിക്ക് മനസ്സ് തുറന്നു സംസാരിക്കാൻ പറ്റുന്നത്…

മറ്റുള്ളവരുടെ മനസ്സ് തുറക്കാൻ തനിയ്ക്കൊരു പ്രത്യേക കഴിവാണ്…

അതുപോലെ തന്നെ മറ്റുള്ളവരെ മനസ്സിലാക്കാനും…

തന്നെ, കുറച്ച് കൂടി നേരത്തേ കണ്ടുമുട്ടിയിരുന്നെങ്കിൽ ഞാൻ തന്നെ ആർക്കും വിട്ടുകൊടുക്കില്ലായിരുന്നു…

“അത് ശരി..” “അപ്പോൾ പ്രണയം എന്നോടാണ്…”

“ഏയ് പോട്ടടോ.. “.”താൻ കളിയാക്കാതെ..”.താനത് വിട്ടുകള….

ഞാൻ പറഞ്ഞു എന്നേ ഒള്ളൂ…?

പ്രണയം ഒരു തെറ്റാണെന്ന് ഞാൻ ഒരിക്കലും പറയില്ല സാർ..

ഒരു പക്ഷേ സാറെന്നെ നേരത്തേ കണ്ടു മുട്ടിയാലും ചിലപ്പോൾ നമ്മൾ അപരിചിതരെ പോലെ കടന്നു പോകുമായിരുന്നു…

“ഈ പ്രണയത്തിനും കണ്ടുമുട്ടലിനും ഒക്കെ ഒരു സമയമുണ്ട്…”

“കണ്ടുമുട്ടിയാലും പ്രണയം തോന്നിയാലും ചിലര് അതൊന്നും തുറന്നു പറയില്ല…”
പറഞ്ഞാലും പലരും അതൊന്നും നല്ല രീതിയിൽ എടുക്കില്ല…

പ്രണയത്തിനൊക്കെ നമ്മുടെ സമൂഹം ഒരു പ്രായം കല്പിച്ചു കൊടുത്തിട്ടുണ്ട്…

“അതിലപ്പുറം ഉള്ളത് അവർക്ക് അiവിഹിതം ആണ്…”

സാറിന് ഇനിയൊരു കൂട്ട് വേണ്ടാ എന്നാണ് എനിക്ക് തോന്നുന്നത്…?

“സാറിന് ഇനിയൊരു പ്രണയിനി മതി..”

“കൂട്ട് ആകുമ്പോൾ അതിൽ കുറെ ഉത്തരവാദിത്വങ്ങളും വന്നു ചേരും.. കുറെ കഴിയുമ്പോൾ പിന്നെയും ഒരാള് ഒറ്റയ്ക്കാകും…”

ഇനിയുള്ള ജീവിതത്തിൽ സാറിനെ കേൾക്കാൻ…

വഴക്ക് പറയാൻ…

കളിയാക്കാൻ..

മനസ്സിലാക്കാൻ….

ഒക്കെ ഒരു പ്രണയിനി മതി….

“അതേ..”

“താൻ പറഞ്ഞത് ശരിയാണ്…”

അയ്യോ സമയം കുറെയായി….മക്കള് വരാൻ സമയമായി…

നമുക്ക് പിന്നെ സംസാരിക്കാം കേട്ടോ സാർ…

അതേ.. എടോ..

പറഞ്ഞിട്ട് പോടോ…? ഇനി എപ്പോഴാ താൻ വരുന്നത്…?

“വരാം… ” ഞാനൊന്നു ഫ്രീ ആകട്ടെ…

ശരി.. ഞാൻ കാത്തിരിക്കാം…

ഓകെ…

ഫോൺ കട്ട് ചെയ്ത്വി ശ്വനാഥൻ കണ്ണാടിയുടെ മുന്നിൽ പോയി കുറച്ച് നേരം നോക്കി നിന്നു…

തൻ്റെ വെള്ളി കയറിയ മുടി ഒന്നു കറുപ്പിച്ചാലോ…?

അവളിനി എപ്പോഴാണോ വിളിക്കുക…?

പാവം അവൾക്ക് വീട്ടിൽ ഒത്തിരി ഉത്തരവാദിത്വങ്ങൾ ഒക്കെ ഉള്ളതല്ലേ….ഫ്രീ ആയിട്ട് വരട്ടെ…

വിശ്വനാഥൻ സ്വയം ഒന്നു ചിരിച്ചു…

തനിയ്ക്ക് എന്താണ് സംഭവിക്കുന്നത്..?

ഇതുവരെയുള്ള ജീവിതത്തിൽ താൻ ആർക്കുവേണ്ടിയും കാത്തിരുന്നിട്ടില്ല..
ആരെയും മനസ്സിലാക്കാൻ ശ്രമിച്ചിരുന്നില്ല…

“തനിക്ക് വേണ്ടിയാണ് എല്ലാവരും കാത്തിരുന്നത്…” “തൻ്റെ സമയം നോക്കിയാണ് മറ്റുള്ളവർ പ്രവർത്തിച്ചിരുന്നത്…”

ആ ഞാനിപ്പോൾ ആരെയോ കാത്തിരിക്കാൻ പഠിച്ചിരിക്കുന്നു…

ആരെയോ മനസ്സിലാക്കാൻ പഠിച്ചിരിക്കുന്നു….

മറ്റൊരാൾക്ക് വേണ്ടി എൻ്റെ സമയം നീക്കി വച്ചു തുടങ്ങിയിരിക്കുന്നു….

വെള്ളി വീണ എൻ്റെ പ്രായത്തെ മറച്ച് പിടിക്കാൻ ഞാൻ ആഗ്രഹിക്കുന്നു…

ഇതാണോ പ്രണയം..?.ഇതല്ലേ പ്രണയം…?

അവള് വിളിക്കട്ടെ … എൻ്റെ മാറ്റങ്ങൾ അവളോട് പറയണം… അവളല്ലേ തന്നെ കേൾക്കാനുള്ളു…

വിശ്വനാഥൻ ഒന്നു കൂടി തൻ്റെ മോബൈൽ എടുത്ത് നോക്കി…

അവളുടെ വിളിയും പ്രതീക്ഷിച്ച്…

Leave a Reply

Your email address will not be published. Required fields are marked *