എഴുത്ത്:-നൗഫു
“പൊണ്ടാട്ടിയുടെ വിവാഹ വാർഷികം ആയിരുന്നു ഇന്ന്…
അതെന്താടാ പൊണ്ടാട്ടിയുടെ മാത്രമാണോ എന്ന് ചോദിക്കണ്ട…
ഞാനും കൂടി ചേർന്നാലല്ലേ വിവാഹ വാർഷികം ആവൂ…
അതെന്നെ ഞങ്ങളുടെ വിവാഹ വാർഷികം ആയിരുന്നു ഇന്ന്…”
“എന്നും അവൾ ആയിരിക്കും എന്നെ ആ കാര്യം ഓർമ്മിപ്പികുന്നത് തന്നെ…
ഏതായാലും ഇപ്രാവശ്യം ഒരു വെറൈറ്റിക്ക് വേണ്ടി ഞാൻ ആയിരിക്കണം ആദ്യം സ്റ്റാറ്റസ് ഇടേണ്ടതെന്ന് കരുതി രാവിലെ തന്നെ വാട്ട്‌സപ്പിൽ വെണ്ടയ്ക്ക അക്ഷരത്തിൽ എഴുതി…ഓളെ ഫോട്ടോയും വെച്ചു…”
“പ്രിയപ്പെട്ടവളെ ഹാപ്പി ആനിവേഴ്സറി…”
അത് കണ്ടതും ഓരോ പടപ്പുകൾ രാവിലെ തന്നെ ആശംസകൾ അറിയിച്ചു കൊണ്ടു മെസ്സേജ് അയക്കാൻ തുടങ്ങി..
“ഹൗ..
അടിപൊളി…
എന്താ രസം..
കുടുംബക്കാരും സുഹൃത്തുക്കളും എന്റെയും ഓളെയും ഫോട്ടോ വെച്ച് ആശംസകൾ നേർന്നു കൊണ്ട് സ്റ്റാറ്റസ് വെച്ചതും കൂടേ കണ്ടപ്പോ ഞാൻ ഡബ്ബിൾ ഹാപ്പി…”
“പിന്നെയും കുറേ നേരം കഴിഞ്ഞായിരുന്നു പൊണ്ടാട്ടി എന്റെ വാട്സ്ആപ്പ് സ്റ്റാറ്റസ് കാണുന്നത്…”
“ഓള് കണ്ടിട്ട് രണ്ടു വർത്തമാനം പറയണം എന്ന് കരുതി ഓളെ മെസ്സേജ് വരാനായി ഞാൻ കാത്തിരുന്നു…”
“ഇങ്ങളോട് ആരാ പറഞ്ഞെ ഇന്നാണ് ആനിവേസറി എന്ന്.. “
“ഓളെ മെസ്സേജ് കണ്ടതും ഓളോട് അടിക്കാനുള്ള ഡയലോഗ് മുഴുവൻ വിഴുങ്ങി ഞാൻ ചോദിച്ചു…”
“നാളെയല്ലേ ആനിവേഴ്സറി..? “
“ഹ.. “
അവൾ മറുപടി അയച്ചു കൊണ്ട് ചോദിച്ചു..
“പിന്നെ എന്തിനാ ഇന്നിട്ടത്…”
“അത് പിന്നെ ഞാൻ അഡ്വാൻസ് ആയി ഇട്ടതാ…”
“തോണി മറിഞ്ഞാൽ പുറ മല്ലേ നല്ലത് എന്ന ആപ്തവാക്യം മനസിൽ കരുതി ഇനിയൊരു യുദ്ധം ഈ ഭൂമിയിൽ വേണ്ടാ എന്നൊരു തീരുമാനത്തോടൊ പടച്ചോനോ നമ്മള് രക്ഷപെട്ടു എന്ന് പറഞ്ഞാൽ മതി..”
“അല്ലേൽ എന്റെ ഡെത് ആനിവേസറി കൂടി ആഘോഷിക്കേണ്ടി വന്നേനെ “
ബൈ..
😁