ഒടുവിൽ പവിത്രൻ കണ്ടു ഒരു കൊച്ചു വിട്കു റേ കാലം അതിൽ ആൾ താമസം ഇല്ലായിരുന്നു. ഇപ്പോ ആ വീടിന്റെ ഉമ്മർത്ത് തുങ്ങി കിടക്കുന്ന ബൾബിൽ……

Story written by Noor Nas

രാത്രിയുടെ ഇരുട്ടിൽ തന്നിക്ക് പറ്റിയ ഇടം തേടി അലയുന്ന കള്ളൻ പവിത്രൻ.

എല്ലാം വീട്ടിലും ഉണ്ട് പുലി പോലെയുള്ള പ ട്ടികൾ. അത് തന്റെ തൊഴിലിന് മുൻപ്പിൽ ഒരു മതിൽ പോലെ നിക്കുബോൾ.

പവിത്രൻ ഇടവഴിയിൽ കണ്ട ഒരു മരത്തിനു ചാരി നിന്ന് പോക്കറ്റിൽ നിന്നും ഒരു ബീ ഡി എടുത്ത് ചു ണ്ടിൽ വെച്ച് തീ കൊ ളുത്തി.

ഇന്നി എന്ത് എന്ന ചോദ്യം ആകാശത്തെ നിലാവിന്റെ വെളിച്ചം പവിത്രന്റെ കണ്ണുകളിലുടെ നമ്മുക്ക് കാണിച്ചു തരുബോൾ.

അതിന് ചുറ്റും വട്ടത്തിൽ കറങ്ങുന്ന പവിത്രൻ ഊതി വിടുന്ന ബീ ഡിയുടെ പുക.

ഒടുവിൽ പവിത്രൻ കണ്ടു ഒരു കൊച്ചു വിട്കു റേ കാലം അതിൽ ആൾ താമസം ഇല്ലായിരുന്നു. ഇപ്പോ ആ വീടിന്റെ ഉമ്മർത്ത് തുങ്ങി കിടക്കുന്ന ബൾബിൽ മഞ്ഞ വെളിച്ചത്തിന്റെ വെട്ടം..

ഏതോ ഒരു പകൽ വെട്ടത്തിൽ നാണു ചേട്ടന്റെ തട്ട് കടയിൽ ഇരുന്ന് ചായ കുടിക്കുബോൾ ആരോ പറഞ്ഞ് കേട്ട വാക്കുകൾ പവിത്രൻ ഓർത്തെടുത്തു.

അവിടെ ഒരു സ്കൂൾ മാഷും മോളും താമസിക്കാൻ വന്നിട്ടുണ്ട് അങ്ങേരുടെ ഭാര്യ നേരത്തെ മരിച്ചു പോയി എന്നാ കേട്ടെ പിന്നെ ഏക മകൾ അവൾക്ക് ആണെങ്കിൽ വിഷാദ രോ ഗവും ആരോടും ഒന്നും മിണ്ടില്ല

വെറുതെയങ്ങനെ എവിടെയെങ്കിലും നോക്കി ഒരേ നിൽപ്പ്

ഇരുപ്പിലും അങ്ങനെ തന്നെ എന്താ ചെയ്യാ.?

ഗ്ലാസിൽ ചായ പകർന്നു ക്കൊണ്ടിരുന്ന നാണു ചേട്ടൻ. ജന്മം കൊടുത്ത ത ള്ള പോയാൽ തീർന്നില്ലേ എല്ലാം ശൂന്യമായ ലോകത്ത് പെട്ട ഒരു അവസ്ഥ…

ഓർമകളിൽ നിന്നും പിടി വിട്ട പവിത്രൻ ബീ ഡി നിലത്തു ഇട്ട് ചവിട്ടിയരച്ചു ക്കൊണ്ട്.

ഏതായാലും ഇന്ന് അവിടെ ഒന്ന് കേറി നോക്കാ. വീടിന്റെ അവസ്ഥ കണ്ടിട്ട് ഒന്നും ഉണ്ടാകില്ല എന്ന്‌ നൂറു ശതമാനം ഉറപ്പ്

ഒന്നും കിട്ടിയില്ലേൽ. കിട്ടിയതും ക്കൊണ്ട് ഈ രാത്രിയുടെ തൊഴിൽ അങ്ങ് അവസാനിപ്പിക്കാ.

വീടിന് ചുറ്റും കിടക്കുന്ന വേലി ചാടി കടന്ന്ലു ങ്കിയുടെ അറ്റം ക്കൊണ്ട് ഉമ്മറത്ത്ക ത്തിക്കൊണ്ടിരുന്ന ബൾബ് അഴിച്ചെടുത്തു ഒരു ഭാഗത്തു വെച്ച പവിത്രൻ

ഇപ്പോ അവിടെ മുഴുവൻ ഇരുട്ട്..ഒന്ന് ആഞ്ഞു തള്ളിയാൽ തുറക്കാവുന്നാ വാതിലുകളെ ആ വീടിന് ഉണ്ടായിരുന്നുള്ളു..

പവിത്രൻ വീടിന് ചുറ്റും ഒന്നു നടന്നു .ശേഷം തിരികെ വന്ന് മുന്പിലത്തെ ജനലിന്റെ വിടവിലൂടെ അകത്തേക്ക് നോക്കി.

പെട്ടന്ന് അകത്തെ മുറിയിൽ തെളിഞ്ഞ ബൾബിന്റെ വെട്ടം.. ആ വെട്ടത്തിൽ പവിത്രൻ കണ്ടു

ചുമരിൽ തുക്കിയ ഒരു ഫാമിലി ഫോട്ടോ.

അതിൽ നടുവിൽ ഇരിക്കുന്ന ആളുടെ മുഖത്തേക്ക് പവിത്രൻ വീണ്ടും വീണ്ടും. നോക്കി ഫ്ലാഷ് ബാക്കിൽ നിന്നും കേൾക്കാ ഒരു ഗംഭീര ശബ്‌ദം

പിറകിലെ ബെഞ്ചിൽ തല കുനിച്ചു നിൽക്കുന്ന പവിത്രൻ.

കരുണാകരൻ മാഷ് . ഡാ നിന്നക്ക് അറിഞ്ഞട്ട പേര് തന്നെയാണഡാ ഇത് പവിത്രൻ.

ഇന്നി കാലം നിന്നക്ക് ഈ പേരിന് ഒരു വാലും തരും കള്ളൻ എന്ന വാൽ കള്ളൻ പവിത്രൻ

അത് കേട്ടപ്പോൾ ബാക്കിയുള്ള കുട്ടികൾ വായ് പൊത്തി പിടിച്ച് ചിരിക്കുമ്പോൾ.

ഒരാൾ മാത്രം ആ ചിരിയിൽ പങ്ക് ചേർന്നില്ല

അത് കരുണാകരൻ മാഷിന്റെ മകൾ രേവതിയായിരുന്നു അവളുടെ മുഖത്ത് അച്ഛൻ പറഞ്ഞത് കൂടി പോയി എന്ന ഒരു ഭാവം ഉണ്ടായിരുന്നു.

രേവതിയുടെ ആ ഭാവം കണ്ടപ്പോൾ കരുണാകരൻ മാഷിനോട് തോന്നിയ അമർശം ഐസ് കട്ടപോലെ പവിത്രന്റെ മനസിൽ നിന്നും ഉരുകി പോയി

പവിത്രൻ രേവതിയെ നോക്കി സാരമില്ല എന്ന അർത്ഥത്തിൽ കണ്ണുകൾ അടച്ചു കാണിച്ചു..

ചുമരിലെ ഫോട്ടോയിൽ നോക്കി നിന്ന പവിത്രന്റെ കണ്ണുകളിൽ കാണാ കുറേ കാലത്തിനു ശേഷം ഒരു കണ്ണീരിന്റെ നനവ്.

രേവതിയും മാഷും തിരിച്ചു വന്നിരിക്കുന്നു.

പവിത്രന്റെ കണ്ണുകളിൽ സന്തോഷം പക്ഷെ അതിനെ മായിച്ചു കളഞ്ഞ കള്ളൻ പവിത്രൻ എന്ന തന്റെ പേര്

പവിത്രന്റെ കണ്ണിലെ നനവ്

അതിലേക്ക് അലിഞ്ഞു ചേർന്ന രേവതിയുടെ കലങ്ങിയ രൂപം.

അവൾ ആ ഫോട്ടോ നോക്കി മൗനമായി നിന്നപ്പോൾ പണ്ട് എങ്ങോ മനസിൽ സുക്ഷിച്ച അവളോടുള്ള ഇഷ്ട്ടം. മരുഭൂമിയിലേക്ക് പെയ്ത് ഇറങ്ങിയ ഒരു മഴ പോലെ വന്നിറങ്ങി എന്ന്‌ തോന്നിയപ്പോൾ ആവണം

പവിത്രൻ തന്റെ കണ്ണുകൾ ഒന്നു തുടച്ചു..

രേവതിയുടെ മുന്നിലേക്ക് പവിത്രൻ തുറന്നിട്ട ജനൽ

ആ ജനൽ നോക്കി രേവതി..

പുറത്തെ ഇരുട്ട് മറച്ചു പിടിക്കുന്ന പവിത്രന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി ക്കൊണ്ട്
രേവതി..

ഒടുവിൽ ഒരു അപരിചിതയെ പോലെ അവൾ അവിടെന്ന് നടന്നു പോകുകുബോൾ

അവളുടെ ഉള്ളിലെ ആ പഴയ പുസ്തക താളുകൾ അവളുടെ മനസിലെ ഓർമ്മകൾ ഓരോ താളുകളും തുറന്ന് നോക്കിക്കൊണ്ടയിരുന്നു. ഒടുവിൽ ഏതോ ഒരു താളിൽ എത്തിയപ്പോൾ

എന്തോ ഒരു ഓർമ്മ കിട്ടിയത് പോലെ അവൾ ഒന്നു നിശ്ചലമായി

പിന്നെ ആ ജനൽ അരികിലേക്ക് അവൾ തിടുക്കത്തിൽ വന്ന്. പുറത്തേക്ക് നോക്കി ഇപ്പോ ഇരുട്ട് ശുന്യമാണ് അവിടെ ആരും ഇല്ലാ

ഉമ്മറത്തെ ബൾബ് പഴയപോലെ കത്തുന്നുണ്ട്.. ഇടവഴികളിലൂടെ തിടുക്കത്തിൽ നടക്കുന്ന പവിത്രൻ..

അയാളുടെ ഓർമ്മളിൽ നിന്നും ഉയരുന്ന രേവതിയുടെ ആ പഴയ കാല കുഞ്ഞു ശബ്‌ദം.

അച്ഛൻ പറഞ്ഞത് നുണയാ എന്റെ പവിത്രൻ ഒരിക്കലും കള്ളൻ ആകില്ല വല്യ ഒരാൾ ആകും നോക്കിക്കോ.

അതക്കെ വീണ്ടും ഓർത്തു എടുത്തപ്പോൾ ഇരുട്ടിൽ കിതച്ചു ക്കൊണ്ട് വേഗത്തിൽ നടക്കുന്ന പവിത്രൻ .

ഒടുവിൽ ഏതോ ഒരു കല്ലിനു മുകളിൽ കിതച്ചുകൊണ്ട് ഇരുന്ന പവിത്രൻ നെഞ്ച് ഒന്നു തടവി.ശേഷം

ആരോട് എന്നില്ലാതെ പവിത്രൻ നിന്റെ അച്ഛൻ വിധിച്ച ആ വിധി സത്യമായിരുന്നു മോളെ. നിന്റെ മുന്നിൽ വന്ന് നിക്കാൻ പോലും യോഗ്യത ഇല്ലാത്ത. ഒരു കള്ളൻ ആയിപോയി ഈ പവിത്രൻ..

ജനൽ കമ്പികളിൽ പിടിച്ച് നിക്കുന്ന രേവതി.

അകത്തെ മുറിയിൽ നിന്നും കേൾക്കുന്ന അച്ഛന്റെ കൂർക്കം വലി..

അതിനെ നിശബ്ദമാക്കി ക്കൊണ്ട്കു റച്ച് അകലെ പാളത്തിലൂടെ ഓടുന്ന ഏതോ ഒരു പാതിരാ വണ്ടി..

അതിലേക്ക് ചാടി കേറാൻ പാട് പെടുന്ന പവിത്രൻ..

ഒരിക്കലും രേവതിയുടെ കണ്ണിൽ പെടാതിരിക്കാനുള്ള പവിത്രന്റെ നെട്ടോട്ടമായിരുന്നു ആ പാച്ചിൽ

ചില ഇഷ്ടങ്ങളും നഷ്ട്ടങ്ങളും ഒരിക്കലും തിരിച്ചറിയാൻ ചിലർക്ക് പറ്റില്ല പക്ഷെ എന്തോ ഒരു പോരായിമ്മ അവരെ എന്നും അലട്ടിക്കൊണ്ടിരിക്കും…

കാരണം പറയാൻ മടിക്കുന്നത് എന്തും ഹൃദയത്തിന് എന്നും ഭാരം തന്നെയാണ്..

Related Posts

Leave a Reply

Your email address will not be published. Required fields are marked *