ഓരോ പ്രായത്തിൻ്റെയും, ജീവിതത്തിൻ്റെയും വ്യതിയാനങ്ങളിലൂടെ കടന്നുപോകുമ്പോൾ മാത്രമേ ആ പ്രായത്തിന്റെയും ജീവിതത്തിന്റെയും ചിന്തകളിലുള്ള വ്യതിയാനങ്ങളും ആളുകൾക്ക് മനസ്സിലാകൂ……

Story written by Sheeba Joseph

നാൽപ്പതുവയസ്സിൻ്റെ പ്രണയങ്ങളും മേന്മകളും മാത്രമല്ല പ്രണയം…

പ്രണയവും അiവിഹിതവും സൗഹൃദവുമൊക്കെ, പത്തിലും ഇരുപതിലും മുപ്പതിലും നാൽപ്പതിലും അൻപതിലും അറുപതിലുമൊക്കെ സംഭവിക്കുന്ന കാര്യങ്ങൾ തന്നെയാണ്..

“നാൽപ്പതു വയസ്സിൽ മാത്രം സംഭവിക്കുന്ന ഒരു കാര്യമല്ല പ്രണയം.”

പ്രായത്തിൽ കുറഞ്ഞവർക്ക് പ്രായത്തിൽ കൂടിയവരോടും… പ്രായം കൂടിയവർക്ക് പ്രായം കുറഞ്ഞവരോടും… ആണിന് ആണിനോടും… പെണ്ണിനു പെണ്ണിനോടും പ്രണയം തോന്നുന്നത് സ്വാഭാവികമാണ്. അതോരോ മനുഷ്യരുടെയും ശാiരീരികവ്യതിയാനങ്ങളും, ചിന്തകളും, കാഴ്ചപ്പാടുകളുമൊക്കെ ആശ്രയിച്ചിരിക്കും…

“അiവിഹിതങ്ങളായും അബദ്ധങ്ങളായും മാറുന്ന പ്രണയങ്ങൾ…”

ഇതൊന്നും പുതിയ കാലത്തിൻ്റെ സംഭാവനകളല്ല..

“പഴമയുടെ പ്രണയകാവ്യങ്ങളൊക്കെയും പിറന്നതും അതുകൊണ്ടു തന്നെയാണ്..”

അന്നത്തെ അ വിഹിതങ്ങൾ തേടിപോകാൻ ആരുമില്ലായിരുന്നു.. അറിവുകുറഞ്ഞ ആളുകൾക്ക് അതൊക്കെയും വെറും സ്നേഹം മാത്രമായിരുന്നു.. “പിണക്കങ്ങളും പരിഭവങ്ങളും സഹനങ്ങളും കൊണ്ട് പരിഹരിച്ചു നിർത്തുന്ന അiവിഹിതം..”

കാലം പുരോഗമിച്ചപ്പോൾ അതു തേടിപ്പോയി വാർത്തകളാക്കുന്നവരുടെ ലോകത്തിൽ അതിന് പല പല പേരുകളായി.. ജീവനെടുക്കാൻ പാകത്തിനുള്ള വലിയ തെറ്റുകൾ ആയി.. കൊiലപാതകത്തെ ക്കാൾ മോശമായി..

പ്രായഭേദമന്യേ, പ്രണയപരാജയങ്ങളും നഷ്ടങ്ങളും വൈരാഗ്യബുദ്ധിയോടുകൂടി കാണാനും പകതീർക്കാനും മാത്രമുള്ള ഒരു അവസ്ഥയായി മാറി..

ബാല്യത്തിലെ പ്രണയത്തെ തമാശയായും..

കൗമാരത്തിലെ പ്രണയത്തെ അടക്കമില്ലായ്മയായും..

യൗവനത്തിലെ പ്രണയത്തെ നേരമ്പോക്കുകൾ ആയും…

മധ്യവയസ്സിലെ പ്രണയത്തെ അiവിഹിതമായും..

വാർദ്ധക്യത്തിലെ പ്രണയത്തെ ഇളക്കങ്ങൾ ആയും..

പല പേരുകളിലാക്കി അവർ വിറ്റഴിക്കാൻ തുടങ്ങി…

പൊടിപ്പും തൊങ്ങലും നിറങ്ങളും ചാർത്തി കലകളിലൂടെ അതിനെ അവതരിപ്പിച്ചപ്പോൾ അതൊക്കെയും ആളുകളെ വല്ലാതെ സ്വാധീനിച്ചു.. അതിൻ്റെ പേരിലുള്ള കാട്ടിക്കൂട്ടലുകൾ ഇന്നും തുടർന്നു കൊണ്ടേയിരിക്കുന്നു…

ഒളിഞ്ഞും തെളിഞ്ഞും സ്വന്തം ശാiരീരിക ആവശ്യങ്ങൾക്കുവേണ്ടി മറ്റു ശiരീരങ്ങളെ തേടിപ്പോകുമ്പോഴും, അത് ശiരീരത്തിൻ്റെ ഒരാവശ്യമാണെന്ന് അംഗീകരിക്കുന്ന ഈ കാലഘട്ടത്തിലും.. അoവിഹിതം എന്നു പേരിട്ട സ്നേഹത്തെ ആരും അംഗീകരിക്കാൻ തയ്യാറാകുന്നുമില്ല. അതു സമൂഹത്തിൻ്റെ താഴെത്തട്ടിലേക്കു മാത്രം മാറ്റിവക്കപ്പെടേണ്ട ഏറ്റവും വലിയ തെറ്റുകളിൽ ഒന്നായി മാറി..

വിവാഹത്തിന് മുമ്പുള്ള പ്രണയത്തെ പാപമായി കാണുന്നവരും.. പ്രണയം എന്നത് വിവാഹശേഷം തങ്ങളുടെ ജീവിതപങ്കാളിയോടു മാത്രം തോന്നേണ്ട ഒരു വികാരമാണെന്ന് കരുതുന്നവരും..
പ്രണയത്തിന് ഒരു പ്രായപരിധി നിശ്ചയിക്കുന്നവരും നമ്മുടെയിടയിൽ ഉണ്ട്..

കുടുബജീവിതത്തിൽ ഭർത്താവിനു ഭാര്യയോടും, ഭാര്യക്ക് ഭർത്താവിനോടും മാത്രം തോന്നുന്ന ഒരു വികാരമല്ല പ്രണയം.. “വിവാഹജീവിതത്തിലെ പ്രണയങ്ങളൊക്കെയും സഹനങ്ങളായി മാറുമ്പോഴാണ് ഒരു യഥാർത്ഥ കുടുംബജീവിതം ഉണ്ടാകുന്നതെന്ന് ആരൊക്കെയോ പറഞ്ഞു വെച്ചിരിക്കുന്നു..”

വിiവാഹജീവിതത്തിലേക്കു പ്രവേശിക്കുന്നതിനു മുൻപുള്ള കാലഘട്ടത്തിൽ, ഒരാണിനും പെണ്ണിനും തൻ്റെ ജീവിതപങ്കാളിയെക്കുറിച്ചും, തങ്ങളുടെ വൈiവാഹിക ജീവിതത്തെക്കുറിച്ചും ഒരുപാട് നല്ല സ്വപ്നങ്ങളും പ്രതീക്ഷകളുമൊക്കെ വച്ചുകൊണ്ടാണ് ആ ജീവിതത്തിലേക്ക് അവർ കടന്നുവരുന്നത്.

ഒരുപക്ഷേ ചിലപ്പോൾ അവർ പ്രതീക്ഷിച്ചതിൽ നിന്നൊക്കെ വിപരീതമായിട്ടായിരിക്കും അവർക്ക് കിട്ടുന്ന പങ്കാളികൾ, അനുഭവങ്ങൾ..

ജീവിതത്തിലെ ഏതെങ്കിലുമൊക്കെ ഒരു ഘട്ടത്തിൽ അങ്ങനെയുള്ള ഇഷ്ടങ്ങൾ വേറൊരു ആണിലും പെണ്ണിലും കാണുമ്പോൾ അങ്ങോട്ടേക്ക് ചായുന്നത് സ്വാഭാവികമാണ്… “അതിന് നമ്മൾ കൊടുത്തിരിക്കുന്ന പേരാണ് അiവിഹിതം..”

ഈ ഇഷ്ടങ്ങളൊക്കെയും മാറ്റിവെച്ച് ജീവിക്കുന്നവരും നമ്മുടെയിടയിലുണ്ട്.. എല്ലാവർക്കു മൊന്നും അങ്ങനെ ആകാൻ പറ്റിയെന്നു വരില്ല.. അതാണ് യഥാർത്ഥജീവിതമെന്ന അവരുടെ കാഴ്ചപ്പാടിനെ ഞാൻ ഒരിക്കലും വിലകുറച്ചു കാണുകയുമില്ല…

ജീവിതത്തിൽ ഒരിക്കലെങ്കിലും നിങ്ങളുടെ ള്ളിലുള്ള ചില കാഴ്ചപ്പാടുകളോട് സാദൃശ്യമുള്ള ആണിനോടോ പെണ്ണിനോടോ ഒരു ആകർഷണം തോന്നാത്തവരായി ആരെങ്കിലും ഉണ്ടോ..?
അങ്ങനെ തോന്നിയിട്ടില്ല എന്നാണ് നിങ്ങളുടെ ഉത്തരമെങ്കിൽ മാത്രം നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ തുറന്നുപറയാം..

അങ്ങനെ തോന്നാത്തവരായി ആരെങ്കിലുമുണ്ടോ എന്നതും സംശയമാണ്.. ഞാനിവിടെ പ്രണയത്തെയും, അവിഹിതത്തെയും പ്രോത്സാഹിപ്പിക്കുകയല്ല…

പ്രണയമെന്നത് സംഭവിക്കാവുന്ന ഒരു കാര്യമാണ്.. ഏതു പേരിട്ടു വിളിച്ചാലും അതൊക്കെയും മനുഷ്യരുടെ ഇടയിൽ സംഭവിച്ചുകൊണ്ടിരിക്കും.. അതിൻ്റെ വരുംവരായികളെ വൈരാഗ്യബുദ്ധിയോടെ മാത്രം കാണാതിരിക്കുക..

ഓരോ പ്രായത്തിൻ്റെയും, ജീവിതത്തിൻ്റെയും വ്യതിയാനങ്ങളിലൂടെ കടന്നുപോകുമ്പോൾ മാത്രമേ ആ പ്രായത്തിന്റെയും ജീവിതത്തിന്റെയും ചിന്തകളിലുള്ള വ്യതിയാനങ്ങളും ആളുകൾക്ക് മനസ്സിലാകൂ..

അതുവരെയും അതൊക്കെ അവർക്ക് വേണ്ടാതീനങ്ങൾ മാത്രമാണ്…

അവിഹിതമാകുന്ന പ്രണയത്തെ പിടിച്ചുനിർത്താനുള്ള എളുപ്പവഴി എന്നുപറയുന്നത് അവരാന്‌aഗ്രഹിക്കുന്ന പ്രണയത്തെ അവർക്ക് കൊടുക്കുക എന്നത് മാത്രമാണ്…

പ്രണയത്തെ പ്രണയംകൊണ്ട് മാത്രം നേരെയാക്കാൻ ശ്രമിക്കുക..

Leave a Reply

Your email address will not be published. Required fields are marked *